Tuesday, January 02, 2007

ഉമേഷിന്‌ സ്നേഹപൂര്‍വ്വം

മനുഷ്യരുടെ സ്വാതന്ത്ര്യം, പുരോഗതി എന്നിവയെ ലക്‍ഷ്യമാക്കിയുള്ളതാണെന്ന്‌ വിജ്ഞാനത്തിന്റെയും ശാസ്ത്രത്തിന്റെയും വികാസം ആരെങ്കിലും ഇപ്പോഴും കരുതുന്നുണ്ടോ എന്നറിയില്ല.

യുക്തി, ശാസ്ത്രം, പുരോഗതി, സമത്വം, വ്യക്തിത്വം, സ്വാതന്ത്ര്യം തുടങ്ങിയവ പരസ്പരബന്ധിതങ്ങള്‍ ആണെന്നും ഇവയെല്ലാം അനിവാര്യമാംവിധം ഫലപ്രാപ്തിയുള്ളവയുമാണെന്നത്‌ ഒരു വിശ്വാസം മാത്രമാണ്‌. ശാസ്ത്രവും യുക്തിയും പുരോഗതിയുടെയും വിജയത്തിന്റെയും വാഹനങ്ങള്‍ മാത്രമല്ല, വ്യക്തമായും പ്രാഥമികമായും അവ അധികാരത്തിന്റെ ഉപകരണങ്ങളാള്‍ കൂടിയാണ്. മുതലാളിത്തം വാര്‍ത്താവിനിമയസൌകര്യങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നത്‌ ചരക്കുനീക്കത്തിന്റെ വേഗം കൂട്ടാണാണെന്ന മാര്‍ക്സിന്റെ നിരീക്ഷണം ഓര്‍ക്കുക -പറഞ്ഞത്‌ പത്തുനൂറ്റമ്പതു കൊല്ലം മുമ്പാണെന്നും.

അജ്ഞതയുടെയും ചൂഷണത്തിന്റെയും ശക്തികളില്‍നിന്നും മനുഷ്യനെ മോചിപ്പിക്കാനുള്ള വെളിച്ചം വീശുന്ന ദീപസ്തംഭമോ കുറെ നിസ്വാര്‍ത്ഥരായ മനുഷ്യരുടെ ഫലേച്ഛയില്ലാത്ത പ്രവര്‍ത്തനമോ അല്ല ശാസ്ത്രഗവേഷണവും മറ്റ്‌ ജ്ഞാനമേഖലകളിലെ പ്രവര്‍ത്തനങ്ങളും. അറിഞ്ഞോ അറിയാതെയോ, അധികാരത്താല്‍ നിയന്ത്രിക്കപ്പെടുന്ന, അതുകൊണ്ടുതന്നെ അധികാരത്തിനുവേണ്ടി നിലകൊള്ളുകയും അതിന്റെ നിലനില്‍പ്പിനേയും വികാസത്തേയും ഒരുതരത്തിലും ഫലവത്തായി ചോദ്യംചെയ്യാന്‍ കഴിയാത്തവിധം നിര്‍ഗ്ഗുണീകരിക്കപ്പെട്ടവയാണ്‌ ഇന്ന്‌ ശാസ്ത്രവും അതിന്റെ അനുബന്ധഗവേഷണങ്ങളും.

മനുഷ്യന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ശാസ്ത്ര-വിജ്ഞാനങ്ങള്‍ക്ക് പങ്കുണ്ടെന്നത് വിസ്മരിക്കുന്നില്ല. പക്ഷേ, നിലവിലുള്ള രാഷ്ട്രീയക്രമത്തില്‍ ശാസ്ത്രവും വിജ്ഞാനവും പുരോഗമിച്ചിട്ടുള്ളത് അധികാരസ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനാവശ്യമായ ഊര്‍ജ്ജം സംഭരിക്കാനാണ്. ശാസ്ത്ര-വിജ്ഞാനങ്ങള്‍ അധികാരസ്ഥാപനങ്ങളെ സഹായിക്കുന്നതുപോലെത്തന്നെ അധികാരസ്ഥാപനങ്ങളെ പ്രതിരോധിക്കുന്നവരെയും സഹായിക്കുന്നുണ്ട്. ഈ പ്രതിരോധത്തിന് ശക്തമായ രാഷ്ട്രീയ നിലപാട് വേണമെന്ന് പറയേണ്ടതില്ലല്ലോ. അധികാരസ്ഥാപനങ്ങളുടെ ശാസ്ത്ര-വിജ്ഞാന വ്യാഖ്യാനങ്ങളെ മറുവ്യാഖ്യാനം കൊണ്ടാണ് മറുവശത്തുള്ളവര്‍ ചെറുത്തുതോല്‍പ്പിക്കുന്നത്.

ജ്ഞാനത്തിന്റെ ഓരോ കണവും സ്വാഭാവികമായും അധികാരത്തിന്റെ ഒരു കണത്തെ സൃഷ്ടിക്കുന്നുണ്ട്‌. ജ്ഞാനം ഉല്‍‌പാദിപ്പിക്കുന്ന അധികാരത്തിന്റെ ബലം ആരെ പോഷിപ്പിക്കുന്നു എന്ന ചോദ്യമാണ് ജ്ഞാന രാഷ്ട്രീയത്തിന്റെ അടിത്തറ. അതുകൊണ്ടുതന്നെ ജ്ഞാനത്തിന്റെ ഉപജ്ഞാതാവിന്‌ അതു സൃഷ്ടിക്കുന്ന രാഷ്ട്രീയത്തെക്കൂടി പരിഗണിക്കേണ്ടതുണ്ട്‌. അതില്‍ പരാജയപ്പെടുകയോ ഉപേക്ഷ കാണിക്കുകയോ ചെയ്യുന്നപക്ഷം ജ്ഞാനം സ്വയം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയം ഉപജ്ഞാതാവിന്റെ രാഷ്ട്രീയമായി പരിഗണിക്കപ്പെടുകയും അത്‌ മിക്കപ്പോഴും പ്രതിലോമകാരികള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യും.

ഇത്രയും എഴുതാന്‍ കാരണം മലയാളം ബ്ലോഗുകളില്‍ ഉമേഷ് നടത്തുന്ന ചില നിരുപദ്രവകരമായ ഇടപെടലുകളുമായി ബന്ധപ്പെട്ടതായതുകൊണ്ടാണ് - പ്രത്യേകിച്ചും രാജേഷ് വര്‍മ്മയുടെ ഇ എം എസ് ശ്ലോകത്തിന് ഉമേഷ് എഴുതിയ വ്യാഖ്യാനം.

ഉമേഷിന്റെ പോസ്റ്റുകള്‍ പ്രത്യക്ഷത്തില്‍ നിരുപദ്രവകരവും രാഷ്ട്രീയമായ വിവക്ഷകളില്ലാത്തതുമാണ്. എന്നാല്‍ ജ്ഞാനരാഷ്ട്രീയത്തിന്റെ അന്തര്‍ലീനമായ സവിശേഷതകൊണ്ട്‌ അവ സ്വയമൊരു രാഷ്ട്രീയത്തെ സൃഷ്ടിക്കുന്നു. രാഷ്ട്രീയനിലപാടുകള്‍ മറ്റവസരങ്ങളില്‍ പൊതുവെ പ്രകടിപ്പിക്കാത്തയാളായതിനാല്‍ ഉമേഷിന്റെ പോസ്റ്റുകള്‍ പ്രസരിപ്പിക്കുന്ന രാഷ്ട്രീയം ഫലത്തില്‍ അദ്ദേഹത്തിന്റെ നിലപാടുകളായി മാറുന്നു. ഒട്ടും disputable അല്ലാത്ത അദ്ദേഹത്തിന്റെ knowledge base ന്റെ ആധികാരികതയും അതുവഴിയുള്ള സ്വീകാര്യതയും സ്വാഭാവികമായും പോസ്റ്റുകളില്‍നിന്നും അതിന്റെ വിഷയങ്ങളില്‍നിന്നും ഉമേഷ്‌ ഒരിക്കലും ഉദ്ദേശിച്ചിരിക്കാനിടയില്ലാത്ത രീതിയില്‍ പുറത്തുകടന്ന് വ്യത്യസ്ത രാഷ്ടീയ നിലപാടുകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും വഴിവെക്കുന്നു.

ഇതിന്റെ പ്രതിഫലനമാണ് ഇന്ത്യാഹെറിറ്റേജ്‌ പോലെയുള്ള പ്രതിലോമകാരികള്‍ക്ക്‌ മലയാളം ബ്ലോഗുകളില്‍ കയ്യടി ലഭിക്കുന്നതിന്റെ അടിസ്ഥാനം. ഉമേഷിന്റെ വിജ്ഞാനീയങ്ങളായ പോസ്റ്റുകളെ ഉപജീവിച്ചും സമ്പന്നമാക്കിയും ഉമേഷ് പോലുമറിയാതെ ഒരു രാഷ്ട്രീയപരിസരം ചിലര്‍ മലയാളം ബ്ലോഗുകളില്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഇവരിടുന്ന പോസ്റ്റുകളെ, ജ്ഞാനകണങ്ങളെന്ന് ശ്ലാഘിക്കുക വഴി, നിരുപദ്രവമെന്ന് തോന്നുമെങ്കിലും, ഉമേഷും, പ്രതിലോമകരമായ രാഷ്ട്രീയ നിലപാടുകള്‍ക്ക് വഴി വെച്ചിട്ടുമുണ്ട്.

ഉമേഷിനെ ഒരു തരത്തിലും വ്യക്തിഹത്യ ചെയ്യുക ഈ പോസ്റ്റിന്റെ ഉദ്ദേശമല്ല. സ്വന്തം സൃഷ്ടികളോട് അദ്ദേഹം പുലര്‍ത്തുന്ന സത്യസന്ധതയും ആത്മാര്‍ത്ഥതയും വിമര്‍ശനങ്ങളെ സ്വീകരിക്കാനുള്ള വിശാലതയും എടുത്തുപറയേണ്ടതാണ്‌. എന്നിരുന്നാലും ആധികാരികതകൊണ്ടും പ്രതിഭാസ്പര്‍ശംകൊണ്ടും താരതമ്യങ്ങളില്ലാത്ത, ആ പോസ്റ്റുകള്‍ പ്രസരിപ്പിക്കുന്ന രാഷ്ട്രീയത്തെക്കൂടി address ചെയ്യാനുള്ള ബാദ്ധ്യതകൂടി അദ്ദേഹത്തിനുണ്ടെന്ന്‌ ഓര്‍മ്മിപ്പിക്കുന്നുവെന്നുമാത്രം.

മലയാളബ്ലോഗുകളില്‍ പൊതുവെ കാണുന്ന അരാഷ്ട്രീയത പലതവണ ചര്‍ച്ചകള്‍ക്ക്‌ വിഷയമായിട്ടുള്ളതാണ്‌. രാഷ്ട്രീയമായ ഒരുതരം നിരക്ഷത ഏതോ തരത്തില്‍ ഭൂരിപക്ഷം മലയാളം ബ്ലോഗുകളും അറിഞ്ഞോ അറിയാതെയോ പങ്കുവക്കുന്നുണ്ട്‌. ഉദാഹരണത്തിന് സദ്ദാം ഹുസൈനെ വധിച്ചതിനെ തുടര്‍ന്ന് മലയാളം ബ്ലോഗുകളില്‍ വന്ന അരാഷ്ട്രീയ പോസ്റ്റുകളും കമന്‍റുകളും

സദ്ദാം ഹുസ്സൈനെ തൂക്കിക്കൊന്നപ്പോള്‍ കേരളം പ്രതികരിച്ചത്‌ ഒരുപക്ഷേ ലോകത്തില്‍ത്തന്നെ നടന്ന ഏറ്റവും യുണീക് ആയ രീതിയിലായിരുന്നു. ന്യൂസ് ഡോട്ട് ഗൂഗിള്‍ ഡോട്ട് കോമില്‍, “madhya pradesh saddam” എന്നും “Kerala Saddam” എന്നും തിരഞ്ഞുനോക്കുക. ആദ്യത്തേതിന് എട്ടും രണ്ടാമത്തേതിന് എണ്‍‌പത്തിമൂന്നും ഫലങ്ങള്‍! ഈ യുണീക്‍നസ്സിനെ ഒരു കൊച്ചുപ്രദേശത്തിന്റെ രാഷ്ട്രീയ-സാംസ്കാരികപ്രബുദ്ധതയായി കാണുന്നതിനുപകരം തികഞ്ഞ പരിഹാസത്തോടുകൂടിയായിരുന്നു മലയാളം ബ്ലോഗ്‌ കമ്യൂണിറ്റി നേരിട്ടത്‌. ബന്ദെന്തിന്‌, ഹര്‍ത്താലെന്തിന്‌, കേരളത്തിന്റെ ആരാണ്‌ സദ്ദാം, വികസനാമുരടിപ്പ്‌ അങ്ങനെ എന്തൊക്കെയോ പറഞ്ഞുകേട്ടു.

ജനാധിപത്യത്തില്‍ അന്തര്‍ലീനമായിട്ടുള്ള ഒന്നാണ്‌ പ്രാതിനിധ്യസ്വഭാവം. പ്രതിഷേധവും പിന്‍പറ്റലുകളും ഒരുപോലെ സിം‌ബോളിക് ആണതില്‍. അതിന്റെ ഏറ്റവും ശക്തമായ രൂപമാണ്‌ ഹര്‍ത്താലുകള്‍. ധാരാളം ദുരുപയോഗിക്കപ്പെട്ടിട്ടുണ്ട്‌ എന്നത്‌ ആ പ്രതികരണരൂപത്തിന്റെ പ്രസക്തി ഇല്ലാതാക്കുന്നില്ല, ഒരുപാട് ദുരുപയോഗിക്കപ്പെട്ടിട്ടും പള്ളിയും പട്ടക്കാരനും ഇന്നും നിലനില്‍‌ക്കുന്നപോലെ. (ഒരു സിനിമാനടന്‌ വയസ്സെത്തി മരിച്ചതിന്റെ പേരില്‍ മൂന്നുദിവസത്തോളം സ്തംഭിച്ച ബാംഗ്ലൂര്‍ നഗരത്തിലുരുന്നാണ്‌ ഇതെഴുതുന്നത്‌, അഞ്ചെട്ടെണ്ണം ചവിട്ടുകൊണ്ടുചാവുകയും ചെയ്തു (രക്തസാക്ഷികള്‍!). ആര്‍ക്കും വികസനപ്രശ്നമുണ്ടായതായി കണ്ടില്ല. ഓ... കേരളീയര്‍ മാത്രമാണല്ലോ വികസനവിരോധികള്‍!)

സദ്ദാമിനെ തൂക്കിലേറ്റി കാല്‍മണിക്കൂറിനുള്ളില്‍ത്തന്നെ ആദ്യത്തെ പ്രകടനം നടന്നു കേരളത്തില്‍. ഒരാളുടേയും ആഹ്വാനം വേണ്ടിവന്നില്ല, കേരളീയരെപ്പോലൊരു പ്രബുദ്ധജനതയെക്കൊണ്ടു പ്രതികരിപ്പിക്കാന്‍. രാഷ്ട്രീയത്തെ ആഴത്തില്‍ സ്വാംശീകരിച്ച ഒരു ജനതയുടെ സ്വാഭാവികപ്രതികരണമായിരുന്നു അത്‌. അതിനിടയിലാണ്‌ മലയാളം ബ്ലോഗ്‌ അതിന്റെ "സ്വതസിദ്ധമായ" രീതിയില്‍ "സദ്ദാം നമുക്ക്‌ ആരുമായിരുന്നില്ല" എന്നും "കാര്യമൊക്കെ ശരി, എന്നാലും എന്തിനായിരുന്നു ഹര്‍ത്താല്‍" എന്നും പ്രതികരിച്ചത്‌. ശരിയാണ്‌ നമുക്കാരുമല്ല; സദ്ദാം മാത്രമല്ല - എതോപ്യയില്‍ പട്ടിണികിടക്കുന്നവര്‍‍, പലസ്തീനില്‍ വെടികൊണ്ടുവീഴുന്നവര്‍‍... ഇങ്ങേയറ്റത്ത്‌ കാശ്മീരിലും മണിപ്പൂരിലും ചത്തുതുലയുന്നവര്‍, ഇനിയും ചുരുക്കിയാല്‍ വഴിയില്‍ വണ്ടിയിടിച്ചു കിടക്കുന്നവര്‍‍, അയല്‍പക്കത്ത്‌ കിണറ്റില്‍ വീണോ ചെറ്റപ്പുര കത്തിയോ മരിക്കുന്ന കുട്ടി; അവസാനം അമ്മ, അച്ഛന്‍, മക്കള്‍..... ആരും നമുക്കാരുമല്ല, “ഞാന്‍... ഞാന്‍ ... ഞാന്‍” മാത്രമാണ്‌ എനിക്കാരെങ്കിലുമായിട്ടുള്ളത്‌.

ഈ പശ്ചാത്തലത്തിലാണ്‌ ഈ.എം.എസ്സിനെക്കുറിച്ചുള്ള രാജേഷ്‌വര്‍മ്മയുടെ പോസ്റ്റിനുള്ള ഉമേഷിന്റെ വ്യാഖ്യാനവും പരിശോധിക്കാന്‍ ഞാനൊരുമ്പെടുന്നത്. പ്രത്യക്ഷത്തില്‍ ഏറ്റവും നിര്‍വ്യാജവും നിര്‍ദ്ദോഷകരവുമായിത്തോന്നുന്ന അഭിരുചികളും അവയുടെ സൃഷ്ടികളും എത്രമാത്രം പ്രതിലോമകരമായ രാഷ്ട്രീയാര്‍ത്ഥങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് നാം ആഴത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.

ഏതിലെങ്കിലും established ആകുക എന്നത്‌ വലിയൊരു ഉത്തരവാദിത്വമാണ്‌. അതിനുശേഷമുള്ള നിശ്ബ്ദത രാഷ്ട്രീയമായി പരിശോധിക്കുമ്പോള്‍ ഒരു നിഷ്ക്രിയാവസ്ഥയല്ല. ഒരഭിപ്രായം പറയുമ്പോള്‍ നിങ്ങളുടെ അഭിപ്രായംതന്നെ നിങ്ങളുടേതായി പ്രചരിക്കും, പറയാതിരിക്കുമ്പോളും ഒരഭിപ്രായം നിങ്ങളുടേതായി പ്രചരിപ്പിക്കപ്പെടും - അതു നിങ്ങളുടേതാവില്ലെന്നുമാത്രം.

120 Comments:

Blogger തഥാഗതന്‍ said...

വായിച്ചു..
ഉമേഷ്ജിയുടെ അഭിപ്രായം അറിഞ്ഞിട്ട് ബാക്കി പറയാം

Tuesday, January 02, 2007 7:43:00 pm  
Blogger Kiranz..!! said...

ചന്ദ്രാ..പറയാന്‍ കൊതിക്കുന്ന വാക്കുകളാ ഈ എഴുതിവച്ചത്,ഉമേഷ്ജിയേപ്പറ്റിയല്ല,ലോകത്തിനെ മുഴുവന്‍ “ദേണ്ടെടാ എന്നോടു കളിച്ചാലും /കളിച്ചില്ലേലുമൊക്കെ ഇതാ ഫലം” എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ഒരു തൂക്കുമരക്കുരുതി ദൃശ്യവല്‍ക്കരിച്ചതിനെ മലയാളം ബ്ലോഗ് കമ്മ്യൂണിറ്റി വേണ്ടവിധം അപലപിച്ച് കണ്ടില്ല,അതിനേപ്പറ്റി എഴുതിയത് എനിക്കേറെ ഇഷ്ടപ്പെട്ടു,കേരളത്തിന്റെ രാഷ്ടീയാ‍ന്തരീക്ഷം വ്യക്തമായി അറിഞിരുന്നു കൊണ്ട്, 3 മണിക്കൂര്‍ നീണ്ട ഒരു ഹര്‍ത്താല്‍ നടത്തിയതാണ് ഇവിടുത്തെ അടിസ്ഥാന പ്രശ്നം എന്ന് മനുഷ്യത്വം,മലയാളം എന്നൊക്കെ ബ്ലോഗില്‍ വീരവാദം മുഴക്കുന്നവര്‍ പറയുമ്പോള്‍ എന്തോ എവിടെയോ ഒരു പന്തികേട് തോന്നുന്നു.സദ്ദാം തികഞ്ഞ ക്രൂരനായിരുന്നിരിക്കട്ടെ,അതില്‍ ലോക കൊലപാതകിയായ അമേരിക്കക്കെന്തുകാര്യം ? 3000 പട്ടാളക്കാരെ യാതൊരു ആവശ്യവുമില്ലാതെ യുദ്ധരംഗത്തേക്കു തള്ളിവിട്ട് കൊന്ന ,പണ്ട് ആയുധം കൊടുത്ത് നീ ആരെ വേണേലും കൊല്ല് മച്ചാ‍ എന്ന് പറഞ്ഞ ബുഷാണ് ,ഷിയാക്കൂട്ടക്കൊല നടത്തി എന്നും പറഞ്ഞു സദ്ദാമിനെ കൊല്ലുന്നത്.ഇതൊക്കെ കണ്ടിരുന്ന് പ്രതിഷേധം എന്നത് അമേരിക്കന്‍ ഉത്പന്നങ്ങളും അല്ലെങ്കില്‍ ജോലിയും ഉപേക്ഷിച്ച് വേണം എന്ന് പറയുന്ന മഹാന്മാരെ സമ്മതിക്കണം,ഇതൊക്കെ വാ തുറന്ന് പറയുന്നതും പ്രതിഷേധം തന്നെയാണ് സഖാക്കളേ..

ശ്രീജിത്ത് പറഞ്ഞതുപോലെ ഒറ്റ അറബ് രാജ്യങ്ങള്‍ പ്രതികരിച്ചില്ല,കാരണം വേറൊന്നുമല്ല,അമേരിക്കയുടേയും ബ്രിട്ടന്റേയും മാനേജറമ്മാരില്ലാതെ ഒറ്റ എണ്ണക്കമ്പനികള്‍ അവിടെ മര്യാദക്ക് നടക്കില്ല,ഖത്തറിലേയും ബഹറിനിലേയും അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ഇരുന്ന് കൊടുക്കുന്ന പിന്തുണ ഒരു പക്ഷേ നഷ്ടപ്പെട്ടേക്കാം,അല്ലേല്‍ ആ ചേട്ടന്മാര്‍ തോക്ക് തിരിച്ച് ചൂണ്ടിയേക്കാം.അതുമല്ലെങ്കില്‍ ഓരോ വര്‍ഷവും യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇറങ്ങുന്ന അറബിച്ചെക്കന്മാര്‍ക്ക് മര്യാദക്ക് ഇംഗ്ലീഷും ടേബിള്‍ മാനേഷ്സും പഠിപ്പിക്കാന്‍ ഗസ്റ്റായി താമസിക്കാന്‍ യൂക്കെയിലോ അമേരിക്കയിലൊ പറ്റിയില്ലെന്നു വരും,ഇതൊക്കെ തന്നെ മന്മോഹന്‍ ചേട്ടനും ചിന്തിച്ച് കണ്ടിട്ട് വളരെ കരുതലോടെ “ ഓ സദ്ദാമിനെ കൊല്ലണ്ട,പക്ഷേ അവന്‍ ജീവിച്ചിരുന്നു കൂടാ “എന്ന രീതിയില്‍ പറഞ്ഞു വച്ചത്.

Tuesday, January 02, 2007 9:36:00 pm  
Blogger à´¬àµ†à´¨àµà´¨à´¿::benny said...

തഥാഗതന്‍ എഴുതിയപോലെ ഉമേഷിന്‍റെ അഭിപ്രായമറിഞ്ഞിട്ട് ബാക്കിയെന്തെങ്കിലും പറയാം എന്ന് കരുതുന്നു... ആരെങ്കിലും ഇതൊക്കെ പറയണമല്ലോ, ചന്ത്രക്കാരനാണെങ്കില്‍ “ഇരുളാ വിഴുങ്ങ്” എന്ന് പറയുന്ന രീതിയാണ്.. നോക്കട്ടെ!

Tuesday, January 02, 2007 10:30:00 pm  
Blogger ഉമേഷ്::Umesh said...

വളരെ നന്ദി, ചന്ത്രക്കാറാ. എന്നെപ്പറ്റി പറഞ്ഞ വിമര്‍ശനങ്ങളോടു പൂര്‍ണ്ണമാ‍യി യോജിക്കുന്നു. ഒരര്‍ത്ഥത്തില്‍, ഞാന്‍ എഴുതാന്‍ ആഗ്രഹിച്ച കാര്യങ്ങളാണു ചന്ത്രക്കാറന്‍ എഴുതിയതു്. എന്റെ പോസ്റ്റുകള്‍ മൂലം എന്നെപ്പറ്റി വന്നു കൂടിയ തെറ്റിദ്ധാരണകളെപ്പറ്റി എഴുതണമെന്നു് ആഗ്രഹമുണ്ടു്. ആകെ ഇതു മാത്രമേ ഇതുവരെ എഴുതാന്‍ പറ്റിയുള്ളൂ.

എന്തുകൊണ്ടു് ഇങ്ങനെ ആയിപ്പോയി എന്നതിനു ചില കാരണങ്ങളുണ്ടു്‌. (ന്യായീകരണങ്ങളല്ല) വിശദമായി എഴുതാം സമയം കിട്ടുമ്പോള്‍.

ഈ പോസ്റ്റിനു നന്ദി. ഉദാഹരണങ്ങള്‍ കൂടി കൊടുത്തിരുന്നെങ്കില്‍ എന്നും ആഗ്രഹിച്ചു പോയി. നമനങ്ങളുടെ മലവെള്ളപ്പാച്ചിലുകള്‍ക്കിടയില്‍ ഇങ്ങനെയുള്ള വിമര്‍ശനങ്ങള്‍ വളരെ ആശ്വാസം നല്‍കുന്നു.

അരാഷ്ട്രീയതയും സ്യൂഡോ-മതനിരപേക്ഷതയും സ്യൂഡോ-രാഷ്ട്രീയപ്രബുദ്ധതയും (അതായതു്, രാഷ്ട്രീയക്കാരെ മുഴുവന്‍ കണ്ണടച്ചു കുറ്റം പറയല്‍) ഇന്നത്തെ ബൂലോഗത്തിന്റെ മുഖമുദ്രയാണു്. വ്യക്തമായ സംവാദങ്ങള്‍ കൂടുതല്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

Tuesday, January 02, 2007 10:46:00 pm  
Blogger ശ്രീജിത്ത്‌ കെ said...

സത്യത്തില്‍ ചന്ദ്രക്കാറന്‍ ഉമേഷേട്ടന്റെ (അ)രാഷ്ട്രീയം ആണോ കീറി മുറിക്കാന്‍ ശ്രമിച്ചത്? അതോ മലയാളികളില്‍ പൊതുവായുള്ള ആ രാഷ്ട്രീയ നിര്‍ജ്ജീവാവസ്ഥയോ. ഇനി ആദ്യത്തേതും രണ്ടാമത്തേതുമായുള്ള ഒരു തുലനം ആണോ? ആകെ കണ്‍ഫ്യൂഷന്‍.

സദ്ദാം,ഹര്‍ത്താല്‍ എന്നിവയെപ്പറ്റി ഇവിടെ പറഞ്ഞാല്‍ അത് ഓഫ് ടോപ്പിക്ക് ആകുമോ എന്നും ഭയം. രാഷ്ട്രീയം ആണ് വിഷയമെങ്കില്‍ അത് സദ്ദാമിനെ തൂക്കിക്കൊന്നതിനെക്കുറിച്ച് ബ്ലോഗേര്‍സ് പ്രതികരിച്ച രീതി കൊണ്ട് അളക്കാന്‍ പറ്റില്ലല്ലോ. സദ്ദാം വെറും ഇന്നത്തെ രാഷ്ട്രീയം മാത്രമല്ലേ. നാളെ വിശാലേട്ടന്‍ നല്ല ഒരു പോസ്റ്റിട്ടാല്‍ എപ്പോള്‍ സദ്ദാം മലയാളം ബ്ലോഗ് ലോകത്ത്‍ ഒരു പഴംകഥ ആയി എന്ന്‍ ചോദിച്ചാല്‍ മതി.

Tuesday, January 02, 2007 11:34:00 pm  
Blogger ഉമേഷ്::Umesh said...

ഒരു കാ‍ര്യം കൂടി.

ഞാന്‍ ഇതു വരെ എഴുതിയിട്ടുള്ള 150-ല്‍പ്പരം പോസ്റ്റുകളില്‍ ഭൂരിഭാഗവും ചന്ത്രക്കാറന്‍ ഉന്നയിച്ച ആരോപണത്തിന്റെ ഉദാഹരണങ്ങളാ‍ണു്. എങ്കിലും ചന്ത്രക്കാരന്‍ നല്‍കിയ ഉദാഹരണം എത്രത്തോളം ശരിയാണു് എന്നു് എനിക്കൊരു സംശയം.

ചന്ത്രക്കാറന്റെ പോസ്റ്റും ബെന്നി എന്റെ പോസ്റ്റിലിട്ട കമന്റും ഒന്നുകൂടി വായിച്ചപ്പോള്‍ രാജേഷിന്റെ കൃതിയുടെ വ്യാഖ്യാനമായി ഞാനെഴുതിയ പോസ്റ്റ് തെറ്റിദ്ധരിക്കപ്പെട്ടുവോ എന്നൊരു സംശയം. സംസ്കൃതത്തിലെഴുതിയ ഒരു മാര്‍ക്സിസപോസ്റ്റല്ല അതു്. (രാജേഷിന്റെകൃതി ഇ. എം.എസ്.-നെപ്പറ്റിയുള്ള ഒരു സംസ്കൃതസ്തോത്രവുമല്ല.) സംസ്കൃതത്തിലുള്ളതിനു കൊടുക്കുന്ന അമിതപ്രാധാന്യത്തെയും വ്യാഖ്യാനിച്ചു വളച്ചൊടിക്കുന്നതിനെയും വിമര്‍ശിക്കുന്ന ഒരു സറ്റയറായാണു് അതു് എഴുതിയതു്. ആ അര്‍ത്ഥം വന്നിട്ടില്ലെങ്കില്‍ അതു് എന്റെ പിഴ. പക്ഷേ, അതില്‍ എന്റെ മറ്റു പോസ്റ്റുകളെക്കാള്‍ രാഷ്ട്രീയവീക്ഷണം ഉണ്ടെന്നാണു് എന്റെ തോന്നല്‍.

ആ പോസ്റ്റിനെപ്പറ്റി ഒരു അല്പം കൂടി വിശദവും നിശിതവുമായ വിമര്‍ശനം പ്രസിദ്ധീകരിക്കാമോ? വായിക്കാന്‍ താത്‌പര്യമുണ്ടു്.

Tuesday, January 02, 2007 11:36:00 pm  
Blogger ഉമേഷ്::Umesh said...

സദ്ദാമിനെപ്പറ്റിയുള്ള ചന്ത്രക്കാറന്റെ നിലപാടിനോടു് എനിക്കും വിയോജിപ്പുണ്ടു്. അതിനെപ്പറ്റി പിന്നീടു പറയാം. കഴിഞ്ഞ കമന്റുകളില്‍ എന്നെപ്പറ്റി പറഞ്ഞിരിക്കുന്നതിനോടു മാത്രമേ യോജിപ്പു പ്രകടിപ്പിച്ചുള്ളൂ. ബാക്കിയുള്ളവയെപ്പറ്റി ചില വിയോജിപ്പുകളുണ്ടു്.

Tuesday, January 02, 2007 11:39:00 pm  
Blogger nalan::നളന്‍ said...

രാഷ്ട്രീയസാമൂഹ്യബോധമില്ലാത്തവനെ രാഷ്ട്രീയം പഠിപ്പുക്കുകയെന്നതു വളരെയെളുപ്പമുള്ള സംഗതിയാണെന്നു അരാഷ്ട്രീയവാദത്തെ ആയുധമാക്കിയിട്ടുള്ളവര്‍ നേരത്തേ മനസ്സിലാക്കിയിരുന്നുവെന്നു വേണം കരുതാന്‍. മാധ്യമങ്ങളെയാണിതിനായി സമര്‍ത്ഥമായുപയോഗിച്ചുപോന്നത്. മാധ്യമങ്ങളിലൂടെ നടത്തിപോന്ന അഭിപ്രായനിര്‍മാണത്തിന്റെ പ്രത്യക്ഷോദാഹരണങ്ങളാണു അരാഷ്ട്രീയാവാദം നുരയ്ക്കുന്ന ക്ലീഷെവല്‍ക്കരിക്കപ്പെട്ട "ജനജീവിതം ദുസ്സഹമാക്കി", "എല്ലാരും കള്ളന്മാര്‍" തുടങ്ങിയ പ്രയോഗങ്ങളും ബന്ദ്, ഹര്‍ത്താല്‍ തുടങ്ങിയ പ്രതികരണങ്ങളെ രാക്ഷസവല്‍ക്കരിക്കുകയും ചെയ്യുന്ന കാഴ്ചപ്പാടുകളും.

സദ്ദാമെന്ന പ്രതീകത്തെ അവഗണിച്ചുകൊണ്ടു സദ്ദാമെന്ന സ്വേച്ഛാദിപതിക്കപ്പുറം പോകാന്‍ കഴിയാതെ സദ്ദാമിന്റെ
പുണ്യാളത്തത്തെ ചോദ്യം ചെയ്യുന്ന തലത്തിലേക്കു തലകുത്തിമറിയുന്ന പ്രതികരണങ്ങള്‍ കാണേണ്ടിവന്നതും.

ഇടതുപക്ഷത്തിന്റെ അവസരവാദം തപ്പിപ്പോകാന്‍ കാണിച്ച വിവേകവും അനവസരബുദ്ധിയും എടുത്തു പറയാതെ വയ്യ.

വേറൊരാള്‍ക്ക്, പണ്ടു വേറെയേതൊക്കെയോ രാജ്യങ്ങള്‍ നടത്തിയ അധിനിവേശത്തെപ്പറ്റി പഠിച്ചിട്ടുവേണം പ്രതികരിക്കാന്‍.

വേറെയാരോ ഇതുകണ്ടു ബുഷ് പേടിച്ചോടുമെന്നുവരെ ദീര്‍ഘവീക്ഷണം നടത്തിക്കളഞ്ഞു.

വേറെ പല കാരണങ്ങളും നിരത്തിക്കണ്ടു പ്രതികരിച്ചവരെ അപഹസിക്കാന്‍.

ഒരു കാര്യം മനസ്സിലായി, സ്കൂളുകളിലും കോളേജുകളിലും രാഷ്ട്രീയം തിരിച്ചുവരാത്തിടത്തോളം കാലം അതു അഭ്യസിപ്പിക്കുന്ന ചുമതല മാധ്യമങ്ങളേറ്റെടുക്കും. പക്ഷെ അറിവിന്റെ ഉച്ചകോടിയില്‍ രമിക്കുമ്പോഴും ബോധത്തിന്റെ തരി പോലും കാണുകയില്ല ഇത്തരം സര്‍വകലാശാലകളില്‍ നിന്നും പുറത്തുവരുന്ന നാളത്തെ തലമുറയ്ക്ക്

ഉമേഷ് അണ്ണന്റെ പോസ്റ്റുകളില്‍ എവിടെയാണു തെറ്റിദ്ധാരണാജനകമായ വശം. തുടക്കം മുതലേ എനിക്കിതിന്റെ ഉദ്ദേശശുദ്ധിയെപ്പറ്റി രണ്ടഭിപ്രായമില്ലായിരുന്നു. വളരെ സത്യസന്ധമായിട്ടുള്ള അന്വേഷണങ്ങളായിട്ടാണു തോന്നിയിട്ടുള്ളതും ഇപ്പോഴും തോന്നുന്നതും. വിമര്‍ശനങ്ങളോടുള്ള തുറന്ന സമീപനം, അങ്ങനെയാകാതിരിക്കാന്‍ തരമില്ലല്ലോ, പിന്നെയെവിടെയാണു ചന്ദ്രക്കാരന്‍ പറഞ്ഞപോലുള്ള അരാഷ്ട്രീയം.
എനിക്കു തോന്നിയിട്ടുള്ള രണ്ടുദ്ദാഹരണങ്ങള്‍ മാത്രം പറയാം ഒന്നു ജ്യോതിഷം, രണ്ട് വാസ്തു. ഇവരണ്ടിലും ഉമേഷ് അണ്ണന്റെ നിലപാടുകള്‍ പലയിടത്തും എനിക്കു ബോദ്ധ്യം വന്നവയാ‍ണു, പക്ഷെ നേരെ മറിച്ചാണു പലരും മനസ്സിലാക്കിയിട്ടുള്ളതെന്നതുതന്നെ പിന്നീടു ഗുരുകുലത്തില്‍ തന്നെ വന്ന കമന്റുകളില്‍ നീന്നും മനസ്സിലാക്കാ‍ന്‍ കഴിഞ്ഞത്. ഇതുതന്നെയല്ലെങ്കിലും ജ്ഞാനത്തിന്റെ രാഷ്ട്രീയം കൊണ്ടുദ്ദേശിച്ചത് ഇങ്ങനെയുള്ള വ്യാഖ്യാനസാധ്യതകളെയാണെന്നാണു തോന്നുന്നത്. ചന്ദ്രക്കാറന്‍ പറയട്ടെ..

Wednesday, January 03, 2007 12:16:00 am  
Blogger à´¬àµ†à´¨àµà´¨à´¿::benny said...

ആര്‍ക്കെതിരെയും വിമര്‍ശനമാവാം, സറ്റയറും ആവാം. കൃഷ്ണനെതിരെ എന്‍ എന്‍ പിള്ളയ്ക്ക് ആക്ഷേപഹാസ്യമെഴുതാം, കമ്മ്യൂണിസത്തെ വിമര്‍ശിച്ച് സിവിക് ചന്ദ്രന് നാടകമെഴുതാം. ലോകത്തില്‍ ആശയങ്ങള്‍ക്കും വ്യക്തികള്‍ക്കും പാരഡികള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ഒരുതെറ്റുമില്ലതാനും.

രാജേഷ് ശര്‍മ്മയെഴുതിയ “ശ്രീമദ്‌ ഇ. എം. എസ്‌. അഷ്ടോത്തരശതനാമസ്തോത്രം” എന്ന സ്തോത്രത്തിന് ഉമേഷെഴുതിയ വ്യാഖാനമാണ് ചന്ത്രക്കാരന്‍റെ പോസ്റ്റിന് കാരണമായതല്ലേ.

“സംസ്കൃതത്തിലുള്ളതിനു കൊടുക്കുന്ന അമിതപ്രാധാന്യത്തെയും വ്യാഖ്യാനിച്ചു വളച്ചൊടിക്കുന്നതിനെയും വിമര്‍ശിക്കുന്ന ഒരു സറ്റയറായാണു് അതു് എഴുതിയതു്” എന്ന് ഉമേഷ് വിശദീകരിക്കുന്നുണ്ട്.

രാജേഷ് ശര്‍മ്മയുടെ സ്തോത്രം കഴിഞ്ഞമാസം തന്നെ ഞാന്‍ വായിച്ചിരുന്നു. നിരീശ്വരവാദിയും കമ്യൂണിസ്റ്റും ആയിരുന്ന ഒരാളെ (ഇ എം എസ് ശങ്കരന്‍ “നമ്പൂരിപ്പാടി”നോട് വലിയ ഭക്തിയൊന്നും ഇല്ലാത്ത കൂട്ടത്തിലാണ് ഞാനെന്നും പറഞ്ഞുകൊള്ളട്ടെ) ദൈവമാക്കിക്കൊണ്ടുള്ള ശര്‍മ്മയുടെ കൃതിയില്‍ എനിക്ക് താല്‍‌പര്യം തോന്നിയില്ല. ഞാനത് വിടുകയും ചെയ്തു.

പിന്നെ, ഈ പോസ്റ്റിനെപ്പറ്റി ചിന്തിക്കുന്നത് ഉമേഷിന്റെ വ്യാഖ്യാനം വായിച്ചപ്പോഴാണ്. ഇതും പഴയൊരു നേരമ്പോക്കായേ ഞാനെടുത്തുള്ളൂ. അതുകൊണ്ടുതന്നെയാണ് “ഹായ് ഹായ് എന്തായിത് കഥ!! കാളയിറച്ചി കൊണ്ട് സാമ്പാറുണ്ടാക്കാനും പറ്റുമെന്നോ?” എന്നൊരു കമന്‍റിട്ടത്.

ചന്ത്രക്കാരന്‍റെ പോസ്റ്റിന്‍റെ വിഷയം കമ്യൂണിസമോ, ഇ എം എസ്സോ ആണെന്ന് തോന്നുന്നില്ല. ഇങ്ങനെയുള്ള നിരുപദ്രവകരമായ പോസ്റ്റുകള്‍ കൊണ്ട് അരാഷ്ട്രീയസ്വഭാവം കൈക്കൊള്ളുന്ന (അങ്ങനെ ഉമേഷ് ആഗ്രഹിച്ചിട്ടില്ലെന്ന് എനിക്കുമറിയാം) ബ്ലോഗ് പരിസരത്തെപ്പറ്റിയാണ് ചന്ത്രക്കാരന്‍ വിമര്‍ശിക്കുന്നത് എന്ന് തോന്നുന്നു.

Wednesday, January 03, 2007 1:47:00 am  
Blogger ഉമേഷ്::Umesh said...

രാജേഷ് ശര്‍മ്മയുടെ സ്തോത്രം കഴിഞ്ഞമാസം തന്നെ ഞാന്‍ വായിച്ചിരുന്നു. നിരീശ്വരവാദിയും കമ്യൂണിസ്റ്റും ആയിരുന്ന ഒരാളെ (ഇ എം എസ് ശങ്കരന്‍ “നമ്പൂരിപ്പാടി”നോട് വലിയ ഭക്തിയൊന്നും ഇല്ലാത്ത കൂട്ടത്തിലാണ് ഞാനെന്നും പറഞ്ഞുകൊള്ളട്ടെ) ദൈവമാക്കിക്കൊണ്ടുള്ള ശര്‍മ്മയുടെ കൃതിയില്‍ എനിക്ക് താല്‍‌പര്യം തോന്നിയില്ല.

അവിടെയാണു ബെന്നിയ്ക്കു തെറ്റുപറ്റിയതു്. അതൊരു ഇ. എം. എസ്. സ്തോത്രമല്ല. സ്തോത്രം എഴുതപ്പെടാന്‍ (കര്‍മ്മണിപ്രയോഗം മനഃപൂര്‍വ്വമാണു ബെന്നിയേ!) സാദ്ധ്യത തീരെ ഇല്ലാത്ത ഒരാളെ രാജേഷ് തെരഞ്ഞെടുത്തതു തന്നെ ഈ ചിന്താക്കുഴപ്പം ഉണ്ടാകാതിരിക്കാനാണു്. എന്റേതിനേക്കാളും മികച്ച സറ്റയറാണു രാജേഷിന്റെ സ്തോത്രം.

അതിലെ സംസ്കൃതം വിശദീകരിക്കാം എന്നു കരുതി തുടങ്ങിയ എന്റെ പോസ്റ്റ് അവസാനം വേറേ വഴിക്കു പോയി ഒരു സ്വതന്ത്രസറ്റയറായി എന്നതു മറ്റൊരു കാര്യം.

രാജേഷിന്റെ കൃതി ഒരിക്കല്‍ക്കൂടി വായിക്കുക. പ്രത്യേകിച്ചു് അതിന്റെ ആമുഖം. പറ്റുമെങ്കില്‍ ഏതെങ്കിലും ദൈവത്തിന്റെയോ ആള്‍‌ദൈവത്തിന്റെയോ അഷ്ടോത്തരശതം എന്ന പേരില്‍ ഉത്സവപ്പറമ്പുകളില്‍ കിട്ടുന്ന ഒരു പുസ്തകം വാങ്ങി വായിച്ചിട്ടു് അതു് ഒന്നുകൂടി വായിക്കുക. കിട്ടുന്ന പുസ്തകത്തില്‍ വ്യാഖ്യാനവും ഉണ്ടെങ്കില്‍ അതു കഴിഞ്ഞു് എന്റെ പോസ്റ്റും വായിക്കുക. എങ്കിലേ അതിലെ ഹാസ്യം മനസ്സിലാവൂ.

[അല്ലാ, വര്‍മ്മയെ ശര്‍മ്മയാക്കിയോ? എല്ലാം ഒന്നുതന്നെയാണല്ലോ :) ]

നളനു്,

ഞാന്‍ പോസ്റ്റുകളെഴുതുമ്പോള്‍ അവയിലെ രാഷ്ട്രീയ-സാമൂഹികവശങ്ങള്‍ പറയാതെ എല്ലാവര്‍ക്കും ഹിതമാകുന്ന വിധത്തില്‍ കൊഴകൊഴാ രീതിയില്‍ പറഞ്ഞുപോകുന്നതിനെയാണു ചന്ത്രക്കാരന്‍ വിമര്‍ശിച്ചതു്. നാലഞ്ചു പോസ്റ്റുകളെ ഒഴിച്ചു നിര്‍ത്തിയാല്‍, എന്റെ എല്ലാ പോസ്റ്റുകള്‍ക്കും ഈ വൈകല്യമുണ്ടു്. പക്ഷേ, രാഷ്ട്രീയമല്ല എന്റെ പ്രധാനവിഷയം എന്നതാണു് അതിനുള്ള ഒരു സമാധാനം.

Wednesday, January 03, 2007 2:01:00 am  
Blogger ദേവന്‍ said...

സദ്ദാം വധത്തെക്കുറിച്ച്‌ എറ്റവും വലിയ ചര്‍ച്ച നടന്ന ബൂലോഗ ക്ലബ്ബില്‍ അതിനെക്കുറിച്ച്‌ അഭിപ്രായം എഴുതിക്കഴിഞ്ഞു. ഒരാള്‍ക്ക്‌ അഭിപ്രായമൊന്നല്ലേയുള്ളു, അത്‌ ഇവിടെയും ആവര്‍ത്തിക്കുന്നില്ല. ഉമേഷിന്റെ പോസ്റ്റുകളെക്കുറിച്ചുമല്ല, ഞാന്‍ പറയാനെടുത്തത്‌ അറിവിന്റെ രാഷ്ട്രീയത്തെക്കുറിച്ചാണ്‌.

എല്ലാക്കാലത്തും അറിവ്‌ മറ്റുപലതിനോടുമൊപ്പം ആയുധവുമായിരുന്നു. ഭാഷാപരമായ അറിവു വരെ അങ്ങനെ തന്നെ. അധികാരം കയ്യാളിയവരെല്ലാം ജനങ്ങളിലേക്ക്‌ അതു തുളുമ്പിപ്പോകാത്‌ കാത്തു സൂക്ഷിച്ചു. ഇതിന്റെ പരമോന്നതി കണ്ടത്‌ ചൈനയിലും ഇന്ത്യയിലുമൊക്കെ തന്നെ. ചൈനീസ്‌ വിപ്ലവകാലത്തിനു മുന്നേ വരെ പണ്ഡിതരുടെയും എഴുത്തു ഭാഷയായ വീന്യാന്‍ സാധാരണക്കാര്‍ പഠിച്ചിരുന്നില്ല. അവര്‍ ശുഷ്കവും ഗ്രാമ്യവുമായ ബൈഹുവ പഠിച്ചു. ഇതേ കൃത്യത്താല്‍ അറിവെല്ലാം സംസ്കൃതത്തില്‍ സൂക്ഷിച്ച്‌ പ്രാചീനഭാരതം സാധാരണക്കാരനെ അജ്ഞനാക്കി ഭരിച്ചു.

സ്വാഭാവികമായും ശാസ്ത്രവും സാഹിത്യവും ഭാഷയുമെല്ലാം ജനിച്ചതും വളര്‍ന്നതുമെല്ലാം അധികാരത്തിന്റെ തണലിലായിരുന്നു. അതിനെ കയ്യാളുന്നവനാണല്ലോ അധികാരി. ജനായത്തം എന്ന സമ്പ്രദായം ഫലപ്രദമാകാന്‍ ഈ പൂഴ്ത്തിവച്ചും ഉടമസ്ഥത സ്ഥാപിച്ചും ഒളിപ്പിക്കുന്നതെല്ലാം ജനത്തിലെത്തിക്കുക എന്നതാണ്‌. അതിനെ
കാശെറിഞ്ഞു വാങ്ങാനാവുന്നവനു മാത്രമായി ഒതുക്കിക്കളയാതിരിക്കാന്‍ അറിയുന്നതെല്ലാം പറഞ്ഞുകൊണ്ടേയിരിക്കുക എന്നതാണ്‌. ജനം ഭരിച്ച്‌ അഭിവൃദ്ധിയുണ്ടാകമെങ്കില്‍ വേറേ വഴിയില്ല. വിക്കിയോ സാക്ഷരാതാക്ലാസ്സോ ബ്ലോഗോ കവലയില്‍ മൈക്കു കെട്ടി പ്രസംഗമോ തെരുവുനാടകമോ ആകട്ടെ, ഈ വിഞ്ജാന വിതരണമാണു ജനായത്ത വിപ്ലവം. കാരണം ശരാശരി പൌരന്റെ പ്രോട്ടോട്ടൈപ്പ്‌ ആണ്‌ ജനനേതാവ്‌. അവന്‍ മഹാ വിഷണറിയും അറിവും ഉത്തരവാദിത്വവുമുള്ളവനാകണമെങ്കില്‍ അവനെ താങ്ങുന്ന ഓരോ പൌരനും അതു കൂടിയേ തീരൂ. ശരിയും തെറ്റും മുന്‍വിധികളും അടക്കം അറിവെല്ലാം രാജഗേഹങ്ങളില്‍ നിന്നും സര്‍വ്വകലാശാലകളില്‍ നിന്നും പണ്ഡിതരെന്ന ക്ലോസ്ഡ്‌ കമ്യൂണിറ്റിയില്‍ നിന്നും ഇതൊന്നുമല്ലാത്തവരില്‍ നിന്നും സമൂഹത്തിലേക്കൊഴുകട്ടെ. അറിവിന്റെ നെല്ലും പതിരും പാറ്റിയെടുക്കാന്‍ ജനത്തിനാവട്ടെ.

നളാ,
കലാലയങ്ങളില്‍ രാഷ്ട്രീയം ഒരു കോടതി വിധിച്ച്‌ ഇല്ലാതെയായതല്ല. അതിനും മുന്നേ തന്നെ അതിന്റെ അധ:പതനവും നാശവും തുടങ്ങിയിരുന്നു. രാഷ്ട്രീയം ജനിക്കുന്നത്‌ വീട്ടില്‍ നിന്നാണ്‌. എണ്‍ചുവടിയും ബാലപാഠവും പഠിക്കുക, അപ്പുറത്തെ വീട്ടില്‍ ആടു മരച്ചീനിയില തിന്നു വടിയായാല്‍ പോയി നോക്കേണ്ടതില്ല പകരം പഠിച്ചാല്‍ മതി എന്നു പറഞ്ഞു കൊടുക്കുന്ന അച്ഛന്‍ കുട്ടിയെ അരാഷ്ട്രീയം പഠിപ്പിച്ചു കഴിഞ്ഞു. അവന്‍
സ്കൂളിലും കോളെജിലും പോകുന്നത്‌ എഞ്ജിനീയറാകാനാണ്‌. അവന്‍ ബസില്‍ കയറുന്നത്‌ എഞ്ചിനീയറിംഗ്‌ കോളേജില്‍ പോകാന്‍ മാത്രം, അതിലൊരുത്തന്‍ പോകറ്റടിച്ചുകൊണ്ടോടിയാല്‍ അവന്‍ പിറകേ ഓടില്ല, എഞ്ചിനീയറിംഗ്‌ പഠനവും വല്ലവന്റെ പോക്കറ്റടിച്ചതുമായി ബന്ധമൊന്നുമില്ല.

മക്കള്‍ക്കുദാഹരണമായി മാറുന്ന അച്ഛനമ്മമാരുമില്ല. കൈക്കൂലിയാല്‍ വീടു പണിത്‌, ബന്ധുക്കളെ കുറ്റം പറഞ്ഞും ചതിച്ചും രസിച്ച്‌, ട്രാന്‍സ്ഫറിനു കൈക്കൂലിയും കാലുപിടിത്തവും നടത്തി, ഇതൊന്നും പോരാഞ്ഞു കൂടുതല്‍ കിട്ടാന്‍ ദിനവും ദൈവത്തിനും കൈക്കൂലിയും ചെരിപ്പു തുടക്കലും നടത്തി,സീരിയലും കണ്ട്‌ വീട്ടിലൊതുങ്ങുന്ന മാതാപിതാക്കള്‍ കുട്ടിക്ക്‌ ഒരു രാഷ്ട്രീയം പറഞ്ഞുകൊടുത്തുകൊണ്ടേയിരിക്കുന്നു. ആ കുഞ്ഞാണു നാളത്തെ കോളെജ്‌ വിദ്യാര്‍ത്ഥി. അവനെന്തു രാഷ്ട്രീയം? സമൂഹമെന്നാല്‍ അവനെയോടിത്തോല്‍പ്പിക്കാന്‍ അടുത്ത ട്രാക്കുകളിലോടുന്ന കുതിരകളാണ്‌, അവരെ തോല്‍പ്പിക്കാം, ചെറുതാക്കാം, ഭോഗിക്കാം, ചതിക്കാം, നിവര്‍ത്തിയില്ലെങ്കില്‍ കാലുപിടിച്ച്‌ കൂടെ നില്‍ക്കാം, അല്ലാതെ അവരെ സ്നേഹിക്കുന്നതെങ്ങനെ? അവര്‍ക്കുവേണ്ടി എന്തിനു കഷ്ടപ്പെടണം? രാഷ്ട്രീയത്തിനെന്തു പ്രസക്തി? അതെല്ലാം വേറേ പണിയില്ലാത്ത പോക്കിരികള്‍ക്കും മണ്ടന്മാര്‍ക്കും ഉള്ളതല്ലേ.
[പിന്നെ വല്ലപ്പോഴും കുറ്റബോധം കുത്തിയാല്‍ നാടു നന്നാവില്ല, ഞാന്‍ വിചാരിച്ചാല്‍ എന്തു നടക്കാന്‍, എല്ലാ രാഷ്ട്രീയവും കണക്കാ, ഒക്കെ ചെറ്റകളാ എന്നൊക്കെ നാലു ശാപം ഉരുവിട്ടാല്‍ പോരേ നമ്മുടെ ഡ്യൂട്ടി ഖലാസ്‌]

Wednesday, January 03, 2007 2:28:00 am  
Blogger evuraan said...

ആകെമൊത്തം ടോറ്റല്‍ പറഞ്ഞു വരുമ്പോള്‍ ഈ പോസ്റ്റു കൊണ്ട് എന്താണു വിവക്ഷിച്ചിരിക്കുന്നതെന്ന് ശങ്ക തോന്നിപ്പോകുന്നു. ആ ശങ്ക ഇനി, എനിക്കു മാത്രമേയുള്ളോ എന്നും വേറെ ശങ്ക.

ആടിനെ വേലിക്ക് കെട്ടാം, ഗേറ്റിങ്കല്‍ കെട്ടാം -- അല്ലെങ്കില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ലോറിയേലും കെട്ടാം. ലോറി ഇതിനിടയില്‍ ഓടിത്തുടങ്ങുകയാണെങ്കില്‍, അതിന്റെ കൂടെ ആടും പോയിക്കിട്ടും.

അങ്ങനെ നീങ്ങിപ്പോയ്ക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റു പോകുന്ന പോക്കേ..!

:)

Wednesday, January 03, 2007 3:57:00 am  
Blogger പെരിങ്ങോടന്‍ said...

ഏവൂരാന്‍ അത്ര കോമ്പ്ലിക്കേറ്റഡായി ഒന്നുമില്ലെന്നേ, ഈ പാരഗ്രാഫ് ശ്രദ്ധിച്ചു വായിക്കൂ:

ജ്ഞാനത്തിന്റെ ഓരോ കണവും സ്വാഭാവികമായും അധികാരത്തിന്റെ ഒരു കണത്തെ സൃഷ്ടിക്കുന്നുണ്ട്‌. ജ്ഞാനം ഉല്‍‌പാദിപ്പിക്കുന്ന അധികാരത്തിന്റെ ബലം ആരെ പോഷിപ്പിക്കുന്നു എന്ന ചോദ്യമാണ് ജ്ഞാന രാഷ്ട്രീയത്തിന്റെ അടിത്തറ. അതുകൊണ്ടുതന്നെ ജ്ഞാനത്തിന്റെ ഉപജ്ഞാതാവിന്‌ അതു സൃഷ്ടിക്കുന്ന രാഷ്ട്രീയത്തെക്കൂടി പരിഗണിക്കേണ്ടതുണ്ട്‌. അതില്‍ പരാജയപ്പെടുകയോ ഉപേക്ഷ കാണിക്കുകയോ ചെയ്യുന്നപക്ഷം ജ്ഞാനം സ്വയം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയം ഉപജ്ഞാതാവിന്റെ രാഷ്ട്രീയമായി പരിഗണിക്കപ്പെടുകയും അത്‌ മിക്കപ്പോഴും പ്രതിലോമകാരികള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യും.

ഇനി ഉമേഷ് ഭാരതീയ ഗണിതത്തിനെ കുറിച്ചെഴുതുകയാണെന്നു വിശ്വസിക്കൂ, അതില്‍ ‘ഭാരതീയ’ എന്ന വാക്കു സവര്‍ണ്ണഹിന്ദുത്വത്തെ സൂചിപ്പിക്കുന്നതല്ല എന്നു വ്യക്തമാക്കാത്തിടത്തോളം കാലം രാഷ്ട്രീയപരമായി സവര്‍ണ്ണഹൈന്ദവ ഫാസിസ്റ്റുകള്‍ക്കു് (അല്ലെങ്കില്‍ മറ്റേതെങ്കിലും പ്രതിലോമകാരികള്‍ക്കു്) എളുപ്പം എടുത്തു അധികാരത്തിനുവേണ്ടി ഉപയോഗിക്കുവാന്‍ പറ്റുന്ന ജ്ഞാനമാകുന്നുവെന്നു്.

ചന്ത്രക്കാരന്റെ‍ ഈ പോസ്റ്റിനു പുറകിലെ ദീര്‍ഘവീക്ഷണമുണ്ടല്ലോ, സമ്മതിച്ചു കൊടുക്കണം.

അധികാരത്തിനെ കുറിച്ചു രണ്ടു രീതിയില്‍ ചിന്തിക്കാം, ഭരിക്കപ്പെടുന്നതിനെ കുറിച്ചും, ഭരിക്കുന്നതിനെ കുറിച്ചും. ഭരിക്കപ്പെടുമ്പോള്‍ ‘ഞാന്‍’ എന്ന വ്യക്തിക്കു എങ്ങിനെ പരമാവധി സ്വാതന്ത്ര്യം സ്വരുക്കൂട്ടാം എന്നും, ഭരിക്കുമ്പോള്‍ അതിനുള്ള അധികാരം എങ്ങിനെ തുടര്‍ന്നെക്കാലവും കൈക്കലാക്കാം എന്നതിനെ കുറിച്ചും ക്രമമായും ശാസ്ത്രീയമായും ചിന്തിക്കുന്നവരാണു് ഇക്കാലത്തെ ഫിറ്റസ്റ്റ്. അരാഷ്ട്രീയനായി ഇരിക്കുകയെന്നതു ഈസ്-ഓഫ്-മൈന്‍ഡ് ആയിരുന്നേയ്ക്കാം, പക്ഷെയതു യുദ്ധക്കളത്തിലേയ്ക്കു പോര്‍ച്ചട്ടയണിയാതെ പോകുന്നതു പോലെയാണു്. സ്വന്തം രാഷ്ട്രീയം പരിപാലിച്ചില്ലെങ്കില്‍ മറ്റുള്ളവന്റെ രാഷ്ട്രീയം ഭരിക്കുന്ന ഗതികേടുണ്ടാകും.

Wednesday, January 03, 2007 5:50:00 am  
Blogger ഉമേഷ്::Umesh said...

[വിശദമായി കമന്റെഴുതാന്‍ സമയമുണ്ടായിരുന്നില്ല. കുറെക്കാര്യങ്ങള്‍ ഇപ്പോള്‍ എഴുതട്ടേ. ബാക്കി പിന്നീടു്.]

എന്റെ പോസ്റ്റുകളില്‍ രാഷ്ട്രീയാഭിപ്രായങ്ങളില്ലെന്നും, അവ അതുകൊണ്ടു സ്വന്തമായി ഒരു രാഷ്ട്രീയം ഉണ്ടാക്കുന്നു എന്നും പറഞ്ഞതിനോടു യോജിക്കുന്നു എന്നു പറഞ്ഞതില്‍ നിന്നു പോസ്റ്റിനോടു മൊത്തം യോജിപ്പാണെന്നര്‍ത്ഥമില്ല.

ഇന്‍ഡ്യാ ഹെറിറ്റേജ്‌ തുടങ്ങിയവര്‍ എന്റെ പോസ്റ്റുകളെ ഉപജീവിച്ചു് എന്തോ രാഷ്ട്രീയപരിസരം ഉണ്ടാക്കിയെടുക്കുന്നു എന്നൊരു പരാമര്‍ശം കണ്ടു. ഇതെന്താണു് എന്നെനിക്കു മനസ്സിലാവുന്നില്ല. ഡോ. പണിക്കര്‍ അദ്ദേഹത്തിനറിയാവുന്ന ചില കാര്യങ്ങള്‍ എഴുതുന്നു. ഞാന്‍ എനിക്കറിയാവുന്നതും. പലതിലെയും വിഷയങ്ങള്‍ സാദൃശ്യമുള്ളതാണെന്നു വെച്ചു് അതെങ്ങനെ ഉപജീവനമാകും? അദ്ദേഹത്തിന്റെ പല അഭിപ്രായങ്ങളോടും എനിക്കു വിയോജിപ്പുണ്ടു്. അതുകൊണ്ടു് അദ്ദേഹത്തിന്റെ വിജ്ഞാനപ്രദം എന്നെനിക്കു തോന്നുന്ന പോസ്റ്റുകളില്‍ കമന്റിടരുതു് എന്നാണോ ചന്ത്രക്കാറന്‍ പറയുന്നതു്?

"ഇവരിടുന്ന പോസ്റ്റുകളെ ജ്ഞാനകണങ്ങളെന്നു ശ്ലാഘിക്കുക വഴി..." എന്നൊരു വിമര്‍ശനവും എന്റെ നേര്‍ക്കുണ്ടു്. ഇതിനോടു ഞാന്‍ വിയോജിക്കുന്നു. വേറേ രാഷ്ട്രീയാഭിപ്രായമുള്ളവര്‍ പറയുന്ന ഒരു കാര്യത്തിലും യോജിക്കരുതു് എന്നാണോ ചന്ത്രക്കാരന്റെ അഭിപ്രായം? അങ്ങനെയാണെങ്കില്‍ എനിക്കു ചന്ത്രക്കാറനോടു യോജിക്കാന്‍ നിവൃത്തിയില്ലല്ലോ. സദ്ദാം ഹുസൈന്റെ കാര്യത്തില്‍ എനിക്കു ചന്ത്രക്കാറനോടു യോജിപ്പില്ലല്ലോ. പോസ്റ്റിന്റെ ഉള്ളടക്കത്തോടല്ലേ, അതിന്റെ ഉടമസ്ഥന്റെ രാഷ്ട്രീയത്തോടല്ലല്ലോ നാം പ്രതികരിക്കുന്നതു്?

ചന്ത്രക്കാറന്‍ ചില സ്ഥലങ്ങളില്‍ സ്വയം കോണ്ട്രഡിക്റ്റ്‌ ചെയ്യുന്നു. (മലയാളം കിട്ടുന്നില്ലല്ലോ ദൈവമേ!) ഒരു സ്ഥലത്തു് വിജ്ഞാനത്തില്‍ രാഷ്ട്രീയം കൈകടത്തുന്നതിനെ വിമര്‍ശിക്കുന്നു. മറ്റൊരിടത്തു എഴുതുന്നതില്‍ രാഷ്ട്രീയമില്ലാത്തതിനെ വിമര്‍ശിക്കുന്നു. എന്താണു താങ്കളുടെ നിലപാടു്? വിജ്ഞാനത്തില്‍ രാഷ്ട്രീയം ഇടപെടണമോ വേണ്ടയോ?

രാഷ്ട്രീയം/അധികാരം ജ്ഞാനവികസനത്തെ ബാധിച്ചിട്ടുണ്ടു് എന്നതിനോടു യോജിക്കുന്നു. എങ്കിലും രാഷ്ട്രീയമില്ലാത്ത ജ്ഞാനം ഉണ്ടായിട്ടില്ല എന്നതിനോടു വിയോജിപ്പാണു്. ശ്രീകണ്ഠേശ്വരം ശബ്ദതാരാവലി ഉണ്ടാക്കിയതിലും വെട്ടം മാണി പുരാണനിഘണ്ടു ഉണ്ടാക്കിയതിലും രാഷ്ട്രീയത്തിന്റെ കൈകടത്തലുകള്‍ ഞാന്‍ കാണുന്നില്ല. പിന്നീടു് അവ വിറ്റഴിക്കാന്‍ രാഷ്ട്രീയം കടന്നുവന്നിട്ടുണ്ടാവാം. പല ശാസ്ത്രഗവേഷണങ്ങള്‍ക്കും ഈ ചരിത്രമുണ്ടെന്നാണു് എന്റെ വിശ്വാസം. ശ്രീനിവാസരാമാനുജന്റെ ഗണിതത്തിനു് എന്തു രാഷ്ട്രീയമുണ്ടായിരുന്നു എന്നാണു്? അതുപയോഗിച്ചു ഹാര്‍ഡി ഇംഗ്ലണ്ടിലെ ജ്ഞാനം വര്‍ദ്ധിപ്പിച്ചെന്നോ?

എന്റെ ബ്ലോഗിലും രാഷ്ട്രീയകൈകടത്തലുകള്‍ ഇല്ലെന്നു താങ്കള്‍ പറയുന്നുണ്ടല്ലോ. അതെന്താ വിജ്ഞാനം തരുന്നില്ലേ? ഓ, അതില്‍ രാഷ്ട്രീയമില്ലാത്തതാണല്ലോ അതിന്റെ വൈകല്യം!

എഴുതുന്നതില്‍ മുഴുവനും രാഷ്ട്രീയം വേണം എന്ന കടുംപിടുത്തം എന്തിനാണു്? ഈ രാഷ്ട്രീയബോധം തന്നെയല്ലേ കോണ്‍ഗ്രസ്സുകാര്‍ ചെയ്യുന്നതെന്തിനെയും എതിര്‍ക്കാന്‍ കമ്യൂണിസ്റ്റുകാരെയും മറിച്ചും, അതുപോലെ തന്റെ പാര്‍ട്ടിക്കാര്‍ ചെയ്യുന്നതിനെ അനുകൂലിക്കാനും പ്രചോദനമാകുന്നതു്? ഇതിനെ ഞാന്‍ മുന്‍വിധി എന്നു പറയുന്നു.

എന്റെ ഒരു കമന്റിനു മറുപടിയായി സന്തോഷിന്റെ ബ്ലോഗില്‍ ഒരാള്‍ ഭാരതത്തിലുണ്ടായിരുന്ന വിമാനശാസ്ത്രത്തെപ്പറ്റി എഴുതി. അതിനു മറുപടി ഉടനേ എഴുതാഞ്ഞതു് അതിനെപ്പറ്റി കൂടുതല്‍ വായിക്കാനാണു്. അതു ചെയ്യാതെ, എന്റെ അഭിപ്രായം അതിനെതിരായതുകൊണ്ടു് ഉടനെതന്നെ ഞാന്‍ അതിനെ എതിര്‍ത്തു കമന്റിടണമായിരുന്നോ? അതാണോ അരാഷ്ട്രീയമല്ലാത്ത നിലപാടു്? അതോ ഞാന്‍ നേരത്തേ പറഞ്ഞതു ന്യായീകരിക്കാന്‍ വസ്തുതകളില്‍ വെള്ളം ചേര്‍ത്തുമാത്രം പ്രതികരിക്കണമെന്നോ?

ഞാന്‍ ഒരു അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്ന ആളല്ല. വിവരമുള്ളവര്‍ ഞാന്‍ പറയുന്നതില്‍ തെറ്റു കണ്ടുപിടിച്ചാല്‍ എന്റെ ധാരണ തിരുത്താന്‍ ഞാന്‍ തയ്യാറാണു്. അതാണോ രാഷ്ട്രീയമില്ലായ്മ? മറ്റേതിനെ ഞാന്‍ രാഷ്ട്രീയം എന്നല്ല വിളിക്കുക-യാഥാസ്ഥിതികത എന്നാണു്. "നിന്നിടത്തു തന്നെ നില്‍ക്കുക" എന്നര്‍ത്ഥം.

പറഞ്ഞതിന്റെ ചുരുക്കം ഇത്രമാത്രം. രാഷ്ട്രീയമില്ലാത്ത വിജ്ഞാനമുണ്ടു്. അവ ലോകത്തിനു ഗുണം ചെയ്യുന്നുമുണ്ടു്. ഒരു പക്ഷേ, അതു ന്യൂനപക്ഷമായാലും. മറിച്ചു മാര്‍ക്സ്‌ പറഞ്ഞാലും. ഇക്കാര്യത്തില്‍ വേദങ്ങളും മാര്‍ക്സും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. അനുയായികള്‍ അതിലെ സിദ്ധാന്തങ്ങള്‍ ശരിയാണെന്നു വിശ്വസിക്കുന്നു. എതിര്‍ക്കുന്നവര്‍ അല്ലെന്നും. രണ്ടുമല്ലാത്തവര്‍-എന്നെപ്പോലെ രാഷ്ട്രീയമില്ലാത്തവര്‍-അതില്‍ കൊള്ളാമെന്നു തോന്നുന്നതു സ്വീകരിക്കുന്നു. അല്ലാത്തതു തെറ്റെന്നു പറയുന്നു. ഇതു ലോകപുരോഗതിക്കു് എതിരാണോ?

Wednesday, January 03, 2007 6:32:00 am  
Blogger à´¬àµ†à´¨àµà´¨à´¿::benny said...

1. “സ്തോത്രം എഴുതപ്പെടാന്‍”എന്നത് “ആരും സ്തോത്രം എഴുതാന്‍” എന്നാക്കിയാലും പ്രശ്നമൊന്നുമില്ല :)

2. “അല്ലാ, വര്‍മ്മയെ ശര്‍മ്മയാക്കിയോ?” - ക്ഷമിക്കണേ, എന്‍റെയോരോ അബദ്ധങ്ങളേ :(

3. “ശ്രീകണ്ഠേശ്വരം ശബ്ദതാരാവലി ഉണ്ടാക്കിയതിലും വെട്ടം മാണി പുരാണനിഘണ്ടു...” ആവശ്യമാണ് എക്കാലത്തും കണ്ടുപിടുത്തങ്ങളും കമ്പൈലേഷനും ഒക്കെ നടത്തുന്നത്. “ആരുടെ ആവശ്യം” എന്നൊരു ചോദ്യം ചോദിച്ചാല്‍ രാഷ്ട്രീയമെന്താണെന്ന് ഒരു ധാരണ കിട്ടും. മലയാളത്തില്‍ ഒരു കമ്പ്യൂട്ടര്‍ സാങ്കേതികപദാവലി ഉണ്ടാക്കണമെന്ന് പത്ത് വര്‍ഷം മുമ്പ് നമ്മള്‍ ചിന്തിച്ചില്ലല്ലോ. ഇനി നമ്മളൊക്കെ കഷ്ടപ്പെട്ട് അത് ഉണ്ടാക്കിയെന്നിരിക്കട്ടെ, (തീര്‍ച്ചയായും ജനങ്ങള്‍ക്ക് ഗുണമുണ്ടാവും) ആര്‍ക്കായിരിക്കും പ്രധാനമായും ഗുണം ലഭിക്കുക?

4. ചന്ത്രക്കാരന്‍റെ‍ പോസ്റ്റിന് പിന്നിലെ ദീര്‍ഘവീക്ഷണം ചെറിയൊരു പ്രതിരോധമാണ് പെരിങ്ങോടരേ. ചെറിയൊരു ഇക്വിലിബ്രിയത്തിന് അത് വഴിവെക്കുമെങ്കില്‍ അത്രയും നല്ലത്.

“തിരസ്കരിക്കപ്പെട്ട സംസ്കൃതം ഇങ്ങനെ കമ്പ്യൂട്ടറിലൂടെ ഒരുതരം പ്രതികാരബുദ്ധിയോടെ പോസ്റ്റ് മോഡേണ്‍ മേലങ്കിയണിഞ്ഞ് മടങ്ങിവരികയാണ്” എന്ന് “അര്‍ത്ഥാന്തരന്യാസം” എന്ന സാഹിത്യപഠന പുസ്തകത്തില്‍ വി.സി. ശ്രീജന്‍. തിരസ്കരിക്കപ്പെട്ട” (ഈ കര്‍മ്മണി പ്രയോഗം നല്‍കുന്ന ഒരു സുഖമുണ്ടല്ലോ, ഒന്ന് വേറെത്തന്നെയാണ് അത്) സംസ്കൃതം “പ്രതികാരബുദ്ധിയോടെ” (ആരോടാണാവോ ഈ പ്രതികാരം?) “പോസ്റ്റ് മോഡേണ്‍ മേലങ്കിയണിഞ്ഞ്” (ഹെന്‍റമ്മോ, ഏവൂരാന്‍ പറഞ്ഞത് എത്രശരി - ആടിനെ വേലിക്ക് കെട്ടാം, ഗേറ്റിങ്കല്‍ കെട്ടാം -- അല്ലെങ്കില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ലോറിയേലും കെട്ടാം. ലോറി ഇതിനിടയില്‍ ഓടിത്തുടങ്ങുകയാണെങ്കില്‍, അതിന്റെ കൂടെ ആടും പോയിക്കിട്ടും! എത്രസുഖമല്ലേ?)

ശ്രീജന്‍റെ ““അര്‍ത്ഥാന്തരന്യാസം”” കിട്ടുകയാണെങ്കില്‍ ഒന്ന് വായിച്ചു നോക്കൂ. എങ്ങനെയാണ് ശ്രീജന്‍ ജ്ഞാനോല്‍‌പാദനം നടത്തുന്നതെന്ന് ദയവായി നിരീക്ഷിക്കൂ. “പൊള്ളയായ ദേശീയബോധം സൃഷ്ടിക്കാനായി അസംബന്ധമായ വാദമുഖങ്ങള്‍ ഉന്നയിക്കുകയല്ല, പകരം പഴമക്കാരുടെ യഥാര്‍ത്ഥ സംഭാവനകള്‍ അടുത്തറിയുകയാണ്” ലക്‌ഷ്യമെന്ന് പുസ്തകത്തിന്‍റെ ആമുഖത്തില്‍ ശ്രീജന്‍ ആണയിടുന്നുണ്ട്. അതിനിടയിലാണ് “പോസ്റ്റ് മോഡേണ്‍ മേലങ്കിയണിഞ്ഞ്”, “പ്രതികാരബുദ്ധിയോടെ” സംസ്കൃതം തിരിച്ചുവരുന്നത് ശ്രീജന്‍ സ്വപ്നം കാണുന്നത്.

ഉമേഷ് ഇങ്ങനെ ചെയ്തുവെന്നല്ല പറയുന്നത്. പലപ്പോഴും ഉമേഷിന്‍റെ പോസ്റ്റുകള്‍ ഇത്തരമൊരു വിതര്‍ക്കവാദത്തിനുള്ള വിത്ത് പാകുന്നുണ്ടെന്നാണ്. പിന്നെ, അറിയാവുന്നതും ഇഷ്ടമുള്ളതും ആയ കാര്യങ്ങള്‍ പറയുന്നതിന് ഉമേഷിന് സ്വാതന്ത്ര്യമുണ്ട്. അവയെ എതിര്‍ക്കാനുള്ള സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്കും.

Wednesday, January 03, 2007 8:11:00 am  
Blogger ഉമേഷ്::Umesh said...

ശ്ശെടാ, എനിക്കിപ്പൊഴും മനസ്സിലായില്ല ബെന്നീ. എങ്ങനെയുള്ള വിതര്‍ക്കവാദത്തിനു വിത്ത് പാകുന്നുണ്ടെന്നാണു്?

നമ്മള്‍ ഇതൊക്കെ വിട്ടിട്ടു സംസ്കൃതം ഉപയോഗിക്കണം എന്നും സംസ്കൃതമാണു് ഏറ്റവും മികച്ച ഭാഷ എന്നും ഒക്കെയുള്ള വാദത്തിനു വിത്തു പാകുന്നുണ്ടെന്നോ? എന്നാല്‍ ഞാന്‍ ഇനി സംസ്കൃതം എഴുതുന്നില്ല.

അതോ ആറടി താഴെ കുഴിച്ചുമൂടേണ്ട ഭാരതീയഗണിതവും മറ്റും വായിച്ചു മനസ്സിലാക്കേണ്ടതാണു് എന്ന വാദത്തിനോ? അങ്ങനെയാണെങ്കില്‍ ഇങ്ങനെ തന്നെയിരിക്കാനാണു് എനിക്കിഷ്ടം.

അതോ, അതിന്റെ തര്‍ജ്ജമ എഴുതിയാല്‍ പോരേ, എന്തിനു സംസ്കൃതം എഴുതുന്നു എന്നോ? എന്റെ വ്യാഖ്യാനം തെറ്റാണോ എന്നു പരിശോധിക്കാന്‍ വായനക്കാര്‍ക്കു് ഒരവസരം നല്‍കുകയാണു ഞാന്‍. സംസ്കൃതത്തില്‍ പരിമിതമായ അറിവു മാത്രമുള്ള ഞാന്‍ മനസ്സിലാക്കിയതില്‍ തെറ്റു കാണുമല്ലോ.

ആകെ കണ്‍ഫ്യൂഷന്‍.

Wednesday, January 03, 2007 8:29:00 am  
Blogger nalan::നളന്‍ said...

“പൊള്ളയായ ദേശീയബോധം സൃഷ്ടിക്കാനായി അസംബന്ധമായ വാദമുഖങ്ങള്‍ ഉന്നയിക്കുകയല്ല, പകരം പഴമക്കാരുടെ യഥാര്‍ത്ഥ സംഭാവനകള്‍ അടുത്തറിയുകയാണു”

ശരിയായിരിക്കാം ദേശീയബോധമില്ലാത്തിടത്തേ പോള്ളയായ ദേശീയബോധം തിരുകികയറ്റാന്‍ സാധിക്കുകയുള്ളൂ.
മറിച്ച് , ഉള്ള ദേശീയബോധം നഷ്ടപ്പേടണമെന്നില്ല അല്ലേ?

ദേവോ,
നിങ്ങളുടെ ഓരോ കമന്റും ഞാന്‍ കാണാതെ പോകുന്നതു പലതും കാണിച്ചു തരുന്നു. (ഇനി മുതല്‍ എന്റെ എല്ലാ പോസ്റ്റുകളിലും കമന്റിട്ടോളണം, ഇല്ലേല്‍ ഇരുട്ടടി ഉറപ്പാ :) ) അറിവിന്റെ ജനകീയവത്ക്കരണത്തെപ്പറ്റി പറഞ്ഞത് തന്നെ. നിങ്ങളറിയാവുന്നതൊക്കെ പറഞ്ഞുകൊണ്ടിരിക്കുക
ഉമേഷ് അണ്ണനും അങ്ങനെ തന്നെ ചയ്യുക.
രാഷ്ട്രീയത്തില്‍ താല്പര്യമില്ലെന്നു പറയുന്നതിലെ രാഷ്ട്രീയസാധ്യതകളെ കാണാതിരിക്കാന്‍ കഴിയുന്നില്ല. (അതു തന്നെയല്ലേ ചന്ദ്രക്കാറനും പറഞ്ഞത്)

സംസ്കൃതം മഹത്തായ ആശയങ്ങളും നിരീക്ഷണങ്ങള്‍ വിനിമയിക്കാനുപയോഗിക്കാമെന്ന പോലെ ശുദ്ധമായ അസംബന്ധം വിനിമയം നടത്താനുമുപയോഗിക്കാം.!
ബുദ്ധന്‍ സംസ്കൃതമുപയോഗിച്ചിട്ടില്ലെന്നുള്ളത് ശ്രദ്ധേയമാണു. അറിവിന്റെ ജനകീയവത്കരണമാവണം അതിനു പ്രേരിപ്പിച്ചത് മറിച്ച് അധികാരത്തിന്റെ സാധ്യതകളല്ലായിരിക്കണം.

Wednesday, January 03, 2007 9:38:00 am  
Blogger Adithyan said...


മലയാളബ്ലോഗുകളില്‍ പൊതുവെ കാണുന്ന അരാഷ്ട്രീയത പലതവണ ചര്‍ച്ചകള്‍ക്ക്‌ വിഷയമായിട്ടുള്ളതാണ്‌. രാഷ്ട്രീയമായ ഒരുതരം നിരക്ഷത ഏതോ തരത്തില്‍ ഭൂരിപക്ഷം മലയാളം ബ്ലോഗുകളും അറിഞ്ഞോ അറിയാതെയോ പങ്കുവക്കുന്നുണ്ട്‌. ഉദാഹരണത്തിന് സദ്ദാം ഹുസൈനെ വധിച്ചതിനെ തുടര്‍ന്ന് മലയാളം ബ്ലോഗുകളില്‍ വന്ന അരാഷ്ട്രീയ പോസ്റ്റുകളും കമന്‍റുകളും


ഈ ഒരൊറ്റ ഖണ്ഡികയോടൊന്നു പ്രതികരിച്ചോട്ടെ?

മലയാള ബ്ലോഗുകളില്‍ പൊതുവെ കാണുന്നതും മലയാളിയുടെ പൊതുസ്വഭാവമായിക്കൊണ്ടിരിക്കുന്നതുമായ ‘അരാഷ്ട്രീയത‘ ഒരു ആര്‍ജ്ജിത ഗുണമല്ലേ? ദശാബ്‌ദങ്ങളായി കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയപ്രവര്‍ത്തകര്‍ നടത്തിവരുന്ന നാണം കെട്ട രാഷ്ട്രീയക്കച്ചവടങ്ങള്‍ കണ്ടു കണ്ട് മനസ്സുമടുത്ത, തലയില്‍ ആള്‍താമസം ബാക്കിയുള്ള, ചിന്തിക്കാനുള്ള കഴിവ് പണയം വെച്ചിട്ടില്ലാത്ത വ്യക്തികള്‍ ഒറ്റക്കൊറ്റക്കെടുത്ത തീരുമാനങ്ങളുടെ കൂട്ടായ ഫലമല്ലേ ഇന്ന് കേരളീയന്റെ പൊതുസ്വഭാവമായി വിലയിരുത്തപ്പെടുന്ന ഈ അരാഷ്ട്രീയത?

സ്വാതന്ത്രലബ്ധിക്ക് ശേഷം ഒരു രണ്ട് ദശാബ്ദം വരെ രാഷ്ട്രീയം എന്നത് മാന്യന്മാരും പ്രത്യയശാസ്ത്രങ്ങളെപ്പറ്റി അറിയാവുന്നവരും വിദ്യാഭ്യാസമുള്ളവരും ചെയ്തു വന്നിരുന്ന നിസ്വാര്‍ത്ഥമായ പൊതുപ്രവര്‍ത്തനം ആയിരുന്നു എന്ന് പൊതുവായി പറയാം. പിന്നീടിങ്ങോട്ട് എന്താണ് ഉണ്ടായത്? തലപ്പത്തിരിക്കാനും പണിയെടുക്കാനും വിവരമുള്ള ആള്‍ക്കാരുടെ കുറവുണ്ടായിത്തുടങ്ങിയതോടെ തെരുവു ഗുണ്ടകളും വേറേ ജോലി ഒന്നും കിട്ടാത്തവരും സിനിമാനടന്മാരും നടിമാരും ഒക്കെ അവിടെ കയറി നിരങ്ങാന്‍ തുടങ്ങിയില്ലെ?

കേരള രാഷ്ട്രീയം മാത്രം എടുത്താല്‍, കൂറു മാറ്റം നടത്താത്ത എത്ര നേതാക്കള്‍ ഉണ്ട് നമുക്കിന്ന്? പിളരാത്ത എത്ര പാര്‍ട്ടികള്‍ ഉണ്ട്? പ്രത്യയശാസ്ത്രങ്ങളുടെയും ആദര്‍ശങ്ങളുടെയും പേരില്‍ തുടങ്ങിയ പല പാര്‍ട്ടികളും വെറും ഞാനോ നീയോ വഴക്കുകളിലും മക്കള്‍ പോരാട്ടങ്ങളിലും പെട്ട് പിളരുന്നതും വീണ്ടും യോജിക്കുന്നതും തൊഴുത്തില്‍ക്കുത്ത് നടത്തുന്നതും നമ്മളെത്ര കണ്ടു? യാതൊരു ഉളുപ്പുമില്ലാതെ മുന്നണികള്‍ വരെ മാറിക്കളിച്ച നേതാക്കളെ നമ്മളൊക്കെ അതേ പോലെ ഉളുപ്പില്ലാതെ ചുമന്നില്ലെ?

എന്താണ് രാഷ്ട്രീയ പ്രബുദ്ധനായ കേരളീയന്റെ രാഷ്ട്രീയ പ്രബുദ്ധത? ഏതുരീതിയില്‍ ഭരിച്ചാലും അഞ്ച് വര്‍ഷം കൂടുമ്പോള്‍ രണ്ടു മുന്നണികളെയും മാറി മാറി അധികാരത്തില്‍ എത്തിച്ചതോ? കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പ്രചാരണയോഗങ്ങളില്‍ തന്തക്ക് വിളിച്ചിരുന്ന എതിര്‍മുന്നണിക്കാരന്റെ തോളില്‍ കൈയിട്ട് വന്ന് ഈ തിരഞ്ഞെടുപ്പിന് വോട്ട് ചോദിച്ചപ്പോഴും ചൂലെടുത്ത് അടിക്കാതിരുന്നതോ? യാതൊരു പ്രത്യയശാസ്ത്രവും പ്രവര്‍ത്തനപരിചയവും ഇല്ലാതെ കേരളത്തിലങ്ങോളം നിയോജകമണ്ഡലങ്ങളില്‍ ജാതി നോക്കി മാത്രം നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥികളെ ജയിപ്പിച്ചു വിടുന്നതോ? കേരളത്തില്‍ നടക്കാന്‍ സാധ്യതയുണ്ടായിരുന്ന വ്യ്‌വസായ മുതല്‍മുടക്കുകളെയും വികസന പദ്ധതികളെയും ഈ രണ്ടു മുന്നണികളും മാറിമാറി സമരങ്ങളും ഹര്‍ത്താലുകളും കളിച്ച് മുടക്കുന്നതു കണ്ട് പ്രതികരിക്കാതിരുന്നതോ? എവിടെയാണ് കേരളീയന്റെ രാഷ്ട്രീയം?

വടക്കന്‍ ജില്ലകളില്‍ ഈ അടുത്തകാലം വരെ നിലവിലുണ്ടായിരുന്ന കൊലപാതക അന്തരീക്ഷം, പല കടലോര പ്രദേശങ്ങളിലും ജാതിസ്പര്‍ദ്ധ ഇളക്കിവിട്ട് ഉണ്ടാക്കിയ കൊലപാതക പരമ്പരകളും വര്‍ഗ്ഗീയ ലഹളകളും, വ്യവസായ സംരഭകര്‍ തിരിഞ്ഞു നോക്കാത്ത സംസ്ഥാനം എന്ന പട്ടം - ഇതിന്റെ ഒക്കെ ഉത്തരവാദികള്‍ ഈ പറഞ്ഞ കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകരല്ലെ?

പിന്നെ ആങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന പോലെ ആഴ്ചയില്‍ രണ്ട് വെച്ച് നടത്തുന്ന ബന്ദും (അതു നിരോധിച്ചപ്പോളുള്ള) ഹര്‍ത്താലും.

ഈ നാടകങ്ങളൊക്കെ ഒരു പത്തു പതിനഞ്ച് വര്‍ഷം തുടര്‍ച്ചയായി കണ്ടു കഴിഞ്ഞാല്‍ ആരായാലും അരാഷ്ട്രീയനായിപ്പോവില്ലെ?

താന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം എന്താണെന്ന് വ്യക്തമായി ബോധമുള്ള, അതിന്റെ വെളിച്ചത്തില്‍ സമകാലിക സംഭവങ്ങളോടെ നിര്‍ഭയമായി പ്രതികരിക്കാനും ( പോളിറ്റ് ബ്യൂറോയുടെയും കൂട്ടു നേതാക്കന്മാരുടെയും കൂട്ട അഭിപ്രായം അറിയുന്നതിനു മുന്നെ) പിന്നെ അപ്പൊഴത്തെ തല്‍ക്കാല ലാഭത്തിന് വേണ്ടി തന്റെ പ്രസ്ഥാനത്തെയും പ്രത്യയശാസ്ത്രത്തെയും മറക്കാത്തതുമായ എത്ര രാഷ്ട്രീയക്കാന്‍ നമുക്കിന്നുണ്ട്?

പിന്നെ ഒരു രാഷ്ട്രീയവാദി ആകുക എന്നതിന് കാണുന്ന എന്തിനോടും പ്രതികരിക്കുന്നവനാവുക എന്ന ഒരു അര്‍ത്ഥമുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. എത്രയൊക്കെ സാമൂഹിക രാഷ്ട്രീയ ജീവിയായാലും ഒരു മനുഷ്യന് അറിയാനാവുന്ന കാര്യങ്ങള്‍ക്ക് ഒരു പരിധിയുണ്ട്. അത് സമ്മതിക്കാതെ, സൂര്യനു കീഴിലുള്ള എന്തിനെക്കുറിച്ചും ഞാന്‍ പ്രതികരിക്കും, അങ്ങനെ പ്രതികരിക്കാത്തവനൊക്കെ അരാഷ്ട്രീയവാദിയാണ് എന്ന് ആരോപിക്കുന്നതിനൊട് എനിക്ക് യോജിക്കാനാവുന്നില്ല.

അവസാനമായി ഒന്നു കൂടി - സദ്ദാമിന്റെ കൊലപാതകത്തോട് ഹര്‍ത്താല്‍ നടത്തി പ്രതികരിച്ചതിനെപ്പറ്റി - പുച്ഛം, അവജ്ഞ, വെറുപ്പ്, അത് ഏതവന്റെ ബുദ്ധിയില്‍ വിരിഞ്ഞ ആശയമാണോ അവനോട്.

Wednesday, January 03, 2007 9:43:00 am  
Blogger പുള്ളി said...

ജ്ഞാനം ഉത്പാദിപ്പിക്കുന്ന അധികാരത്തിന്റെ ബലം ആരെ പോഷിപ്പിക്കുന്നു എന്ന്‌ ജ്ഞാനത്തിന്റെ ഉപജ്ഞാതാവിന്‌ എങ്ങിനെ ഉറപ്പാക്കാന്‍ കഴിയും?

ആറ്റം ബോംബിന്റെ ഉപയോഗത്തിന്‌ ശേഷം രണ്ടാം ലോകമഹായുദ്ധം തീരുകയും റൊബര്‍ട്ട് ഓപ്പന്‍ഹീമര്‍ അമേരിക്കന്‍ ആറ്റോമിക് കമ്മീഷന്‍ ചെയര്‍മാന്‍ ആവുകയും ചെയ്തു. ആ സമയത്ത് കൂടുതല്‍ ശക്തിയുള്ള ബോംബ് നിര്‍മ്മിക്കാനുള്ള സൈനിക തീരുമാനതെ എതിര്‍ത്ത അദ്ദേഹത്തിനെ മറികടന്ന് പ്രസിഡന്റ് ട്രൂമാന്‍ അതിന്‌ അനുമതി നല്കുകയാണുണ്ടായത്.
കോപ്പിറൈറ്റ്, പേറ്റന്‍റ്റ് നിയമങ്ങള്‍ക്കപ്പുറത്ത്‌ വിജ്ഞാനത്തിനെ അധികാരത്തിന്റെ ആയുധമായി ഉപയോഗിയ്ക്കാന്‍ കഴിവുള്ള ഒരു കൂട്ടര്‍ എപ്പോഴുമുണ്ടായിരിയ്ക്കും . പൊതുവായി മാറിയ വിജ്ഞനത്തിന്റെ സുരക്ഷിതമായ ഉപയോഗം ഉറപ്പുവരുത്തേണ്ടത് ഉപജ്ഞാതാവുമാത്രമല്ല പൊതുജനമാണ്. യഥാര്‍ഥലോകത്തിലും ബൂലോഗത്തിലും.

ഓ.ടോ.എന്റെ കുറേ കാലമായുള്ള ഒരാഗ്രഹമായിരുന്നു ഉമേഷ് മാഷിനെ മലയാളം പഠിപ്പിക്കണമെന്ന്‌:
>> ചന്ത്രക്കാറന്‍ ചില സ്ഥലങ്ങളില്‍ സ്വയം കോണ്ട്രഡിക്റ്റ്‌ ചെയ്യുന്നു. (മലയാളം കിട്ടുന്നില്ലല്ലോ ദൈവമേ!)
കോണ്ട്രഡിക്റ്റിന്റെ മലയാളം പരസ്പരവിരുധം :)

Wednesday, January 03, 2007 10:12:00 am  
Blogger കണ്ണൂസ്‌ said...

ഉമേഷേ, ഉമേഷ്‌ മനസ്സിലാക്കിയ പോലെ തന്നെയാണോ ചന്ത്രക്കാരന്‍ "രാഷ്ട്രീയം" എന്ന വാക്ക്‌ ഉപയോഗിച്ചതെന്ന് സംശയം.

ചന്ത്രക്കാരനും ബെന്നിയും ഉമേഷിന്റെ ഉദ്ദേശ ശുദ്ധിയെ സംശയിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. സംസ്‌കൃത ശ്ലോകങ്ങളുടെ വ്യാഖ്യാനം, സമസ്യാ പൂരണം, ഭാരതീയ ഗണിതത്തിലെ ബുദ്ധിപരമായ ഇടപെടലുകള്‍ തുടങ്ങിയവയാണല്ലോ ബ്ലോഗിലുള്ള ഉമേഷിന്റെ സേവനങ്ങള്‍. സംസ്കൃതം, ആര്‍ഷ ഭാരതം തുടങ്ങിയ പദങ്ങള്‍ ഇപ്പോള്‍ തന്നെ രാഷ്ട്രീയവത്‌കരിക്കപ്പെട്ട്‌ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്‌ എന്നിരിക്കെ, ഉമേഷ്‌ തന്റെ പോസ്റ്റുകളുടെ നിലപാട്‌ എന്താണെന്ന് വ്യക്തമായി പറയാത്തിടത്തോളം കാലം, ഈ പോസ്റ്റുകളുടെ കണ്ടന്റ്‌ തെറ്റായി വ്യഖ്യാനിക്കപ്പെടുകയും ഉമേഷ്‌ അങ്ങിനെ വ്യാഖ്യാനിക്കാന്‍ താത്‌പര്യമുള്ളവരുടെ ചേരിയില്‍ ആക്കപ്പെടുകയും ചെയ്യും എന്നാണ്‌ ചന്ത്രക്കാരന്‍ ഉദ്ദേശിച്ചത്‌ എന്നാണ്‌ എനിക്ക്‌ മനസ്സിലായത്‌. ചുരുക്കിപ്പറഞ്ഞാല്‍, തന്റെ കാലശേഷം ഉമേഷിന്‌ ഇപ്പോള്‍ സ്വാമി വിവേകാനന്ദനുള്ള അവസ്ഥയായേക്കാം. ബ്ലോഗുകള്‍ ഇന്നും ശൈശവ ദശയിലാണെന്നിരിക്കെ, ചന്ത്രക്കാരന്‍ ഈ പറഞ്ഞതില്‍ കാര്യമില്ലാതില്ല.

ഉമേഷിന്റെ സംബന്ധിച്ചിടത്തോളം പക്ഷേ, നളന്‍ പറഞ്ഞതിനോടാണെനിക്ക്‌ യോജിപ്പ്‌. പ്രതിലോമപരം എന്ന് ചന്ത്രക്കാരന്‍ കരുതുന്ന പോസ്റ്റുകളില്‍ നിരുപദ്രവമായ നല്ല വാക്കുകള്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഉമേഷിന്റെ നിലപാട്‌ വ്യക്തമാകുന്ന ഒരുപാട്‌ പോസ്റ്റുകളും ഉണ്ട്‌. ഏകപക്ഷീയമായ ഒരു ടാഗ്‌ ചെയ്യല്‍, ഉമേഷിന്റെ കാര്യത്തിലെങ്കിലും എളുപ്പമാവില്ല എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.

Wednesday, January 03, 2007 10:22:00 am  
Blogger കണ്ണൂസ്‌ said...

മലയാള ബ്ലോഗുകളില്‍ പൊതുവെ കാണുന്നതും മലയാളിയുടെ പൊതുസ്വഭാവമായിക്കൊണ്ടിരിക്കുന്നതുമായ ‘അരാഷ്ട്രീയത‘ ഒരു ആര്‍ജ്ജിത ഗുണമല്ലേ? ദശാബ്‌ദങ്ങളായി കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയപ്രവര്‍ത്തകര്‍ നടത്തിവരുന്ന നാണം കെട്ട രാഷ്ട്രീയക്കച്ചവടങ്ങള്‍ കണ്ടു കണ്ട് മനസ്സുമടുത്ത, തലയില്‍ ആള്‍താമസം ബാക്കിയുള്ള, ചിന്തിക്കാനുള്ള കഴിവ് പണയം വെച്ചിട്ടില്ലാത്ത വ്യക്തികള്‍ ഒറ്റക്കൊറ്റക്കെടുത്ത തീരുമാനങ്ങളുടെ കൂട്ടായ ഫലമല്ലേ ഇന്ന് കേരളീയന്റെ പൊതുസ്വഭാവമായി വിലയിരുത്തപ്പെടുന്ന ഈ അരാഷ്ട്രീയത?ആദീ, അല്ല. ഇത്തരത്തിലുള്ള അരാഷ്ട്രീയത ഒരു ഗുണമായി കണക്കാക്കുകയാണെങ്കില്‍ "ജനാധിപത്യം" എന്ന വാക്കിനു തന്നെ അര്‍ത്ഥമില്ലാതാവും. ആദി പറയുന്ന രീതിയിലാണ്‌ കക്ഷി രാഷ്ട്രീയത്തിന്റെ പോക്കെങ്കില്‍ തന്നെ, അതു തിരുത്തിക്കാനുള്ള ഉത്തരവാദിത്തമാണ്‌ നാം ഏറ്റെടുക്കേണ്ടത്‌. " ചിന്തിക്കാന്‍ കഴിവുള്ളവരുടെ ഈ അരാഷ്ട്രീയത" കുറ്റകരമായ നിസംഗതയല്ലാതെ വേറൊന്നുമില്ല. സമകാലികത്തില്‍ അമേരിക്കന്‍ ജനാധിപത്യത്തെക്കുറിച്ച്‌ ഒരു പോസ്റ്റിട്ടപ്പോള്‍ എന്റെ മനസ്സിലുണ്ടായിരുന്ന പോയന്റാണിത്‌. പക്ഷേ, അത്‌ കൂടുതല്‍ എഴുതാന്‍ സമയം കിട്ടാതെ പോയി.

ദേവന്റെ കമന്റ്‌ ഒന്നുകൂടി വായിച്ചു നോക്കൂ. ഈ പറയുന്ന അരാഷ്ട്രീയതയുടെ അടിസ്ഥാനം എന്താണെന്ന് കാണാന്‍ പറ്റും. മറ്റൊരു സംഭവം കൂടി ഓര്‍മ്മ വരുന്നു. നെഹൃവിന്റെ "അച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍" ഒരു കുട്ടിക്ക്‌ ജന്മദിന സമ്മാനമായി കൊടുത്ത എന്റെ ഒരു സുഹൃത്തിനോട്‌ കുട്ടിയുടെ അച്ഛന്‍ പറഞ്ഞത്രേ ഇങ്ങനെ "വഴിതെറ്റിക്കുന്ന പുസ്തകങ്ങള്‍" കുട്ടികള്‍ക്ക്‌ കൊടുക്കരുത്‌, അവര്‍ രാഷ്ട്രീയത്തില്‍ ആകൃഷ്ടരായിപ്പോവും എന്ന്. ഇതിനെന്താണ്‌ പറയേണ്ടത്‌?

Wednesday, January 03, 2007 10:39:00 am  
Blogger ചന്ത്രക്കാറന്‍ said...

ക്ഷമിക്കണം, വീട്ടിലെ ഇന്റര്‍നെറ്റ്‌ തകരാറായിരുന്നു. ഇപ്പോളാണ്‌ ഓഫീസിലെത്തിയത്‌. മറുപടികള്‍ എഴുതിക്കൊണ്ടിരിക്കുന്നു.

Wednesday, January 03, 2007 10:51:00 am  
Anonymous Anonymous said...

പായിന്റുകള്‍
*ചിന്തയ്ക്കുകൂച്ചുവിലങ്ങിടാന്‍ ശ്രമിക്കുന്നവരില്‍ മറ്റുമതക്കാ‍രെക്കാളും ഒട്ടും മോശമല്ല കമ്മോണത്തുമതക്കാരും. ഈ പോസ്റ്റ് ഒന്നാം തെളിവ്.
*“മുതലാളിത്തം വാര്‍ത്താവിനിമയസൌകര്യങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നത്‌ ചരക്കുനീക്കത്തിന്റെ വേഗം കൂട്ടാണാണെന്ന മാര്‍ക്സിന്റെ നിരീക്ഷണം ഓര്‍ക്കുക -പറഞ്ഞത്‌ പത്തുനൂറ്റമ്പതു കൊല്ലം മുമ്പാണെന്നും.“-ഓഹോ,അപ്പി അങ്ങനെയും എഴുതിയിരുന്നോ?വ്യവസായവല്‍‌കൃതരാജ്യ്ങ്ങളിലായിരിക്കും കമ്മോണത്തുവിപ്ലവം ആദ്യം വരിക എന്നുതുടങ്ങി ലങ്ങേരടെ പ്രവചനങ്ങളൊക്കെ
മണ്ടത്തരമാണെന്നുതെളിഞ്ഞസ്ഥിതിക്ക് ഇതിലും നമക്ക് വലിയ ഹോപ്പില്ല, കേട്ടാ.ഒള്ളതുപറയണമല്ലോ,മനസ്സുനിറയെചിരിക്കണമെങ്കില്‍
പറ്റിയ സാധന്മാണ്‍ മാനിഫെസ്റ്റോ. മധുരമനോഹരമനോജ്ഞചൈന, ഉള്ളവന്‍ ഇല്ലാ
ത്തവനെ ഊട്ടുന്നു, ഉടുപ്പിക്കുന്നു,ഉറക്കുന്നു. എത്രമനോഹരമായനടക്കാത്ത സ്വപ്നം.
* ശാസ്ത്രം അധികാരിവര്‍‌ഗ്ഗങ്ങള്‍ക്ക് ശക്തികൊടുക്കുമെന്നറിവുണ്ടായിരുന്നതിനാലാണ്
പണ്ട് അച്ചുമ്മാമ കമ്പൂട്ടര്‍ വല്‍‌ക്കരണത്തെ എതിര്‍‌ത്തത്.അങ്ങേരതില്‍ തോറ്റതിനാലാവണം പിണറായിവര്‍‌ഗ്ഗം അധികാരത്തിലേറിയത്.
* കോണ്ട്രഡികഷന്‍. ഒരു സ്ഥലത്ത് പാവം പണിക്കര്‍ സാര്‍ പ്രതിലോമശക്തി. അങ്ങോരു ചെയ്ത ഏകകുറ്റം-എന്തൊക്കെയോ സംസ്കൃതത്തിലെഴുതി,അത് മാനിഫെസ്റ്റോ കരണ്ടുനടക്കുന്നവര്‍‌ക്ക് രസിച്ചില്ല. സംസ്കൃതം = ബ്രാഹ്മണബൂര്‍‌ഷ്വാകളുടെ തിരിച്ചുവരവ്, അടിസ്ഥാനവര്‍‌ഗ്ഗത്തിന്റെ തോല്വി എന്നൊക്കെയല്ലേ.അതേസമയം സദ്ദമിനെ തൂക്കിലേറ്റിയതിന്‍ (ഈ മൊത്തം യുദ്ധത്തില്‍ അമേരിക്ക ചെയ്ത ഒരേയൊരു നല്ലകാര്യം) നാടിലെ കലക്കവെള്ളമീന്‍‌പിടിയന്‍‌മാര്‍ (സഖാക്കളും മതമൌലികവാദികളും) ഇളക്കിവിട്ട സാധനങ്ങള്‍ സാധാരണക്കാരന്റെ അരിയില്‍ മണ്ണിട്ടത് പ്രബുധ്ധത.ഇനിയും എന്തൊക്കെയാണ്‍ പാണന്മാര്‍ നിങ്ങടെ നാട്ടില്‍ പാടിനടക്കുന്നത്?(സദ്ദാമിനെതൂക്കിലേറ്റാന്‍ വിധിച്ചത് ഒരു ഇറാക്കികോടതിയാണ്‍.അവര്‍ അമേരിക്കക്കാരുടെ ചെരുപ്പിനക്കികളാണെങ്കില്‍ എന്തേ അതുമാത്രം ആരും പറയുന്നില്ല? തൂക്കിക്കൊല്ലപ്പെടുന്നതിനുമുമ്പ് മൊക്ഖ്ത്തദാ‍ സദ്രിന്റെ അനുയായികള്‍ സദ്ദാമിനെ കളിയാക്കുന്ന വീഡിയോ ഇന്റെര്‍നെറ്റിലുണ്ട്.സദര്‍ അമേരിക്കയ്ക്കും സദ്ദാമിനും എതിര്‍. അപ്പൊ സദറാണോ ഹീറോ അല്ല സദ്ദാമോ.ആകെമൊത്തം കണ്‍ഫ്യൂഷന്‍.)

Wednesday, January 03, 2007 11:13:00 am  
Blogger Adithyan said...

രാഷ്ട്രീയം എന്നത് ഒരു ആസൂത്രിത വ്യവസായമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ജനാധിപത്യം എന്ന വാക്കിന് പഴയ അര്‍ത്ഥം തന്നെയാണോ?

ജനാധിപത്യം, രാഷ്ട്രീയം എന്നീ വാക്കുകള്‍ മനസിലേക്കു കൊണ്ടു വന്ന ചില ചിത്രങ്ങള്‍

1. ഒരു മുഖ്യമന്ത്രി ആ പദവിയിലിരിക്കാന്‍ അര്‍ഹനല്ലെന്ന് കോടതി വിധിച്ചു കഴിഞ്ഞപ്പോള്‍ അതു വരെ എരുമയെക്കുളിപ്പിക്കാന്‍ മാത്രം അറിയാമായിരുന്ന അദ്ദേഹത്തിന്റെ ധര്‍മ്മപത്നിയെ മുഖ്യമന്ത്രിക്കസേരയില്‍ കൊണ്ടുവന്നിരുത്തി പ്രോക്സി ഭരണം നടത്തിയത്

2. ഇതേ വിധി നമ്മുടെ അയല്‍ സംസ്ഥാനത്തുണ്ടായപ്പോള്‍ അപ്പോല്‍ ഭരിച്ചുകൊണ്ടിരുന്ന വനിതയെ പൊതുവേദികളില്‍ കാലില്‍ വീണ് നമസ്കരിക്കുക എന്നത് മാത്രം രാഷ്ട്രീയ പാരമ്പര്യമായി കൊണ്ടുനടന്ന ഒരുത്തനെ പിടിച്ച് ഇതേ കസേരയിലിരുത്തിയില്ലേ?

3. ഇനി നമ്മുടെ സംസ്ഥാനത്ത് തന്നെ, അച്ചന്‍ കട്ടുമുടിച്ചതിന് കോടതി വിലക്ക് കല്‍പ്പിച്ചപ്പോള്‍ അതു വരെ സിനിമ പിടിച്ച് നടന്ന മകനെ പിടിച്ച് മന്ത്രിക്കസേരയിലിരുത്തിയില്ലെ?

4. പിന്നെയുമുണ്ട്, നരബലികള്‍ക്ക് നേതൃത്വം കൊടുക്കുകയും വര്‍ഗ്ഗീയസമരങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും ചെയ്ത ഒരു മുഖ്യമന്ത്രി

5. അഴിമതിയുടെയും കുംഭകോണങ്ങളുടെയും കഥകള്‍ അനവതി.

6. ജയിലില്‍ കിടന്ന് തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍

7. ക്രിമിനല്‍ കേസ് നിലവിലുള്ള പാര്‍ലമെന്റ് അംഗങ്ങളൂടെ സംഖ്യ ആകെയുള്ളതിന്റെ അഞ്ചിലൊന്നില്‍ കൂടുതല്‍

ജനാധിപത്യം എന്ന വാക്കില്‍ വിശ്വാസമര്‍പ്പിച്ച് ഒരു നല്ല നാളെയെപ്പറ്റിയുള്ള ശുഭപ്രതീക്ഷയില്‍ ഇന്നിനെ ബലി കൊടുക്കണം എന്നാണൊ? ഒരു പറ്റം കാട്ടുകള്ളന്മാരും കൊലപാതകികളും കൂടി എന്റെ രാജ്യത്തെ കട്ടുമുടിക്കുന്നത് കണ്ടു നില്‍ക്കണം എന്നാണോ?

നമ്മുടെ ജനാധിപത്യവും ഇവരുടെ ജനാധിപത്യവും രണ്ടും രണ്ടല്ലെ? ഇത് ജനാധിപത്യം തന്നെയാണെന്നത് നമ്മുടെ ഒരു തെറ്റിദ്ധാരണയല്ലേ? എന്നെങ്കിലും ഇതൊക്കെ ശരിയാവും എന്നൊരു പ്രതീക്ഷ വെച്ചുകൊണ്ട് ഒരു മൂഢസ്വര്‍ഗ്ഗത്തില്‍ കഴിയണോ? :)

Wednesday, January 03, 2007 11:15:00 am  
Blogger ചന്ത്രക്കാറന്‍ said...

ഉമേഷ്::Umesh said...

"ചന്ത്രക്കാറന്‍ ചില സ്ഥലങ്ങളില്‍ സ്വയം കോണ്ട്രഡിക്റ്റ്‌ ചെയ്യുന്നു. (മലയാളം കിട്ടുന്നില്ലല്ലോ ദൈവമേ!) ഒരു സ്ഥലത്തു് വിജ്ഞാനത്തില്‍ രാഷ്ട്രീയം കൈകടത്തുന്നതിനെ വിമര്‍ശിക്കുന്നു. മറ്റൊരിടത്തു എഴുതുന്നതില്‍ രാഷ്ട്രീയമില്ലാത്തതിനെ വിമര്‍ശിക്കുന്നു. എന്താണു താങ്കളുടെ നിലപാടു്? വിജ്ഞാനത്തില്‍ രാഷ്ട്രീയം ഇടപെടണമോ വേണ്ടയോ?"

ഇവിടെനിന്നു തുടങ്ങാം.

ജ്ഞാനത്തില്‍ രാഷ്ട്രീയം കൈകടത്തുന്നതിനെ ഞാന്‍ വിമര്‍ശിച്ചില്ല, അതൊരു നിരീക്ഷണം മാത്രമാണ്‌. രാഷ്ട്രീയം തന്നെയാണ്‌ ജ്ഞാനത്തെ നിര്‍ണ്ണയിക്കേണ്ടത്‌ (ഇനി മറിച്ചാഗ്രഹമുണ്ടെങ്കില്‍ത്തന്നെ അതൊരു ഉട്ടൊപ്യന്‍ സ്വപ്നം മാത്രമാണ്‌). സാദ്ധ്യമായുള്ളത്‌ രാഷ്ട്രീയമായി ജ്ഞാനത്തെ സമീപിക്കുക എന്നതാണ്‌. രാഷ്ട്രീയത്താല്‍ നിര്‍ണ്ണയിക്കപ്പെടുന്ന ജ്ഞാനത്തിന്‌ രാഷ്ട്രീയത്തെ തിരിച്ചുനിര്‍ണ്ണയിക്കാനുള്ള ശേഷി ക്രമേണ കൈവരികയും ചെയ്യും. ഒരു interactionഉം unidirectional ആകാന്‍ കഴിയില്ലല്ലോ.

ഉമേഷ്‌ എഴിതുന്നതില്‍ രാഷ്ട്രീയമില്ല എന്നു ഞാനൊരിക്കലും പറഞ്ഞില്ല, തീര്‍ച്ചയായും അതില്‍ രാഷ്ട്രീയമുണ്ട്‌. ആ രഷ്ട്രീയത്തെ നിയന്ത്രിക്കാനോ address ചെയ്യാനോ ഒന്നുകില്‍ ഉമേഷിനു കഴിയുന്നില്ല അല്ലെങ്കില്‍ അദ്ദേഹം അതു പരിഗണിച്ചിട്ടില്ല എന്നതായിരുന്നു എന്റെ പരാതി.

ജ്ഞാനത്തില്‍നിന്നുല്‍ഭവിച്ച്‌ അതില്‍നിന്നും സ്വതന്ത്രമാവുന്ന രാഷ്ട്രീയം ഒരു ഫ്രാങ്കൈന്‍സ്റ്റീനാണ്‌, ഉപജ്ഞാതാവിനെയും അവന്റെ കുലത്തെത്തന്നെയും തിരിച്ചുവിഴുങ്ങാന്‍ പ്രാപ്തിയുള്ള ഒന്ന്‌.

Wednesday, January 03, 2007 11:20:00 am  
Blogger Kiranz..!! said...

ആദീ..അരാഷ്ട്രീയതയുടെ ഏറ്റവും നല്ല ഉദാഹരണങ്ങള്‍ അല്ലേ ഈ നിരത്തിവച്ചിരിക്കുന്നത്,വ്യക്തമായ ഒരു രാഷ്ട്ട്രീയ ബോധമില്ലാത്തതു കൊണ്ട് മാത്രമല്ലേ ഏത് ഈര്‍ക്കിലി പാര്‍ട്ടിക്കും ജയ് വിളിക്കാന്‍ ആളും,നിന്നനില്‍പ്പില്‍ നേതാക്കന്മാര്‍ മറുകണ്ടം ചാടുന്നതും ഒക്കെ കാണേണ്ടി വരുന്നത് ?

Wednesday, January 03, 2007 11:29:00 am  
Blogger ചന്ത്രക്കാറന്‍ said...

രാഷ്ട്രീയം എന്നു കേട്ടാല്‍ ഉടന്‍ പിണറായിയെന്നോ കരുണാകരനെന്നോ അഴിമതിയെന്നോ കുംഭകോണമെന്നോ കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയെന്നോ ഒക്കെ വിചാരിച്ച്‌ ചാടിവീഴുന്നവരേ,

അധികാരം എവിടെ പ്രവര്‍ത്തിക്കുന്നോ അവിടെ രൂപപ്പെടുന്ന ഒരു entityയാണ്‌ ഇവിടെ വിവക്ഷിക്കുന്ന രാഷ്ട്രീയം. അത്‌ അമൂര്‍ത്തവും ബഹുരൂപിയുമാണ്‌ (ദൈവമല്ല കേട്ടോ!). പറഞ്ഞുമനസ്സിലാക്കാനൊന്നും വയ്യ.

വല്ലവന്റെയും ഉമ്മറമല്ലേ, കാഷ്ഠിച്ചാലെന്താ എന്നാണെങ്കില്‍ പണികഴിച്ചു വേഗം പോ മക്കളേ...

Wednesday, January 03, 2007 11:33:00 am  
Blogger കണ്ണൂസ്‌ said...

ജനാധിപത്യം എന്ന വാക്കില്‍ വിശ്വാസമര്‍പ്പിച്ച് ഒരു നല്ല നാളെയെപ്പറ്റിയുള്ള ശുഭപ്രതീക്ഷയില്‍ ഇന്നിനെ ബലി കൊടുക്കണം എന്നാണൊ? ഒരു പറ്റം കാട്ടുകള്ളന്മാരും കൊലപാതകികളും കൂടി എന്റെ രാജ്യത്തെ കട്ടുമുടിക്കുന്നത് കണ്ടു നില്‍ക്കണം എന്നാണോ?ഞാന്‍ ആദിയോട്‌ ചോദിച്ചത്‌ തന്നെയാണ്‌ ഇപ്പോള്‍ ആദി തിരിച്ച്‌ ചോദിക്കുന്നത്‌. ഇങ്ങനെയൊക്കെയുള്ള ചുറ്റുപാടില്‍ " അരാഷ്ട്രീയത" എന്ന മുഖംമൂടിയുമിട്ട്‌ കുനിഞ്ഞിരിക്കുന്നത്‌ കുറ്റകരമായ നിസംഗതയാണ്‌ എന്നു തന്നെയാണ്‌ ഞാനും പറഞ്ഞത്‌. " തലച്ചോറു പണയം വെച്ചിട്ടില്ലാത്ത, ചിന്തിക്കാന്‍ കഴിവുള്ള യുവജനത"യാവുമ്പോള്‍ പ്രത്യേകിച്ചും.

Wednesday, January 03, 2007 11:34:00 am  
Blogger Adithyan said...

കിരണ്‍,
അതു തന്നെയാണ് എന്റെയും പോയന്റ്.

ഇന്ന് നിലവിലുള്ളത് അ(ധമ)രാഷ്ട്രീയമാണ്, അതിനെ രാഷ്ട്രീയമായി തെറ്റിദ്ധരിക്കുന്നതാണ് നമുക്ക് പറ്റിയിരിക്കുന്ന തെറ്റ്.

തെറ്റിന്റെ കൂടെ കൂടി തെറ്റിലൂടെ തെറ്റിനെ തിരുത്താനാവില്ല. എല്ല്ലാവരെയും തെറ്റും ശരിയും തമ്മിലുള്ള വ്യത്യാസം മനസിലാക്കിക്കാനായി പ്രയത്നിക്കാന്‍ കഴിയും. പക്ഷെ അതിനാദ്യം തെറ്റിനെ തെറ്റായി തിരിച്ചറിയാന്‍ പറ്റണം, ചൂണ്ടിക്കാണിക്കാന്‍ പറ്റണം.

Wednesday, January 03, 2007 11:35:00 am  
Blogger Adithyan said...

എഴുതിയ സാറിന് ചര്‍ച്ച അദ്ദേഹം തെളിക്കുന്ന വഴിയിലൂടെ കൊണ്ടു പോകാനേ താല്‍പ്പര്യമുള്ളു എന്നറിഞ്ഞില്ല. ഇപ്പൊഴാണ് കമന്റ് കണ്ടത്.

അല്ലേലും മനുഷ്യന് മനസിലാവുന്ന രീതിയില്‍ ചര്‍ച്ചനടത്തിയാല്‍ ബുദ്ധിജീവിയാവില്ലല്ലോ. പ്രതിലോമതയുടെ അന്യന്തരീയങ്ങളുടെ ആപേക്ഷികത ജ്ഞാനരാഷ്ട്രീയത്തിന്റെ അന്തര്‍ലീനമായ സവിശേഷതകൊണ്ട്‌ എന്നൊക്കെപ്പറഞ്ഞാലല്ലേ പിന്നെ ഉരുളാന്‍ പറ്റൂ...

നന്ദി നമോവാകം.

Wednesday, January 03, 2007 11:40:00 am  
Blogger ദേവന്‍ said...

Bennikk
നാലുകാലും എയറിലാക്കി ഓടുന്ന ആടിനെ ഞാന്‍ കണ്ടതിപ്പോഴാണ്‌. ഇതുവരെ പൂട മാത്രമേ കണ്ടുള്ളു. എത്ര സമയം പോയി, ആദ്യം ഒരു കമന്റ്‌ കീമാനിലടിച്ചു പോയിക്കിട്ടി, രണ്ടാമത്തേത്‌ ക്ഷമയില്ലാതെ നട്ടപ്പാതിരക്കടിച്ചു വിട്ടു.

വി സി ശ്രീജന്‍ പണ്ടെന്നോ വാരികയിലെഴുതിയതല്ലാതെ ഒന്നും വായിച്ചിട്ടില്ല, മൃതഭാഷയായ സംസ്കൃതം പുനര്‍ജനിച്ചോ പ്രേതമായി വന്നോ എന്റെ കൊങ്ങാക്കു പിടിക്കുന്നത്‌ എങ്ങനെയെന്നറിയാനിനി വാങ്ങുന്നുമില്ല.

വീന്യാനെ കത്തിച്ചും കുത്തിമലര്‍ത്തിയും വിപ്ലവം തുടങ്ങിയ ചൈനക്കാരന്‍ ഒരു വര്‍ഷം കൊണ്ട്‌ അതിലെ തെറ്റു മനസ്സിലാക്കി കന്റോണീസും വീന്യാനും ബൈഹുവയും ലയിപ്പിക്കുകയോ പകര്‍ത്തിയെഴുതുകയോ ചെയ്തു. നമ്മളിപ്പോഴും സംസ്കൃതം അടിച്ചമര്‍ത്തി എന്നു പറയുന്ന കാഞ്ചി ഏലയ്യയിലും സംസ്കൃതം പുനര്‍ജ്ജനിച്ച്‌ അറിവുള്ളവനും ഇല്ലാത്തവനും വീണ്ടും രണ്ടായിക്കോളും എന്ന പ്രതികാരം (അതാണോ ശ്രീജന്‍ പറഞ്ഞത്‌ ബെന്നീ) കാണുന്നവരിലും കിടക്കുന്നു. ആയുര്‍വേദം പണ്ടാരടങ്ങിക്കോളും, പക്ഷേ ഗോത്ര (ജാതിയെന്നും വായിക്കാം) വെറുപ്പുകള്‍ സനാതനമായി തുടരും. നൈ ചിംഗ്‌ തുടങ്ങി സ്പൈരുലിന വരെ ആധുനിക ലോകത്തിനു സമ്മാനിച്ച്‌ ചീനക്കാരന്റെ വര്‍ഗ്ഗവത്യാസം അമ്പതു കൊല്ലത്തിലേറെയായി ലയിച്ചില്ലാതെയായി. രാജേഷ്‌ വര്‍മ്മ, ആത്മാര്‍ത്ഥമായി ഒരു സ്തോത്രം
ചെയര്‍മാന്‍ മാവോക്ക്‌ എഴുതിക്കേ, ദീര്‍ഘവീഷണം ത്രികാലഞ്ജാനം ഒക്കെ അതില്‍ വരണം.

ശബ്ദതാരാവലി ആര്‍ക്കുവേണ്ടി എഴുതി എന്ന ചോദ്യം അര്‍ത്ഥശൂന്യമാണ്‌ ബെന്നീ, ഇന്നലെ കൈപ്പള്ളി മിലിട്ടറിക്കുവേണ്ടി കണ്ടുപിടിക്കപ്പെട്ട്‌ ഒടുക്കം സാധാരണക്കാരന്റെ ജീവിതത്തിന്റെ ഭാഗമായ കാര്യങ്ങളുടെ ഒരു ലിസ്റ്റ്‌ നിരത്തി, പറഞ്ഞാല്‍ അരമണിക്കൂറു നീളുന്ന അതില്‍ ടയറും ജെറ്റ്‌ എഞ്ചിനും സീഡിയും എല്ലാം പെടുന്നു. ഇതെല്ലാം പട്ടാളക്കാര്‍ക്ക്‌ ആളെക്കൊല്ലാനായി ഉണ്ടാക്കിയതാണ്‌ ഞാന്‍ ഉപയോഗിക്കില്ലെന്ന് പറഞ്ഞാല്‍ ടെക്സ്നോളജിയുടെ പകുതിയോളം പണ്ടാറടങ്ങി.

വാണിജ്യത്തിലും സ്റ്റാറ്റിസ്റ്റിക്സിലും ബിരുദശേഷ പഠനങ്ങള്‍ നടത്തുന്നവരെല്ലാം പഠിക്കുന്ന ഓപ്പറേഷസ്‌ റിസര്‍ച്ച്‌ എന്ന ഗണിതത്തിനു മോഹിനീരൂപമാര്‍ന്ന സാമ്പത്തിക ശാസ്ത്രത്തില്‍ ജനിച്ച വീരമണികണ്ഠന്‍ ഡു പോണ്ട്‌ എന്ന അമേരിക്കന്‍ കമ്പനി രണ്ടാം ലോക മഹായുദ്ധക്കാലത്ത്‌ അന്തര്‍വാഹിനികള്‍ നൊടിയിടകൊണ്ട്‌ പണിതീര്‍ത്തിറക്കാന്‍ കണ്ടുപിടിച്ച ശാസ്ത്രശാഖയാണ്‌. അതുകൊണ്ടത്‌ ചെറുതായില്ല. ലോകം മുഴുവന്‍ ആളുകള്‍ ഉപയോഗിക്കുന്നു.

ശബ്ദതാരാവലി പൊന്നും വളയും കിട്ടാനെഴുതിയതോ തോലന്റെ കവിത പോലെ കാമുകിക്ക്‌ സമ്മാനമായി കൊടുത്തതോ (പാവം ശ്രീകണ്ഠേശ്വരം നൂറു സോറി) ആണെങ്കിലും പോലും അതിന്നു മലയാളത്തെ എത്ര താങ്ങി നിറുന്നുത്തു എന്നതാണതിന്റെ ശരി.


എന്തിനേയും നിഷേധിക്കാന്‍ എളുപ്പമാണ്‌, വിഭാവനം ചെയ്യാനും നിര്‍മ്മിക്കാനും തെറ്റു തിരുത്തി കുറ്റമറ്റതാക്കാനും ബുദ്ധിമുട്ടും . ഇടതു വലത്‌ കളിച്ച്‌ പരസ്പരം നിഷേധിച്ച്‌ സുഖമായി ജീവിക്കുന്ന രാഷ്ട്രീയക്കാരിലേക്ക്‌ ഒരുകാലത്ത്‌ ഏറെ പ്രബുദ്ധമായിരുന്ന കേരള രാഷ്ട്രീയം അധ:പതിച്ചതിനും കാരണം ഇതാണ്‌. എനിക്കു ചുറ്റും ഏലയ്യയും ജയേന്ദ്രസരസ്വതിയും പിണറായിയും ഉമ്മന്‍ ചാണ്ടിയും നിറയുന്നു. എവിടെപ്പോയി അയ്യങ്കാളി? ഏ കെ ഗോപാലന്‍ നിങ്ങളിരാണ്‌? അടുത്ത തലമുറയിലെ ശ്രീകണ്ഠന്‍ ചേട്ടന്റെ പിന്‍ഗാമിയോ ഏവി താമരാക്ഷന്‍? എന്നെ നിര്‍മ്മിക്കുക, എനിക്കു ചുറ്റുമുള്ളവരെ നിര്‍മ്മിക്കുക, അവരിലൂടെ നിര്‍മ്മാണകുതുകികള്‍ ഭരണത്തിലേറട്ടെ, പാരയായിരുന്നില്ല, അരിവാളും ചുറ്റികയുമായിരുന്നു ഞാനിഷ്ടപ്പെട്ട കൊടിയില്‍. വ്യവസ്ഥിതികളോ പാര്‍ട്ടികളോ നേതാക്കളോ അതില്‍ ആരുമല്ല. പ്രത്യയശാസ്ത്രങ്ങളുമൊന്നുമല്ല.

വിഷനുകളുണ്ടായി, ചോദ്യം ചെയ്യ, എഴുതപ്പെട്ട്‌ തിരുത്തി എഴുതുന്നതിലാണ്‌ കാര്യം.

ലോറിക്കു പിന്നേ ഓടുന്ന ജന്തുവിനെ കണ്ടെത്തി തിരിച്ചറിഞ്ഞ സ്ഥിതിക്ക്‌ ലവനെ ചാപ്സാക്കി അടിച്ച്‌ പുറത്തൊരു കട്ടനും അടിച്ച്‌ അടുത്ത പോസ്റ്റിലേക്ക്‌ പോകാനാണാഗ്രഹം.

Wednesday, January 03, 2007 11:42:00 am  
Anonymous Anonymous said...

ചന്ത്രക്കാരന്റെ ഇരുട്ടുമുറിയില്‍ നല്ല രാഷ്ട്രീയത്തിന്റെ പൂടപോലുമില്ല പിന്നെ ഉള്ളത്‌ രാഷ്ട്രീയത്തിന്റെ കേവലം ജാട മാത്രമാണെന്നു തുറന്നു പറയട്ടെ.
ഉമേഷിനെ രാഷ്ട്രീയം പഠിപ്പിക്കാനായി ചന്ത്രക്കാരന്‍ എടുത്താല്‍പൊങ്ങാത്ത എത്ര പഠനമാത്രുകകളാണ്‌ വാക്കുകളും പ്രയോഗങ്ങളുമായി കോണ്ടുവന്നിരിക്കുന്നത്‌ ? ചന്ത്രക്കാരനോട്‌ സഹതാപം തോന്നുന്നു.
ദേവരാഗം പരയുന്നത്‌ നന്നായി വായിക്കുക. തലക്കകത്തെ ഹുങ്കും, മര്‍ക്കടമുഷ്ടിയും ഇല്ലാതാകില്ലെങ്കിലും, രക്തം പോകുന്നതു കുറയും.

Wednesday, January 03, 2007 11:52:00 am  
Anonymous Anonymous said...

ചിത്രകാരന്‍ എന്നയാള്‍ വണ്ടിക്കാള മൂത്രം ഒഴിയ്ക്കുമ്പോലെ എന്തോക്കെയോ പുലമ്പുന്നു. അദ്ദേഹത്തെ നുകത്തില്‍ നിന്നും അഴിച്ച് മാറ്റി പുറത്ത് രണ്ട് ചാക്ക് പച്ച ചാണകവും കയറ്റി ചന്തിയ്ക്ക് നല്ല ചാട്ടവാറ് കോണ്ടുള്ള പെടയും പെടച്ച് കൊയിലാണ്ടിയ്ക്കയക്കാന്‍ സമയമായി

Wednesday, January 03, 2007 12:07:00 pm  
Blogger Radheyan said...

ആദ്യം ചന്ത്രക്കാരന് ഒരു അഭിനന്ദനം.നല്ല വിഷയം,നല്ല അവതരണം.ചോദ്യം ഉമേഷ്ജിയോടാണെങ്കിലും വിഷയം ബ്ലോഗ് പരിസരത്തെ അരാഷ്ട്രീയതയാണല്ലോ.അല്ലെങ്കില്‍ രാഷ്ട്രീയ മാനിഫെസ്റ്റോകളില്ലാത്ത ബ്ലോഗുകളെ പ്രതിലോമസ്വഭാവമുള്ള ബ്ലോഗരുമാര്‍ എങ്ങനെ അവരുടെ പിന്തിരിപ്പന്‍ ആശയങ്ങളുടെ വേദിയാക്കുന്നു എന്നത്.

ദേവേട്ടന്‍ പറഞ്ഞപോലെ അരാഷ്ട്രീയ പരിസരം ഒരുക്കുന്നത് പ്രധാനമായും വീട്ടിലെ സാഹചര്യങ്ങളാണ്.രാഷ്ട്രീയം ദുഷിച്ചു അതു കൊണ്ട് രാഷ്ട്രീയം വേണ്ട എന്ന് പറഞ്ഞ് അതില്‍ നിന്ന് ഒഴിഞ്ഞു മാറുന്ന നമ്മള്‍ തന്നെയാണ് അതിനെ പിന്നെയും ദുഷിപ്പിക്കുന്നത്.രാഷ്ട്രീയമെന്നത് ഞാന്‍ എന്ന സങ്കുചിതയില്‍ നിന്ന് നമ്മള്‍ എന്ന വിശാലതയിലേക്കുള്ള വളര്‍ച്ചയാണ്.

മുന്‍ കേരളാമുഖ്യമന്ത്രി അച്ചുതമേനോന്‍ ഡിഗ്രി ഗോള്‍ഡ് മെഡലിസ്റ്റാണ്.അദ്ദേഹത്തിന്റെ സംശയങ്ങള്‍ തീര്‍ത്തു കൊടുത്തിരുന്നത് ഡിഗ്രി ഡ്രോപ് ഔട്ടായ ഇ.എം.എസ് ആണ്.(എന്റെ ബാല്യകാലസ്മരണകള്‍-അച്ചുതമേനോന്‍).അത്രയും മിടുക്കരായ കുട്ടികള്‍ ഇന്ന് സജീവ രാഷ്ട്രീയത്തില്‍ എത്തില്ല എന്നു മാത്രമല്ല, അവര്‍ രാഷ്ട്രീയത്തെ സര്‍വ്വപുച്ഛത്തോടെ കാണുന്നു.അവര്‍ക്ക് പ്രതിഷേധത്തിന്റെ സ്വരങ്ങള്‍ കര്‍ണ്ണകഠോരമാണ്.എതിര്‍പ്പിന്റെ സ്വരങ്ങള്‍ ഇല്ലാതാകണമെന്നാഗ്രഹിക്കുന്ന കമ്പോളശക്തികള്‍ക്കും വര്‍ഗ്ഗീയശക്തികള്‍ക്കും അത് തന്നെയാണ് വേണ്ടത്.

മനം പുരട്ടുന്ന സീരിയലുകള്‍,മുക്കിന് മുക്കിന് മുളച്ച് പൊങ്ങുന്ന ആത്മീയവിപണനകേന്ദ്രങ്ങള്‍,സര്‍വ്വീസിലിരുന്ന് അഴിമതി ചെയ്ത് അവസാനകാലത്ത് മനസമാധാനം തേടി ഈ ആത്മീയകേന്ദ്രങ്ങളില്‍ മനുഷ്യദൈവങ്ങളുടെ കാല്‍കഴുകിച്ചൂട്ട് നടത്തുന്ന ഭകതകോടികള്‍ എല്ലാവ്രും ചേര്‍ന്ന് നമ്മുടെ പരിസരങ്ങളെ ദുര്‍ഗന്ധപൂരിതമാക്കുന്നു.

രാഷ്ട്രീയ അഴിമതിയെപെറ്റിയുള്ള വിലാപം കേട്ടു.അത് വ്യക്തി അഴിമതിയുടെ തുടര്‍ച്ച മാത്രമാണ്.ഒരു സമൂഹത്തിനു അത് അര്‍ഹിക്കുന്ന രാഷ്ട്രീയ നേതൃത്വത്തെ കിട്ടും.യഥാ പ്രജാ‍ തഥാ രാജാ എന്നതാണ് ജനാധിപത്യത്തിന് ചേര്‍ന്ന മുദ്രാവാക്യം.ലാലുവിനെ വിമര്‍ശിക്കുന്നവര്‍ എത്ര പേര്‍ സ്വയം കൈക്കൂലി കൊടുക്കാത്തവരോ വാങ്ങാത്തവരോ ആണ്?സ്വാശ്രയ കോളേജില്‍ നിന്നും 50 ലക്ഷം മുടക്കി ഡോക്ടറവുന്നവന്റെ പ്രഥമപരിഗണന കാശ് തിരിച്ച് പിടിക്കുകയോ അതോ ആതുര സേവനമോ?

11 കൊല്ലം മുന്‍പ് വനിതാസംവരണത്തോട് കൂടി പഞ്ചായത്തീരാജ് നിയമം വന്നപ്പോള്‍ മത്സരിക്കാന്‍ തയ്യാറായ അമ്മയോട് ഞാന്‍ എന്ത് കൊണ്ട് മത്സരിക്കുന്നു എന്ന് ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞ മറുപടി എന്റെ സാമൂഹ്യബോധത്തെ ഉണര്‍ത്തുന്നതായിരുന്നു.“നമ്മള്‍ ഇത് ഒഴിവാക്കി വിട്ടിട്ട് അത് നശിച്ച ശേഷം പുറത്ത് നിന്ന് വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ല”.

അരാഷ്ട്രീയതക്കും ഒരു മാനിഫെസ്റ്റോയുണ്ട്.ഭൂരിപക്ഷത്തെ പാര്‍ശ്വവല്‍ക്കരിച്ച്, അവരെ ചവുട്ടിയരച്ച്,കമ്പോളത്തിന്റെ ശക്തികള്‍ക്ക് രാജവീഥി ഒരുക്കുകയാണ് അരാഷ്ട്രീയതയുടെ മാനിഫെസ്റ്റോ.മണ്ണോടടിയുമ്പോഴേ പലരും അത് തിരിച്ചറിയൂ എന്ന് മാത്രം.

Wednesday, January 03, 2007 12:23:00 pm  
Blogger ചന്ത്രക്കാറന്‍ said...

ഉമേഷ്::Umesh said...

"രാഷ്ട്രീയം/അധികാരം ജ്ഞാനവികസനത്തെ ബാധിച്ചിട്ടുണ്ടു് എന്നതിനോടു യോജിക്കുന്നു. എങ്കിലും രാഷ്ട്രീയമില്ലാത്ത ജ്ഞാനം ഉണ്ടായിട്ടില്ല എന്നതിനോടു വിയോജിപ്പാണു്."

രാഷ്ട്രീയസ്വാധീനമില്ലാതെ എന്നാണൊ ഉമേഷ്‌ ഉദ്ദേശിച്ചത്‌? അങ്ങനെയെങ്കില്‍ തീര്‍ച്ചയായും ശരിയാണ്‌, ജ്ഞാനം എല്ലായ്പ്പോഴും രാഷ്ട്രീയസ്വാധീനംകൊണ്ടുണ്ടാകുന്നതല്ല. ഞാന്‍ സംസാരിച്ചത്‌ ജ്ഞാനത്തോടൊപ്പം സൃഷ്ടിക്കപ്പെടുന്ന രാഷ്ട്രീയത്തെക്കുറിച്ചുകൂടിയായിരുന്നു. ജ്ഞാനം അധികാരം സൃഷ്ടിക്ക്ന്നതുകൊണ്ടുതന്നെ അതിന്റെ കൂടെ അനിവാര്യമായും രാഷ്ട്രീയവും സൃഷ്ടിക്കപ്പെടും.ആധുനികലോകത്തെ ഏത്‌ ഉപ്ജ്ഞാതാവിനും ആ രാഷ്ട്രീയത്തെ പരിഗണിക്കുവാനുള്ള ചുമതലയുണ്ട്‌ എന്നു ഞാന്‍ കരുതുന്നു.

"ശ്രീകണ്ഠേശ്വരം ശബ്ദതാരാവലി ഉണ്ടാക്കിയതിലും വെട്ടം മാണി പുരാണനിഘണ്ടു ഉണ്ടാക്കിയതിലും രാഷ്ട്രീയത്തിന്റെ കൈകടത്തലുകള്‍ ഞാന്‍ കാണുന്നില്ല."

ശ്രീകണ്ഠേശ്വരം ശബ്ദതാരാവലി ഉണ്ടാക്കുമ്പോഴും വെട്ടം മാണി പുരാണനിഘണ്ടു ഉണ്ടാക്കിയതിലും ജ്ഞാനത്തിന്റെ ഉല്‍പ്പാദനമുണ്ടോ ഉമേഷേ? അദ്ധ്വാനത്തെ ബഹുമാനിക്കുമ്പോഴും അവ മിക്കവാറും documentation അല്ലേ? (ഇത്‌ എനിക്കുറപ്പില്ലാത്ത കാര്യമാണ്‌, വാദത്തിനില്ല)

"ശ്രീനിവാസരാമാനുജന്റെ ഗണിതത്തിനു് എന്തു രാഷ്ട്രീയമുണ്ടായിരുന്നു എന്നാണു്? അതുപയോഗിച്ചു ഹാര്‍ഡി ഇംഗ്ലണ്ടിലെ ജ്ഞാനം വര്‍ദ്ധിപ്പിച്ചെന്നോ?"

അത്‌ രാമാനുജന്‍ ഇടപെടുന്ന വൈജ്ഞാനികശാഖയുടെ സവിശേഷതയാണ്‌. ഗണിതം സ്വ്യയം മിക്കവാറും അരാഷ്ട്രീയമാണ്‌. അതിന്റെ റിസള്‍ട്ടുകള്‍ സയന്‍സില്‍ ഉപയോഗിക്കുമ്പോള്‍ അതിനു കുറച്ചുകൂടി രാഷ്ട്രീയമുഖം കൈവരുന്നു. സയന്‍സ്‌ കൊടുക്കുന്ന റിസള്‍ട്ടുകള്‍ ടെക്നോളജി ഉപയോഗിക്കുമ്പോള്‍ അതിന്‌ കുറച്ചുകൂടി വ്യക്തമായ രാഷ്ട്രീയമുഖം കൈവരുന്നു.

ഇനി തിരിച്ചുനോക്കുക. ടെക്നോളജിസ്റ്റിന്റെ മുകളിലുള്ള രാഷ്ട്രീയസമ്മര്‍ദ്ദം നേരിട്ട്‌ സയന്‍സിനുമുകളില്‍ ഏല്‍പ്പിക്കാന്‍ അവനാവില്ല. ശാസ്ത്രസമൂഹം പൊതുവേ ശാസ്ത്രജ്ഞന്റെ സ്വാതത്ര്യത്തില്‍ വിശ്വസിക്കുന്ന ഒരു കമ്യൂണിറ്റിയാണ്‌. അപ്പോള്‍ നേരിട്ടുള്ള സമ്മര്‍ദ്ദത്തിനുപകരം ശാസ്ത്രത്തിന്റെ ഔട്പുട്ടുകള്‍ക്കുനേരെ അതൊരു വാക്വം തുറന്നുവക്കുന്നു. ബൌദ്ധികമായ പ്രലോഭനങ്ങളുടെയും അധികാരത്തിന്റെയും അംഗീകാരത്തിന്റെയും തന്റെ ഗവേഷണഫലങ്ങള്‍ ഉപയോഗിക്കപ്പെടുന്നത്‌ കാണുമ്പോഴുള്ള സംതൃപ്തിയുടെയുമൊക്കെ ഒരു വാക്വം. ഈ വാക്വമാണ്‌ ശാസ്ത്രസമൂഹത്ത്നുമേലുള്ള indirect political pressure കുറച്ചുകുറഞ്ഞ അളവിലാണെങ്കിലും ഇതുപോലൊന്ന്‌ ശാസ്ത്രസമൂഹം ഗണിതജ്ഞനുനേരെയും തുറന്നുവക്കുന്നുണ്ട്‌.

ഉദാഹരണങ്ങള്‍ വേണോ? അടുത്തകാലത്തുള്ള നോബല്‍ സമ്മാനങ്ങള്‍ ഒന്നു പരിശോധിച്ചുനോക്കൂ. യൂട്ടിലിറ്റിയുള്ള, "ശുദ്ധശാസ്ത്രപരമായി" വലിയ വാല്യൂവുണ്ടെന്നു പറയാന്‍ കഴിയാത്ത കണ്ടുപിടുത്തങ്ങള്‍ക്കാണ്‌ പലതും നല്‍കപ്പെട്ടിട്ടുള്ളത്‌(ഓര്‍മ്മയില്‍നിന്ന്‌)

ഒരു social discourseഉം അതു നടക്കുന്ന സമൂഹത്തില്‍നിന്നും അതിന്റെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക സമ്മര്‍ദ്ദങ്ങളില്‍നിന്നും ഒഴിഞ്ഞുനില്‍ക്കാനാവില്ല. തിരിച്ച്‌ ഒരു സമൂഹത്തിനും അതില്‍ നടക്കുന്ന വ്യവഹാരങ്ങളാല്‍ സ്വാധീനിക്കപ്പെടാതിരിക്കാനുമാവില്ല.

Wednesday, January 03, 2007 1:08:00 pm  
Blogger ചന്ത്രക്കാറന്‍ said...

ഉമേഷ്::Umesh said...

"എഴുതുന്നതില്‍ മുഴുവനും രാഷ്ട്രീയം വേണം എന്ന കടുംപിടുത്തം എന്തിനാണു്? ഈ രാഷ്ട്രീയബോധം തന്നെയല്ലേ കോണ്‍ഗ്രസ്സുകാര്‍ ചെയ്യുന്നതെന്തിനെയും എതിര്‍ക്കാന്‍ കമ്യൂണിസ്റ്റുകാരെയും മറിച്ചും, അതുപോലെ തന്റെ പാര്‍ട്ടിക്കാര്‍ ചെയ്യുന്നതിനെ അനുകൂലിക്കാനും പ്രചോദനമാകുന്നതു്? ഇതിനെ ഞാന്‍ മുന്‍വിധി എന്നു പറയുന്നു."

എഴുതുന്നതില്‍ മുഴുവന്‍ രാഷ്ട്രീയം വേണമെന്നു ഞാനെവിടെയും പറഞ്ഞില്ല, മറിച്ച്‌ ജ്ഞാനം കൈകാര്യം ചെയ്യുന്നതായി താങ്കള്‍ എഴുതുന്നതെന്തിലും രാഷ്ട്രീയമുണ്ടെന്നാണ്‌ പറഞ്ഞത്‌. അതിനെ എഴുത്തുകാരന്‍ പരിഗണിക്കുന്നിടത്തോളം അതയാളുടെ കൈയ്യില്‍ നില്‍ക്കും, പരിഗണിച്ചില്ലെങ്കില്‍ താങ്കളുടെ പേരില്‍ ലൈസന്‍സുള്ള തോക്ക്‌ പൂരപ്പറമ്പില്‍ വച്ചുപോകുന്നതുപോലെ ഇരിക്കും. (തമാശയാണേ!)

Wednesday, January 03, 2007 1:16:00 pm  
Anonymous Anonymous said...

ഒ ടോ..
>>അത്രയും മിടുക്കരായ കുട്ടികള്‍ ഇന്ന് സജീവ രാഷ്ട്രീയത്തില്‍ എത്തില്ല എന്നു മാത്രമല്ല, അവര്‍ രാഷ്ട്രീയത്തെ സര്‍വ്വപുച്ഛത്തോടെ കാണുന്നു


രാധേയന്‍ പറഞ്ഞ ആശയം മണിരത്നത്തിന്റെ (യുവ) /ആയുധ എഴുത്തുന്റെ പ്രമേയത്തിലും കാണാം.. "ബുധ്ദിയുള്ളവരായ യുവാക്കള്‍ ഇതു അഴുക്കുചാല്‍ എന്നു പറഞ്ഞു ഒഴിവാക്കുന്നതണു രാഷ്ട്രിയം ഇന്നും അഴുക്കുചാല്‍ ആയിരിക്ക്ന്നതിനു കാരണം .. ഒരു ഡയലോഗ്‌ ഓര്‍ക്കുന്നു..അമ്മീര്‍ ഖാന്‍-ന്റെ റംഗ്‌ ദെ ബസന്തിയിലും യുവാക്കളുടെ അരാഷ്ട്രിയം (പ്രതികരണം ഇല്ലയ്മ്മയ്മ്മ?) ക്കാണു കുറ്റപത്രം.

വല്ല്യ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയല്‍ സിനിമ കാരിയം പറഞ്ഞതിനു സോറി

Wednesday, January 03, 2007 1:45:00 pm  
Blogger ദേവന്‍ said...

ചന്ത്രക്കാറന്‌ ഒരു ഓഫ്‌ ടോപ്പിക്ക്‌ മാപ്പ്‌ (ടോപ്പിക്കിനെക്കുറിച്ചുള്ള കമന്റ്‌ മേലേ ചേര്‍ത്തിട്ടുണ്ട്‌)

ആദിയേ

ഒരുപാട്‌ ചോദ്യങ്ങള്‍ ചോദിച്ചത്‌ എന്നോടു കൂടിയാണെങ്കില്‍ മറുപടി ഇതാ.

രാഷ്ട്രീയം ദുഷിച്ചെന്ന് ഞാന്‍ ലേഖനമെഴുതി ഇവിടെ ഇടാറില്ല. കഴിവിന്റെ പരമാവധി ഇഷ്യൂ ബേസ്‌ ഉള്ള കാര്യങ്ങളില്‍ അഭിപ്രായം പ്രസിദ്ധീകരിക്കുകയുമില്ല. രാഷ്ട്രം എന്റെയും കൂടിയാണ്‌ അതിന്റെ "ഈയം" നശിച്ചെങ്കില്‍ എന്റെ കൂടി കുറ്റമാണ്‌. ഇഷ്യൂകളും അതുണ്ടാക്കിയവനും കൊണ്ടവനും നാളെ ചത്തു പോകും.

രാഷ്ട്രീയത്തിനും ഇഷ്യൂകള്‍ക്കും ജനനേതാക്കള്‍ക്കും ഉത്തരവാദിയായ ഞാന്‍ പിന്നെ എന്തു ചെയ്യുന്നു?

1. കഴിഞ്ഞ 18 കൊല്ലമായി കൈക്കൂലി കൊടുത്തിട്ടില്ല, ജന്മത്തിന്നേവരെ വാങ്ങിയിട്ടുമില്ല, വാങ്ങിക്കൂട്ടാന്‍ അവസരം ഏറെ ഉണ്ടായിരുന്നിട്ടും. കൈക്കൂലി കൊടുക്കാത്തതിനാല്‍ വലിയ തോതില്‍ കഷ്ടനഷ്ടങ്ങള്‍ ഉണ്ടായാലും. ഇന്ന് റീസര്‍വ്വേയില്‍ പറ്റിയ കണക്കു പിശക്‌ തിരുത്തി എന്റെ വസ്തു വീണ്ടും സ്വന്തം പേരിലാക്കാന്‍ സര്‍ക്കാരാപ്പ്പീസില്‍ കൊടുക്കുന്ന ഒരു കവറിനു കഴിഞ്ഞേക്കും (ഉറപ്പില്ല, ഞാന്‍ ചോദിച്ചുമില്ല) അത്‌ ചെയ്യാന്‍ ഉദ്ദേശമില്ല.

2. എനിക്കു താങ്ങാനാവുന്നതിലും അപ്പുറത്തുള്ള യാത്രച്ചിലവുകള്‍ മുടക്കി പരമാവധി എലക്ഷനും നാട്ടിലെത്തി വോട്ടു ചെയ്യും. ആളുകള്‍ കള്ളവോട്ട്‌ ചെയ്യുന്നുണ്ടോ എന്നും നോക്കി നടപടികള്‍
എടുപ്പിക്കും.

3. എന്റെ പരിമിതമായ കോണ്ടാക്റ്റ്‌ ഉപയോഗിച്ച്‌ എന്റെ പാര്‍ലിമെന്ററി മണ്ഡലത്തിന്റെ ജനനായകനെ വര്‍ഷത്തിലൊരിക്കല്‍ കണ്ട്‌ പുരോഗതിവിവരങ്ങള്‍ തിരക്കിയറിയും. ചെവിക്കൊള്ളുകയോ തള്ളുകയോ നിസ്സഹായനായി ഇരിക്കുകയോ, അദ്ദേഹത്തിനോട്‌ എനിക്കു പറയാണുള്‍ല നിര്‍ദ്ദേശങ്ങള്‍ പറയും.

4. കണ്‍സ്റ്റ്രക്റ്റീവ്‌ ആയ എന്തു പ്രവര്‍ത്തനങ്ങളിലും വളരെ കുറച്ചേ ഇതുവരെ കണ്ടിട്ടുള്ളു- സാക്ഷരത, ജനകീയാസൂത്രണം തുടങ്ങി ചിലത്‌. ഒരെളിയ സംഭാവന കൊടുക്കാനാവുന്നത്‌ കൊടുക്കും.

5. എനിക്കു കയ്യെത്താവുന്ന ഇടത്തിലെല്ലാം പത്തു മുപ്പത്തഞ്ച്‌ വര്‍ഷം കൊണ്ട്‌ എന്തറിവു നേടിയോ അത്‌ പറഞ്ഞുകൊടുക്കും.

6. പാലിക്കപ്പെടേണ്ട നിയമങ്ങള്‍ പാലിക്കും. (വെല്ലുവിളിക്കേണ്ടതുണ്ടെങ്കില്‍ ചെയ്യാന്‍ ശ്രമിക്കും, എന്നില്‍ ഒരു ഭീരുവും ഉണ്ട്‌)

7. നയാ പൈസ നികുതിയിനങ്ങളില്‍ ഞാന്‍ ഒരു സര്‍ക്കാരിനും ബാക്കി വയ്ക്കില്ല

8. സര്‍ക്കാരിന്റെ ഒരു പ്രവര്‍ത്തനത്തെയും എന്റെ സ്വാര്‍ത്ഥലാഭത്തിനു വേണ്ടി പണമോ സ്വാധീനമോ ഉപയോഗിച്ച്‌ വഴി തെറ്റിക്കില്ല.

9. ആരെയും രാഷ്ട്രീയം പഠിപ്പിക്കില്ല. അത്‌ സ്വയം പഠിക്കാന്‍ എന്തെങ്കിലും ചെറിയ സംഭാവന അറിവിന്റെയോ മറ്റേതെങ്കിലും രൂപത്തിലോ കൊടുക്കാനാവുമെങ്കില്‍ എന്നാലാവുന്ന ശരിയും തെറ്റും മണ്ടത്തരവുമൊക്കെ നിറഞ്ഞ വാക്കുകളായി കൊടുക്കും.

10. ഇതുകൊണ്ട്‌ എന്തു നഷ്ടമുണ്ടായി എനിക്കെന്നാലോചിക്കില്ല.
വീട്ടുചിലവ്‌ കൊണ്ട്‌ എന്തു ലാഭം എന്ന് ചിന്തിക്കേണ്ട കാര്യമില്ലല്ലോ.

ഞാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും അംഗമല്ല, അനുയായി അല്ല, അനുഭാവി പോലുമല്ല, പക്ഷേ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ്‌. ആ ഉത്തരവാദത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്ന നിമിഷം ഞാന്‍ രാജകീയമോ കോര്‍പ്പറേറ്റോ ഗൂണ്ടായത്തമോ ആയ ഏതെങ്കിലും എനിക്കു സ്വീകാര്യമല്ലാത്ത രീതിയിലുള്ള ഭരണം ഇന്ത്യക്ക്‌ കൊടുക്കാനുള്ള സമ്മതപ്രത്രത്തില്‍ ഒപ്പിട്ടെന്നല്ലേ അര്‍ത്ഥം? അതെനിക്കു വയ്യ. ബുദ്ധിമുട്ടിയാലും ഈ ഭാരം ചുമന്നേ പറ്റൂ, സിവില്‍ റൈറ്റിനെക്കാള്‍ സിവില്‍ ലയബിലിറ്റിയാണു കൂടുതല്‍ ജനായത്തത്തില്‍. സ്വാതന്ത്ര്യത്തിനു കൊടുക്കുന്ന വിലയാണതെന്ന് കണക്കില്‍ കൊള്ളിക്കാം.ഇതൊന്നും മഹാകാര്യമല്ലെന്നും എനിക്കറിയാം , ഒന്നും ചെയ്യാത്തതിലും മെച്ചം എന്തെങ്കിലും ചെയ്യുന്നതല്ലേ.

Wednesday, January 03, 2007 2:05:00 pm  
Blogger ചന്ത്രക്കാറന്‍ said...

ദേവാ, എന്തു പറയണമെന്നെനിക്കറിയില്ല. അതിരറ്റ ബഹുമാനമുണ്ടെന്നു മാത്രം പറയട്ടെ...

എന്താണ്‌ രാഷ്ട്രീയമെന്ന് ഇനിയാരെന്തിനുപറയണം!

Wednesday, January 03, 2007 2:37:00 pm  
Anonymous Anonymous said...

ഉമേഷിണ്റ്റെ ബ്ളോഗിനു അല്‍പ്പം കാവി നിറമുണ്ടോ എന്നു ചന്ത്റക്കാരനു സംശയം കാവിയെ വേറുപ്പു പച്ചയെ ഇപ്പോള്‍ വല്യ പ്റിയം അതാണൂ ചുവപ്പന്‍മാരുടെ ഇപ്പോഴത്തെ അടവു നയം സദ്ദാമിണ്റ്റെ പടാം ഇപ്പോള്‍ എല്ലാ ഡിഫി സമ്മേളനത്തിലും ഉണ്ട്‌ പണ്ട്‌ മണ്ടേല ആയിരുന്നു മണ്ടേല ഒരു രാജ്യതെ കുളമാക്കി പതിനേഴുകാരിയെയും കെട്ടി ജീവിക്കുന്നു ഇനിയിപ്പം മണേല ക്കു മൈലേജില്ല മണ്ടേലാ മണ്ടേലാ എന്നതിനു പകരം സദ്ദാം സദ്ദാം എന്നതാണു പുതിയ മുദ്രാവാക്യം അടുത്ത ഇര ലാഡന്‍ അടുത്ത ഡിഫി സമ്മേളനത്തില്‍ ബിന്‍ ലാഡണ്റ്റെ പടം കാണാം ദീപസ്തംഭം മഹാശ്ചര്യം നമുക്കു വോട്ടു കിട്ടണം ഈ ഈയെമ്മെസ്‌ ഒരു വല്യ സംഭവം ആക്കി വച്ചിരിക്കുകയാ വിഗ്രഹം തൊടാനോ വിമറ്‍ശിക്കാനോ പാടില്ല ഈെമെസിണ്റ്റെ സമ്പൂറ്‍ണ്ണ ക്റ്‍തികള്‍ സമ്പൂറ്‍ണ്ണമായി വായിച്ചിട്ടുണ്ടോ ഒന്നു വായിക്കു അതു മൊത്തം കോണ്ട്ട്റഡികഷന്‍ ആണൂ ഇന്നു പറയുന്നതു മട്ടന്നാള്‍ തിരുത്തും ആടിനെ പട്ടി ആക്കും സ്വന്തം മകളെ ഡോക്ടറ്‍ ആക്കാന്‍ ഒറീസ്സയി നിന്നുള്ള മെഡിക്കല്‍ കോട്ട ഉപയോഗിച്ചു കരുണാകരനു മുന്‍പെ മകനെയും മകളെയും വളറ്‍ത്തിയത്‌ ഈെമെസ്സല്ലേ ഈ എം ശ്രീധരന്‍ എങ്ങിനെ എം എല്‍ എ റ്റിക്കട്ടു കിട്ടി ഏതു പാറ്‍ട്ടി ഘടകത്തില്‍ ആണു അന്നദേഹം പ്റവറ്‍ത്തിച്ചിരുന്നത്‌? ആദ്യം കേര്‍ളത്തില്‍ അഴിമതി ഉണ്ടായതു എ ആളിനെ സംരക്ക്ഷിച്ചതും ആരു മുസ്ളീങ്ങള്‍ക്കു മാത്റമായി ഒരു ജില്ല ഉണ്ടാക്കി മത പ്റീണനം നടത്തിയതാരു നായ്യറ്‍ സമ്മേളനം കണ്ടപ്പോള്‍ ഈ നായറ്‍ വോട്ടൂ കിട്ടീയാല്‍ തെക്കന്‍ കേരളം പിടിക്കാം എന്നു മനസ്സിലാക്കി കുമാരനാശാണ്റ്റെ പട്ടും വളയും ഒരു പ്റ്‍ശ്നമാക്കിയതാരു ചന്ത്റക്കാരാ ഈ ഈ എം എസു എന്തൊരു വികസനം ആണു കേരളത്തില്‍ ഉണ്ടാക്കിയത്‌ ?

Wednesday, January 03, 2007 3:34:00 pm  
Blogger ചന്ത്രക്കാറന്‍ said...

പുള്ളി said...

"
ജ്ഞാനം ഉത്പാദിപ്പിക്കുന്ന അധികാരത്തിന്റെ ബലം ആരെ പോഷിപ്പിക്കുന്നു എന്ന്‌ ജ്ഞാനത്തിന്റെ ഉപജ്ഞാതാവിന്‌ എങ്ങിനെ ഉറപ്പാക്കാന്‍ കഴിയും?"

പുള്ളി, കൃത്യമായ ചോദ്യം. ഉമേഷിനെഴുതിയ മറുപടിതന്നെ അതിന്റെ ഉത്തരം. രാഷ്ട്രീയമാണ്‌ ജ്ഞാനത്തിനെ നിര്‍ണ്ണയിക്കുന്നതെന്നിരിക്കെ രാഷ്ട്രീയത്തെ നിര്‍ണ്ണയിക്കാന്‍ കഴിയാത്തിടത്തോളം ഉപജ്ഞാതാവിന്‌ ജ്ഞാനത്തുമേല്‍ ഒരു നിയന്ത്രണവുമുണ്ടാകില്ല. ഉപജ്ഞാതാവ്‌ അരാഷ്ട്രീയനാവുന്നത്‌ ഇവിടെയാണ്‌ ആത്മഹത്യാപരമാവുന്നത്‌

കണ്ണൂസ്‌ said...

"ഉമേഷേ, ഉമേഷ്‌ മനസ്സിലാക്കിയ പോലെ തന്നെയാണോ ചന്ത്രക്കാരന്‍ "രാഷ്ട്രീയം" എന്ന വാക്ക്‌ ഉപയോഗിച്ചതെന്ന് സംശയം."

കണ്ണൂസ്‌, എനിക്കും സംശയമിണ്ട്‌ ഉമേഷ്‌ ഞാനുദ്ദേശിച്ച അര്‍ത്ഥത്തിലാണോ "രാഷ്ട്രീയം" എന്ന വാക്കെടുത്തതെന്ന്‌. പിന്നീടുള്ള കമന്റുകളില്‍ വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌.

"ഉമേഷിന്റെ സംബന്ധിച്ചിടത്തോളം പക്ഷേ, നളന്‍ പറഞ്ഞതിനോടാണെനിക്ക്‌ യോജിപ്പ്‌. പ്രതിലോമപരം എന്ന് ചന്ത്രക്കാരന്‍ കരുതുന്ന പോസ്റ്റുകളില്‍ നിരുപദ്രവമായ നല്ല വാക്കുകള്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഉമേഷിന്റെ നിലപാട്‌ വ്യക്തമാകുന്ന ഒരുപാട്‌ പോസ്റ്റുകളും ഉണ്ട്‌. ഏകപക്ഷീയമായ ഒരു ടാഗ്‌ ചെയ്യല്‍, ഉമേഷിന്റെ കാര്യത്തിലെങ്കിലും എളുപ്പമാവില്ല എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌."

ശരിയാണ്‌, ഉമേഷിനെ ഏകപക്ഷീയമായി ടാഗ്‌ ചെയ്യാനാവില്ല. താങ്കളുടേയും നളന്റേയും അഭിപ്രായത്തോട്‌ ഞാനും യോജിക്കുന്നു. അതുകൊണ്ടുതന്നെ ഏകപക്ഷീയമായി ടാഗ്‌ ചെയ്യാന്‍ ശ്രമിച്ചിട്ടില്ല, മറിച്ച്‌ പരമാവധി ബാലന്‍സ്‌ സൂക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഫലവത്തായില്ലെങ്കില്‍ എന്റെ മാത്രം പിഴ.

രാധേയന്‍, നന്ദി. ഇവിടെയുമുണ്ട്‌ താങ്കളെന്റെയൊപ്പം. സന്തോഷം - കമന്റിനും അതിന്റെ ഫോക്കസ്സിനും.

കിരണ്‍സ്‌, സദ്ദാം പോസ്റ്റില്‍ സാന്ദര്‍ഭികമായി വന്നുപോയതാണ്‌. അതുകൊണ്ടാണ്‌ താങ്കള്‍ക്ക്‌ മറുപടി തരാതിരുന്നത്‌. പക്ഷേ അഭിപ്രായങ്ങളോട്‌ തീര്‍ത്തും യോജിക്കുന്നു.

പ്രിയംവദ, ഏവൂരാന്‍, ആദിത്യന്‍ - നന്ദി

തഥാഗതാ, ഉമേഷ്‌ പറഞ്ഞല്ലോ! എവിടെപ്പോയി?

ശ്രീജിത്തേ, ചോദ്യത്തിനുത്തരമായല്ലോ അല്ലേ.

പെരിങ്ങോടാ, നന്ദി. മുങ്ങിയോ? പിന്നെക്കണ്ടില്ല!

ബെന്നി, നളന്‍ സംഗതി ഇപ്പോഴും പാതിവഴിയിലാണ്‌. വിട്ടുകളയല്ലേ!

എല്ലാവരും ചര്‍ച്ച തുടരുമെന്നു പ്രതീക്ഷിക്കുന്നു.

Wednesday, January 03, 2007 3:39:00 pm  
Blogger ചന്ത്രക്കാറന്‍ said...

അനോണിയാണ്‌, നോണിയല്ല, മറുപടിയൊന്നും പറയേണ്ട കാര്യമില്ല - എന്നാലും അനോണീ, ഈയെഴുതിവച്ചതൊക്കെ മാര്‍ക്സിസമാണെന്നാണോ ധരിച്ചിരിക്കുന്നത്‌? ക്ലാസ്സിക്കല്‍ മാര്‍ക്സിസ്റ്റുകള്‍ കേള്‍ക്കണ്ട! അവര്‍ക്കാണെങ്കില്‍ അടിസ്ഥാനപരമായി ജനാധിപത്യത്തിലൊന്നും വിശ്വാസമില്ല, വളഞ്ഞിട്ടുതല്ലും!

ഇനിവരുന്ന അനോണികള്‍ക്കായി - ഈയുള്ളവന്‍ ഒരു മാര്‍ക്സിസ്റ്റല്ല, കമ്യൂണിസ്റ്റുമല്ല(എല്ലാം ഒന്നല്ലേ അല്ലേ ഭാവി അനോണികളേ!?) അടിസ്ഥാനപരമായി ഒരു ജനാധിപത്യവിശ്വാസിയാണ്‌. ഏറ്റവും കൂടിയാല്‍ ഒരു ലെഫ്റ്റിസ്റ്റ്‌ എന്നു വിളിക്കാം. ഒരു രാഷ്ട്രീയപാര്‍ട്ടിയിലും അംഗമല്ല. ദേവന്‍ വിവരിച്ച മിക്കവാറും വാശികള്‍ ജീവിതത്തില്‍ പിന്തുടരുന്നവന്‍. (ചിരി വരുന്നു, ഈ.എം.എസ്സിനെ വിമര്‍ശിച്ചതിന്‌ ബ്ലോഗില്‍ എനിക്കു കുറെ ചീത്ത കേട്ടിട്ടുണ്ട്‌). അപ്പോള്‍ അനോണികളേ, വിട്ടുപിടി...

Wednesday, January 03, 2007 4:07:00 pm  
Blogger തഥാഗതന്‍ said...

രാവിലെ മുതല്‍ അല്പം തിരക്കിലായിരുന്നു.അതു കൊണ്ട് കമന്റ് ഇടാന്‍ പറ്റിയില്ല.

ചന്ദ്രക്കാറന്‍ മുന്നോട്ടു വെച്ച ആശയത്തെയും അതിന്റെ ഉള്‍ക്കാഴ്ച്കയേയും കുറിച്ച് ഞാന്‍ അധികം പറയാന്‍ ആഗ്രഹിയ്ക്കുന്നില്ല.കാരണം വിജ്ഞാനത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തെക്കുറിച്ച് അദ്ദേഹം എന്നോട്‌ പണ്ട് സംസാരിച്ചിട്ടുണ്ട്. എനിയ്ക്ക് ഈ ആശയങ്ങളോട് പരിപൂര്‍ണ്ണ യോജിപ്പുമാണ്.

ഇവിടെ വന്നിട്ടുള്ള കമന്റുകള്‍ കണ്ടപ്പോള്‍ സത്യത്തില്‍ വലിയ സന്തോഷം തോന്നി. ഇങ്ങനെ ഉള്ള വിഷയങ്ങളെ വളരെ അധികം സീരിയസ്സ്നെസ്സോടെ സമീപിയ്ക്കുന്ന നിരവധി പേര്‍ ബ്ലൊഗ്ഗില്‍ ഉണ്ടെന്നത് ഒരുപാട് പ്രതീക്ഷയ്ക്ക് വക നല്‍കുന്ന ഒരു കാര്യമാണ്.

ഉമേഷ്ജിയുടെ വിജ്ഞാനപ്രദങ്ങളായ പോസ്റ്റുകളെ വളരെ ആദരവോടെ നോക്കിക്കാണുന്ന ഒരു സാധാരണ ബ്ലൊഗ്ഗെര്‍ ആണ് ഞാനും.പക്ഷെ ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്,“ഉമേഷ്ജി ഇവിടെ ഇങ്ങനെ, അല്ലെങ്കില്‍ അങ്ങനെ, പറയേണ്ടിയിരുന്നതാണല്ലൊ,എന്തു കൊണ്ട് അദ്ദേഹം അങ്ങനെ അല്ലെങ്കില്‍ ഇങ്ങനെ പറഞ്ഞില്ല“എന്ന് ഒരു ഇഛാഭംഗത്തോടെ ആലോചിയ്ക്കേണ്ടി വന്നിട്ടുണ്ട്.എവിടെയാണ് അങ്ങനെ തോന്നിയത് എന്നു ചോദിച്ചാല്‍ കൃത്യമായി ഒരു ഉദാഹരണം എടുത്ത്‌ കാണിയ്ക്കാന്‍ പറ്റുന്നില്ല,കാരണം അത്‌ ഒരു തവണ അല്ല പല തവണ തോന്നിയ കാര്യമാണ്‌.വ്യാകരണ തെറ്റുകാണുമ്പോള്‍ മുഖം നോക്കാതെ തിരുത്ത്‌ നിര്‍ദ്ദേശിയ്ക്കുന്ന കാര്‍ക്കശ്യത്തോടെ മറ്റു വിഷയങ്ങളിലും താങ്കള്‍ തുറന്ന അഭിപ്രയപ്രകടനം നടത്തണം എന്നാണ്‌ എന്റെ ഒരു ആഗ്രഹം


വിജ്ഞാനത്തിന്റെ രാഷ്ട്രീയവും വിജ്ഞാനത്തിനുണ്ടാകേണ്ട വിനയവും പല തവണ ചര്‍ച്ചയ്ക്ക്‌ വിധേയമായ കാര്യങ്ങളാണ്‌. കഴിഞ്ഞ ബാംഗളൂര്‍ മീറ്റിലും ഈ വിഷയം ചര്‍ച്ച ചെയ്തതാണ്‌.

ഇവിടെ കണ്ട കമന്റുകളില്‍ ഏറ്റവും സന്തോഷം നല്‍കുന്നത്‌ ദേവന്റെ കമന്റ്‌ ആണ്‌. ഞാന്‍ ഈ ബ്ലൊഗ്ഗില്‍ വന്നപ്പോള്‍ തുടങ്ങി ശ്രദ്ധിയ്ക്കുന്ന ഒരു കാര്യമാണ്‌,ദേവന്‍ നിരവധി നല്ല പോസ്റ്റുകളും അതിലേറെ നല്ല കമന്റുകളും എഴുതിയിട്ടുണ്ട്‌. അദ്ദേഹം തന്നെ പറഞ്ഞപോലെ ഇഷ്യു ബേസ്‌ ഉള്ള കാര്യങ്ങളില്‍ അഭിപ്രായ പ്രകടനം നടത്താതെ മാറി നില്‍ക്കുന്നതു കണ്ട്‌ "പണ്ടത്തെ പോരാളിയ്ക്കിതെന്തു പറ്റി"എന്നോര്‍ത്ത്‌ അദ്ഭുദപ്പെട്ടിട്ടുമുണ്ട്‌.(അഞ്ചാറു വര്‍ഷമായി പരിചയമുണ്ടേ)എന്നാല്‍ ഈ പോസ്റ്റില്‍ ദേവന്‍ എഴുതിയ കമന്റുകള്‍ വായിച്ചപ്പോള്‍ അതിയായ ആഹ്ലാദം തോന്നി.തൂണു തകര്‍ത്ത് പുറത്തുവന്ന നരസിംഹത്തിന് അഭിവാദനങ്ങള്‍

വിജ്ഞാനത്തിന്റെ രാഷ്ട്രീയത്തെ കുറിച്ച്‌ ഇതിലും വലിയ ഒരു അറിവ്‌ ഇനി ബാക്കി ഇല്ല എന്നാണ്‌ എനിയ്ക്ക്‌ തോന്നിയത്‌.


ആരോഗ്യകരമായ രീതിയില്‍ ഈ ചര്‍ച്ച തുടരണമെന്നും ഇതിലൂടെ നിരവധി നൂതനാശയങ്ങള്‍ ബൂലോഗത്തിന്‌ ലഭിയ്ക്കുമാറാകട്ടെ എന്നും ഞാന്‍ ആഗ്രഹിയ്ക്കുന്നു.

Wednesday, January 03, 2007 4:40:00 pm  
Blogger à´¬àµ†à´¨àµà´¨à´¿::benny said...

"ക്ലാസ്സിക്കല്‍ മാര്‍ക്സിസ്റ്റുകള്‍ കേള്‍ക്കണ്ട! അവര്‍ക്കാണെങ്കില്‍ അടിസ്ഥാനപരമായി ജനാധിപത്യത്തിലൊന്നും വിശ്വാസമില്ല, വളഞ്ഞിട്ടുതല്ലും"

- കൊട് കൈ ചന്ത്രക്കാരാ..

Wednesday, January 03, 2007 4:59:00 pm  
Blogger പയ്യന്‍സ് said...

പ്രിയ ദീപക്, ഉമേഷിന് എഴുതിയ പോസ്റ്‍റ് വായിച്ചു. വളരെ സന്തോഷം. ബ്ളോഗ് പോലെയുള്ള മേഖലകള്‍ മുതലാളിത്തത്തിന്‍റ്‍റെ മാത്രം സംഭാവനയാണ് എന്നൂം അമേരിക്കയിലെ ഇംപീരിയലിസ്റ്‍റ് മനോഭാവക്കാര്‍ക്കൊപ്പം നില്‍ക്കൂന്നതാണ് ഏറ്‍റവും ശരി എന്നൂമുള്ള തോന്നലുകള്‍ നമ്മുടെ നാട്ടിലെ വിദ്യാസംപന്നര്‍ക്കിടയില്‍ പ്രബലമാണ്. സ്റ്‍റാലിനിസത്തെ കമ്യൂണിസമായി കരൂതി വിലകൂറഞ്ഞ രാഷ്ട്രീയം കളിക്കൂന്ന ചില കേരളീയ രാഷ്ട്രീയ നേതാക്കള്‍ ഇക്കാരയത്തില്‍ മുഖ്യ പ്രതികളാണ്. ഭാഷയുടെ രാഷ്ട്രീയത്തെക്കൂറിച്ച് ഏതാനും മാസം മൂംപ് ബ്ളോഗില്‍ നടന്ന ഒരൂ ചര്‍ച്ചയില്‍ ഞാന്‍ സജീവമായി പങ്കെടുത്തിരൂന്നതണ്. പക്ഷേ മൊത്തത്തില്‍ ബ്ളോഗില്‍ ഒരൂ, ക്രൂരമായ വലതു രാഷ്ടീയ സമീപനമുണ്ട്. 'നമുക്കെന്തു നേട്ടം' എന്ന് മാത്രം ചിന്തിച്ച് ലോകത്തിലെ സകല സംഗതികളെയും വിലയിരൂത്തുന്ന മനോഭാവമാണ് അതിന് പിന്നില്‍. അത്തരക്കാരൂടെ കപടമായ അരാഷ്ടീയ വാദം അസഹ്യമാണ്.അറിവിന്‍റ്‍റെ രാഷ്ട്രീയം, ഭാഷയുടെ രാഷ്ട്രേയം എന്നൊക്കെ കേള്‍ക്കൂംപോള്‍ അവര്‍ നമ്മെ കളിയാക്കൂം. ഉമേഷിന്‍റ്‍റെ 'അറിവ്' അത്തരത്തില്‍ വ്യക്തവും ശക്തവുമായ രാഷ്ട്രീയം ഉള്ളതാണ്. ഇഞ്ചിപ്പെണ്ണിന്‍റ്‍റെയോ വക്കരിയൂടെയോ ബ്ളൊഗുകളില്‍ നിന്ന് ഉമേഷിന്‍റ്‍റെയൂം പെരിങ്ങോടന്‍റ്‍റെയൂം ജ്യോതിര്‍മയിയുടെയും ഒക്കെ ബ്ളോഗുകള്‍ക്കൂള്ള വ്യത്യാസം അതാണ്. ഉമേഷ് എന്‍റ്‍റെ വളരെ നല്ല സുഹൃത്താണ്. ഞാന്‍ ബൂലോഗത്തു നിന്ന് ഏതാണ്ടു പിന്വാങ്ങിയത് ഇത്തരം ചിലകാര്യങ്ങള്‍ കൊണ്ടു കൂടിയാണ്. ഏതായാലും വളരെ സന്തോഷം തോന്നി നിങ്ങളെ വായിച്ചപ്പോള്‍. സ്വതന്ത്ര സോഫ്റ്‍റ് വെയറുകളും ഗൂഗിളും ഒക്കെ മുന്നോട്ടു വക്കൂന്ന ധനതത്വ ശാസ്ത്രം വിശദീകരിക്കാനോ രാഷ്ട്രീയം മനിസ്സിലാക്കാനോ ഇന്ന് നിലവിലുള്ള മുതലാളിത്ത ചിന്തകളോ സ്റ്‍റാലിനിസ്റ്‍റ് ചിന്തകളോ മതിയാവില്ല. തീര്‍ച്ചയായും അവ പുതിയൊരൂ ലോകക്രമമാണ് അവതരിപ്പിക്കൂന്നത്. ആ ക്രമത്തിന് ഫലപ്രദമായതും ജനകീയ വിവിക്ഷകളോടു കൂടിയതുമായ രാഷ്ട്രീയ വിശദീകരണങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കൂന്നൂ. അപ്പോല്‍ നമ്മുടെ അരാഷ്ട്രീയ വാദികള്‍ കുറേക്കൂടി കാര്യങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങും.

Wednesday, January 03, 2007 6:31:00 pm  
Blogger ദില്‍ബാസുരന്‍ said...

ആദീ,
ജനാധിപത്യം എന്ന വാക്കില്‍ വിശ്വാസമര്‍പ്പിച്ച് ഒരു നല്ല നാളെയെപ്പറ്റിയുള്ള ശുഭപ്രതീക്ഷയില്‍ ഇന്നിനെ ബലി കൊടുക്കണം എന്നാണൊ? ഒരു പറ്റം കാട്ടുകള്ളന്മാരും കൊലപാതകികളും കൂടി എന്റെ രാജ്യത്തെ കട്ടുമുടിക്കുന്നത് കണ്ടു നില്‍ക്കണം എന്നാണോ?
അല്ല.നമ്മള്‍ ഇത് കണ്ട് നില്‍ക്കരുത് എന്നാണ്. ആദി പറഞ്ഞത് പോലെ ഇതെല്ലാം കണ്ടും കേട്ടും മനം മടുത്തവന്‍ തന്നെയാണ് ഞാനും. ഇനി ഞാന്‍ വോട്ട് ചെയ്യില്ല, ഈ നാറിയ രാഷ്ട്രീയക്കളിയില്‍ എനിയ്ക്ക് പങ്കില്ല എന്ന് പറഞ്ഞ് കൈ കഴുകാന്‍ തന്നെയാണ് ഞാനും ചിന്തിച്ചിരുന്നത്. പക്ഷെ അത് ഒളിച്ചോട്ടമല്ലേ? ആദി പറഞ്ഞത് പോലെ തന്നെ ചിന്തിയ്ക്കാനുള്ള കഴിവ് പണയം വെച്ചിട്ടില്ലാത്ത ചെറുപ്പക്കാര്‍ ഈ രംഗത്ത് നിന്ന് വിട്ട് നില്‍ക്കുന്നതാണ് ഏറ്റവും വലിയ അപകടം.

നമ്മുടെ രാജ്യം നമ്മളുടെ ഉത്തരവാദിത്തമാണ്. എന്റെയും നിന്റെയും.നമ്മള്‍ വേണം ഒരു മാറ്റം വരുത്താന്‍. അത് എങ്ങനെ എന്നുള്ളതാണ് ചോദ്യം.എതെങ്കിലും പാര്‍ട്ടിയില്‍ അംഗത്വമെടുത്ത് പോളിറ്റ് ബ്യൂറൊയിലോ ഹൈക്കമാന്റിലോ ഇടപെട്ട് മാറ്റം വരുത്തണോ? ജനാധിപത്യത്തിന്റെ ആണിക്കല്ലായ ബാലറ്റ് പെട്ടിയിലൂടെയോ? ജനകീയപ്രക്ഷോഭങ്ങളിലൂടെയോ? തോക്കിന്‍കുഴലിലൂടെ വേണമെങ്കില്‍ അങ്ങനെയോ? ഇവിടെ എനിയ്ക്കിപ്പോഴും ഉത്തരമില്ല. നമ്മള്‍ നിസ്സംഗരായി നോക്കി നില്‍ക്കരുത് എന്ന് മാത്രമറിയാം.

ഞാന്‍ ബാലറ്റ് പെട്ടി വഴി മാത്രമാണ് വിപ്ലവത്തിന് ശ്രമിച്ചിട്ടുള്ളത്. കക്ഷി രാഷ്ട്രീയ ഭേദമെന്യേ സ്വയം നടത്തുന്ന മാര്‍ക്കിടലിന്റെ അടിസ്ഥാനത്തില്‍ വോട്ട് ചെയ്ത്. പക്ഷെ തെരഞ്ഞെടുക്കാനുള്ളത് ചെകുത്താനെയോ കടലിനേയോ എന്ന ചോദ്യമായപ്പോള്‍ വിട്ട് നിന്നു. സങ്കടത്തോടെ.

നമ്മള്‍ എന്ത് ചെയ്യണം? മാറ്റം എങ്ങനെ, എവിടെ തുടങ്ങണം എന്നറിഞ്ഞിരുന്നെങ്കില്‍....

ഓടോ: തോക്കെടുക്കേണ്ടി വരുമോ?

Wednesday, January 03, 2007 7:25:00 pm  
Anonymous Anonymous said...

ജ്ജാനത്തിന്റെ രാഷ്ട്രീയത്തോട് ചേര്‍ത്ത് വായിക്കേണ്ട ഒന്നാണ് വികസനത്തിന്റെ രാഷ്ട്രീയം. രാഷ്ട്രപതിയുടെ കേരള സന്ദ‍ര്‍ശനത്തിലെ പ്രസംഗം ഇതിനെ അതിന്റെ ഉച്ചകോടിയിലെത്തിച്ചിരിക്കുന്നു. ബൂലോകത്തും ഈ അരാഷ്ട്രീയത ഒരു പാട് കാണുന്നു. വികസനം ആര്‍ക്കുവേണ്ടി എന്നൊരു ചോദ്യം മാത്രം മതി ഇതിനെ തുറന്നുകാട്ടാന്‍... പക്ഷെ ആ ചോദ്യം സ്വ‍യം ചോദിക്കണം എന്ന് മാത്രം.

(ആശയവ്യക്തതയുള്ള പോസ്റ്റ്... അതിനേക്കാളുപരി നല്ല ചര്‍ച്ച, ബ്ലോഗ് എത്രശക്തമായ മാധ്യമമാണെന്ന് തിരിച്ചറിയുന്നു.... )

Thursday, January 04, 2007 5:06:00 pm  
Blogger vilakudy said...

SORRY for floating a comment in English in a sea of Malayalam posts. And I am yet to read Umesh’s post as well. But I am happy that Deepak, sitting in Bangalore or Bengaluru, felt the pulse of Kerala and its political ethos. Kerala broke into protests the moment the news of Saddam’s murder was broken. That shows the state’s political awareness rather than its anti-development stance. Some elements may still keep asking, “Who is Saddam? Was he relative of any Keralite? He was not. But he was one of the most courageous leaders in the world. In an insular Middle East, it was he who threw open Iraq to a modern secular world. That was Saddam. He was of course, a great friend of India.

I agree to Deepak’s other comment about the Malayalam bloggers’ complete disassociation with the issue. Our bloggers, I am sorry to say, live in a bloggers world. They seem fascinated by the whole concept, and thank the US or the West for all the inventions they made. I don’t know about many bloggers, but whatever I have come across, made me feel that they are catering to a different market, and a different audience. Anything related to Kerala is bad; Kerala is anti-development; Kerala lives in a stone-age world. That is the message I get. Lucky that our local weeklies like Mathrubhumi, Malayalam, Madhyamam or Kalakaumudi don’t follow that trend. Kerala’s real development lies in its villages, its rural development, its health standards, its human development index. Take this: The moment you travel 20 km out of Madras or any big city, you will discover hamlets where people struggle to live. No water, no proper roads, no hospitals, and worse, no toilets. It is all in the open to see. But look at Kerala, where almost all villages have basic necessities. It may not have a Net café to blog your frustrations, or a multiplex to watch Dhoom 2, or a shopping mall to enjoy skimpily clad beauties roaming around. But what it does have is a happy village, where people discuss about Saddam’s murder over a cup of tea. For them, bloggers never exist. They shed a tear or two over a person or an event that would have taken place somewhere on earth. They don’t have a blog or Internet for feeling the pulse of Saddam. What they have is compassion and a small thing called consciousness. Please have a look at my blog, where I wrote about Saddam’s murder.

Friday, January 05, 2007 7:57:00 pm  
Blogger റോബി said...

ഉമേഷിന്റെ പോസ്റ്റുകള്‍ ഞാന്‍ വായിക്കാറില്ല. ഒരുപക്ഷെ, സംസ്‌കൃതം എന്റെ comfort Zone പുറത്തായത്‌ കൊണ്ടായിരിക്കും...പണ്ടേ ഈ അക്ഷരശ്ലോകം, സമസ്യാപൂരണം പോലുള്ള കലാപരിപാടികളില്‍ താത്പര്യമില്ല. ചന്ദ്രക്കാറന്റെ പോസ്റ്റ്‌ തികച്ചും കാലാനുയോജ്യമാണ്‌. ആദിയെപ്പോലെയുള്ളവരോട്‌ ഇനി ഞാനെന്തു പറയാന്‍...രാഷ്ട്രീയം എന്താണെന്ന്‌ കൊച്ചുകുട്ടികള്‍ക്കുപോലും മനസ്സിലാവുന്ന പോലെ ദേവരാഗം പറഞ്ഞു തരുന്നു. ഇത്‌ വായിച്ചപ്പോള്‍ പണ്ടൊരു സുഹൃത്ത്‌ പറഞ്ഞതോര്‍ക്കുന്നു...വിദ്യാലയങ്ങളില്‍ രാഷ്ട്രീയം നിരോധിച്ചത്‌ അറിവില്ലാത്തൊരു കുട്ടി വൈക്കോല്‍ കൂനയ്ക്ക്‌ തീയിട്ടതിനാല്‍ തീപ്പെട്ടി നിരോധിക്കുന്നത്‌ പോലെയാണെന്ന്‌.
പിന്നെ അനോണിയോട്‌, ചിത്രകാരനും മറ്റും പറയുന്നതിനോട്‌ യോജിക്കുന്നില്ലെങ്കില്‍ തന്നെ അവര്‍ക്കത്‌ പറയാനുള്ള അവകാശത്തെ നാം സംരക്ഷിക്കേണ്ടിയിരിക്കുന്നു. അതിനാല്‍ ചിത്രകാരനെ വണ്ടിക്കാള മൂത്രമൊഴിക്കുന്നതിനോട്‌ ഉപമിക്കുന്നതിനെ ശക്തമായി അപലപിക്കുന്നു.

പിന്നെ സദ്ദാം വധം...സദ്ദാമിനെ രക്തസാക്ഷിയെന്നും വിപ്ലവനേതാവെന്നും മറ്റും വിളിക്കുന്നതിനോട്‌ ഞാനും എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്നു. സദ്ദാമിനെ വധിച്ചത്‌ പണ്ട്‌ കാലത്ത്‌ രാജാക്കന്മാര്‍ മറ്റ്‌ രാജ്യങ്ങളെ യുദ്ധം ചെയ്ത്‌ തോല്‍പിച്ച്‌ തോറ്റ രാജാവിനെ വധിക്കുമായിരുന്ന പ്രാകൃത നടപടി പോലെയാണ്‌. അതു കൊണ്ട്‌ തന്നെ അത്‌ മനുഷ്യത്വത്തിനും സംസ്‌കാരത്തിനും എതിരായുള്ള കുറ്റമാണ്‌. അതു തിരിച്ചറിഞ്ഞ്‌ പ്രതികരിച്ച ഒരു ജനത എന്റേതാണല്ലോ എന്ന്‌ ഞാന്‍ അഭിമാനിക്കുന്നു.

Friday, January 05, 2007 11:20:00 pm  
Anonymous Anonymous said...

I am sure that Umesh and his mercenaries have just dropped their weapons fearing that they would get defeated. It is like a treaty they trying to keep with you to have a pleasant atmosphere which helps the APLOTICAL setup of Indian Blog community. Please do not entertain them. They are FAR behind the evolution. Thrash him and go upward with required – An unknown friend!

Friday, January 05, 2007 11:28:00 pm  
Blogger à´¬àµ†à´¨àµà´¨à´¿::benny said...

അനോണിയേ, സ്വന്തം പേരില്‍ സ്വന്തം ബ്ലോഗ് പേരില്‍ കമന്റിട്ടാല്‍ കൊള്ളാമായിരുന്നു. ആരെ എന്റര്‍ടെയിന്റ് ചെയ്യ്ണം ആരെ എന്റര്‍ടെയിന്റ് ചെയ്യണ്ട എന്ന് പറഞ്ഞത് ശ്രദ്ധിച്ചു. താങ്കള്‍ക്കെന്തുകുണ്ട് താങ്കളുടെ ബ്ലോഗിന്റെ പേരില്‍ കമന്റിട്ടുകൂടാ? താങ്കളും ആരെയെങ്കിലും പേടിക്കുന്നുണ്ടോ?

Friday, January 05, 2007 11:36:00 pm  
Blogger കൈപ്പള്ളി said...

സദ്ദമിന്റെ ശിക്ഷ നടപ്പാക്കിയപ്പോള്‍ കേരളത്തിലെ ജനം ഇളകിയതിന്റെ കാരണം കേരളത്തിലെ രാഷ്ട്രീയ പ്രബുദ്ധതയല്ല. മറിച്ച് മത ജനങ്ങളില്‍ മൌലികവാതികള്‍ക്കുള്ള സ്വാധീനമാണു അറിയിക്കുന്നതു. സദ്ദാം ഒരു ച്രിസ്ത്യാനിയോ, യഹൂദനോ ആയിരിന്നാല്‍ ആരെങ്കിലും മിണ്ടുമായിരുന്നോ?

മലയാളികള്‍ എല്ലാവര്‍ക്കും ഒരുപോലെ കേരള രഷ്ട്രീയത്തില്‍ താല്പര്യം വേണം എന്നു പറയുന്നതു് ശരിയാണോ?

മലയാള ഭാഷ കൈകാര്യം ചെയ്യുന്ന ഒരുവനു കേരളീയനാവണമെന്നോ ഭാരതീയനാവണമെന്നോ നിര്‍ബന്ധം ഉണ്ടോ?

മലയാള ഭാഷ കരളത്റ്റിനും ഭാരതത്തിനും മാത്രം സ്വന്തമാണോ?

കേരളവും ഭാരതവും ഇല്ലെങ്കില്‍ മലയാളം നിലനില്ക്കില്ലേ?

സംശയങ്ങളാണേ?

Saturday, January 06, 2007 2:01:00 am  
Blogger കൈപ്പള്ളി said...

"മലയാളബ്ലോഗുകളില്‍ പൊതുവെ കാണുന്ന അരാഷ്ട്രീയത പലതവണ ചര്‍ച്ചകള്‍ക്ക്‌ വിഷയമായിട്ടുള്ളതാണ്‌."

അതിനു കാരണം രഷ്ട്രങ്ങള്‍ക്കതീതമാണു internetല്‍ ഉള്ള സമൂഹങ്ങള്‍, രാഷ്ട്രങ്ങളുണ്ടെങ്കിലല്ലെ രാഷ്ട്രീയ ബോധം ഉണ്ടാവു. അതിര്‍ വരംബുകള്‍ ഇല്ലാത്ത എത്ര വിശാലമയ പ്രതലത്തിലാണു ഈ സമൂഹം നിലകൊള്ളുന്നതു. ആ സമൂഹം ചര്‍ച്ച ചെയുന്ന വിഷയങ്ങള്‍ മിക്കതും രാഷ്ട്രീയ രഹിതമായ വിഷയങ്ങളാകുന്നതിന്റെ കാരണവും അതുതന്നെയാണു.

രഷ്ട്രീയ ബോധം ഇല്ലാത്തത് ഒരു മേന്മ തന്നെയാണു. കുറവല്ല.

കേരളം എന്ന ചിന്ന കിണറില്‍ നിന്നും വലിയ കിണറില്‍ നില്കുന്ന തവളകള്‍ക്ക് താങ്കള്‍ പറഞ്ഞതു തമാശയായി മാത്രമെ തോന്നു.

Saturday, January 06, 2007 2:11:00 am  
Blogger കൈപ്പള്ളി said...

vilakudy:
Glad you brought the subject of Kerala compared to Tamil Nadu. Kerala as you put it is in a much better state than perhaps any other state. But you cannot ignore the fact that its mostly because of the expatriates who pump money into the state.

Kerala's rate of consumption is more than its production, probably even the highest in the country. If for some weird hypothetical reason all expatriate mallus stopped supplying funds to Kerala, the entire economy would colapse. I am sure you know all this.

By the way about 80% of the mallu-bloggers including me are expatriates. So I stand by my blogger brethern (even the nasty ones !!! ) to say that Kerala reaaaaaallly needs to rethink its development strategy. Get some serious people at the helm. Close up all the loss making industries and open up the market for international competition.

Saturday, January 06, 2007 2:28:00 am  
Blogger ചന്ത്രക്കാറന്‍ said...

ഉമേഷിനെ കാക്കുകയായിരുന്നു, കാണുന്നില്ല. അദ്ദേഹം വിശദീകരണം ചോദിച്ച ഏതാണ്ടെല്ലാ കാര്യങ്ങള്‍ക്കും വിശദീകരണവും നല്‍കിയിരുന്നു. തിരക്കിലായിപ്പോയതാണോ ഉമേഷേ? എന്തായാലും താങ്കളുടെ ഇഷ്ടം.

പയ്യന്‍സ്‌,ഇംപീരിയലിസത്തിനോടുള്ള മലയാളി മദ്ധ്യവര്‍ഗ്ഗത്തിന്റെ മനോഭാവത്തെപറഞ്ഞത്‌ തീര്‍ത്തും ശരിയാണ്‌. മലയാളമനോരമയടക്കമുള്ള ഒരു അച്ചടി-ദൃശ്യ മാദ്ധ്യമങ്ങളും കേരളത്തില്‍ ഇംപീരിയലിസത്തിനെ പിന്‍താങ്ങാന്‍ ധൈര്യപ്പെടില്ല (ടൈംസ്‌ ഓഫ്‌ ഇന്ത്യ വെറുതെയല്ല കേരളത്തില്‍ ചിലവാകാത്തത്‌). അതേസമയം മലയാളം ഇന്റര്‍നെറ്റ്‌ കമ്യൂണിറ്റി ഇമ്പീരിയലിസത്തിനുമുന്‍പില്‍ വിരിച്ചുവച്ച ആ പരവതാനിയുടെ ചുവപ്പും മിനുപ്പും നിരാശപ്പെടുത്തുന്നതാണ്‌.

കാപിറ്റലിസം ജനാധിപത്യത്തെ അംഗീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും നമ്മുടേതില്‍നിന്നും തികച്ചും വ്യത്യസ്തമായ കാരണത്താലാണ്‌ - അതിന്റെ ഇന്‍വെസ്റ്റുമെന്റിന്‌ സംരക്ഷണം ഉറപ്പുനല്‍കുന്ന ഒരേയൊരു രാഷ്ട്രീയവ്യവസ്ഥ ജനാധിപത്യമാണെന്ന ഒറ്റക്കാരണം (ഒന്നും കാണാതെയൊന്നും ആ വംശം കിണറ്റില്‍ചാടില്ല!). ഇമ്പീരിയലിസത്തിന്‌ അതിനുപോലും ക്ഷമയോ താല്‍പ്പര്യമോ ഇല്ല. ക്യാപിറ്റലിസം ക്ഷമയോടെ കെട്ടുകള്‍ മെല്ലെമെല്ലെ അഴിച്ചെടുക്കാന്‍ ചിലപ്പോഴെങ്കിലും ശ്രമിക്കുമ്പോള്‍ ഇംപീരിയലിസം അതൊറ്റവെട്ടിന്‌ മുറിക്കാനാണ്‌ താല്‍പ്പര്യപ്പെടാറ്‌. അച്ചടി-ദൃശ്യമാദ്ധ്യമങ്ങളിലെ ഇടതുപക്ഷത്തിന്‌ നേരിടേണ്ടത്‌ പേരിനെങ്കിലും ജനാധിപത്യമര്യാദകളെ അംഗീകരിക്കുന്ന ക്യാപിറ്റലിസത്തെയാണെങ്കില്‍ ഇന്റര്‍നെറ്റിലെ ഇടതുപക്ഷം നേരിടേണ്ടത്‌ മിക്കവാറും വിവരക്കേടുകൊണ്ടാണെങ്കിലും ഇംപീരിയലിസത്തിന്റെ വക്താക്കളോടാണ്‌.

ഓപ്പണ്‍സോഴ്സിന്റെയും പറ്റുമെങ്കില്‍ ഗൂഗിളിന്റെയും ധനതത്വശാസ്ത്രത്തെപറ്റി ചര്‍ച്ചചെയ്യണമെന്നുണ്ട്‌, ശ്രമിക്കാം.

സജിത്ത്‌, വികസനത്തെക്കുറിച്ചുള്ള ബ്ലോഗ്‌ ഉല്‍ബോധനങ്ങളെ ഇങ്ങനെ ചുരുക്കാം.

എല്ലാ മേഖലകളും സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയും തുറന്നുകൊടുക്കണം. ഭൂമി, വെള്ളം എന്നുവേണ്ട എല്ലാ വിഭവങ്ങളും സര്‍ക്കാര്‍ മിക്കവാറും സൗജന്യമായി അവര്‍ക്കൊരുക്കിക്കൊടുക്കണം. അപ്പോള്‍ അവര്‍ പണം മുടക്കി എന്തൊക്കെയോ തുടങ്ങും. അങ്ങനെ തുടങ്ങിയ സംരംഭങ്ങളില്‍ അവരിറക്കുന്ന നിക്ഷേപത്തിന്റെ ഒരംശം നമുക്ക്‌ ശമ്പളമായും മറ്റും കിട്ടും("ഓമനേ, പട്ടേലരുടെ സെന്റിന്റെ മണം" എന്നു ഭാര്യയെപറ്റിപ്പറയുന്ന തൊമ്മിയെ ഓര്‍മ്മവരുന്നു). ഗള്‍ഫിലും ബാംഗ്ലൂരിലും മദ്രാസിലുമൊക്കെ പല പണിചെയ്തുപിഴക്കുന്ന മലയാളികള്‍ക്കൊക്കെ തിരിച്ചു നാട്ടില്‍ വരാം (അമേരിക്കയില്‍നിന്നും വരില്ല, അതു കളി വേറെ!)

ഇതിലും റിയലിസ്റ്റിക്കല്ലേ മധുരമനോജ്ഞചൈന!

vilakudy, കൃത്യം. പക്ഷേ ഇത്രയും രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക മുന്നേറ്റം നടത്തിയ കേരളത്തിന്റെ സാമ്പത്തികരംഗത്തുള്ള തളര്‍ച്ചക്കുള്ള കാരണങ്ങള്‍ വേണ്ടവിധത്തില്‍ പരിശോധിക്കേണ്ടതാണ്‌. കുട്ടികള്‍ വീണാല്‍, തള്ളിയിട്ടതാരാണെന്ന്‌ ആരെങ്കിലും ചോദിച്ചാല്‍, തൊട്ടറ്റുത്തുനില്‍ക്കുന്ന ഒരാളെ അവര്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ വികസനമുരടിപ്പെന്നുകേട്ടാല്‍ ഉടന്‍ അച്യുതാനന്ദനെ ചൂണ്ടുന്ന പരിപാടിയല്ല, ക്രിയാത്മകമായ ഒരന്വേഷണം.


റോബി, സദ്ദാമിനെക്കുറിച്ച്‌ സംസാരിച്ചത്‌ സദ്ദാമിനെയോ അയാളുടെ ചെയ്തികളെയോ വിചാരണചെയ്ത്‌ കുറ്റവിമുക്തനാക്കാനല്ല, കേരളത്തിന്റെ രാഷ്ട്രീയത്തെപറ്റി പറഞ്ഞപ്പോള്‍ സാന്ദര്‍ഭികമായി പറഞ്ഞെന്നേയുള്ളൂ.

അനോണിയോട്‌ ബെന്ന്യ്‌ പറഞ്ഞത്‌ ഒന്നുകൂടി ഇതിനാല്‍ പറഞ്ഞിരിക്കുന്നു.

Saturday, January 06, 2007 3:11:00 am  
Blogger ചന്ത്രക്കാറന്‍ said...

കൈപ്പള്ളി said...

"അതിനു കാരണം രഷ്ട്രങ്ങള്‍ക്കതീതമാണു internetല്‍ ഉള്ള സമൂഹങ്ങള്‍, രാഷ്ട്രങ്ങളുണ്ടെങ്കിലല്ലെ രാഷ്ട്രീയ ബോധം ഉണ്ടാവു. അതിര്‍ വരംബുകള്‍ ഇല്ലാത്ത എത്ര വിശാലമയ പ്രതലത്തിലാണു ഈ സമൂഹം നിലകൊള്ളുന്നതു. ആ സമൂഹം ചര്‍ച്ച ചെയുന്ന വിഷയങ്ങള്‍ മിക്കതും രാഷ്ട്രീയ രഹിതമായ വിഷയങ്ങളാകുന്നതിന്റെ കാരണവും അതുതന്നെയാണു."

കൈപ്പള്ളീ, യു റ്റൂ?

രാമായണം മുഴുവന്‍ വായിച്ചിട്ട്‌ രാമന്‍ സീതക്ക്‌ എപ്പടി എന്ന്‌ വാത്മീകി ചോദിച്ചാലും കൈപ്പള്ളി ചോദിക്കുമെന്നു പ്രതീക്ഷിച്ചില്ല!

പറഞ്ഞത്‌ കൈപ്പള്ളിയായതുമാത്രം രാമായണത്തിലെ പ്രസക്തഭാഗം ഒന്നുകൂടി സംപ്രേഷണം ചെയ്യുന്നു. - ചര്‍ച്ചചെയ്യുന്നത്‌ nation state politics അല്ല, politics of knowledge ആണ്‌

കൈപ്പള്ളീ, ഒരു യു റ്റൂ വും കൂടി!

Saturday, January 06, 2007 3:26:00 am  
Blogger ചന്ത്രക്കാറന്‍ said...

"കൈപ്പള്ളി said...

സദ്ദമിന്റെ ശിക്ഷ നടപ്പാക്കിയപ്പോള്‍ കേരളത്തിലെ ജനം ഇളകിയതിന്റെ കാരണം കേരളത്തിലെ രാഷ്ട്രീയ പ്രബുദ്ധതയല്ല. മറിച്ച് മത ജനങ്ങളില്‍ മൌലികവാതികള്‍ക്കുള്ള സ്വാധീനമാണു അറിയിക്കുന്നതു. സദ്ദാം ഒരു ച്രിസ്ത്യാനിയോ, യഹൂദനോ ആയിരിന്നാല്‍ ആരെങ്കിലും മിണ്ടുമായിരുന്നോ?"

അത്‌ കേരളത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ച മതേതരവാദികളായ മഹാഭൂരിപക്ഷത്തിനെ അപമാനിക്കലായിപ്പോയി.

എന്തായാലും ഒരു പൂ കാത്തിരുന്നവര്‍ക്ക്‌ താങ്കളൊരു പൂക്കാലം കൊടുത്തു!

Saturday, January 06, 2007 3:30:00 am  
Blogger കൈപ്പള്ളി said...

"കുട്ടികള്‍ വീണാല്‍, തള്ളിയിട്ടതാരാണെന്ന്‌ ആരെങ്കിലും ചോദിച്ചാല്‍, തൊട്ടറ്റുത്തുനില്‍ക്കുന്ന ഒരാളെ അവര്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ വികസനമുരടിപ്പെന്നുകേട്ടാല്‍ ഉടന്‍ അച്യുതാനന്ദനെ ചൂണ്ടുന്ന പരിപാടിയല്ല, ക്രിയാത്മകമായ ഒരന്വേഷണം."

ഞാന്‍ പൂര്ണ്ണമായും യോജിക്കുന്നു. ഒരു പഠനം ആവശ്യമാണു.

Saturday, January 06, 2007 3:49:00 am  
Blogger കൈപ്പള്ളി said...

സദ്ദാം ഹുസൈന്‍ 1988ല്‍ ഹലാബ്ജയില്‍ 5000 പേരെ Chemical ‌Wepons ഉപയോഗിച്ച് കൊലപ്പെടുത്തിയ ചരിത്രം മറന്നു പോയോ?

ഈ കൂട്ടക്കൊലക്ക് ഉപയോഗിച്ച രാസവസ്തുക്കാള്‍ Exomet Plastics എന്ന ഭാരതീയ സ്ഥാപനവും സദ്ദാമിനു നള്‍കിയിരുന്നു. ഇത്തരത്തില്‍ ഉള്ള ഒരു വ്യക്തിയെ ശിക്ഷിച്ചതിനാണൊ കേരളത്തിലെ "പ്രബുദ്ധരായ" ജനത പ്രക്ഷോപിച്ചത് ?

എന്റെ അഭിപ്രയത്തില്‍ വധ ശിക്ഷ തെറ്റുതന്നെയാണു. പക്ഷെ ഒരു രാജ്യത്തെ നിയമം അനുസരിച്ച് അവര്‍ നിയമം നടപ്പാക്കി.

സ്ലോബൊദാന്‍ മിലോസൊവിക്കിനു് ഈ ശിക്ഷ കിട്ടിയിരുന്നെങ്കില്‍ (കിട്ടില്ല കരണം യൂറോപ്പില്‍ വധ ശിക്ഷ വിധിക്കാന്‍ വകുപ്പില്ല) കേരളീയര്‍ പ്രക്ഷോഭിതരാകുമായിരുന്നോ?

എനിക്കൊന്നും മനസിലാവുന്നില്ല.

off topic ആണെങ്കില്‍ പോറുക്കണം

Saturday, January 06, 2007 4:12:00 am  
Blogger വക്കാരിമഷ്‌ടാ said...

ഉമേഷ്‌ജി ബെന്നിയോടും ചന്ത്രക്കാരനോടും ചോദിച്ച എല്ലാ സംശയങ്ങള്‍ക്കും മറുപടി ആയില്ലെന്ന് തോന്നുന്നല്ലോ ചന്ത്രക്കാറാ. അതിനുമുന്‍പ് എന്റെ ഒന്ന് രണ്ട് സംശയങ്ങള്‍:

ഇതിന്റെ പ്രതിഫലനമാണ് ഇന്ത്യാഹെറിറ്റേജ്‌ പോലെയുള്ള പ്രതിലോമകാരികള്‍ക്ക്‌ മലയാളം ബ്ലോഗുകളില്‍ കയ്യടി ലഭിക്കുന്നതിന്റെ അടിസ്ഥാനം. ഉമേഷിന്റെ വിജ്ഞാനീയങ്ങളായ പോസ്റ്റുകളെ ഉപജീവിച്ചും സമ്പന്നമാക്കിയും ഉമേഷ് പോലുമറിയാതെ ഒരു രാഷ്ട്രീയപരിസരം ചിലര്‍ മലയാളം ബ്ലോഗുകളില്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഇവരിടുന്ന പോസ്റ്റുകളെ, ജ്ഞാനകണങ്ങളെന്ന് ശ്ലാഘിക്കുക വഴി, നിരുപദ്രവമെന്ന് തോന്നുമെങ്കിലും, ഉമേഷും, പ്രതിലോമകരമായ രാഷ്ട്രീയ നിലപാടുകള്‍ക്ക് വഴി വെച്ചിട്ടുമുണ്ട് .

ഇതൊന്ന് വിശദീകരിക്കാമോ? ഉമേഷ്‌ജിയും ഇതേ ചോദ്യം ചോദിച്ചിട്ടുണ്ട്. പണിക്കര്‍ മാഷിനെപ്പോലുള്ളവരെ പ്രതിലോമകാരി (അതിന്റെ അര്‍ത്ഥം “രാഷ്ട്രീയം” പോലെ വ്യക്തമായി അറിയില്ല-എന്തോ നെഗറ്റീവ് അര്‍ത്ഥമാണെന്ന് കരുതുന്നു)എന്ന് വിശേഷിപ്പിക്കാനുള്ള കാരണമെന്താണ്? ഉമേഷ്‌ജിയുടെ ബ്ലോഗുകളെ ഉപജീവിച്ചും സമ്പന്നമാക്കിയും ഇവരെപ്പോലുള്ളവര്‍ ഒരു രാഷ്ട്രീയപരിസരം ഉണ്ടാക്കി എന്ന് പറയുമ്പോള്‍:

1. അങ്ങിനെതന്നെയാണോ പണിക്കര്‍ മാഷിനെ പോലുള്ളവര്‍ ചെയ്തിരിക്കുന്നത്?

2. അങ്ങിനെയാണെങ്കില്‍ തന്നെ അത് തെറ്റാണോ?

3. അവരുടെയൊക്കെ ബ്ലോഗുകള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്?

അതുപോലെ ഉമേഷ്‌ജി ചന്ത്രക്കാറനോടും ബെന്നിയോടും ചോദിച്ച ചോദ്യങ്ങള്‍:

1. ഡോ. പണിക്കര്‍ അദ്ദേഹത്തിനറിയാവുന്ന ചില കാര്യങ്ങള്‍ എഴുതുന്നു. ഞാന്‍ എനിക്കറിയാവുന്നതും. പലതിലെയും വിഷയങ്ങള്‍ സാദൃശ്യമുള്ളതാണെന്നു വെച്ചു് അതെങ്ങനെ ഉപജീവനമാകും?

2.അദ്ദേഹത്തിന്റെ പല അഭിപ്രായങ്ങളോടും എനിക്കു വിയോജിപ്പുണ്ടു്. അതുകൊണ്ടു് അദ്ദേഹത്തിന്റെ വിജ്ഞാനപ്രദം എന്നെനിക്കു തോന്നുന്ന പോസ്റ്റുകളില്‍ കമന്റിടരുതു് എന്നാണോ ചന്ത്രക്കാറന്‍ പറയുന്നതു്?

3. നമ്മള്‍ ഇതൊക്കെ വിട്ടിട്ടു സംസ്കൃതം ഉപയോഗിക്കണം എന്നും സംസ്കൃതമാണു് ഏറ്റവും മികച്ച ഭാഷ എന്നും ഒക്കെയുള്ള വാദത്തിനു ഉമേഷ്‌ജിയുടെ ബ്ലോഗുകള്‍ വിത്തു പാകുന്നുണ്ടോ?

4. ആറടി താഴെ കുഴിച്ചുമൂടേണ്ട ഭാരതീയഗണിതവും മറ്റും വായിച്ചു മനസ്സിലാക്കേണ്ടതാണു് എന്ന വാദത്തിന് ഉമേഷ്‌ജിയുടെ ബ്ലോഗുകള്‍ വിത്തുപാകുന്നുണ്ടെന്നാണോ ബെന്നി ഉദ്ദേശിച്ചത്? അങ്ങിനെയൊരു വാദമുണ്ടാകുന്നതും അങ്ങിനത്തെ ശ്രമങ്ങള്‍ ഉണ്ടാവുന്നതും തെറ്റാണോ?

മൊത്തത്തില്‍ ഉമേഷ്‌ജിയുടെ ബ്ലോഗുകള്‍ വഴിയ്ണ്ടാകാവുന്ന പ്രശ്‌നങ്ങളും പണിക്കര്‍ മാഷ് മുതലായവരുടെ ബ്ലോഗുകള്‍ വഴി ഉണ്ടാകാവുന്ന പ്രശ്‌നങ്ങളും ലളിതമായി ഒന്നുകൂടി ഒന്ന് വിവരിക്കാമോ-സമയം കിട്ടുകയാണെങ്കില്‍?

അതുപോലെ ബെന്നി പറഞ്ഞ കാര്യം:

മലയാളത്തില്‍ ഒരു കമ്പ്യൂട്ടര്‍ സാങ്കേതികപദാവലി ഉണ്ടാക്കണമെന്ന് പത്ത് വര്‍ഷം മുമ്പ് നമ്മള്‍ ചിന്തിച്ചില്ലല്ലോ. ഇനി നമ്മളൊക്കെ കഷ്ടപ്പെട്ട് അത് ഉണ്ടാക്കിയെന്നിരിക്കട്ടെ, (തീര്‍ച്ചയായും ജനങ്ങള്‍ക്ക് ഗുണമുണ്ടാവും) ആര്‍ക്കായിരിക്കും പ്രധാനമായും ഗുണം ലഭിക്കുക?

ആര്‍ക്കായിരിക്കും എന്നാണ് ബെന്നി ഉദ്ദേശിച്ചത്?


റോബീ, രാഷ്ട്രീയമെന്ന വാക്ക് കേട്ടാ‍ല്‍ അച്യുതാനന്ദന്റെ രാഷ്ട്രീയവും ആന്റണിയുടെ രാഷ്ട്രീയവും പിണറായി വിജയന്റെ രാഷ്ട്രീയവും കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയവും, പി.ജെ.ജോസഫിന്റെ രാഷ്ട്രീയവും ഒ.രാജഗോപാലിന്റെ രാഷ്ട്രീയവും (മാര്‍ക്സിസ്റ്റ്, കോണ്‍ഗ്രസ്സ്, കേരള കോണ്‍ഗ്രസ്സ്, ബി.ജെ.പി, ഹിന്ദു, കൃസ്ത്യന്‍, മുസ്ലിം-ബാലന്‍സ് മെയ്‌ന്റെയ്ന്‍ ചെയ്തു-ബെന്നിയുണ്ടേ :)) ഒക്കെ കണ്ടുമാത്രം വളരുന്ന പല സാധാരണക്കാര്‍ക്കും അത്തരം കക്ഷി രാഷ്ട്രീയവും രാഷ്ട്രീയക്കളികളും മാത്രമേ മനസ്സില്‍ വരൂ. രാഷ്ട്രീയത്തിന്റെ മറ്റു തലങ്ങളിലുള്ള അര്‍ത്ഥം അത്ര പെട്ടെന്ന് പിടികിട്ടുന്നില്ല. ഇവിടെ ഉമേഷ്‌ജി പോലും (വക്കാരി പോലും എന്ന രീതിയിലുള്ള അര്‍ത്ഥാപത്തിയല്ല, വളരെ അറിവും വായനയുമൊക്കെയുള്ള ഉമേഷ്‌ജി പോലും) ചന്ത്രക്കാറന്‍ ഉദ്ദേശിച്ച രീതിയിലല്ല രാഷ്ട്രീയമെന്ന വാക്കിനെ കണ്ടതെന്ന് തോന്നുന്നു എന്ന് കണ്ണൂസ് പറഞ്ഞിരിക്കുന്നു. ദേവേട്ടനാണ് വളരെ ലളിതമായ ഒരു വിശദീകരണം രാഷ്ട്രീയത്തിന് നല്‍‌കിയത്-ആദിത്യനൊക്കെ കമന്റിട്ടതിനു ശേഷം. അതുകൊണ്ട് രാഷ്ട്രീയത്തിന് ചന്ത്രക്കാറന്‍ ഉദ്ദേശിക്കുന്ന രീതിയിലുള്ള അര്‍ത്ഥം മനസ്സിലാകാത്തവരെ കുറ്റം പറയാന്‍ പറ്റുന്നില്ല. അങ്ങിനെയുള്ളവരെ പരിഹസിക്കുന്നതിനോടും യോജിക്കുന്നില്ല.

സംസ്കൃതത്തെപ്പറ്റിയും ഭാരതീയ ശ്ലോകങ്ങളെപ്പറ്റിയുമൊക്കെയുള്ള ഒരു ആരോപണം അത് ഒരു വിഭാഗം മാത്രം കൈയ്യടക്കി വെച്ച് അവര്‍ തന്നെ അവരുടെ സൌകര്യത്തിനും രീതിക്കും വ്യാഖ്യാനിച്ച് ബാക്കിയുള്ള വിഭാഗങ്ങളെ അതില്‍ നിന്നും അകറ്റി എന്നുള്ളതാണല്ലോ. സംസ്കൃതം ജനകീയമാക്കിയിരുന്നെങ്കില്‍ പുരാണങ്ങളുടെയും ശ്ലോകങ്ങളുടെയും ദുരുപയോഗം തടയാന്‍ പറ്റുമായിരുന്നെന്ന്. കൂടുതല്‍ കൂടുതല്‍ ആളുകള്‍ അതിനെപ്പറ്റി മനസ്സിലാക്കുമ്പോള്‍ കൂടുതല്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉണ്ടാവുകയും അതിനെല്ലാം വിശദീകരണം നല്‍കുകയും വേണമല്ലോ (എല്ലാം എന്റെ നിഗമനങ്ങള്‍ മാത്രം).

പണ്ടൊക്കെ സ്കൂളിലും കോളേജിലും ഡിബേറ്റ്, ചര്‍ച്ച എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഓടാനുള്ള ഒരു കാരണം ഇതുപോലെ സാധാരണക്കാര്‍ക്കൊന്നും മനസ്സിലാകാത്ത രീതിയിലുള്ള പദപ്രയോഗങ്ങളും പറച്ചിലുകളുമൊക്കെ കൊണ്ടായിരുന്നു. ഇപ്പോള്‍ ബ്ലോഗില്‍ വന്നപ്പോള്‍ ഇതിലൊക്കെ ചുമ്മാ കയറി തലയിടാനുള്ള ഒരു കാരണം ഉമേഷ്‌ജിയെയും ദേവേട്ടനെയും പണിക്കര്‍ മാഷിനെയും സീയെസ്സിനെയും കൂമനെയുമൊക്കെപ്പോലുള്ളവര്‍ പണ്ടൊക്കെ ഒരു രീതിയിലും മനസ്സിലാകാത്ത കാര്യങ്ങള്‍ വളരെ ലളിതമായി പറഞ്ഞുതരുന്നതുകൊണ്ടും എന്തെങ്കിലുമൊക്കെ അത്തരം ചര്‍ച്ചകളില്‍നിന്നും മനസ്സിലാകുന്നതുകൊണ്ടുമാണ്. ഈ പോസ്റ്റില്‍ ഒരു പത്തിരുപത് പ്രാവശ്യം വന്ന് നോക്കിയെങ്കിലും സങ്കോചത്തോടെ തിരിച്ച് പോയി- എന്താണ് ഉദ്ദേശിക്കുന്നതെന്ന് പിടികിട്ടുന്നില്ല. പക്ഷേ പലരും വളരെ ഗൌരവത്തോടെ ഇവിടെ ചര്‍ച്ചകള്‍ നടത്തുന്നത് കണ്ടപ്പോള്‍ മനസ്സിലായി, ഇങ്ങിനെ പറഞ്ഞാലും മനസ്സിലാകുന്ന ധാരാളം ആള്‍ക്കാര്‍ ഉണ്ടെന്ന്. അപ്പോള്‍ കുഴപ്പം എന്റെതെന്നെയെന്ന് ഉറപ്പിച്ചു.

അപ്പോഴും ഒരു ആഗ്രഹം ഉള്ളത് സാധാരണക്കാര്‍ക്കും പങ്കെടുക്കാന്‍ പറ്റുന്ന രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന പോസ്റ്റുകളും ഉണ്ടാവണമെന്നുള്ളതാണ്. പക്ഷേ എല്ലാവര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ കാര്യങ്ങളെഴുതി എല്ലാവരും വന്ന് തോന്നിയത് പറഞ്ഞിട്ട് പോയാല്‍ ഇതുപോലുള്ള ഗൌരവപൂര്‍ണ്ണമായ ചര്‍ച്ചകള്‍ നടക്കുന്നതിന് തടസ്സവുമുണ്ടാവും. ഒരു ആഗ്രഹം പറഞ്ഞു എന്ന് മാത്രം.

ഈ പോസ്റ്റില്‍ ഞാന്‍ മനസ്സിലാക്കിയത് വെച്ച് എന്റെ അഭിപ്രായം ഉമേഷ്‌ജിയെപ്പോലെ ഏകപക്ഷീയമായി-ഉമേഷ്‌ജി പഠിക്കുന്നു, ഉമേഷ്‌ജി അവതരിപ്പിക്കുന്നു, തെറ്റുണ്ടെങ്കില്‍ അത് ഉമേഷ്‌ജി തിരുത്തുന്നു-എന്ന രീതി മാറി ഉമേഷ്‌ജിയുടെ പോസ്റ്റുകള്‍ റിവ്യൂ ചെയ്യാന്‍ പാകത്തിനുള്ള ആള്‍ക്കാരുടെ ഇടപെടലുകളും ഉണ്ടാവണം എന്നാണ്. ഉമേഷ്‌ജി കാണാതെ പോകുന്ന തെറ്റുകള്‍ കണ്ടുപിടിക്കാനും ആള്‍ക്കാര്‍ വേണമല്ലോ. കാരണം അഞ്ച് നൂറ്റാണ്ടുകള്‍ക്ക് ശേഷമുള്ള താളിയോലകളായിരിക്കും ഇപ്പോഴത്തെ ഈ ബ്ലോഗുകള്‍ എന്നാണ് എന്റെ അഭിപ്രായം. പണ്ടത്തെ താളിയോലകള്‍ക്ക് സംഭവിച്ചതുപോലെ തെറ്റായ വ്യാഖ്യാനങ്ങളും മറ്റും ഇനിയെങ്കിലും സംഭവിക്കരുത്. പണിക്കര്‍ മാഷിനെപ്പോലെ ശ്ലോകങ്ങളിലും മറ്റും അറിവുള്ള കൂടുതല്‍ ആള്‍ക്കാരുടെ, മുന്‍‌വിധിയോടു കൂടാതെയുള്ള, തുറന്ന മനസ്സോടെയുള്ള ഇടപെടലുകള്‍ ബ്ലോഗില്‍ വേണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. ശ്ലോകങ്ങളുടെ കാര്യത്തില്‍ പണിക്കര്‍ മാഷിനെയും ജ്യോതിടീച്ചറിനെയും പോലുള്ളവരുണ്ടെങ്കിലും ഭാരതീയ ഗണിതത്തിന്റെ കാര്യത്തില്‍ ഉമേഷ്‌ജിയെപ്പോലെ പഠിച്ച് വിശകലനം ചെയ്യുന്ന ആരും ബ്ലോഗില്‍ വേറേ ഇല്ല എന്ന് തോന്നുന്നു (ഉണ്ടെങ്കില്‍ മാപ്പ്). അവിടെയും ഉമേഷ്‌ജി പറയുന്ന കാര്യങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യാന്‍ പറ്റിയ ആള്‍ക്കാര്‍ വേണം എന്നാണ് എന്റെ അഭിപ്രായം. ഡാലിയുടെ പോസ്റ്റിനോട് അനുബന്ധിച്ചാണെന്ന് തോന്നുന്നു, ഉമേഷ്‌ജിയുടെ ഒരു കണക്കിന്റെ വിശകലനം തെറ്റായിരുന്നു എന്ന് ഒരു അനോണി ചൂണ്ടിക്കാണിച്ചിരുന്നു (ഓര്‍മ്മയില്‍ നിന്ന്). അങ്ങിനെയുള്ള പോസിറ്റീവായ, വികാരം കൊള്ളാത്ത, ഇടപെടലുകള്‍ വേണം. തെറ്റാണെന്ന് മനസ്സിലായാല്‍ സ്വീകരിക്കാന്‍ യാതൊരു മടിയുമില്ലാത്ത ആളാണ് ഉമേഷ്‌ജി എന്നതുകൊണ്ട് അത്തരം നല്ല രീതിയിലുള്ള ഇടപെടലുകള്‍ ഉമേഷ്‌ജി സ്വാഗതം ചെയ്യും എന്ന് തോന്നുന്നു (ഇവിടെയും ഉമേഷ്‌ജി അത് പറഞ്ഞിട്ടുണ്ട്).

ഇതൊക്കെ ഉമേഷ്‌ജിയുടെ ബ്ലോഗിന്റെ ആമുഖത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ എനിക്കും താത്‌പര്യമുള്ളതുകൊണ്ട് മാത്രം-നിറം പിടിപ്പിച്ച കഥകളും മൊത്തത്തിലുള്ള നിഷേധവുമല്ലാതെ ഭാരതീയ പൈതൃകങ്ങളെപ്പറ്റി, ഉള്ള കാര്യങ്ങള്‍ ഉള്ളപോലെ അറിയാനുള്ള ആഗ്രഹം കൊണ്ട് മാത്രം. ഇതിനോടെല്ലം നിഷേധാത്‌മകമായ സമീപനമുള്ളവരുടെ അഭിപ്രായം ഇതായിരിക്കില്ല എന്ന് തോന്നുന്നു. ഇനി ഇതെല്ലാം അറിഞ്ഞാല്‍ അതെല്ലാം വേറേ ആരെങ്കിലും മുതലെടുക്കും എന്ന നിലപാടാണെങ്കില്‍ ഇതെല്ലാം അറിയിക്കാതെ മുതലെടുക്കുന്നവരുമുണ്ടല്ലോ. ഉള്ള കാര്യങ്ങള്‍ അറിയുന്നതിന് മുതലെടുക്കും എന്നുള്ള വാദം തടസ്സമാവരുത് എന്ന അഭിപ്രായക്കാരനാണ് ഞാന്‍. മുതലെടുപ്പിനെ ശരിയായ രീതിയില്‍ പ്രതിരോധിക്കുകയും വേണം-അറിവ് നിഷേധിച്ചുകൊണ്ടല്ല.

(ഈ കമന്റിന് ചന്ത്രക്കാറന്റെ പോസ്റ്റുമായി ആദ്യം ചോദിച്ച ചില ചോദ്യങ്ങളല്ലാതെ വേറൊരു ബന്ധവും കാണാന്‍ സാധ്യതയൊന്നുമില്ല എന്ന് തോന്നുന്നു. നേരത്തെയൊന്നും വന്ന് കമന്റിടാത്തതിനു കാരണം ഗൌരവപൂര്‍വ്വം നടക്കുന്ന ഒരു ചര്‍ച്ചയ്ക്ക് അലസോരമുണ്ടാക്കരുത് എന്ന് കരുതിയാണ്. ചന്ത്രക്കാറന്‍ ഇപ്പോള്‍ വന്ന് മറുകമന്റും ഇട്ടതിന് ശേഷം മാത്രമാണ് ഇത് എഴുതുന്നത്. അവിവേകങ്ങള്‍ക്ക് മാപ്പ്.

സീരിയല്‍ നമ്പരിട്ട് മുകളില്‍ ചോദിച്ച ചോദ്യങ്ങള്‍ കണ്ടപ്പോള്‍ ഒരുമാതിരി പോലീസുകാര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ പോലെ തോന്നി-വ്യക്തതയ്ക്ക് വേണ്ടി മാത്രമാണ് അങ്ങിനെ ചെയ്തത്).

Saturday, January 06, 2007 4:18:00 am  
Blogger ചന്ത്രക്കാറന്‍ said...

കൈപ്പള്ളീ, സദ്ദാം ചിലപ്പോള്‍ പത്തുതവണ തൂക്കിലേറ്റപ്പെടാന്‍മാത്രം കുറ്റങ്ങള്‍ ചെയ്തിട്ടുള്ളയാളാവാം, പക്ഷേ അത്‌ ആ രാജ്യത്തിന്റെ ആഭ്യന്തരപ്രശ്നമാണ്‌. യുദ്ധക്കുറ്റവാളി എന്ന നിലക്കല്ല സദ്ദാമിനെ വിചാരണചെയ്തതും തൂക്കിക്കൊന്നതും. അത്തരമൊരു കുറ്റത്തിന്‌ തെളിവുകളുണ്ടെങ്കില്‍ ഒരു അധിനിവേശകോടതിയല്ല വിചാരണചെയ്യേണ്ടതും ശിക്ഷിക്കേണ്ടതും.

പോട്ടെ, നമുക്കൊരു ഉദാഹരണമെടുക്കാം. പത്തുമുപ്പത്‌ കുട്ടികളെ ഒരുത്തന്‍ ലൈംഗികവൈകൃതങ്ങള്‍ക്കിരകളാക്കി കൊന്നുകളഞ്ഞു. അത്‌ ഇപ്പോള്‍ കുറ്റം ആരോപിക്കപ്പെട്ടയാള്‍തന്നെയാണ്‌ ചെയ്തതെങ്കില്‍ (അതേ, ഇപ്പോള്‍ അയാള്‍ കുറ്റാരോപിതന്‍ മാത്രമാണ്‌, കുറ്റവാളിയല്ല. കേസന്വേഷിക്കുന്ന പത്തുപോലീസുകാര്‍ വിചാരിച്ചാല്‍ അതേ കുറ്റം ആരോപിച്ച്‌ എന്നെയോ കൈപ്പള്ളിയെയോ അറസ്റ്റുചെയ്യാവുന്നതേയുള്ളൂ) അയാള്‍ക്ക്‌ നിയമം അനുവദിക്കുന്ന ശിക്ഷ കിട്ടുകതന്നെ വേണം.

ഇനി

ഏതെങ്കിലും തരത്തില്‍ അയാള്‍ ശിക്ഷയില്‍നിന്നും രക്ഷപ്പെട്ടാല്‍, ഒരിന്ത്യന്‍ പൗരനെ ഇന്ത്യയില്‍ ചെയ്ത കുറ്റത്തിന്‌ പാക്കിസ്താന്‍ ഗവണ്മെന്റ്‌ ഇന്ത്യയില്‍ വന്നൊരു കോടതി സ്ഥാപിച്ച്‌ വിചാരണചെയ്ത്‌ (അത്തരമൊരു സാഹചര്യം ഉണ്ടായെന്നു വക്കുക) തൂക്കിക്കൊല്ലാന്‍ വിധിച്ചാല്‍ കൈപ്പള്ളി സമ്മതിക്കുമോ?

കൈപ്പള്ളീ, നമ്മുടെ വിഷയ്ം... politics of knowledge...

Saturday, January 06, 2007 4:40:00 am  
Blogger വക്കാരിമഷ്‌ടാ said...

അമേരിക്ക ഇറാക്കില്‍ നടത്തിയ അധിനിവേശത്തിനെതിരെ ഇറാക്കികള്‍ പ്രതിഷേധം നടത്തുന്നതിനെ ആരും എതിര്‍ക്കാത്തതുപോലെ പാക്കിസ്ഥാന്‍ ഇന്ത്യയില്‍ അധിനിവേശം നടത്തി ഇന്ത്യക്കാരനെ തൂക്കിലേറ്റിയാല്‍ ഇന്ത്യക്കാര്‍ പ്രതിഷേധിക്കുന്നതിനെ പൂര്‍ണ്ണമായും അനുകൂലിക്കുന്നു.

പക്ഷേ ഇവിടെ പരാമര്‍ശം അമേരിക്ക ഇറാക്കില്‍ നടത്തിയ അധിനിവേശത്തിന്റെ ഫലമായി ഇന്ത്യയില്‍ മലയാളികള്‍ നടത്തിയ പ്രതിഷേധങ്ങളല്ലായിരുന്നോ? (അവിടെയും ഇക്കാര്യത്തില്‍ മലയാളികളുടെ പ്രതികരണശേഷിയുടെ പ്രതിഫലനമായിരുന്നോ ഈ ഹര്‍ത്താലിന്റെ വിജയം എന്നതായിരുന്നു എന്റെ അന്വേഷണം-കാരണം അധിനിവേശത്തിനെതിരെ സ്വമേധയാ പ്രതികരിക്കാന്‍ പറ്റിയ മറ്റ് പല കാരണങ്ങളും ഇപ്പോളും മലയാളി പ്രതികരിക്കാനായി ഉപയോഗിക്കുന്നില്ല എന്ന തോന്നലുള്ളതുകൊണ്ട്).

മിസെലോവിച്ചിനെ അദ്ദേഹത്തിന്റെ രാജ്യത്ത് അധിനിവേശം നടത്തി അമേരിക്ക ഇപ്പോള്‍ സദ്ദാമിനെ തൂക്കിക്കൊല്ലിച്ച രീതിയില്‍ തൂക്കിക്കൊല്ലിച്ചാല്‍ മലയാളികള്‍ ഇതേ രീതിയില്‍ പ്രതികരിക്കുമായിരുന്നോ എന്നാണ് നിഷാദ് ഉദ്ദേശിച്ചതെന്നാണ് ഞാന്‍ മനസ്സിലാക്കിയത്.

(ഓഫിനു മാപ്പ്)

Saturday, January 06, 2007 6:03:00 am  
Blogger saptavarnangal said...

എനിക്കും കുറച്ച് മനസ്സിലായി, അതു ശരിയാണോ?

“അറിവ്/ജ്ഞാനം വ്യാഖ്യാനിക്കുമ്പോള്‍/ നടപ്പിലാക്കുമ്പോള്‍ അവിടെ ഒരു അധികാര കേന്ദ്രം ഉണ്ടാകുന്നു. ആ അധികാരകേന്ദ്രത്തിനു ഒരു രാഷ്ട്രീയം ഉണ്ടാകുന്നു. ആ രാഷ്ട്രീയം സ്വയം വ്യക്താമാക്കിയില്ലെങ്കില്‍ മറ്റുള്ളവര്‍ അവര്‍ക്കിഷ്ടപ്പെട്ട രീതിയില്‍ ഈ മൌനത്തെ തങ്ങള്‍ക്കു വേണ്ട രീതിയിലുള്ള രാഷ്ട്രീയമാക്കി മാറ്റുന്നു”

ഇതു ശരിയാണോ?
ആണെങ്കില്‍ ബ്ലോഗുകളില്‍ പ്രത്യേകിച്ച് ഉമേഷ്ജിയുടെ ബ്ലോഗ്, സംബന്ധിത ബ്ലോഗുകള്‍ വഴി എന്തു രാഷ്ട്രീയമാണ് ഉണ്ടാകുന്നത്? അറിയാതെയ്യാണെങ്കിലും ഒരു ‘കാവി’(RSS) ചിന്താഗതി വളര്‍ത്തുകയാണ് എന്നാണോ ഉദ്ദേശിക്കുന്നത്?പിന്നെ ബ്ലോഗുകളിലെ /പുഥുതലമുറയുടെ ‘അരാഷ്ട്രീയത’ എന്നതു കൊണ്ട് ഉദ്ദേശിക്കൂന്നത് ‘ രാഷ്ട്രീയത്തില്‍’ നിന്ന് വിമുഖത എന്നല്ലേ?

Saturday, January 06, 2007 6:11:00 am  
Blogger വക്കാരിമഷ്‌ടാ said...

അങ്ങിനെയാണോ? പക്ഷേ

“ഭാരതത്തിന്റെ ശാസ്ത്രപൈതൃകത്തെപ്പറ്റി അഭിമാനം കൊള്ളുന്ന, അതേ സമയം ഇല്ലാത്ത മഹത്ത്വം ഭാരതീയപൈതൃകത്തിനു ചാര്‍ത്തുന്നതില്‍ രോഷാകുലനായ, ഒരു സാധാരണ ഭാരതീയന്‍.

പൈതൃകത്തെപ്പറ്റി നാഴികയ്ക്കു നാല്‍പ്പതു വട്ടം അലറാതെ, ഭാരതീയശാസ്ത്രഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുവാനും പഠിക്കുവാനും ശ്രമിക്കണം എന്നു നിരന്തരമായി വാദിക്കുന്നു. അതിനുവേണ്ടി ചെയ്യാന്‍ കഴിയുന്ന കുറച്ചു കാര്യങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കാമെന്നു കരുതി“

എന്ന ചിന്താഗതി ആര്‍.എസ്.എസ്സിന്റെയാണെന്ന് തോന്നുന്നില്ല. ഭാരതീയ പൈതൃകത്തെപ്പറ്റി അറിഞ്ഞാല്‍ ആര്‍.എസ്സ്. എസ്സ് ആയിപ്പോകുമെന്നും തോന്നുന്നില്ല. അങ്ങിനെയായിരുന്നെങ്കില്‍ പോര്‍ട്ട്‌ലാന്റില്‍ ഒരു ശാഖ എന്നേ തുറന്നേനെ :)

രാഷ്ട്രീയമില്ലായ്മയാണ് എന്റെ രാഷ്ട്രീയമെന്ന രീതിയില്‍ നോക്കിയാല്‍ രാഷ്ട്രീയത്തില്‍ നിന്നുള്ള വിമുഖത എന്നൊന്നുണ്ടോ? ആ വിമുഖത അയാളുടെ രാഷ്ട്രീയം എന്നാകുമോ? (രാഷ്ട്രീയം എന്ന വാക്കിന്റെ ഇപ്പോള്‍ അറിഞ്ഞ അര്‍ത്ഥത്തെപ്പറ്റി ഒരു കാക്കത്തൊള്ളായിരം സംശയങ്ങളുണ്ട്).

(ഭാരതത്തിന്റെ ശാസ്ത്രപൈതൃകത്തെപ്പറ്റി അഭിമാനം കൊള്ളുന്ന, ഉള്ളത് ഉള്ളതുപോലെ അറിയണം, അങ്ങിനത്തെ അറിവുകള്‍ നിഷേധിക്കരുത് എന്നാഗ്രഹിക്കുന്ന, എന്താണെന്ന് പോലും മനസ്സിലാക്കാന്‍ ശ്രമിക്കാതെ ഇതിനെയെല്ലാം അടച്ചെതിര്‍ക്കുന്നതില്‍ രോഷം കൊള്ളുന്ന മറ്റൊരു സാധാരണ, പക്ഷേ സുന്ദരനും സുമുഖനും സുശീലനുമായ ഭാരതീയന്‍)

Saturday, January 06, 2007 6:49:00 am  
Blogger ഉമേഷ്::Umesh said...

സമയക്കുറവു തന്നെ കാരണം ചന്ത്രക്കാറാ. എന്റെ അഭിപ്രായങ്ങള്‍ എഴുതിക്കൊണ്ടിരിക്കുകയാണു്. കുഞ്ഞു കമന്റുകളല്ലാതെ വലിയവ പല ദിവസം കൊണ്ടേ എഴുതാന്‍ കഴിയുന്നുള്ളൂ.

ഇവിടെ എനിക്കു വലിയ വാദമൊന്നുമില്ല. സംശയങ്ങളാണധികവും. കുറേ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. വ്യത്യസ്തമായ രീതിയില്‍ ചിന്തിക്കാനും. നന്ദി.

വിശദമായി ഉടനെ എഴുതാം. അതിനു മുമ്പു് എന്റെ ബ്ലോഗില്‍ വന്ന ചില ചോദ്യങ്ങള്‍ക്കു മറുപടി എഴുതാനുണ്ടു്. അതു കഴിഞ്ഞു് ഇങ്ങോട്ടു വരാം.

ഒടുക്കം ഇംഗ്ലീഷില്‍ പറഞ്ഞ അനോണിയോടു മാത്രം ഒരു വാക്കു്:

എന്റെ കയ്യില്‍ ആയുധമൊന്നുമില്ല-താഴെയിടാനും എടുത്തു പെരുമാറാനും. ഇവിടെ വിജയിക്കാനോ പരാജയപ്പെടാനോ ഒന്നുമില്ല താനും. ടൈറ്റിലില്‍ എന്റെ പേരുണ്ടെന്നല്ലാതെ ഈ പോസ്റ്റിനും ഞാനുമായി എന്തെങ്കിലും ബന്ധമുണ്ടെന്നു തന്നെ എനിക്കു തോന്നുന്നില്ല.

താങ്കള്‍ mercenaries എന്നു പറഞ്ഞതു് ആരെപ്പറ്റിയാണെന്നു് എനിക്കു മനസ്സിലായില്ല. എന്നെപ്പറ്റി ഏറ്റവും നല്ല്ല വാക്കുകള്‍ പറഞ്ഞതു ചന്ത്രക്കാറനും ബെന്നിയും ആണു്. അവരെപ്പറ്റിയാണോ? ആ വാക്കിന്റെ അര്‍ത്ഥം നോക്കിയപ്പോള്‍ കാശു കിട്ടാന്‍ വേണ്ടി വിടുപണി ചെയ്യുന്നവര്‍ എന്നാണല്ലോ? ആരെങ്കിലും കാശു പ്രതീക്ഷിച്ചു് എന്തെങ്കിലും എനിക്കു വേണ്ടി ചെയ്താല്‍ നിരാശരാകേണ്ടി വരും, കേട്ടോ. പറഞ്ഞില്ലെന്നു വേണ്ട :)

ഏതായാലും പരിണാമശൃംഖലയില്‍ എന്നെപ്പോലെയുള്ളവരെക്കാള്‍ വളരെ പുരോഗമിച്ച ഒരാളെ കണ്ടെത്തിയതില്‍ സന്തോഷം. പരിണാമത്തിലെ അടുത്ത പടി മനുഷ്യന്റെ നട്ടെല്ലു നഷ്ടപ്പെടുകയാണു് എന്നെനിക്കറിയില്ലായിരുന്നു. അനോണിയായി പറഞ്ഞതുകൊണ്ടു പറയുന്നതാണു്.

Saturday, January 06, 2007 7:14:00 am  
Blogger à´¬àµ†à´¨àµà´¨à´¿::benny said...

പ്രിയ വക്കാരീ,

എന്‍റെ ഉത്തരങ്ങളിതാ -

1. ......ശ്ലാഘിക്കുക വഴി ഉമേഷും, പ്രതിലോമകരമായ രാഷ്ട്രീയ നിലപാടുകള്‍ക്ക് വഴി വെച്ചിട്ടുമുണ്ട്. ഇതൊന്ന് വിശദീകരിക്കാമോ?

ഗുട്ടന്‍‌ബെര്‍ഗ്, ലോകത്തിലെ ആദ്യത്തെ അച്ചടിയന്ത്രം പൂര്‍ത്തിയാക്കിയത് 1440 ലായിരുന്നു. അച്ചടിയന്ത്രത്തിന്റെ ആവിര്‍ഭാവമുണ്ടായി 566 കൊല്ലം കഴിഞ്ഞിരിക്കയാണിപ്പോള്‍. ഈ സാങ്കേതികവിദ്യ നമ്മുടെ സാംസ്കാരിക/രാഷ്ട്രീയ/സാമൂഹിക പരിസരത്ത് നടത്തുന്നത് എന്തെല്ലാം എന്നൊന്നു കണ്ണോടിച്ച് നോക്കൂ.

പത്രങ്ങള്‍, ആനുകാലികങ്ങള്‍, ലഘുലേഖകള്‍, പുസ്തകങ്ങള്‍, കറന്‍സി തൊട്ട് പോസ്റ്ററുകള്‍ വരെ!

മലയാളത്തില്‍ തന്നെ എന്തൊക്കെ പ്രസിദ്ധീകരണങ്ങളാണ്. തഴക്കവഴക്കങ്ങള്‍ കൊണ്ടും വിവേചനബുദ്ധി ഉപയോഗിച്ചും നമ്മുടെ സമൂഹം പ്രസിദ്ധീകരണങ്ങളെ വ്യത്യസ്ത വിഭാഗങ്ങളാക്കിയിരിക്കുന്നു. ഹാസ്യകൈരളി തൊട്ട് ജ്യോതിഷകൈരളി വരെ പരന്നുകിടക്കുന്ന പ്രസിദ്ധീകരണ സമുദ്രം എന്തത്ഭുതമാണല്ലേ!

ഗോകുലം, സത്യദീപം, സിറാജ് എന്നിങ്ങനെയുള്ള ആനുകാലികങ്ങള്‍ കണ്ടിട്ടില്ലേ? എത്ര കനപ്പെട്ട പഠനങ്ങളാണ് ഇവയിലൊക്കെ വന്നുകൊണ്ടിരിക്കുന്നത്. കളിയാക്കുന്നതല്ല, സമയവും ഊര്‍ജ്ജവും ചെലവിട്ട് എത്രയോ പേര്‍, രസകരങ്ങളും വിജ്ഞാനപ്രദവുമായ ലേഖനങ്ങള്‍ ഈ പ്രസിദ്ധീകരണങ്ങളില്‍ എഴുതിക്കൊണ്ടിരിക്കുന്നു.

എന്നിട്ടുമെന്താണ് വായനക്കാരാരും, മാതൃഭൂമിക്കോ സമകാലിക മലയാളത്തിനോ കൊടുക്കുന്ന സ്ഥാനം, മുന്‍‌ചൊന്ന പ്രസിദ്ധീകരണങ്ങള്‍ക്ക് കൊടുക്കാത്തത്? അതിനുള്ള ഉത്തരം തന്നെയാണ് ഇന്ത്യാ‌ഹെറിറ്റേജ് ഡോട്ട് ബ്ലോഗ്‌സ്പോട്ടിനെ പറ്റിയുള്ള വിശദീകരണം.

നെറ്റില്‍ സത്യദീപ/സിറാജ് സ്റ്റൈല്‍ ബ്ലോഗുകളും ഉണ്ടെന്നത് വിസ്മരിക്കുന്നില്ല. അവയും ഇതേ പ്രതിലോമകരമായ രാഷ്ട്രീയ നിലപാടുകള്‍ക്കാണ് വഴിവെക്കുന്നത്. മുഖ്യധാരാ ബ്ലോഗുകളായി ഇവയെ ചിലരെങ്കിലും തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്. അച്ചടിമാധ്യമരംഗവും ഉപയോക്താക്കളും പിന്തുടര്‍ന്ന് പോരുന്ന വിവേചനാധികാരം, ബ്ലോഗുകളിലും പിന്തുടരുന്നത് ആശയവ്യക്തതയ്ക്ക് വഴിവെക്കും എന്നാണ് എന്റെ വിശ്വാസം.

2. ആര്‍ക്കായിരിക്കും എന്നാണ് ബെന്നി ഉദ്ദേശിച്ചത്?

ഭാഷാ സമൂഹത്തിന്റെ ഗ്രാസ്‌റൂട്ട് ലെവലില്‍ വരെ ഇറങ്ങിച്ചെന്ന് ലാഭം കൊയ്യാനായി, പ്രാദേശികഭാഷാ പതിപ്പുകള്‍ ഉണ്ടാക്കുന്ന സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ക്കുതന്നെ “കാല്‍‌ക്കുലേറ്റഡ്” ലാഭം. കമ്പനികളുടെ ലാഭേച്ഛ കൊണ്ട് ഗ്രാസ്‌റൂട്ടിനും മെച്ചമുണ്ടാവും എന്നും എഴുതട്ടെ. ആവശ്യമാണ് ഇന്‍‌വെന്‍ഷന്റെ പിന്നിലെ ഊര്‍ജ്ജമായി വര്‍ത്തിക്കുന്നത് എന്ന് പറയാനാണ് ഞാനാ ഉദാഹരണം ഉപയോഗിച്ചത്.

Saturday, January 06, 2007 3:05:00 pm  
Blogger വക്കാരിമഷ്‌ടാ said...

ബെന്നീ, മറുപടിക്കും വിശദീകരിക്കാന്‍ കാണിച്ച നല്ല മനസ്സിനും വളരെ നന്ദി.

പണിക്കര്‍ മാഷിന്റേതുപോലത്തെ ബ്ലോഗുകള്‍ ഉണ്ടാക്കുന്ന ഇഫക്ടിന് ബെന്നി പറഞ്ഞതിനോട് എനിക്ക് പൂര്‍ണ്ണമായും വിയോജിപ്പാണെന്ന് എന്റെ മുകളിലത്തെ കമന്റില്‍‌നിന്നും വ്യക്തമാണല്ലോ. ബെന്നിക്ക് ബെന്നിയുടെ കാഴ്‌ചപ്പാടും എനിക്ക് എന്റെ കാഴ്‌ചപ്പാടും. രണ്ടിനോടും പൂര്‍ണ്ണ ബഹുമാനം.

“'ക്വാളിറ്റി' എന്നത്‌ അടിസ്ഥാനപരമായി ഒരു ഫ്യൂഡല്‍ പദമാണ്‌ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്‌“ എന്ന് പണ്ട് ചന്ത്രക്കാറന്‍ പറഞ്ഞതിന്റെ അര്‍ത്ഥം എനിക്കിപ്പോഴും മനസ്സിലായിട്ടില്ലെങ്കിലും, എന്തോ ഇപ്പോള്‍ അത് ഓര്‍മ്മ വന്നു.

മുഖ്യധാരാ ബ്ലോഗുകള്‍ എന്നൊക്കെയുള്ള ലേബലുകള്‍ ഓരോരുത്തരുടെയും താത്പര്യമനുസരിച്ച് മാറാവുന്ന ഒന്നല്ലേ? അതും ആപേക്ഷികമല്ലേ? ഇതിനെയൊക്കെ എങ്ങിനെയാണ് നിര്‍വ്വചിക്കുന്നതും സ്റ്റാന്‍ഡേര്‍ഡൈസ് ചെയ്യുന്നതും?

എന്നെ സംബന്ധിച്ചിടത്തോളം മനോരമ എന്ന അച്ചടി മാധ്യമം മാത്രം വായിച്ച് എന്റെ നിലപാടുകള്‍ രൂപപ്പെടുത്തിയിരുന്ന എനിക്ക് കിട്ടിയ മോചനമായിരുന്നു ഇന്റര്‍നെറ്റും ബ്ലോഗുകളും. ഇവിടെ എനിക്ക് പല പത്രങ്ങളും പല ബ്ലോഗുകളും വായിക്കാം. എന്നിട്ട് എനിക്ക് എന്റേതായ അഭിപ്രായം രൂപപ്പെടുത്തിയെടുക്കാം. ഞാന്‍ തന്നെയാണ് എന്റെ അഭിപ്രായ രൂപീകരണത്തിന്റെ അവസാന വാക്ക്. ഇന്റര്‍നെറ്റും വിക്കിപീഡിയയും ബ്ലോഗുമൊക്കെ വരുന്നതിന് മുന്‍പ് ആര്യന്‍ അധിനിവേശ സിദ്ധാന്തത്തിന്റെ ഒരു വശം മാത്രമേ എനിക്കറിവുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ഇതിന്റെ പല വശങ്ങള്‍ എനിക്ക് മനസ്സിലാവുന്നു (ഒരു ഉദാഹരണം പറഞ്ഞു എന്ന് മാത്രം). ദീപിക എന്ന അച്ചടി മാധ്യമം മാത്രം ഞാന്‍ വായിക്കുകയായിരുന്നെങ്കില്‍ മെദീനയില്‍ അതിക്രമിച്ച് കയറിയാല്‍ നാലുമണിക്കൂറിനകം തലവെട്ടുന്ന സൌദി അറേബ്യയോട് അക്കാരണം കൊണ്ട് എനിക്ക് വെറുപ്പുണ്ടായേനെ. ബ്ലോഗും നെറ്റും ഉള്ളതുകാരണം അങ്ങിനെ ഒരു അഭിപ്രായ രൂപീകരണം നടത്തുക എന്ന തെറ്റ് ഞാന്‍ ചെയ്തില്ല.

പറഞ്ഞുവരുന്നത് ഒരു കാര്യത്തെപ്പറ്റിയുള്ള പല ബ്ലോഗുകള്‍ ഉള്ളപ്പോള്‍, പലര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും സംവദിക്കാന്‍ സൌകര്യമുള്ളപ്പോള്‍ ബെന്നി പറഞ്ഞതുപോലെയുള്ള തെറ്റിദ്ധാരണകള്‍ ബ്ലോഗുകള്‍ വഴി ഉണ്ടാവാനുള്ള സാധ്യത കുറവാണെന്നാണ് എനിക്ക് തോന്നുന്നത്. പല ചിന്താഗതിയുള്ള പല ആള്‍ക്കാര്‍ ബ്ലോഗില്‍ ഉള്ളതുകൊണ്ടും അത് അങ്ങിനെതന്നെയായിരിക്കുമെന്നുള്ളതുകൊണ്ടും ഏതെങ്കിലും ഒരു വിഭാഗം ബ്ലോഗ് മൊത്തം കൈയ്യടക്കുമെന്നും അവസാനം അവര്‍ പറയുന്നത് മാത്രമാണ് കാര്യം എന്നും ആരെങ്കിലും തെറ്റിദ്ധരിക്കുമെന്നും തോന്നുന്നില്ല. എന്റെ അനുഭവത്തില്‍ അച്ചടിമാധ്യമങ്ങള്‍ അങ്ങിനെയുണ്ടാക്കിത്തന്ന തെറ്റിദ്ധാരണ ബ്ലോഗുകള്‍ മാറ്റുകയാണ് ചെയ്തത്. വേണ്ടത് പല അഭിപ്രായങ്ങള്‍ ഉള്ളവരുടെ ഇടപെടലുകളാണ്. അതിനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത് (ഇനി ഇതാണോ ബെന്നി ഉദ്ദേശിച്ചതെന്ന് അറിയില്ല).

വ്യക്തിപരമായി മാത്രം പറയുന്നത്: പണിക്കര്‍ മാഷിന്റെ ബ്ലോഗിനോടും ഉമേഷ്‌ജിയുടെ ബ്ലോഗിനോടും തുല്യബഹുമാനം. രണ്ടും എനിക്ക് അറിവ് നല്‍‌കുന്നു. രണ്ടിലും എന്തെങ്കിലും സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ ഇതുവരെ ഞാന്‍ കണ്ടിട്ടില. നേരത്തെ പറഞ്ഞതുപോലെ പണിക്കര്‍ മാഷും ഉമേഷ്‌ജിയും തമ്മിലുള്ള നല്ല രീതിയിലുള്ള ഇന്റര്‍‌ആക്ഷന്‍ നല്ലതുപോലെ വേണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. ഒരാള്‍ക്ക് തെറ്റുപറ്റിയാല്‍ മറ്റെയാള്‍ തിരുത്തുന്ന രീതിയില്‍ (അതൊക്കെ ഇക്കാര്യങ്ങളില്‍ ‍ താത്‌പര്യമുള്ള ആളെന്ന രീതിയിലുള്ള എന്റെ അഭിപ്രായം. ഇവ രണ്ടും എനിക്ക് മുഖ്യധാരാ ബ്ലോഗുകള്‍ തന്നെ. ഇതിലൊക്കെ പല കാരണങ്ങള്‍ കൊണ്ടും താത്‌പര്യമില്ലാത്തവര്‍ക്ക് അഭിപ്രായം വേറെയായിരിക്കും എന്നറിയാം).

Saturday, January 06, 2007 3:57:00 pm  
Blogger ചന്ത്രക്കാറന്‍ said...

വക്കാരിക്കുള്ള ഉത്തരങ്ങള്‍ ഉദാഹരണങ്ങളാവശ്യപ്പെടുന്നു. ഉദാഹരണങ്ങള്‍ വ്യ്ക്തിഹത്യയിലേക്കായിരിക്കും ചിലപ്പോളെത്തുക. ഞാനിവിടെ ഉദാഹരണങ്ങള്‍ തുടങ്ങിവച്ച്‌ മറ്റുള്ളവര്‍ അതേറ്റുപിടിക്കുന്നപക്ഷം ഒരു നിയന്ത്രണവുമില്ലാത്തവിധം ചര്‍ച്ച ആശയങ്ങളില്‍നിന്നും വ്യക്തികളിലേക്ക്‌ വഴിതെറ്റും. ഉമേഷിനെതിരെവന്ന അനോണിക്കമന്റുപോലൊന്ന്‌ ആവര്‍ത്തിക്കുകയും അത്‌ അനേകം തുടര്‍ച്ചകളിലേക്കുനയിക്കുകയും ചെയ്യുന്ന ഒരവസ്ഥ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട്‌ ഇത്രയും ചുരുക്കിപ്പറയാം. (നിര്‍ബന്ധമാണെങ്കില്‍ മെയില്‍ വഴി പറയാം, വിരോധമില്ല)

നമ്മള്‍ ചെയ്യുന്നതിലു കൂടുതല്‍ കൂടുതല്‍ പലതും നമ്മുടെ ചെയ്തികള്‍ ചെയ്യും. എന്തു ചെയ്യുന്നു എന്ന്തിനേക്കാള്‍ ചെയ്യുന്നതെന്തുചെയ്യുന്നു എന്നതിനാണ്‌ രാഷ്ട്രീയമായ പ്രസക്തിയുള്ളത്‌. ഈ ചര്‍ച്ചയിലുടനീളം വ്യക്തമാക്കന്‍ ശ്രമിച്ചതും അതുതന്നെയാണ്‌. ഇതിലു വ്യക്തമായി ഇതൊന്നും പറയാന്‍ വ്യക്തിപരമായി ഈയുള്ളവന്‍ പ്രാപ്തനല്ല.

ഈ പോസ്റ്റ്‌ അതിന്റെ ലക്ഷ്യം നേടിക്കഴിഞ്ഞെന്നും ചര്‍ച്ച അതിന്റെ സ്കോപ്പിനുള്ളില്‍ ഇവിടെ അവസാനിപ്പിക്കാമെന്നു തോന്നുന്നും. കൂടുതല്‍ പറയാനുണ്ടെന്നു തോന്നുന്നവര്‍ക്ക്‌ അതാവാം, യാതൊരു വിരോധവുമില്ല.

മറ്റേതൊരു രാഷ്ട്രീയപ്രക്രിയയെയുമ്പോലെ ഇതും തുടര്‍ച്ച്കളാവശ്യപ്പെടുന്നു. ഇവ്വിടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി ചര്‍ച്ചയെ സജീവമാക്കിയ എല്ലാവര്‍ക്കും നന്ദി. വ്യക്തികളിലേക്ക്‌ വഴിതെറ്റാന്‍ സാദ്ധ്യതയുണ്ടായിരുന്ന ഒരു വിഷയത്തെ, അവഗണിക്കാവുന്ന ചില കമന്റുകളൊഴിച്ചാല്‍, പങ്കെടുത്തവരെല്ലാം വിഷയത്തില്‍ത്തന്നെ പിടിച്ചുനിര്‍ത്തി.

എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്ദി

Saturday, January 06, 2007 5:59:00 pm  
Blogger Kunjaniyan said...

I think "Power" is the key, politics of knowledge is just a subset of it.
(As you were highlighting abt this part of the coin/knowledge). Other part is "Vedantha" which we are not into as of now!!). And it share the same position with money, religion etc..
Even so called democracy is also doing the same role. ( I am not underestimating the democracy refering to the contemporary practices). All these comes as a subset of power. (Yeah.. i think u already pointed that capitalists use democracy to safe guard their investments).I do agree democracy is the better devil. But its bit tough to read knowledge and science is "mangaatholi" of power and democracy is a "AAnakkutty" in the same subject of discussion.

chandrakkaran, i enjoyed the usage of wordings of Thommi at that context!! U deserve a peg for that.

Saturday, January 06, 2007 11:27:00 pm  
Blogger യാത്രാമൊഴി said...

വളരെ പ്രസക്തമായ ലേഖനം.
ചന്ത്രക്കാറനോട്‌ യോജിക്കുന്നതിന്നൊപ്പം,
ദേവന്‍, നളന്‍, കണ്ണുസ്‌, ബെന്നി, പയ്യന്‍സ്‌ എന്നിവര്‍ പറഞ്ഞ കാര്യങ്ങള്‍ ഞാനും പറയാന്‍ ആഗ്രഹിക്കുന്നവയാണു.

കൂടുതല്‍ വിശദമായി എഴുതുവാനുള്ള സമയം ഇല്ലാത്തതുകൊണ്ട്‌ തല്‍ക്കാലം ഇത്രയും എഴുതുന്നു.

ഈ ചര്‍ച്ച ഇവിടെ അവസാനിക്കാതെ ഒരു തുടര്‍ച്ചയാകണം എന്നാണു എന്റെ അഭിപ്രായം. കാരണം അരാഷ്ട്രീയതയും, അറിവിന്റെ അധികാരദുര്‍വിനിയോഗവും ഒരു തുടര്‍ച്ചയാണു. അതിനെതിരെയുള്ള പ്രതിരോധവും അങ്ങനെ തന്നെ വേണ്ടേ?

വക്കാരി പറഞ്ഞ ഒരു കാര്യം ശ്രദ്ധേയമാണു.

"സംസ്കൃതത്തെപ്പറ്റിയും ഭാരതീയ ശ്ലോകങ്ങളെപ്പറ്റിയുമൊക്കെയുള്ള ഒരു ആരോപണം അത് ഒരു വിഭാഗം മാത്രം കൈയ്യടക്കി വെച്ച് അവര്‍ തന്നെ അവരുടെ സൌകര്യത്തിനും രീതിക്കും വ്യാഖ്യാനിച്ച് ബാക്കിയുള്ള വിഭാഗങ്ങളെ അതില്‍ നിന്നും അകറ്റി എന്നുള്ളതാണല്ലോ."

വക്കാരിയെ സംബന്ധിച്ചിടത്തോളം ഇതെല്ലാം വെറും ആരോപണങ്ങള്‍ മാത്രം!

വസ്തുതകള്‍ക്ക്‌ വെറും ആരോപണങ്ങളെന്ന മേല്‍ക്കുപ്പായം തയ്പ്പിച്ചെടുക്കാന്‍ എത്ര എളുപ്പം കഴിയുന്നു. ഇതിന്റെ പിന്നില്‍ പ്രതിലോമപരമായ രാഷ്ട്രീയലക്ഷ്യമില്ലെന്ന് പറഞ്ഞാല്‍ അത്‌ വിശ്വസിക്കുക പ്രയാസംതന്നെ.

Sunday, January 07, 2007 7:24:00 am  
Blogger vilakudy said...

Thanks Kaipally for reading the comment. I agree that Internet roots for a borderless world and it tries to rise above parochial sentiments. That is exactly why bloggers based in Kerala should write about Saddam's execution. It was only the bloggers in Kerala that did not react to an international event. That is why wrote like that. Blog has a terrfic reach now across the world. That is more the reason why there should be nore 'bloggings' in Malayalam.

Sunday, January 07, 2007 6:23:00 pm  
Blogger വക്കാരിമഷ്‌ടാ said...

മൊഴിയണ്ണാ...

സ്കൂളില്‍ പഠിക്കുമ്പോള്‍ പഠിക്കാനുള്ളത് മാത്രം പരീക്ഷയ്ക്ക് വേണ്ടി മാത്രം പഠിക്കാന്‍ ശ്രമിക്കുകയും പത്രങ്ങളില്‍ മനോരമ മാത്രം വായിക്കുകയും, പിന്നെ കുറച്ച് നോവലുകളും കഥകളും മാത്രം വായിക്കുകയും ചെയ്ത ഒരാളായിരുന്നു ഞാന്‍.

ഞാന്‍ എന്റേതായ ഒരു നിലപാട് ഇത്തരം പല കാര്യങ്ങളിലും രൂപപ്പെടുത്തിയെടുക്കാന്‍ നോക്കുന്നത് ഇന്റര്‍നെറ്റ് വഴിയും വിക്കിപീഡിയ വഴിയും പിന്നെ ഇപ്പോള്‍ ബ്ലോഗ് വഴിയുമാണ്. അങ്ങിനെയുള്ള സമയത്ത് ബ്ലോഗില്‍ നിന്ന് തന്നെയുള്ള ഒരു സംവാദത്തിലാണ് സംസ്കൃതത്തെപ്പറ്റിയുള്ള ആ പരാമര്‍ശം ഞാന്‍ കണ്ടത് എന്നാണ് എന്റെ ഓര്‍മ്മ. അത് വാസ്തവമാണോ അല്ലയോ എന്ന് ഉറപ്പിച്ച് പറയാനുള്ള ഒരു ബാക്ക് അപ്പും എനിക്കില്ല (എനിക്കില്ല എന്നത് ഞാന്‍ എന്ന വ്യക്തിക്കില്ല എന്ന് മാത്രം-അങ്ങിനെയൊരു സംഭവം ഇല്ല എന്നല്ല). അത് വാസ്തവം തന്നെയായിരിക്കും. പക്ഷേ ഞാന്‍ മനസ്സിലാക്കിയത് സംസ്കൃതം സാധാരണക്കാരില്‍ നിന്നും അകലാനുള്ള വേറൊരു കാരണം പുരോഗമനവാദികളും സംസ്കൃതം ബ്രാഹ്‌മണന്റെ ഭാഷയാണ്, അത് പഠിക്കരുത് എന്നൊക്കെ പറഞ്ഞ് സംസ്കൃതത്തിനെതിരെ പ്രചാരണം നടത്തി എന്നാണ്. ഇത് തമിഴ്‌നാട്ടുകാരനായാ എന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞതാണ്. അവിടെയും വേറെ ബാക്ക് അപ്പോ ഉറപ്പോ എനിക്കില്ല. ഉറപ്പില്ലാത്ത ഒരു കാര്യം ഉറപ്പുണ്ട് എന്ന രീതിയില്‍ പറയരുത് എന്ന വിശ്വാസക്കാരനാണ് ഞാന്‍. അതുകൊണ്ടാണ് ഞാന്‍ പലപ്പോഴും “എനിക്ക് തോന്നുന്നത്“, “ആയിരിക്കാം“ എന്നൊക്കെയുള്ള പദപ്രയോഗങ്ങള്‍ ബ്ലോഗിലും മനഃപൂര്‍വ്വമായി തന്നെ ഉപയോഗിക്കുന്നത്.

എന്റെ എപ്പോഴത്തെയും നിലപാട് സംകൃതവും മറ്റും എല്ലാ ജനവിഭാഗങ്ങളിലേക്കും ഇറങ്ങി ചെല്ലണമെന്നാണ്. അങ്ങിനെ ചെന്നാല്‍ തന്നെ പുരാണ ശ്ലോകങ്ങളുടെയും മറ്റും ദുര്‍വ്യാഖ്യാനങ്ങള്‍ ആള്‍ക്കാര്‍ക്ക് അങ്ങിനെ എളുപ്പത്തില്‍ നടത്താന്‍ പറ്റാതെ വരികയും കൂടുതല്‍ കൂടുതല്‍ ആള്‍ക്കാര്‍ ഇതിനെപ്പറ്റി അറിയുമ്പോള്‍ കൂടുതല്‍ കൂടുതല്‍ ചോദ്യങ്ങള്‍ വരികയും ചെയ്യുമെന്നുമാണ്.

“സംസ്കൃതം ജനകീയമാക്കിയിരുന്നെങ്കില്‍ പുരാണങ്ങളുടെയും ശ്ലോകങ്ങളുടെയും ദുരുപയോഗം തടയാന്‍ പറ്റുമായിരുന്നെന്ന്. കൂടുതല്‍ കൂടുതല്‍ ആളുകള്‍ അതിനെപ്പറ്റി മനസ്സിലാക്കുമ്പോള്‍ കൂടുതല്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉണ്ടാവുകയും അതിനെല്ലാം വിശദീകരണം നല്‍കുകയും വേണമല്ലോ“ ഇതും ഞാന്‍ ആ കമന്റില്‍ പറഞ്ഞിരുന്നു. അതില്‍ നിന്നും എന്റെ നിലപാട് വ്യക്തമാണെന്നാണ് ഞാന്‍ കരുതിയിരുന്നത്.

സംസ്കൃതം ജനകീയമാക്കി പുരാണങ്ങളുടെയും ശ്ലോകങ്ങളുടെയും ദുര്‍വ്യാഖ്യാനങ്ങളും ദുരുപയോഗവും തടയണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. അങ്ങിനെയല്ലാതെയുള്ള ഒരു അര്‍ത്ഥമാണ് എന്റെ കമന്റില്‍ നിന്നും മൊഴിയണ്ണന് കിട്ടിയതെങ്കില്‍ അത് ഉദ്ദേശിച്ചത് അതേ രീതിയില്‍ മനസ്സിലാക്കിക്കൊടുക്കാനുള്ള എന്റെ കഴിവില്ലായ്‌മ മാത്രം. ഒരിക്കലും അത്തരം ഒരു കാര്യത്തെ ലളിതവത്കരിക്കാനല്ല ഞാന്‍ “ആരോപണം” എന്ന വാക്കുപയോഗിച്ചത്.

ഞാന്‍ ആ പരാമര്‍ശം ഇവിടെ നടത്താനുള്ള കാരണം എന്താണ് ഉദ്ദേശിക്കുന്നത് എന്നത് ചന്ത്രക്കാറനെപ്പോലുള്ളവര്‍ വ്യക്തമായി പറഞ്ഞില്ലെങ്കില്‍ പണ്ട് സംസ്കൃതത്തിനും മറ്റും പറ്റിയ ഗതി ഇത്തരം പോസ്റ്റുകള്‍ക്കും ഉണ്ടാവുമെന്നാണ്. ഇത്തരം പോസ്റ്റ്കളും സാധാരണക്കാരെ അകറ്റുകയും അവര്‍ക്ക് ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പറ്റാതെ വരുകയും പണ്ട് സംസ്കൃതം ഒരു വിഭാഗം കൈയ്യടക്കി വെച്ച് ഒരു പ്രത്യേക വിഭാഗം ഉണ്ടായി ബാക്കിയുള്ളവരെയെല്ലാം അതില്‍ നിന്നും അകറ്റിയ അതേ രീതി ചിലപ്പോള്‍ ഇപ്പോഴും ഉണ്ടായേക്കാം എന്ന്. ചര്‍ച്ചകളില്‍ നിന്നും ഡിബേറ്റുകളില്‍ നിന്നും ഞാന്‍ പണ്ട് അകന്ന് നിന്നത് മനസ്സിലാകാത്ത രീതിയില്‍ ആള്‍ക്കാര്‍ അവിടെ നമ്മുടെ മലയാളം തന്നെ പറയുന്നത് കേട്ടതുകൊണ്ടാണ്ട്. അത് പ്രത്യേകമായി പറയാനുള്ള കാരണം രാഷ്ട്രീയം മുതലായ പദങ്ങള്‍ക്ക് ചന്ത്രക്കാറന്‍ ഉദ്ദേശിക്കാത്ത അര്‍ത്ഥം ചിലര്‍ കണ്ടപ്പോള്‍ അതിനോടുള്ള പ്രതികരണമായിരുന്നു (ഇതൊന്നും ആര്‍ക്കും മനസ്സിലാവുന്നില്ല എന്നല്ല, എന്നെപ്പോലുള്ളവര്‍ക്ക് മനസ്സിലാവുന്നില്ല എന്നേ ഉദ്ദേശിച്ചുള്ളൂ. എന്നെ മനസ്സില്‍ കണ്ടുകൊണ്ടാണ് ഞാന്‍ ഈ കമന്റുകളെല്ലാം എഴുതുന്നത്).

അതുപോലെ സംസ്കൃതം മുതലായ കാര്യങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ പണിക്കര്‍ മാഷ്, ഉമേഷ്‌ജി മുതലായവര്‍ ബ്ലോഗില്‍ അവതരിപ്പിക്കുന്നതിനെ പ്രതിലോമകരം (ആ വാക്കിന് എന്തോ നെഗറ്റീവ് അര്‍ത്ഥമാണെന്ന് മാത്രമേ ഇപ്പോഴും എനിക്കറിയൂ) എന്ന് പറയുന്നതിനോട് ഞാന്‍ യോജിക്കുന്നില്ലെന്നും മുകളില്‍ പറഞ്ഞിരുന്നു. പകരം കൂടുതല്‍ കൂടുതല്‍ ആള്‍ക്കാര്‍ ഇത്തരം സംരംഭങ്ങളുമായി വരികയും അവരെല്ലാം തമ്മില്‍ തമ്മില്‍ സംവദിക്കുകയും അങ്ങിനെ ഇത്തരം കാര്യങ്ങളിലുള്ള തെറ്റിദ്ധാരണ മാറ്റുകയും വേണം എന്നാണ്. പണിക്കര്‍ മാഷ് മുതലായവരുടെ ബ്ലോഗുകള്‍ പ്രതിലോമകരമാണ് എന്ന് പറഞ്ഞ് അത്തരം ബ്ലോഗുകളില്‍ നിന്ന് കിട്ടുന്ന അറിവുകള്‍, അത് ശരിയായിട്ടുള്ളതും വഴിതെറ്റിക്കുന്നതല്ലാത്തതുമാണെങ്കില്‍, നിഷേധിക്കരുത് എന്ന അഭിപ്രായക്കാരനാണ് ഞാന്‍. അങ്ങിനെയേ പണ്ട് സംകൃതത്തെപ്പറ്റിയുണ്ടായ ആ വാസ്തവം നമുക്ക് തിരുത്താന്‍ പറ്റൂ എന്നാണ് എനിക്ക് തോന്നുന്നത്. പണ്ടും സംസ്കൃതം പഠിക്കുകയേ വേണ്ട എന്ന് പറഞ്ഞ് പുരോഗമനവാദികളും സംസ്കൃതം ഞങ്ങള്‍ മാത്രം പഠിച്ചാല്‍ മതി എന്ന് പറഞ്ഞ് യാഥാസ്ഥിതികരും സംസ്കൃതത്തെ സാധാരണക്കാരില്‍ നിന്ന് അകറ്റി എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

അതുകൊണ്ട് സംസ്കൃതം ആരില്‍ നിന്നും അകറ്റി നിര്‍ത്തരുത്, അതിനെപ്പറ്റിയുള്ള പഠനങ്ങള്‍ നടക്കണം, ഭാരതീയ ശ്ലോകങ്ങളുടെയും പുരാണങ്ങളുടെയും ശരിയായ രീതിയിലുള്ള വ്യാഖ്യാനങ്ങള്‍ ഉണ്ടാവണം, ആ രീതിയിലുള്ള ബ്ലോഗുകളും ഉണ്ടാവണം, അതില്‍ തെറ്റുണ്ടെങ്കില്‍ ആള്‍ക്കാര്‍ ചൂണ്ടിക്കാണിക്കണം, ആള്‍ക്കാരുടെ തുറന്ന മനസ്സോടെയും മുന്‍‌വിധിയില്ലാത്തതുമായ ഇടപെടലുകള്‍ ഉണ്ടാവണം, ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വായനക്കാരനും കൂടി വേണം, ശരിയായിട്ടുള്ള അറിവുകള്‍, അത് ശ്ലോകങ്ങളെപ്പറ്റിയായാലും ശാസ്ത്രങ്ങളെപ്പറ്റിയായാലും, പുരാണങ്ങളെപ്പറ്റിയായാലും, സാങ്കേതികത്തെപ്പറ്റിയായാലും അത് നിഷേധിക്കരുത്-ഇതൊക്കെയാണ് എന്റെ അഭിപ്രായം ഇക്കാര്യത്തില്‍.

സംസ്കൃതം മാത്രമല്ല, ഒരു അറിവും ഒരു വിഭാഗം മാത്രമായി കൈയ്യടക്കി വെക്കരുതെന്നും മറ്റുള്ളവര്‍ക്ക് നിഷേധിക്കരുതെന്നും ഉള്ള അഭിപ്രായക്കാരനാണ് ഞാന്‍.

ഒന്നുകൂടി വ്യക്തമാക്കിക്കൊള്ളട്ടെ: ആരോപണം എന്ന വാക്ക് ഏതെങ്കിലും വസ്തുതയെ മൂടിവെക്കാന്‍ ഉപയോഗിച്ചതല്ല. എനിക്ക് ആ വസ്തുതയില്‍ ഉള്ള അറിവില്ലായ്മ കൊണ്ട് മാത്രം ഉപയോഗിച്ചതാണ്. അത് വസ്തുതയാണെങ്കില്‍ ആ വസ്തുത എത്രയും വേഗം തിരുത്തപ്പെടണം എന്നാണ് എന്റെ ആഗ്രഹം.

“ആരോപണം” എന്നത് ഇത്രയും ശക്തിയുള്ള ഒരു വാക്കാണെന്ന് ഞാന്‍ അറിഞ്ഞില്ല :)

Sunday, January 07, 2007 9:13:00 pm  
Blogger അതുല്യ said...

വക്കാരിയ്ക്‌,
ഞാന്‍ വളര്‍ന്ന് വന്നത്‌ അഗ്രഹാരചുറ്റുപാടിലാണു. ആ അഗ്രഹാരം ആദ്യം വാദ്ദ്യാര്‍ (പൂജാരി) ഗ്രഹവുമായിരുന്നു.

എന്റെ മുമ്പിലും വാദ്യാര്‍കുട്ടികള്‍, അതായത്‌, സ്കുളിലേയ്ക്‌ അയയ്കാതെ വേദം മാത്രം പഠിയ്കുന്ന കുട്ടികളുണ്ടായിരുന്നു. ഇവരൊക്കെ തിണ്ണയിലിരുന്ന് മന്ത്രം ചൊല്ലുമ്പോള്‍, ഒരു ശ്ലോകം (72 തവണയെന്നാണു കണക്ക്‌, പിന്നീട്‌ മണലില്‍ എഴുതിയ്കും), ഈ സമയത്ത്‌ അതായത്‌ (ഒരു ദിവസത്തിന്റെ 7 മണിക്കൂറോളം), ഈ വഴിയ്ക്‌ ഏത്‌ അന്യജാതിയ്കാരു വന്നാലും, (അന്യജാതി എന്നതില്‍ നായരും പിള്ളയും കൂടി പെട്ടിരുന്നു,), മൂത്ത വാദ്യാര്‍, വേഗം വായക്കൂട്ടി പിടിയ്കും അതായത്‌, കുട്ടി വാദ്ദ്യാര്‍മാര്‍ക്കുള്ള സൈന്‍ ലാഗ്വേജാണു, അവസാനം ഉച്ചരിച്ച സംസ്കൃത വാക്ക്‌ പോലും അന്യജാതിക്കാര്‍ കേട്ടുകൂടാ എന്ന്.

ഇപ്പോ എനിക്കും തോന്നുന്നു, അന്ന് ഈ ഭാഷയും, അതിന്റെ വിശാലതയും സാധ്യതയുമൊക്കെ മറ്റുള്ളവര്‍ക്ക്‌ വിട്ട്‌ കൊടുത്തിരുന്നെകില്‍ ഈ ലോകത്തിനു കിട്ടിയേക്കാമായിരുന്ന പുരോഗതിയേ പറ്റി.

ബാക്കി ചര്‍ച്ചകള്‍ നടന്നോട്ടെ.

Sunday, January 07, 2007 9:32:00 pm  
Blogger റോബി said...

വക്കാരീ,
മനസ്സിലാകാത്ത ഭാഷ എന്നു പറഞ്ഞല്ലോ..? അതിനൊരു ഉദാഹരണം പറയാം...
വക്കാരി ശാസ്ത്രത്തില്‍ ഗവേഷണം നടത്തുകയായിരുന്നു എന്നു പറഞ്ഞിരുന്നല്ലോ. തീര്‍ച്ചയായും റിസര്‍ച്ച്‌ പേപ്പറുകള്‍ എഴുതിയിട്ടുണ്ടാകും...അതില്‍ ഉപയോഗിക്കുന്ന ഭാഷ സാധാരണ ഉപയോഗിക്കാറുള്ള ഭാഷ ആണോ?
എനിക്ക്‌ തോന്നിയിട്ടുള്ളത്‌ അത്‌ കുറെ കൂടി dense ആണെന്നാണ്‌. പുതിയ ഒരു അറിവ്‌ അവതരിപ്പിക്കാന്‍ വാക്കുകളുടെ അസാധാരണമായ combination വേണ്ടി വരും. അത്‌ ഒറ്റ വായനക്ക്‌ ദുര്‍ഗ്രഹമായി തോന്നാം. എല്ലാവര്‍ക്കും വേണ്ടി എഴുതുകയാണെങ്കില്‍ അറിവിന്റെ വലിയൊരു ഭാഗം അവഗണിച്ചു കളയേണ്ടി വരും. സ്റ്റീഫന്‍ ഹോക്കിംഗ്‌ സാധാരണക്കാര്‍ക്കു വേണ്ടിയാണ്‌ brief history of time എഴുതിയത്‌. അതിനായി എത്ര കനപ്പെട്ട വിവരങ്ങള്‍ അദ്ദേഹത്തിന്‌ വിട്ടു കളയേണ്ടി വന്നു...എന്നിട്ടെന്ത്‌..നമ്മുടെ നാട്ടിലെ വിദ്യാസമ്പന്നരായവര്‍ പോലും അത്‌ വായിച്ചിട്ടുണ്ടോ..?
കേരളത്തിലെ MSc physics പഠിച്ച എത്ര പേര്‍ അത്‌ വായിച്ചു കാണും..?
പിന്നെ മാധ്യമത്തിലും വരുന്ന ചില ലേഖനങ്ങള്‍ മനപൂര്‍വം ഭാഷ സങ്കീര്‍ണ്ണമാക്കുന്നത്‌ കണ്ടിട്ടുണ്ട്‌...അതിനോട്‌ എനിക്കും യോജിപ്പില്ല.

അഞ്ചാറു വര്‍ഷം മുന്‍പ്‌ മാതൃഭൂമി ആഴ്ചപ്പതിപ്പും മാധ്യമവും വായിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്കും പ്രയാസം തോന്നിയിരുന്നു. പിന്നെ ഏറെക്കുറെ ശരിയായി..ഈ വഴി ഒന്നു ശ്രമിച്ചു നോക്കൂ...നമ്മുടെ ഭാഷ വളരുന്നത്‌ ഇങ്ങനെയല്ലേ...അല്ലാതെ എല്ലാവരും മനോരമ ആഴ്‌ചപ്പതിപ്പിന്റെ ലെവലില്‍ നിന്നാല്‍ മലയാളവും നശിച്ചു പോകും.
വിഷയം വഴി മാരുകയാണെങ്കില്‍ ക്ഷമിക്കുക. ഇതും അറിവിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതു തന്നെ.

Sunday, January 07, 2007 11:10:00 pm  
Blogger ദിവ (diva) said...

Robi said
"പുതിയ ഒരു അറിവ്‌ അവതരിപ്പിക്കാന്‍ വാക്കുകളുടെ അസാധാരണമായ combination വേണ്ടി വരും
"തുടങ്ങിയപ്പോള്‍ എനിക്കും പ്രയാസം തോന്നിയിരുന്നു. പിന്നെ ഏറെക്കുറെ ശരിയായി"

റോബീ :
രണ്ടും ശരി. പക്ഷേ, ലളിതമായ ഭാഷ ഉപയൊഗിക്കണമെന്ന് പറയുമ്പോള്‍ മനോരമയുടെ ഭാഷ ഉപയോഗിക്കണമെന്ന് അര്‍ത്ഥം വരുന്നില്ലല്ലോ. മനപൂര്‍വ്വം ദുര്‍ഗ്രഹമായ ഭാഷ ഉപയോഗിക്കുകയോ അല്ലെങ്കില്‍ ജ്ഞാനം എല്ലാവരിലുമെത്താതെ തടഞ്ഞുവയ്ക്കുകയോ ചെയ്യുന്നത്‌ തെറ്റാണെന്നാണ് എന്റെയും എളിയ അഭിപ്രായം (വക്കാരിയുടെ ചോദ്യവുമായി ഇതിന് നേരിട്ടൊരു ബന്ധവുമില്ലാ എന്നും വ്യക്തമാക്കിക്കൊള്ളട്ടെ. just a disclaimer. എന്തു പറഞ്ഞാലും ഏതെങ്കിലും ഗ്രൂപ്പില്‍ പെട്ടുപോകുന്ന കാലമാണ്)

ഇതുവരെ വായിച്ചുവന്ന ശെയിലിയില്‍ നിന്ന് അല്‍പം സ്ട്രെസ്സ്‌ എടുത്ത്‌ മാറിയാലെങ്കിലും പുതിയ കാര്യങ്ങളും പുതിയ അപ്പ്രോച്ചുമൊക്കെ പഠിക്കാമെന്നത്‌ 100% ശരിതന്നെയാണ്. ഒരേ ഭാഷാനിലവാരം തന്നെ വായിക്കുമ്പൊഴുണ്ടാകുന്ന ആവര്‍ത്തന വിരസത ഒഴിവാക്കാനും അത്‌ വളരെ സഹായിക്കുന്നു.

:)

Sunday, January 07, 2007 11:39:00 pm  
Blogger à´¬àµ†à´¨àµà´¨à´¿::benny said...

പ്രിയപ്പെട്ട വക്കാരിക്ക്,

വക്കാരി: തമിഴ്‌നാട്ടുകാരനായാ എന്റെ ഒരു സുഹൃത്ത്.....

അതുകലക്കി... സംസ്കൃതത്തോളം പഴക്കവും അതിനോട് തോളുക്കുതോള്‍ നിന്ന് പയറ്റാന്‍ തക്കവണ്ണം സകലവിധ കോപ്പുകളുമുണ്ടായിരുന്ന തമിഴ്, സംസ്കൃതത്തിനെ ബ്രാഹ്മണഭാഷ ആയതുകൊണ്ടാണ് തമിഴര്‍ നിരാകരിച്ചതെന്ന കൂട്ടുകാരന്റെ വാദം കലക്കി! (മേല്‍പ്പറഞ്ഞതിന് “ബാക്കപ്പോ ഉറപ്പോ എനിക്കില്ല” എന്ന് പറഞ്ഞത് അതിലും കലക്കി!)

വക്കാരി: സംസ്കൃതം ജനകീയമാക്കിയിരുന്നെങ്കില്‍.....

ഉത്തരം- സത്യത്തില്‍ വക്കാരി, ആര്‍ക്കാണ് സംസ്കൃതത്തെക്കൊണ്ട് ആവശ്യം? ഭാഷാപണ്ഡിതര്‍ക്ക്? സാഹിതകുതുകികള്‍ക്ക്? തത്വചിന്തകര്‍ക്ക്? ഗണിതശാസ്ത്രജ്ഞര്‍ക്ക്? വൈദ്യപണ്ഡിതര്‍ക്ക്? ജ്യോതിശാസ്ത്രവിദുഷികള്‍ക്ക്? (ഇവര്‍ക്കാര്‍ക്കുണ്ടായാലും സാധാരണ ജനങ്ങള്‍ക്ക് ഇതില്‍ നിന്നൊരു പ്രത്യക്ഷഗുണവും ഉണ്ടാവില്ല എന്നാണ് എന്റെ വാദം.) ദുരുപയോഗമൊഴിച്ച് വേറെന്താണ് നമുക്ക് തടയാനുള്ളത്? മേല്‍‌പ്പറഞ്ഞ നിപുണരുടെ അവസ്ഥയും നമുക്കൊന്ന് പരിശോധിച്ച് നോക്കാം.

ഭാഷാപണ്ഡിതര്‍ - സംസ്കൃത ഭാഷയില്‍ പ്രാവീണ്യം നേടിയ വൈയാകരണനായിരുന്നുവല്ലോ എ. ആര്‍. രാജരാജവര്‍മ്മ? ഇനി കേരളപാണിനീയം എഴുതിയ കേരളപാണിനി പറയുന്നതുകൂടി കേള്‍ക്കൂ - “മണിപ്രവാള മലയാളത്തിലെ സംസ്കൃതബാഹുല്യം കൊണ്ട് ഭ്രമിച്ച് പ്രാമാണികരായ ഗ്രന്ഥകാരന്മാര്‍ പോലും സംസ്കൃതത്തില്‍ ദ്രാവിഡം കലര്‍ന്നുണ്ടായ ഭാഷയാണ് ശങ്കിക്കുകയുണ്ടായിട്ടുണ്ട്. അതിനാല്‍ ദ്രാവിഡ-സംസ്കൃതങ്ങള്‍ ഭിന്നവര്‍ഗത്തില്‍ പെട്ട ഭാഷകള്‍ ആണെന്നുള്ളതിലേക്ക് ചില പ്രധാനലക്ഷണങ്ങള്‍ എടുത്തുകാണിക്കാം.”

മലയാളത്തിനെ കാര്യം ഇത്രയുമാണ്. തമിഴരോട് ചോദിക്കാന്‍ ഞാനാളല്ല. എനിക്ക് എന്റെ ജീവനാണ് വലുത്!)

സാഹിത്യകുതുകികള്‍ - എനിക്ക് കാളിദാസനെ ഇഷ്ടമാണ്. കര്‍ണ്ണനെ വീരപുരുഷനാക്കിയ ഭാസനെയും ഇഷ്ടമാണ്. അത്രതന്നെയോ അതിനേക്കാള്‍ അധികമോ ഇഷ്ടം, എനിക്ക് തിരുവള്ളുവരോടുണ്ട്, ഷേക്സ്പിയറോടുണ്ട്, ചെക്കോവിനോടുണ്ട്, ദസ്തയോവിസ്കിയോടുണ്ട്, മോപ്പസാങ്ങിനോടുണ്ട്, എന്തിന് നമ്മുടെ ഓ വി വിജയനോടും വി കെ എന്നോടുമുണ്ട്. സാഹിത്യം ആസ്വദിക്കാനായി തമിഴോ ഇംഗ്ലീഷോ, റഷ്യനോ, ഫ്രഞ്ചോ പഠിച്ചയാളല്ല ഞാന്‍. ഞാന്‍ അതിനായി സംസ്കൃതം പഠിക്കണമെന്നും ഞന്‍ കരുതുന്നില്ല.

തത്വചിന്തകര്‍ - തത്വചിന്തയുടെ തലതൊട്ടപ്പന്‍‌മാരാണ് സംസ്കൃതവിദുഷികളെന്ന് വി.സി. ശ്രീജന്‍. എനിക്കങ്ങനെ ഇതുവരെ തോന്നിയിട്ടില്ല - ശങ്കരന്‍ ഒരു അദ്വൈതം എയ്തപ്പോള്‍ മറുകരയില്‍ നിന്ന് രാമാനുജന്‍ വിശിഷ്ടാദ്വൈതം വിട്ടെന്നത് ഒഴിച്ചാല്‍. വളരെക്കുറച്ച് തത്വങ്ങളേ പരിണാമത്തിന്റെ പാതയില്‍ മുന്നേറി നമ്മുടെയൊപ്പം എത്തിയിട്ടുള്ളൂ. “കര്‍മ്മം ചെയ്യുക നിന്നുടെ ധര്‍മ്മം കര്‍മ്മഫലം തരുവതീശ്വരനല്ലേ” എന്നും സംസ്കൃതം മറ്റ് മത്ഭാഷകളോടൊപ്പം പാടിയിട്ടുണ്ട് എന്നും പറയട്ടെ.

ഗണിതശാസ്ത്രം - ഗണിതശാസ്ത്രത്തിന് “ഭാരതം” കൊടുത്ത സംഭാവനയാണ് പൂജ്യം. എന്നാല്‍ “By the mid 2nd millennium BC, the Babylonians had a sophisticated sexagesimal positional numeral system. The lack of a positional value (or zero) was indicated by a space between sexagesimal numerals. By 300 BC a punctuation symbol (two slanted wedges) was co-opted as a placeholder in the same Babylonian system. In a tablet unearthed at Kish (dating from perhaps as far back as 700 BC), the scribe Bêl-bân-aplu wrote his zeroes with three hooks, rather than two slanted wedges.[2]” എന്ന് വിക്കി പറയുന്നത് (വക്കാരി ഒരു വിക്കീപീഡിയ ഫാനായതിനാല്‍, ഞാനല്ല കേട്ടോ!) ഉദ്ധരിക്കുന്നു. സോഷ്യന്‍ അണ്‍‌കോണ്‍‌ഷ്യസിനെപ്പറ്റിയും ഞാന്‍ വക്കാരിക്ക് ക്ലാസ്സെടുക്കുന്നില്ല!

പിന്നെ, പൂജ്യം ഉണ്ടാക്കിയ “ഭാരതീയര്‍” ചന്ദ്രനിലേക്ക് ആളെ അയക്കുന്ന ഏര്‍പ്പാടില്‍ ഇടപെടുന്നതാണ് നമ്മള്‍ കണ്ടതെന്ന് പറഞ്ഞാല്‍ വക്കാരി കോപിക്കല്ലേ!

ജ്യോതിശാസ്ത്രം - പോയിപ്പോയി നമ്മടെ മാധ്യമങ്ങള്‍ കുംഭം, മീനം രാശികള്‍ക്ക് പകരമായി, അക്വാരിസ്, പീസീസ് എന്നൊക്കെ തട്ടിവിടുന്ന കാലഘട്ടമാണിത്, വക്കാരീ.

വൈദ്യപണ്ഡിതര്‍ - പണ്ട്, തലയോട്ടിക്ക് മുകളിലെ തൊലി മാറ്റിവെച്ചാണ് അശ്വനീദേവകള്‍ തലയ്ക്കുള്ളില്‍ ശസ്ത്രക്രിയ നടത്തിയിരുന്നതെത്രെ. (കടപ്പാട് - ഐതിഹ്യമാല) ഒരുപാട് ഗ്രന്ഥങ്ങള്‍ സംസ്കൃതത്തില്‍ നമുക്കുണ്ട്. (വാത്സ്യായനന്റെ അറുപത്തിനാല് കാമകലകളെ “വെറോണിക്ക കരയാന്‍ തീരുമാനിക്കുന്നു” എന്ന പുസ്തകത്തില്‍ “പൌലോ കോയ്‌ല” ഒന്ന് ചൊറിഞ്ഞത് ഓര്‍മ്മവരുന്നു.) പനി വന്നാല്‍ ഇംഗ്ലീഷ് വൈദ്യം, ആരോഗ്യമുണ്ടായാല്‍ വീണ്ടും കിണ്ടപ്പനാവാന്‍ ആയുര്‍‌വേദം എന്നാണ് എന്നത്തെ അവസ്ഥ. നാട്ടുവൈദ്യത്തിന് ഞാനൊട്ടും എതിരല്ല. ദ്രാവിഡനും ആദിവാസിയും തൊട്ട് സകലവരും ചേര്‍ന്ന് ഇന്ത്യയില്‍ ഉണ്ടാക്കി എടുത്തിട്ടുള്ള നാട്ടുവൈദ്യത്തെ സംസ്കൃത ആയുര്‍വേദത്തില്‍ കൊണ്ടുപോയി തളച്ചിടുന്നതിനോട് എനിക്ക് എതിര്‍പ്പുണ്ട്.

വക്കാരി: സംസ്കൃതം ജനകീയമാക്കിയിരുന്നെങ്കില്‍....

മൃതഭാഷയായ സംസ്കൃതത്തെ ജനകീയമാക്കണമെന്ന് താങ്കള്‍! (“മുമ്പ് ജനകീയമായിരുന്നെങ്കില്‍” എന്ന് ആശ പ്രകടിപ്പിച്ചാല്‍ അതെത്ര പുരോഗമനകരമാവുമായിരുന്നു!) എന്തിനാണത് സുഹൃത്തേ?. വല്ല ഇംഗ്ലീഷും ജര്‍മ്മനും പഠിച്ച് നമ്മടെ കുട്ട്യോള്‍ എന്തെങ്കിലും ജോലി നോക്കട്ടെന്നേ! വക്കാരിയുടെ ബന്ധുക്കളുടെ കുട്ട്യോളേതെങ്കിലും സംസ്കൃത വിദ്യാലയത്തില്‍ പഠിക്കുന്നുണ്ടോ?

വക്കാരി: എന്നെപ്പോലുള്ളവര്‍ക്ക് മനസ്സിലാവുന്നില്ല.......

ജ്ഞാനവും അതിനോടനുബന്ധിച്ച രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെ വിശകലനം ചെയ്യലായിരുന്നു ഈ പോസ്റ്റുകൊണ്ട് ചന്ത്രക്കാരന്‍ ഉദ്ദേശിച്ചത്. ആരുമിവിടെ ഭാഷാജ്ഞാനവും മറ്റും പ്രകടിപ്പിക്കുകയുണ്ടായില്ല. അച്ചടിമാധ്യമങ്ങള്‍ വായിക്കുന്ന തരക്കേടില്ലാത്ത വായനക്കാര്‍ക്ക് മനസ്സിലാവുന്ന കാര്യങ്ങളേ (ഒരുപക്ഷേ അതിലും കുറവ്) ഇവിടെ പ്രതിപാദിച്ചിട്ടുള്ളൂ. ഇതൊന്നും മനസ്സിലായില്ലെന്ന് പറയല്ലേ വക്കാരീ.

വക്കാരി: പണിക്കര്‍ മാഷ് മുതലായവരുടെ ബ്ലോഗുകള്‍ പ്രതിലോമകരമാണ്........

പണിക്കരുടെ ബ്ലോഗിനെപ്പറ്റി ഞാന്‍ അഭിപ്രായം പറഞ്ഞുകഴിഞ്ഞു. (വക്കാരിക്കും മറ്റുള്ളവര്‍ക്കും അവരുടെ അഭിപ്രായം ഉണ്ടാവും, തീര്‍ച്ചയായും.) ബ്ലോഗുകള്‍ ക്ലാസ്സിഫൈ ചെയ്യുന്നൊരു കാലം വരുമ്പോള്‍ ഗോകുലം/സത്യനാദം/സിറാജ് തുടങ്ങിയ മതാഭിമുഖ്യമുള്ള (ആത്മീയാഭിമുഖ്യമുള്ള എന്നുവേണമെങ്കില്‍ പ്രസന്റ് സിനേരിയോവില്‍ വിളിക്കാം, കാരണം മാത്യു നായ്ക്കം‌പറമ്പിലും ശ്രീശ്രീ രവിശങ്കറുമൊക്കെ ആത്മീയനേതാക്കളാണല്ലോ, നമുക്ക്) ആനുകാലികങ്ങളെപ്പോലുള്ള ബ്ലോഗുകള്‍ എന്ന കാറ്റഗറിയിലായിരിക്കും പണിക്കരുടെ ഇന്ത്യാ ഹെറിറ്റേജിന്റെ സ്ഥാനം.

ഇനിയും ആ കാറ്റഗറിയിലുള്ള ബ്ലോഗുകള്‍ നമുക്കാവശ്യമുണ്ട്. ചുരുങ്ങിയത് ഒരു പത്തെണ്ണം പോലുമില്ലാതെ എങ്ങിനെയാണ് കാറ്റഗറി ടേബിള്‍ നിറയ്ക്കുന്നത്?

Sunday, January 07, 2007 11:52:00 pm  
Blogger വക്കാരിമഷ്‌ടാ said...

റോബീ, നന്ദി-വിഷയം വഴിമാറിപ്പോകുന്നെങ്കില്‍ മാപ്പ്. എന്നാലും പറഞ്ഞുകൊള്ളട്ടെ.

റോബി പറഞ്ഞത് ഒരു രീതിയില്‍ ശരിയാണ്. പക്ഷേ റിസേര്‍ച്ച് പേപ്പറുകളുടെ കാര്യത്തിലാണെങ്കില്‍ അത് ഒരു തലം വരെ അറിവ് നേടിയവരെ ഉദ്ദേശിച്ചുള്ളതാണ്. ക്വാണ്ടം മെക്കാനിക്‍സിനെപ്പറ്റിയുള്ള ഒരു പുസ്തകം ലളിതമായി അവതരിപ്പിച്ചാല്‍ ഫിസിക്‍സിനെപ്പറ്റി അത്യാവശ്യം അറിവുള്ളവര്‍ക്കും മനസ്സിലാക്കാം. അങ്ങിനത്തെ പുസ്തകങ്ങളുമുണ്ട് (ക്വാണ്ടം മെക്കാനിക്‍സിലാവണമെന്നില്ല-ഉദാഹരണം പറഞ്ഞു എന്ന് മാത്രം). പക്ഷേ ക്വാണ്ടം മെക്കാനിക്‍സിനെപ്പറ്റിയുള്ള ഒരു റിസേര്‍ച്ച് പേപ്പര്‍ പത്താം ക്ലാസ്സ് വരെ ഫിസിക്സ് പഠിച്ചിട്ടുള്ള ഒരാള്‍ മനസ്സിലാക്കണം എന്ന് പറയുന്നതില്‍ കാര്യമില്ല. കാരണം ആ റിസേര്‍ച്ച് പേപ്പര്‍ വേറൊരു തലത്തിലുള്ളതാണ്. അതേ സമയം ലളിതമായി ക്വാണ്ടം മെക്കാനിക്ക്‍സിനെ വിവരിക്കുന്ന ഒരു പുസ്തകം ഒരാള്‍ക്ക് ആവശ്യപ്പെടുകയും ചെയ്യാം.

ഇനി റിസേര്‍ച്ച് തലത്തില്‍ അറിവുള്ളവര്‍ക്ക് തന്നെ എല്ലാ റിസേര്‍ച്ച് പേപ്പറുകളും മനസ്സിലാകണമെന്നില്ല-മനസ്സിലാകാത്ത രീതിയില്‍ അവതരിപ്പിച്ചു എന്ന കാരണം കൊണ്ട് മാത്രം. റിസേര്‍ച്ച് പേപ്പറുകളും ലളിതമായി അവതരിപ്പിക്കാം. അങ്ങിനത്തെ പേപ്പറുകളുമുണ്ട്. നേച്ചര്‍ മുതലായവയില്‍ വരുന്ന ബയോളജിയെ സംബന്ധിച്ചൊക്കെയുള്ള പേപ്പറുകള്‍ ബയോളജി പ്രീഡിഗ്രി വരെ മാത്രം പഠിച്ച എനിക്കും വായിച്ചാല്‍ മനസ്സിലാകും-അതിനു പിന്നിലുള്ള റിസര്‍ച്ച് ഐഡിയ മനസ്സിലായില്ലെങ്കില്‍ തന്നെയും.

പക്ഷേ സാമൂഹികമായ വിഷയങ്ങള്‍ ശാസ്ത്രവിഷയങ്ങളെ വെച്ച് നോക്കുമ്പോള്‍ സാധാരണക്കാര്‍ക്കും മനസ്സിലാവും. അങ്ങിനെയുള്ള ചര്‍ച്ചകള്‍ ലളിതമാക്കിയാല്‍ കൂടുതല്‍ ആള്‍ക്കാര്‍ക്ക് മനസ്സിലാവും. അതുകൊണ്ട് കൂടുതല്‍ ആള്‍ക്കാര്‍ക്ക് പ്രയോജനവും ഉണ്ടാവും. ഇവിടെത്തന്നെ ചന്ത്രക്കാറന്‍ രാഷ്ട്രീയം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് ഉമേഷ്‌ജി പോലും ചന്ത്രക്കാറന്‍ ഉദ്ദേശിച്ച രീതിയില്‍ മനസ്സിലാക്കിയോ എന്ന് സന്ദേഹം പ്രകടിപ്പിച്ചു. പക്ഷേ ദേവേട്ടന്‍ വളരെ ലളിതമായി രാഷ്ട്രീയമെന്നുള്ളതിന്റെ മറ്റൊരു തലം പറഞ്ഞുതന്നു. ഓരോരുത്തര്‍ക്കും ഓരോ രീതിയുണ്ട്. അതിനെ പൂര്‍ണ്ണമായും ബഹുമാനിക്കുന്നു. ഒരു കാര്യം ഒരാള്‍ക്ക് മനസ്സിലാകാത്തതിന് പറഞ്ഞ ആളില്‍ മാത്രമായി കുറ്റം കാണുന്നതിനോട് യോജിക്കുന്നുമില്ല. പക്ഷേ ചില കാര്യങ്ങള്‍ ചിലരോട് കാക്കത്തൊള്ളായിരം പ്രാവശ്യം പറഞ്ഞാലും മനസ്സിലാവില്ല (മനസ്സിലാക്കാന്‍ ശ്രമിക്കില്ല എന്ന വാശിയില്‍ മനസ്സിലാക്കാതിരിക്കുന്നതിനെ ന്യായീകരിക്കുന്നില്ല. പക്ഷേ മനസ്സില്‍ പതിഞ്ഞുപോയ ചില അര്‍ത്ഥങ്ങളില്‍ നിന്നും മാറി ചിന്തിക്കാനുള്ള ബുദ്ധിമുട്ട്). അങ്ങിനെയുള്ളവരോട് കാക്കത്തൊള്ളായിരത്തി ഒന്നാം പ്രാവശ്യവും ക്ഷമയോടെ പറയാനുള്ള മനസ്സാണ് അറിവുള്ളവരുടെ മഹത്വം കാണിക്കുന്നത്.

സംസ്കൃതവും ശ്ലോകവും ഒന്നും എനിക്കൊന്നും പറഞ്ഞിട്ടുള്ള ഭാഷയല്ല എന്നതായിരുന്നു ഇതുവരെ എന്റെ ചിന്ത. പക്ഷേ വളരെ ലളിതമായി സംസ്കൃതശ്ലോകങ്ങളുടെ അര്‍ത്ഥങ്ങള്‍ ഉമേഷ്‌ജിയും പണിക്കര്‍ മാഷും ജ്യോതിടീച്ചറുമൊക്കെ വിശദീകരിക്കുന്നത് കണ്ടപ്പോള്‍ മനസ്സിലായി ഇതൊക്കെ ഈ രീതിയിലും പഠിപ്പിക്കാമെന്ന്. ഇത് തന്നെയാണ് പണ്ട് സംസ്കൃത ശ്ലോകങ്ങള്‍ക്കും പുരാണങ്ങള്‍ക്കും പറ്റിയതെന്നാണ് എനിക്ക് തോന്നുന്നത്. അത് ഒരു വിഭാഗത്തിന് മാത്രമുള്ളതാണെന്ന ചിന്ത എല്ലാവരും കൂടി ഉണ്ടാക്കിവെച്ചു. ആ ഒരു വിഭാഗങ്ങളെ മാത്രം അതില്‍ ഉള്‍പ്പെട്ടവര്‍ കണ്ടു. ബാക്കിയുള്ളവരെ അവഗണിച്ചു. അത് കൊണ്ട് ചിലര്‍ ഇതിലൊന്നും ശ്രദ്ധ കൊടുത്തില്ല, മറ്റു ചിലര്‍ അവര്‍ക്കറിയാവുന്ന രീതിയില്‍ വ്യാഖ്യാനിച്ചു. അതിന്റെയെല്ലാം കുഴപ്പം ഇപ്പോള്‍ കാണാമല്ലോ.

ബ്ലോഗില്‍ തന്നെ പണ്ട് വളരെ ബുദ്ധിമുട്ടി മാത്രം പഠിച്ച കാര്യങ്ങള്‍ എത്ര ലളിതമായാണ് സീയെസ്സും കൂമനും ദേവേട്ടനുമൊക്കെ പറയുന്നതെന്ന് നോക്കിക്കേ. ഇങ്ങിനെയും ആ കാര്യങ്ങള്‍ പറയാമെന്ന് ഇപ്പോഴാണ് മനസ്സിലാ‍യത്.

ഭാഷയുടെ വളര്‍ച്ചയ്ക്ക് റോബി പറഞ്ഞ മാര്‍ഗ്ഗം ഒരു രീതിയായിരിക്കും. പക്ഷേ ലളിതമായ രീതിയില്‍ അവതരിപ്പിച്ച് കൂടുതല്‍ ആള്‍ക്കാരില്‍ എത്തിയും ഭാഷയ്ക്ക് വളരാം എന്നാണ് എനിക്ക് തോന്നുന്നത്. ചിലപ്പോള്‍ രണ്ട് മാര്‍ഗ്ഗവും വേണമായിരിക്കും. അല്ലെങ്കില്‍ ഏതെങ്കിലും ഒരു മാര്‍ഗ്ഗമായിരിക്കും ശാസ്തീയം. അല്ലെങ്കില്‍ ഇതൊന്നുമല്ലായിരിക്കാം. അറിയില്ല.

Monday, January 08, 2007 12:19:00 am  
Blogger വക്കാരിമഷ്‌ടാ said...

സംസ്കൃതത്തെപ്പറ്റി ബെന്നിക്ക് ബെന്നിയുടെ അഭിപ്രായം. ഞാന്‍ അതിനെ ബഹുമാനിക്കുന്നു. എനിക്ക് എന്റെ അഭിപ്രായം. ഞാന്‍ അതിനെയും ബഹുമാനിക്കുന്നു.

സംസ്കൃതം ഇനി ആരും പഠിക്കേണ്ട എന്നുള്ളതിന് ബെന്നിക്ക് ബെന്നിയുടേതായ ന്യായീകരണങ്ങള്‍ ഉണ്ട് (ആ അഭിപ്രായമാണ് ബെന്നിക്കെന്നാണ് ബെന്നിയുടെ കമന്റില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയത്). ഭാരതീയ ശാസ്ത്ര പൈതൃകങ്ങളിലും മറ്റും താത്‌പര്യമുള്ള എന്റെ അഭിപ്രായം സംസ്കൃതം എല്ലാവരും പഠിക്കണം എന്നുള്ളതാണ്. ബെന്നിക്ക് ബെന്നിയുടെ ന്യായീകരണങ്ങള്‍. എനിക്ക് എന്റെ ന്യായീകരണങ്ങള്‍. ഒരു മൂന്നാമനുണ്ടെങ്കില്‍ അദ്ദേഹം പറയട്ടെ ഏതാണ് ശരിയെന്നും എവിടെയാണ് തെറ്റെന്നും.

പണിക്കര്‍ മാഷിന്റെ ബ്ലോഗിനെ മതാഭിമുഖ്യമുള്ള ബ്ലോഗെന്ന് ബെന്നിക്ക് കാറ്റഗറൈസ് ചെയ്യാം. ഭാരതീയ ശ്ലോകങ്ങളെയും മറ്റും മതവുമായി കൂട്ടിക്കെട്ടണോ എന്ന് ബെന്നിക്ക് തീരുമാനിക്കാം. ബെന്നിയുടെ കാറ്റഗറൈസേഷന്‍ ഫോളോ ചെയ്യണോ വേണ്ടയോ എന്നത് ബാക്കിയുള്ളവരുടെ തീരുമാനം. സംസ്കൃതം കണ്ടാല്‍ അതിനെ ഹിന്ദുമതവുമായി പോകട്ടെ ആറെസ്സെസ്സുമായി പോലും കൂട്ടിക്കെട്ടുന്ന കാലമാണല്ലോ. എനിക്ക് അതിനോട് യോജിപ്പില്ല. ഭാരതീയം എന്നാല്‍ ഭാരതത്തില്‍ ഉള്ളത് എന്നും ചിലരൊക്കെ കരുതുന്നുണ്ട് എന്ന് തോന്നുന്നു.

എന്തായാലും ഇന്ത്യാ ഗവണ്മെന്റ് ബെന്നിയെ ബ്ലോഗ് കാറ്റഗറൈസേഷന്റെ തലവനായി വെക്കാത്തിടത്തോളം കാലം ബെന്നിയുടെ ബ്ലോഗ് കാറ്റഗറൈസേഷന്‍ എന്നെയോ സമാന അഭിപ്രായമുള്ളവരെയോ ബാധിക്കില്ല എന്നൊരു ആശ്വാസമുണ്ട് :)

എനിക്ക് വേണ്ടെങ്കില്‍ പിന്നെ ആര്‍ക്കും വേണ്ട എന്ന അഭിപ്രായം ബെന്നിക്കില്ല എന്ന് കരുതുന്നു.

ചന്ത്രക്കാറന്റെ ബ്ലോഗിന്റെ കാതല്‍ ഞാന്‍ മനസ്സിലാക്കിയിടത്തോളം രാഷ്ട്രീയവുമായി ബന്ധപ്പെട്ടതായിരുന്നു (ജ്ഞാനത്തിന്റെ രാഷ്ട്രീയമായിരുന്നു എന്ന് ബെന്നി ഇപ്പോള്‍ പറഞ്ഞു). അവിടെ രാഷ്ട്രീയമെന്ന പദത്തിനു പോലും ചന്ത്രക്കാറന്‍ ഉദ്ദേശിച്ച അര്‍ത്ഥം പലര്‍ക്കും മനസ്സിലായില്ല എന്നുള്ളത് ഞാന്‍ പറഞ്ഞതല്ലല്ലോ ബെന്നീ. ആ കമന്റുകളില്‍ കൂടി ഒന്നുകൂടി കണ്ണോടിച്ച് നോക്കിക്കേ (പണ്ട് ശൂദ്രന്റെ ചെവിയില്‍ ഈയമൊഴിച്ച ബ്രാഹ്‌മണനെ ഓര്‍മ്മ വരുന്നു :) )

Monday, January 08, 2007 12:37:00 am  
Blogger വക്കാരിമഷ്‌ടാ said...

എന്റെ അഭിപ്രായത്തില്‍ സംസ്കൃതം അറിഞ്ഞാലുള്ള ഗുണം കിട്ടുന്ന ഒരു വിഭാഗം ഭാരതീയ ശാസ്ത്രപൈതൃകങ്ങളില്‍ താത്‌പര്യമുള്ളവര്‍ക്കാണ്. ഭാരതത്തിന്റെ ശാസ്ത്ര പൈതൃകങ്ങളില്‍ വിശ്വാസമുള്ളവര്‍ക്ക് അത് പലതും എഴുതപ്പെട്ടിരിക്കുന്നത് സംസ്കൃതത്തിലായതിനാല്‍ അവയെപ്പറ്റി അറിഞ്ഞാല്‍ അവയെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ സാധിക്കും. അതൊക്കെ ഇനി എന്തിന് പഠിക്കണമെന്നാണ് ചോദ്യമെങ്കില്‍ ഞാന്‍ നിര്‍ത്തി.

Monday, January 08, 2007 12:44:00 am  
Blogger വക്കാരിമഷ്‌ടാ said...

ബെന്നിയുടെ “അതു കലക്കി” വായിച്ചപ്പോള്‍ നമുക്കറിയുന്നതെല്ലാം എല്ലാവര്‍ക്കും അറിയാം, എല്ലാവരും അറിയണം എന്ന ഒരു ചിന്താഗതി ഉണ്ടോ എന്ന് സംശയിച്ച് പോയി.

ഭാഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്ന ആളായതുകാരണം (ഞാന്‍ മനസ്സിലാക്കിയിടത്തോളം) അത്തരം കാര്യങ്ങളില്‍ ബെന്നിക്ക് നല്ല അറിവ് കാണും. പക്ഷേ ഇതിന്റെ ഒരു ചരിത്രവും രാഷ്ട്രീയവും അറിയാന്‍ വയ്യാത്ത ധാരാളം ആള്‍ക്കാര്‍ ഉണ്ട്. സംസ്കൃതവും തമിഴും തോളോട് തോള്‍ ചേര്‍ന്ന് പയറ്റാന്‍ പറ്റിയ രണ്ട് ഭാഷകളായിരുന്ന എന്ന കാര്യം തന്നെ ഇപ്പോഴാണ് ഞാന്‍ അറിയുന്നത്. അങ്ങിനത്തെ പല കാര്യങ്ങളും. അറിവില്ലാത്ത കാര്യങ്ങള്‍ അറിയില്ല എന്ന് പറയാനുള്ള മടി ഒരിക്കലും ഉണ്ടാവരുതേ എന്നാണ് പ്രാര്‍ത്ഥന. ഏതൊക്കെ അറിയാമെന്ന അഹങ്കാരത്തെക്കാള്‍ എന്തൊക്കെ അറിയില്ല എന്ന തിരിച്ചറിവാണ് അറിവിന് ഏറ്റവും ആവശ്യം വേണ്ട ഒരു സംഗതി എന്ന പക്ഷക്കാരനാണ് ഞാന്‍. എന്റെ അറിവിന്റെ രാഷ്ട്രീയം അതുംകൂടിയാണ്.

എനിക്ക് അറിവുള്ള ഏതെങ്കിലും കാര്യത്തില്‍ അത്രയ്ക്ക് അറിവ് ബെന്നിക്കില്ലെങ്കില്‍ ബെന്നി പറയുന്ന ഒരു കാര്യത്തെ “അത് കലക്കി”, “അത് അതിലും കലക്കി” എന്ന് ഞാന്‍ പറഞ്ഞാല്‍ ബെന്നിക്ക് തോന്നുന്ന വികാരമേ ഇവിടെ എനിക്കും തോന്നിയുള്ളൂ.

ഇഞ്ചിപ്പെണ്ണ് ഒരിക്കള്‍ ശാസ്ത്ര സാഹിത്യ പരിഷത്തിനെപ്പറ്റി കേട്ടിട്ടില്ല എന്നോ അത് ഡിഫി പോലത്തെ ഏതോ ഒരു സംഘടനയാണെന്നാണ് ഓര്‍ത്തതെന്നോ മറ്റോ പറഞ്ഞപ്പോള്‍ (ഇഞ്ചിപ്പെണ്ണേ ക്ഷമിക്കണം, ഓര്‍മ്മയില്‍ നിന്നും എഴുതുന്നതാണ്), ഒരു നിമിഷം എനിക്കും അത്‌ഭുതമായിരുന്നു. പിന്നെ മനസ്സിലായി ഇതുപോലെ നമുക്ക് അറിയാവുന്ന കാര്യങ്ങള്‍ അറിയാന്‍ വയ്യാത്ത ധാരാളം ആള്‍ക്കാര്‍ ഉണ്ടെന്ന്. അതില്‍ ആശ്ചര്യപ്പെടേണ്ട പോലും കാര്യമില്ല എന്നും മനസ്സിലായി.

അതുകൊണ്ട് ബെന്നീ, ഭാഷയുടെ ചരിത്രവും പുരാണവും രാഷ്ട്രീയവുമൊക്കെ ഇപ്പോഴും എനിക്ക് പുതുമയാണ്. അതുകൊണ്ടും കൂടിയാണ് സംസ്കൃതവും മറ്റും എല്ലാവരും പഠിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നത് (സംസ്കൃതത്തെ സംബന്ധിച്ചിടത്തോളം അത് മാത്രമല്ല എന്ന് മുകളില്‍ പറഞ്ഞിട്ടുണ്ട്). ബെന്നി അതിനെപ്പറ്റി പറഞ്ഞ വാദങ്ങളോട് ഞാന്‍ ഇവിടെയും ഒട്ടുമേ യോജിക്കുന്നില്ല. പൈതൃകങ്ങളെപ്പറ്റി പഠിച്ചതുകൊണ്ടുള്ള ഗുണവും ഭാരതീയ ശാസ്ത്രപൈതൃകങ്ങളെപ്പറ്റി പഠിച്ചാലുള്ള ഗുണവും ആധുനിക ശാസ്ത്രത്തിലും ശാസ്ത്രജ്ഞര്‍ പലപ്പോഴും അതിപുരാതന സംഭവങ്ങള്‍ നൂതനമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെപ്പറ്റിയും ചില ഒറിജിനല്‍ ആശയങ്ങള്‍ അറിഞ്ഞാല്‍ ഇപ്പോഴുള്ള സമസ്യകള്‍ക്ക് എങ്ങിനെയെല്ലാം ഉത്തരം കിട്ടുമെന്നുമെല്ലാം നല്ല രീതിയില്‍ പറയാന്‍ കഴിവുള്ള ആരെങ്കിലും പറയുമെങ്കില്‍ പറയട്ടെ. പക്ഷേ ആരൊക്കെ പറഞ്ഞാലും ഇതൊന്നും ഇനി വേണ്ട എന്നുള്ള മനോഭാവമാണെങ്കില്‍ പറഞ്ഞിട്ടും കാര്യമില്ല. അറിയാനുള്ള ആഗ്രഹമുള്ളവര്‍ക്കും ആ അറിവ് നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കും ഉപകരിച്ചേക്കും.

എന്തായാലും പറയുകയാണെങ്കില്‍ ബെന്നി പറയുന്നതുപോലെ വ്യക്തമായി പറയണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. എന്താണ് ബെന്നി ഉദ്ദേശിച്ചതെന്ന് ഏറെക്കുറെ എനിക്ക് വ്യക്തമായി.

Monday, January 08, 2007 2:04:00 am  
Blogger Ambi said...

അതായത് ഞാനീ ബ്ലോഗ് കണ്ടപ്പൊള്‍ മുതലേ ചോദിയ്ക്കണമെന്ന് വിചാരിയ്ക്കുന്നു.

ഓരോ പ്രാവശ്യവും കമന്റുകളൊക്കെ ചില ചൂടന്‍ ചര്‍ച്ചയും ഉപചര്‍ച്ചയുമായി വഴിമാറിപ്പോയി എന്നതുകൊണ്ട് അവസാനം ചോദിയ്ക്കാന്‍ വച്ചതാണ്. ദേ അപ്പോഴേയ്ക്കും വക്കാരി മാഷ് ഞാനുദ്ദേശിച്ച അതേ ചോദ്യം..

ആ ചര്‍ച്ച പക്ഷേ വഴിമാറിപ്പോ(ക്കി)യി..

കാര്യമൊന്നുമല്ല..
വക്കാരിമാഷിന്റെ ചോദ്യം പകര്‍ത്താം...

“ഇതിന്റെ പ്രതിഫലനമാണ് ഇന്ത്യാഹെറിറ്റേജ്‌ പോലെയുള്ള പ്രതിലോമകാരികള്‍ക്ക്‌ മലയാളം ബ്ലോഗുകളില്‍ കയ്യടി ലഭിക്കുന്നതിന്റെ അടിസ്ഥാനം. ഉമേഷിന്റെ വിജ്ഞാനീയങ്ങളായ പോസ്റ്റുകളെ ഉപജീവിച്ചും സമ്പന്നമാക്കിയും ഉമേഷ് പോലുമറിയാതെ ഒരു രാഷ്ട്രീയപരിസരം ചിലര്‍ മലയാളം ബ്ലോഗുകളില്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഇവരിടുന്ന പോസ്റ്റുകളെ, ജ്ഞാനകണങ്ങളെന്ന് ശ്ലാഘിക്കുക വഴി, നിരുപദ്രവമെന്ന് തോന്നുമെങ്കിലും, ഉമേഷും, പ്രതിലോമകരമായ രാഷ്ട്രീയ നിലപാടുകള്‍ക്ക് വഴി വെച്ചിട്ടുമുണ്ട് .“

ഇതൊന്ന് വിശദീകരിക്കാമോ?


വേറെയൊരു ചോദ്യവുമില്ല..വിജ്ഞാനത്തിന്റെ രാഷ്ട്രീയവുമൊക്കെ വിവരമുള്ളവരോട് ചോദിച്ച് പഠിച്ചു കൊള്ളാം..അതൊന്നും പറഞ്ഞ് എന്നെ ഉല്‍ബുദ്ധനാക്കണ്ടാ..പണിക്കര്‍ മാഷ് എന്താണ് പ്രതിലോമകരമായി ചെയ്തത്..അത്രേള്ളൂ..

ചര്‍ച്ച വഴിമാറിപ്പോകുമെന്നോ വ്യക്തിഹത്യ ഉണ്ടാകുമെന്നോ ഒന്നും വിചാരിയ്ക്കേണ്ടാ..
ആ എഴുതി വച്ചതിനേക്കാള്‍ വ്യക്തിഹത്യയൊന്നുമുണ്ടാവാന്‍ പോകുന്നില്ല..

നിങ്ങളിത് എഴുതിയതിനു ശേഷമാണ് ഞാന്‍ പണിയ്കര്‍ മാഷിന്റെ ബ്ലോഗിലൊക്കെ ഒന്ന് പോയി നോക്കുന്നത്..ഒരുവിധം എല്ലാ പോസ്റ്റുകളും വായിച്ചു. ഉമേഷ് മാഷ് പറയുന്നതിനേക്കാള്‍ വ്യ-ക്ത-മാ-യി പുരോഗമനോന്മുഖമായ രാഷ്ട്രീയ നിലപാടുകള്‍ അതില്‍ പറഞ്ഞിരിയ്ക്കുന്നു..
എങ്ങനെ ഏത് മാപിനിയില്‍ അങ്ങേര്‍ പ്രതിലോമകാരിയായി..
ചോദ്യം ഈ ലേഖനം എഴുതിയയാളോടാണ്..

Monday, January 08, 2007 8:30:00 am  
Blogger വക്കാരിമഷ്‌ടാ said...

അംബീ, എനിക്കും ഇതുവരെ ഉത്തരം കിട്ടാത്ത ചോദ്യമാണത്. ചന്ത്രക്കാറന്‍ അധികം വളച്ചുകെട്ടില്ലാതെ ഉത്തരം തരുമെന്ന് പ്രതീക്ഷിക്കാം.

ബെന്നി പറഞ്ഞതനുസരിച്ചാണെങ്കില്‍ സംസ്കൃതമാണ് പ്രശ്‌നമെന്ന് തോന്നുന്നു.

വ്യക്തിഹത്യയെപ്പറ്റിയും അംബി പറഞ്ഞത് തന്നെ.

Monday, January 08, 2007 8:51:00 am  
Blogger കണ്ണൂസ്‌ said...

വക്കാരീ,

ചന്ത്രക്കാരന്‌ വ്യക്തമായി പറഞ്ഞേക്കാന്‍ കഴിഞ്ഞേക്കും വക്കാരിയുടേയും, അംബിയുടേയും ചോദ്യത്തിന്‌ അദ്ദേഹത്തിനുള്ള ഉത്തരം. പക്ഷേ, ഇപ്പോഴും ഈ ചര്‍ച്ച ഉയര്‍ത്തിയ പ്രധാന പ്രശ്‌നത്തില്‍ വക്കാരിക്ക്‌ അവ്യക്തത ഉണ്ടെന്ന് തോന്നുന്നത്‌ കൊണ്ട്‌ ഒരു ഉദാഹരണം എഴുതട്ടെ. ഓ.ടോ അല്ലെങ്കിലും ചര്‍വിത ചര്‍വണം ആവുന്നെങ്കില്‍ എല്ലാരും ക്ഷമിക്കുക.

സോമയാഗത്തെപ്പറ്റി വിഷ്ണു ഇന്നലെ തുടങ്ങിയ ത്രെഡില്‍ വക്കാരിയും കമന്റ്‌ ചെയ്തതാണല്ലോ. അവിടെ കാര്യങ്ങള്‍ വളരെ വ്യക്തമായും സുതാര്യമായും ചിന്തിക്കാന്‍ കഴിയുന്ന അതുല്യയുടേയും ഫൈസലിന്റേയും ചിന്താഗതിയോടായിരുന്നു വക്കാരിക്കും യോജിപ്പ്‌. നിങ്ങളുടെ പോയന്റ്‌ ചുരുക്കിപ്പറഞ്ഞാല്‍ ഇതായിരുന്നു.

" യാഗങ്ങള്‍ ഒരു വിശ്വാസത്തിന്റേയും സാമുദായിക രീതിയുടേയും പ്രശ്‌നമാണ്‌. ഇതുപോലുള്ള ദുരാചാരങ്ങളെ എതിര്‍ക്കുന്നതില്‍ അര്‍ത്ഥമില്ല".

എന്ത്‌ വിശ്വാസം വക്കാരീ? ആരുടെ സാമുദായിക രീതി? പണ്ട്‌, ധനവാന്‍മാരായ രാജാക്കളെ പറ്റിക്കാന്‍ വേദങ്ങളെ ഉദ്ധരിച്ച്‌ കുറേ ബ്രാഹ്‌മണര്‍ ഉണ്ടാക്കിയെടുത്ത ദുരാചാരങ്ങള്‍ എന്നു മുതലാണ്‌ നമ്മുടെ വിശ്വാസവും സാമുദായിക രീതിയുമായത്‌? സമ്പൂര്‍ണ്ണ ബ്രാഹ്‌മണ ആധിപത്യവും രാജഭരണവും കേരളത്തില്‍ നിലനിന്നിരുന്ന 17-18 നൂറ്റാണ്ടുകളില്‍ പോലും ഇവിടെ നടന്നിട്ടില്ലാത്ത സോമയാഗവും, അതിരാത്രവും, പുത്രകാമേഷ്ഠിയും, അഗ്നിഹോത്രവും കഴിഞ്ഞ മൂന്ന് ദശകങ്ങള്‍ക്കുള്ളില്‍ എത്ര എണ്ണം നടന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്ങിനെയാണ്‌ നമുക്ക്‌ (ഒരു ഇടതുപക്ഷ ചിന്താഗതിക്കാരിയായ അതുല്യച്ചേച്ചിക്കു പോലും) അമ്പലദര്‍ശനം പോലെ "വളരെ സ്വാഭാവികം" എന്നു തോന്നുന്ന തലത്തിലേക്ക്‌ യാഗങ്ങള്‍ ഇറങ്ങി വന്നത്‌?

അതാണ്‌ വക്കാരീ ജ്ഞാനരാഷ്ട്രീയത്തിന്റെ മാനിപുലേഷന്‍. നാളെ ഉമേഷിന്റെ ബ്ലോഗുകളിലുള്ള ജ്ഞാനവും ഇതുപോലെ ദുരുപയോഗം ചെയ്യപ്പെടും എന്നാണ്‌ ചന്ത്രക്കാരന്‍ ഉദ്ദേശിച്ചത്‌. വേദങ്ങളുടെ പാശ്ചാത്തലത്തിലുള്ള താരതമ്യം വേണ്ട ഉമേഷിന്റെ ബ്ലോഗിനോട്‌. പക്ഷേ, നാളത്തെ വിവരത്തിന്റെ Sole database ആയേക്കാവുന്ന ഇന്റര്‍നെറ്റിലുള്ള ഇത്തരം ജ്ഞാനം ദുരുപയോഗം ചെയ്തപ്പെടേക്കാമെന്നതിന്‌ നമുക്ക്‌ ജീവിക്കുന്ന ഉദാഹരണങ്ങളുണ്ടെന്ന് മാത്രം പറയട്ടെ.

വ്യക്തിപരമായി, പണിക്കര്‍ സര്‍ ഉമേഷിനെപ്പോലെ ഒരു ഭാവി വിക്‍റ്റിം ആണ്‌ എന്നാണ്‌ എന്റെ അഭിപ്രായം. എന്നാല്‍ ഉമേഷിന്റെ ബ്ലോഗുകള്‍ ഉണര്‍ത്തിയ ഒരു "ആര്‍ഷ ഭാരത" ചിന്ത മുതലെടുത്ത്‌ സ്വന്തം കാഴ്ച്ചപ്പാടുകള്‍ മാര്‍ക്കറ്റ്‌ ചെയ്യുന്നു അദ്ദേഹം എന്നാണ്‌ ചന്ത്രക്കാരന്‍ ഉദ്ദേശിച്ചതെന്ന് തോന്നുന്നു.

( ഈ സംവാദത്തില്‍ പങ്കെടുക്കാതിരുന്ന ഫൈസലിനേയും അതുല്ല്യച്ചേച്ചിയേയും ഇങ്ങോട്ട്‌ വലിച്ചിഴച്ചതിന്‌ മാപ്പ്‌. ഞാന്‍ ഈ കമന്റ്‌ വിഷ്ണുവിന്റെ ത്രെഡില്‍ റീപോസ്റ്റ്‌ ചെയ്യുന്നു. യാഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ച അവിടെ തുടരുക.)

Monday, January 08, 2007 11:39:00 am  
Anonymous Anonymous said...

ഈ കാളിയമ്പിയ്ക്ക് എന്തെങ്കിലും മാനസിക രോഗം ഒണ്ടോടൈ?

കുട്ടനാട്‌,വേനല്‍ പള്ളങ്ങളില്‍ കണ്ണു തട്ടാതിരിയ്ക്കാന്‍ വെയ്ക്കുന്ന കോലം പോലെ( വൈക്കോല്‍ കൊണ്ടുണ്ടാക്കിയ കോലത്തിന്‍ കരി തേച്ച ചട്ടിയില്‍ ചുണ്ണാമ്പു കൊണ്ട് കണ്ണും മൂക്കും വായും ഒക്കെ വരച്ചുള്ള തലയും ഉള്ള)തോന്നുന്ന ഈ കരിംഭൂതത്തിന്റെ തലയില്‍ എന്നതാ ചൈനീസ് കളിമണ്ണാണോ? അതൊ കശുവണ്ടി തോണ്ടാണോ (വ്യക്തിഹത്യ ചെയ്യാന്‍ ലവന്‍ തന്നെ സമ്മതിച്ച സ്ഥിതിയ്ക്ക് ഇങ്ങനെ ഒന്നു പറയുന്നതില്‍ ഒരു തെറ്റും ഇല്ലാലോ?)

പിന്നെ ഇവിടെ പറയാന്‍ ധൈര്യമില്ലാതെ വേറെ ഓരോ ബ്ലോഗ്ഗുകളില്‍ പോയി ഇവിടെ പറഞ്ഞ കാര്യങ്ങള്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു ചിരിച്ചു രസിയ്ക്കുന്ന ആദിത്യനും വക്കാരിയ്ക്കും.. നിങ്ങള്‍ ചെയ്യുന്ന ആ പ്രവര്‍ത്തിയുടെ പേരാണ് രാഷ്റ്റ്രീയ നപുംസകത്വം ( അള്ളോ ഇനി ഇപ്പ അങ്ങനെ ഒരു വാക്കില്ല എന്നും പറഞ്ഞ വിഷയത്തിന്റെ ഗതി തിരിച്ചു വിടുമ).

സ്വന്തം പേരില്‍ വന്ന് ഇതൊക്കെ പറയാന്‍ ധൈര്യമില്ലഞ്ഞിട്ടല്ല. ഇതില്‍ ഞാന്‍ എതിര്‍ത്തവരില്‍ രണ്ടുപേര്‍ എന്നെ നന്നായി അറിയുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവരാണ്. എന്റെ പേരു പറഞ്ഞ് അവരുടെ മനസ്സു വിഷമിപ്പിയ്ക്കാന്‍ ഒരു വിഷമം.എന്നാല്‍ പോക്രിത്തരം കാണിയ്ക്കുന്നതു കാണുമ്പോള്‍ ഒന്നും മിണ്ടാതെ പോകാനും പറ്റുന്നില്ല

Monday, January 08, 2007 11:53:00 am  
Blogger ദേവന്‍ said...

ആടെവിടെ മക്കളേ?


സംസ്കൃതം ഒരു ഭാഷയാണ്‌. അതൊരു ഭാഷ മാത്രമാണ്‌. അത്‌ അമരസല്ലാപഭാഷയാണെന്നു പറഞ്ഞ ബ്രാഹ്മണനും അതുകൊണ്ടാണു വര്‍ണ്ണ വിവേചനമുണ്ടായെതെന്നു പറഞ്ഞ ഏലയ്യയും ഒരുപോലെ അതിന്മേല്‍ ഇല്ലാത്ത കാര്യങ്ങള്‍ ചുമത്തുന്നു.

അതൊരു മൃതഭാഷയാണ്‌. അതില്‍ എഴുതപ്പെട്ട കാര്യങ്ങള്‍ പലതും ഇന്ത്യയുടെ ചരിത്രവും സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നതിനാല്‍ മരിച്ചിട്ടും അതിനു പ്രാധാന്യമുണ്ട്‌. എന്നാല്‍ ആശയവിനിമയം, അറിവു ശേഖരിച്ചു വയ്ക്കല്‍, തൊഴിലായുധമായി ഉപയോഗിക്കല്‍ എന്നിവ അതിലില്ല, സംഗീതത്തിലാണ്‌ സംസ്കൃതം കുറെയെങ്കിലും പ്രയോഗിക്കപ്പെടുന്നത്‌. അതിനാല്‍ ഈ ഭാഷ പഠിക്കേണ്ടത്‌ അത്യാവശ്യമൊന്നുമല്ല. പക്ഷേ അതില്‍ എഴുതപ്പെട്ടിരിക്കുന്ന കാര്യങ്ങളെന്താണ്‌ എന്തുകൊണ്ട്‌ ആരു എഴുതി എന്നൊക്കെ അറിയണം എനിക്ക്‌, ആ എഴുത്തൊക്കെ എന്റെയും കൂടി ആയിരുന്നു. അതില്‍ എനിക്ക്‌ അവകാശം നിഷേധിച്ച്‌ എന്നെ പണ്ട്‌ അജ്ഞനാക്കി ഇട്ടിരുന്നു, ഇപ്പോ ദേ അതിലെ എന്റെ അവകാശം പാപത്തിന്റെ പങ്കാണെന്നും പറയുന്നു. കൊപ്ലി നട്ടാലും കോന്തി നട്ടാലും കതിരു വരൂല്ലാന്നായോ.

(സംസ്കൃതത്തില്‍ അസ്സല്‍ തെറിപ്പാട്ടുണ്ട്‌, ഞാന്‍ ഈ ഭാഷ പഠിച്ചിട്ടില്ലെങ്കിലും അതു കേട്ടിട്ടുമുണ്ട്‌ :) )

കമിംഗ്‌ അപ്‌ നെക്സ്റ്റ്‌ ഫ്രം ദിസ്‌ ഡെസ്ക്‌:- ഭാഷയിലെ ആശയ വിനിമയ വ്യക്തതയാല്‍ രാഷ്ട്രീയ പരമായ
ദുര്‍വ്യാഖ്യാനങ്ങള്‍ (ബൂലോഗത്ത്‌) എങ്ങനെ ഒഴിവാക്കാം ? (സംസ്കൃതവുമായി ഇതിനൊരു ബന്ധവുമില്ല)

അതു പോട്ട്‌ അനോണിമച്ചാനേ, സാറിനെ കയറി തല്ലുന്നത്‌ ഗുരുനിന്ദയല്ലേ അതുകൊണ്ട്‌ കൂലിക്ക്‌ നാലു ലോഡിംഗ്‌ കാരെ വിളിച്ച്‌ അഗ്തു ചെയ്യിച്ചു എന്നു പറഞ്ഞപോലെ ആയല്ലോ. നേരിട്ടു പറഞ്ഞാല്‍ വിഷമമാകുന്നത്‌ അനോണിയായി പറഞ്ഞാലും അങ്ങനെ തന്നെ, പിന്നെ ഇതു പറഞ്ഞിട്ടും ഇഷ്ടം തുടരാന്‍ ഇഷ്ടപ്പെടുന്നതിനാലാണ്‌ ഇങ്ങനെയെങ്കില്‍ അതൊരു വഞ്ചനാധിഷ്ഠിത ഇഷ്ടമല്ലേ? ബ്ലോഗേല്‍ അര മണിക്കൂര്‍ ഒരു സമയത്ത്‌ ഉണ്ടേല്‍ ഞാനും അതുല്യേം അടി വീഴും... പക്ഷേ ഇഷ്ടം വേറൊരു വഴിക്കു പൊക്കോളും, ഇല്ലേതുല്യേ?

Monday, January 08, 2007 12:35:00 pm  
Blogger അതുല്യ said...

ഇതില്‍ കമന്റിയ ഒരോരുത്തരേയും മാറ്റി മറിച്ചിട്ട്‌ പിന്നെ നോക്കുമ്പോ അനോണിയായിട്ട്‌ വരണമെങ്കില്‍ ഒരറ്റ ആളേ മിച്ചം വരൂ.

എന്നാലും പറയാനുള്ളത്‌ ഇഷ്ടം അനിഷ്ടം വെറുപ്പ്‌ മനസ്സ്‌ വിഷമിപ്പിയ്കല്‍ ഇത്യാരീതികളില്‍ വിഭജിയ്കാതെ, വസ്തുനിഷ്ടമായി അംബി പറഞ്ഞതെ അഡ്‌ സീരിയാറ്റമായി അനോണി വിഭജിയ്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച്‌ പോകുന്നു. ഇതിലുള്ള രണ്ട്‌ പേരുടെ സുഹൃത്ത്‌ എന്ന നിലയ്ക്‌, അത്ര മോശപെട്ട ബാക്ക്ഗ്രൗണ്ട്‌ ഉണ്ടാവാന്‍ സാധ്യതയില്ല. ഇന്നലെ പോകൃത്തരം പിന്മൊഴിയില്‍ വിളംബിയ വിന്‍സുമാവാന്‍ വഴിയില്ല. അത്‌ കൊണ്ട്‌, പേരു വച്ച്‌ വരൂ. നമുക്ക്‌ പറഞ്ഞ്‌ തീര്‍ക്കാന്‍ പറ്റാത്ത ഒരു വിഷയവും ഇവിടെ പ്രതിപാദിച്ചിട്ടില്ല. ഏത്‌ വിഷയവും ഡിസ്കസ്സ്‌ ചെയ്യാം. പക്ഷെ വ്യക്തി ഹത്യയോ നിന്റെ ഭാര്യേടേ അളിയന്‍ എന്റെ അനിയത്തിയേയും കൊണ്ട്‌ പോയത്‌ എനിക്കറിയാം എന്നാണോ പറഞ്ഞത്‌ എന്ന് വ്യക്തമായി പറയുന്ന ഈ രീതി വേണോ? ധൈര്യമായി അനോണിയ്ക്‌ പറയാനുള്ളത്‌ പറയൂ. ആരും പിടിച്ച്‌ തൂക്കി കൊല്ലില്ല. പക്ഷെ അനോണി കുപ്പായമിട്ട്‌ വരുമ്പോ ഒരു ഈഷ്യ തോന്നുന്നു.

(തരാനുള്ള കാശ്‌ സെറ്റിലു ചെയ്തിട്ട്‌ പോരെ ഈ ദേവേട്ടാ (കട: ഡാലിയോട്‌) ഈ ചന്ദ്രികാ സോപ്പ്‌ കാണിയ്കല്‍?)

Monday, January 08, 2007 12:55:00 pm  
Blogger കണ്ണൂസ്‌ said...

ഈ അനോണിക്ക്‌ ഡിഫി സമരത്തിനിടക്ക്‌ പോലീസിന്‌ കല്ലെറിഞ്ഞ്‌ ലാത്തിച്ചാര്‍ജ്ജ്‌ പ്രതീക്ഷിക്കുന്ന യൂത്ത്‌ കോണ്‍ഗ്രസ്സുകാരന്റെ ഛായ തോന്നുന്നത്‌ എന്റെ മാത്രം കുറ്റമാണോ സര്‍?

Monday, January 08, 2007 1:35:00 pm  
Blogger അനംഗാരി said...

ഇതുവരെയുള്ള പ്രതികരണങ്ങളും,ചന്ദ്രക്കാരന്റെ മറുപടിയും വായിച്ചു.
തുടക്കത്തില്‍ തന്നെ വ്യാകരണപിശകുള്ളത് കൊണ്ട് അര്‍ത്ഥം വായിച്ചെടുക്കാന്‍ ഇത്തിരി സമയമെടുത്തു.പിന്നെ ഇതുപോലൊരു കൃതി എഴുതുമ്പോള്‍ അക്ഷരപിശകുകള്‍ ഒഴിവാക്കുന്നത് നല്ലതാണ്.
ജ്ഞാനത്തിന്റെ രാഷ്ട്രീയമാണ് വിഷയം എന്ന് പറഞ്ഞ് തുടങ്ങുന്ന ചന്ദ്രക്കാരന്‍ വിഷയത്തില്‍ നിന്ന് വെളിയില്‍ ചാടി രാഷ്ടത്തെ സംബന്ധിച്ച രാഷ്ട്രീയം പറഞ്ഞ് ഒരു വഴിക്ക് പോയി എന്നതാണ് ഈ കൃതിയുടെ ഏറ്റവും വലിയ പോരായ്മ.ഉമേഷ് പറയുന്നത് പോലെ ചന്ദ്രക്കാരന്‍ സ്വയം പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ ചെയ്യുന്നു എന്ന് മനസ്സിരുത്തി വായിച്ചാല്‍ മനസ്സിലാകും.ഉമേഷിന്റെ ഇ.എം.എസ് വ്യഖാനം ആണ് ഇതിന് ആധാരം എന്ന് പറയുന്ന ചന്ദ്രക്കാരന്‍, എന്താണ് ആ വ്യാ‍ഖാനത്തിലൂടെ ഉമേഷ് മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയമെന്ന് പറയാതെ ഇരുട്ടില്‍ തപ്പുന്നു.ഒന്നുകില്‍ ആ കൃതിയാണ് ഈ കൃതിക്ക് ആധാരമെന്ന് പറയുമ്പോള്‍ അതിനെ ഏതുവിധത്തിലാണ് ഈ കൃതി ആധാരമാക്കുന്നതെന്ന് ചന്ദ്രക്കാരന്‍ പറയണമായിരുന്നു.അതുണ്ടായില്ല.പകരം ദുര്‍ഗ്രാഹ്യമായ വാക്കുകള്‍ കൊണ്ട്, അവിടെയും ഇവിടെയും തൊടാതെ ഉമേഷിന്റെ കൃതികള്‍ നല്‍കുന്ന ജ്ഞാന രാഷ്ട്രീയം തെറ്റായ ധാരണകള്‍ക്ക് വഴിവെക്കുന്നു എന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു.ഉമേഷിനുപോലും ആശയക്കുഴപ്പം( കണ്‍ഫ്യൂഷന്‍ എന്ന് ഉമേഷ്) ഉണ്ടാക്കി എന്ന് ഉമേഷ് പറയുന്നു.ഒരു പക്ഷെ ചന്ദ്രക്കാരന്‍ പറയാനുദ്ദേശിച്ചത് എന്താണെന്ന് വ്യക്തമായി പറഞ്ഞത് കണ്ണുസും, ദേവരാഗവും ആണ്.അത്ര ഭംഗിയായി ആശയകുഴപ്പമില്ലാതെ പറയാന്‍ ചന്ദ്രക്കാ‍രന് കഴിയുമായിരുന്നില്ലെങ്കില്‍, പിന്നെ ഈ കൃതികൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകുമായിരുന്നോ എന്ന് സംശയമുണ്ട്.
ഉമേഷ് മുന്നോട്ട് വെക്കുന്ന ജ്ഞാനത്തിന് അത് സ്വയം കല്‍പ്പിച്ച് നല്‍കുന്ന ഒരു രാഷ്ടീയമുണ്ട്.അത് ഉമേഷിന്റെ കൃതികള്‍ വായിക്കുന്നവര്‍ക്ക് മനസ്സിലാകുകയും ചെയ്യും.മറിച്ച് ഉമേഷ് മറ്റുള്ളവരുടെ കൃതികളില്‍ കൃതിക്കനുസൃതമായി പ്രതികരണങ്ങള്‍ നല്‍കുകയോ, നല്‍കാതിരിക്കുകയോ ചെയ്യുന്നത് മൂലം, അതെങ്ങിനെ തെറ്റായ രാഷ്ട്രീയം പകരലാവും? മറ്റു കൃതികളില്‍ പോലും ഉമേഷ് കൂടുതലായും തെറ്റുകള്‍ (വ്യാകരണം,വൃത്തം,തുടങ്ങിയ വിഷയങ്ങളില്‍)ചൂണ്ടിക്കാണിക്കുകയാണ് ചെയ്യുന്നത്.അവിടെയൊക്കെ ഉമേഷ് എന്ന വ്യക്തിയുടെ വ്യക്തിത്വത്തെയാണ് കാണിക്കുന്നത്.മറിച്ച് ഉമേഷിന്റെ സൃഷ്ടികള്‍ക്ക് വിരുദ്ധമായി ഒരു കൃതിയുണ്ടാകുകയോ, അവിടെ ഉമേഷ് മൌനം പാലിക്കുകയോ ചെയ്യുമ്പോഴാണ് ഉമേഷിന്റെ ജ്ഞാന രാഷ്ട്രീയത ചോദ്യം ചെയ്യപ്പെടുകയോ, തെറ്റിദ്ധരിക്കുകയോ ചെയ്യപ്പെടുന്നത്.ഉമേഷ് ഒരിക്കലും അങ്ങിനെ ചെയ്തിട്ടില്ലെന്ന് മനസ്സിലാക്കാവുന്നതാണ്.മറ്റൊന്ന് ഒരാളും തെറ്റുകള്‍ക്ക് അതീതരല്ല.ആര്‍ക്കും തെറ്റുപറ്റാം.ഓരോരുത്തര്‍ക്കും ഓരോ വീക്ഷണകോണുകള്‍ ഉണ്ടാകാം.ആ വീക്ഷണകോണുകളിലൂടെ വിഷയത്തെ കൈകാര്യം ചെയ്യുന്ന രീതികള്‍ക്ക് വ്യത്യാസം ഉണ്ടാകാം.ഈ കൃതി അതിന് നല്ല ഉദാഹരണമാണല്ലോ?
അങ്ങിനെ പറയുന്നത് കൊണ്ട് മാത്രം അവരെ പ്രതിലോമകാരികള്‍ എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് നല്ല പ്രവണതയല്ല.മറിച്ച് അങ്ങിനെ വിളിക്കപ്പെടുന്നവരുടെ ഇടങ്ങളില്‍ പോയി പറയാനുള്ളത് ചങ്കൂറ്റത്തോടെ പറയുന്നതാണ് അതിന്റെ ശരി.പണിക്കര്‍ സാറിന്റേയും, ഉമേഷിന്റെയും ബ്ലോഗുകള്‍ വായിച്ച്(പ്രത്യേകിച്ചും സംസ്കൃതവുമായി ബന്ധപ്പെട്ടവ) അവയെ മനസ്സിരുത്തി പഠിക്കുന്ന ഒരാളാണ് ഞാന്‍. രണ്ടിടങ്ങളിലും ഞാന്‍ പ്രതികരണങ്ങള്‍ എഴുതാറില്ല.കാരണം എന്റെ വിവരത്തിനും അതീതമായ കാര്യങ്ങള്‍ പറയുന്നിടത്ത് എന്റെ വിവരക്കേടിന് പ്രസക്തിയില്ല.
പണിക്കര്‍ സാറിന്റെ ബ്ലോഗിന് സത്യദീപത്തിന്റേയും, കേസരിയുടെയും ഒക്കെ കൂട്ടത്തിലാണ് സ്ഥാനമെന്നത് ഒരു പക്ഷെ ബെന്നിയുടെ കണ്ടെത്തലാവാം.ഇവിടെയും ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്, ഉമേഷ് വെക്കുന്ന ജ്ഞാന രാഷ്ടീയവും,പണിക്കര്‍ സാര്‍ വെക്കുന്ന ജ്ഞാന രാഷ്ടീയവും രണ്ട് തലങ്ങളില്‍ നിന്ന് കാണുന്നു എന്നത്കൊണ്ടാണ്.അതായത് ഒരു മുന്‍‌വിധിയോടെയുള്ള സമീപനം.പണിക്കര്‍ സാര്‍ പുരാണങ്ങളെ ചുറ്റിപറ്റിയുള്ള അന്ധമായ പലധാരണകളേയും തിരുത്തുന്നതിന് അദ്ദേഹത്തിന് അറിയാവുന്ന ഭാഷയില്‍ പറയുന്നു.ഉമേഷ് സംസ്കൃത ഭാഷയെ മറ്റൊരു വിധത്തില്‍ ലളിത വല്‍ക്കരിച്ച് സാമാന്യേന സാധാരണക്കാരന് മനസ്സിലാകുന്ന വിധത്തില്‍ വ്യാഖാനിക്കുന്നു. രണ്ടും തമ്മില്‍ അപൂര്‍വ്വമായിപോലും വൈരുദ്ധ്യം കാഴ്ച വെക്കുന്നു എന്ന് എനിക്ക് തോന്നിയിട്ടില്ല. കാരണം രണ്ടും പേരും കൈകാര്യം ചെയ്യുന്നത് രണ്ട് വിഷയങ്ങളാണ്.പണിക്കര്‍ സാര്‍ എഴുതിയ ശാസ്ത്രീയ സംഗീതത്തെ കുറിച്ചുള്ള കൃതികള്‍ ഏത് വിധത്തിലാണ് ഒരു പ്രതിലോമകരമാ‍യ ഒരു രാഷ്ട്രീയം കാഴ്ചവെക്കുന്നത് എന്ന് ചന്ദ്രക്കാരന്‍ പറഞ്ഞാല്‍ നന്നായിരിക്കും.
ഒരാളെ കുറ്റം പറയുമ്പോള്‍ അതിന് ഉദാഹരണങ്ങള്‍ നല്‍കി വിവരിക്കാതെ വ്യക്തിഹത്യ ചെയ്യുന്നത് നല്ലതല്ല എന്നാണ് എന്റെ മതം.

പോത്തിനെ ചാരി കാളക്ക് ചവിട്ടുക എന്ന ചൊല്ലാണ് എനിക്ക് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്.

Monday, January 08, 2007 1:37:00 pm  
Blogger ചന്ത്രക്കാറന്‍ said...

അതുകൊള്ളാം, മനപ്പൂര്‍വ്വം ദുര്‍ഗ്രഹമായ ഭാഷ ഞാനുപയോഗിച്ചെന്ന്‌ അല്ലേ വക്കാരീ?

എന്റെയും നാട്ടിലൊരു രാജേട്ടനുണ്ട്‌. ചെത്തുകാരനാണ്‌. കള്ളുചെത്തുകഴിഞ്ഞാല്‍ ഞങ്ങള്‍ പൊതുവേ സായാഹ്നങ്ങള്‍ ചിലവഴിക്കുന്ന അമ്പലപ്പറമ്പിലെത്തും അദ്ദേഹം. പറയത്തക്ക വിദ്യാഭ്യാസമൊന്നുമില്ല അദ്ദേഹത്തിനും അവിടെക്കൂടിയുട്ടുള്ള മറ്റുള്ളവര്‍ക്കും.

അന്നത്തെ പത്രം മൂപ്പര്‍ രാവിലെത്തന്നെ വായനശാലയില്‍നിന്നും വായിച്ചിട്ടുണ്ടാകും. തലേദിവസം ഗ്രാമീണവായനശാലയില്‍നിന്നെടുത്ത പുസ്തകം ഏതാണ്ട്‌ തീര്‍ത്തിട്ടുമുണ്ടാകും. മുറിട്രൌസര്‍ പുറത്തുകാണത്തക്കവിധം മടക്കിക്കുത്തിയ മുണ്ടിനുമുകളില്‍ ഒരു ബെല്‍റ്റിനോടുചേര്‍ത്ത്‌ ബന്ധിച്ചിട്ടുള്ള കാര്യറില്‍ നിന്നും കത്തി വൃത്തിയാക്കാനോ മറ്റോ കരുതിയ ഒരു കമ്പുവലിച്ചെടുത്ത്‌ പുറംചൊറിഞ്ഞുകൊണ്ട്‌ അദ്ദേഹം സംസാരിച്ചുതൂടങ്ങും. (എന്തൊക്കെയോ ജീവികള്‍ ശരീരത്തില്‍ കടിച്ചിട്ടുണ്ടാവും, അതുകൊണ്ടാണ്‌) മിക്കവാറും എല്ലാവരും ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്യും. തൊട്ടപ്പുറത്ത്‌ ആര്‍.എസ്സ്‌.എസ്സുകാര്‍ ഇടത്തോട്ടുതിരിയുക, വലത്തോട്ടുതിരിയുക എന്നൊക്കെ സംസ്കൃതത്തില്‍ (കളിയാക്കിയതല്ല, ശരിക്കും സംസ്കൃതത്തില്‍) പറയുന്നതും ചെയ്യുന്നതും കാണാം.

ആ നില്‍പ്പില്‍ രാജേട്ടന്‍ തുടങ്ങിവച്ച്‌ മറ്റുള്ളവര്‍ മുന്നോട്ടുകൊണ്ടുപോകുന്ന ചര്‍ച്ചയില്‍ ഉപയോഗിക്കുന്ന ഭാഷയുടെ ഏഴയലത്തുനില്‍ക്കുന്ന കാഠിന്യമില്ല ഈ പാവം ഇവിടെ ചര്‍ച്ചചെയ്യാനുപയോഗിച്ച ഭാഷക്ക്‌. കാര്യം മനസ്സിലായില്ലെങ്കില്‍ ഭാഷയെ കുറ്റം പറഞ്ഞിട്ടുകാര്യമൊന്നുമില്ല. സാമാന്യബുദ്ധിയും രാഷ്ട്രീയബോധവും, വിക്കിപീഡിയ നോക്കിയും മനോരമ വായിച്ചും ചക്ക തലക്കുവീണുമൊന്നും കിട്ടുന്ന സാധനവുമല്ല.

when you are arguing with idiots you are also doing the same. ഇതിലും ഭേദം ഒരു പത്തുകിലോമീറ്റര്‍ വണ്ടിയോടിച്ച്‌ ബന്നാര്‍ഗട്ടയില്‍പോയി അവിടത്തെ കുരങ്ങന്മാരോടു സംസാരിക്കുന്നതായിരുന്നു.

ശരി, ഇനി വേണ്ടത്‌ indiaheritage എങ്ങനെ പ്രതിലോമകാരിയാകുന്നു എന്നതല്ലേ? ശരി, ഇന്നു രാത്രിയെഴുതാം. പണ്ടാരം!

ഇനി കാളിയനമ്പിക്കെന്താ വേണ്ടത്‌? താങ്കളുടെ അനുവാദമുണ്ടെന്നുവച്ച്‌ (ഇപ്പോള്‍ വക്കാരിയുടെയും) മറ്റുള്ളവരെ വ്യക്തിഹത്യ ചെയ്യാന്‍ മടികാണിക്കരുതെന്നോ? അതോ ഈ പോസ്റ്റിലുടനീളം ഞാന്‍ വ്യക്തിഹത്യയാണ്‌ നടത്തിയതെന്നോ? ഇന്ത്യാഹെറിറ്റേജിന്റെ പുരോഗമനരാഷ്ട്രീയനിലപാടുകളെപറ്റി പറഞ്ഞപ്പോല്‍ നാലഞ്ച്ചുകൊല്ലം മുന്‍പ്‌ ബ്രഹ്മശ്രീ കെ.പി.സി.അനുജന്‍ ഭട്ടതിരിപ്പാട്‌ പെരുവനത്തോ മറ്റോ നാട്ടിലെ കുറെ തിരുമേനിമാരെ വിളിച്ചുകൂട്ടി നടത്തിയ പ്രസ്താവന ഓര്‍മ്മവരുന്നു. (ഓര്‍മ്മയില്‍നിന്നും...)

"നമ്മുടെ സമൂഹം ഇത്രയും പുരോഗമിച്ച ഈ കാലഘട്ടത്തില്‍ ജാതിയമായ ഉച്ചനീചത്വങ്ങള്‍ക്ക്‌ പ്രസക്തികുറഞ്ഞുകൊണ്ടിരിക്കുകയുമാണെന്ന്‌ അംഗീകരിക്കേണ്ടിയിരിക്കുന്നു. ഇനിയും നാം പഴകിപ്പുളിച്ച അനാചാരങ്ങളില്‍നിന്നും പുറത്തുകടന്നില്ലെങ്കില്‍ കാലം നമ്മെ പഴിക്കും. നമ്പൂതിരിമാര്‍ക്കുമാത്രമേ ക്ഷേത്രങ്ങളില്‍ പൂജചെയ്യാന്‍ അധികാരമുള്ളൂ എന്നതിലെ യാഥാസ്തികമായ നിലപാട്‌ നാം മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നമ്പൂതിരിസമുദായത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ ഒരു തീരുമാനം ഈ യോഗം കൈക്കൊള്ളുകയാണ്‌ "

ഇത്രയും വായിച്ചിട്ടെന്തു തോന്നി? നാളെമുതല്‍ ദളിതര്‍ക്കും പൂജചെയ്യാന്‍ നമ്പൂതിരിസമുദായം സമ്മതം പ്രകടിപ്പിക്കാന്‍ പോകുന്നു എന്നല്ലേ? എന്നാലിനി അടുത്ത വാചകംകൂടി കേള്‍ക്കുക.

"ഈ സാഹചര്യത്തില്‍ മലയാളബ്രാഹ്മണര്‍ക്കുപുറമേ തമിഴ്‌, തുളു ബ്രാഹ്മണര്‍ക്കും ക്ഷേത്രങ്ങളില്‍ പൂജ ചെയ്യാനുള്ള അവകാശംനല്‍കാന്‍ ഈ യോഗം തീരുമാനിക്കുന്നു"

സംഭവം കലക്കിയില്ലേ? പുരോഗനമല്ലെന്നാര്‍ക്കുപറയാന്‍ കഴിയും? ഇനിമുതല്‍ പട്ടന്മാരും പൂജ ചെയ്യാനുള്ള അവകാശം ഞങ്ങള്‍ ദയാപൂര്‍വ്വം അനുവദിച്ചിരിക്കുന്നു എന്ന്‌! ഹിന്തുവായ ആര്‍ക്കും ക്ഷേത്രങ്ങളില്‍ പൂജ ചെയ്യാമെന്ന്‌ ഹൈക്കോടതിവിധി വന്ന കാലത്തായിരുന്നു ഇതെന്നുകൂടി ഓര്‍ക്കണം.

സംസ്കൃതം വെറുമൊരു ഭാഷ മാത്രമാണ്‌, ഒരുപക്ഷേ ചില അറിവുകള്‍ document ചെയ്യപ്പെട്ടിട്ടുള്ള ഒരു ഭാഷ (അതെ ഊന്നിപ്പറയുന്നു, document ചെയ്യപ്പെട്ടിട്ടുള്ള ഭാഷ!). ഈ അറിവുകളേതെങ്കിലും നിലവിലുള്ള സമൂഹത്തിന്റെ ഏതെങ്കിലും ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പര്യാപ്തമല്ലെങ്കില്‍ മാത്രമേ അതില്‍ താല്‍പ്പര്യമുണ്ടാകേണ്ടതുള്ളൂ. ഉപ്പൂപ്പാക്കുണ്ടായിരുന്ന ആന ഇന്നു തടിപിടിക്കില്ല.

ഒരുകാലത്ത്‌ സംസ്കൃതം സാധാരണക്കാര്‍ അറിയാന്‍ പാടില്ലാത്ത ഭാഷയായിരുന്നു, കാരണം അറിവ്‌ അതിലായിരുന്നു എഴുതപ്പെട്ടിരുന്നത്‌. (വക്കാരീ, സാധരണക്കാര്‍ എന്നുപറഞ്ഞാല്‍ ബുദ്ധിപരമായി സാധാരണക്കാരായവര്‍ എന്നല്ല അര്‍ത്ഥം, caste hierarchy യില്‍ സാധാരണക്കാര്‍ എന്നാണ്‌. പല ജീവിതങ്ങള്‍ ചിലവഴിച്ച്‌ ഭാരതീയവിജ്ഞാനം സൃഷ്ടിച്ചവര്‍ ബുദ്ധിപരമായി സാധാരണക്കാരാവുകയും അത്‌ സംസ്കൃതത്തിലെഴുതിവച്ചവന്‍ ബുദ്ധിപരമായി ഉയര്‍ന്നവനാണെന്നും കരുതാന്‍ തരമില്ലല്ലോ, സ്റ്റെനോഗ്രാഫരാവരുതല്ലോ കമ്പനികളും സ്ഥാപനങ്ങളും ഭരിക്കുന്നത്‌) ഇപ്പോള്‍ പൂജ്യം കണ്ടുപിടിച്ചതു "നമ്മാ"ണെന്നു വീരവാദം മുഴക്കാന്‍ ഉപകരിക്കുമെന്നല്ലാതെ ആധുനികസമൂഹത്തിലെ ഏതെങ്കിലും പ്രക്രിയയില്‍ സംസ്കൃതത്തിന്‌ സ്ഥാനമുണ്ടെന്നുതോന്നുന്നില്ല. (പിന്നേ, നമ്മള്‍ കണ്ടുപിടിച്ചില്ലെങ്കില്‍ പൂജ്യമില്ലാതെ ലോകം തെണ്ടിപ്പോയേനെ!). അപ്പോള്‍ സംസ്കൃതവും അതിലെ ജ്ഞാനവും മറ്റുള്ളവര്‍ പഠിച്ചോട്ടെ ഞങ്ങള്‍ വേറെ വല്ലതുമൊക്കെ പഠിച്ചോളാം എന്ന വിദ്യ. ബെന്നിയുടെ ചോദ്യം " വക്കാരിയുടെ ബന്ധുക്കളുടെ കുട്ട്യോളേതെങ്കിലും സംസ്കൃത വിദ്യാലയത്തില്‍ പഠിക്കുന്നുണ്ടോ? " പ്രസക്തം.

അനോണീ, കുറച്ചു ഗൌരവുമുണ്ടെന്നെനിക്കുതോന്നിയ ഒരു വിഷയം ചെര്‍ച്ചചെയ്യാനായിരുന്നു ഈ പോസ്റ്റ്‌. അതിങ്ങനെ കുളമാക്കരുത്‌, ഇനി അതിന്റെ പഴിയും ഞാന്‍ കേള്‍ക്കണം.

കണ്ണൂസ്‌ താങ്കളുടെ വളരെ പ്രസക്തമായ കമന്റുകള്‍ക്ക്‌ പ്രത്യേകം നന്ദി. കാര്യം മനസ്സിലാവത്തവരെയല്ലേ പറഞ്ഞുമനസ്സിലാക്കാന്‍ പറ്റൂ, ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാണല്ലോ ഏറ്റവും പ്രയാസം.

യാത്രാമൊഴി, ദിവാസ്വപ്നം, റോബി ചര്‍ച്ചയിലുള്ള സംഭാവനക്കു നന്ദി.

അതുല്യ, ഹോഴ്സ്‌ മൌത്ത്‌ വിവരത്തിനു നന്ദി, അതിനു പ്രത്യേകമായ ഒരു ശക്തിയുണ്ട്‌.

ദേവന്‍, വീണ്ടും നന്ദി.

Monday, January 08, 2007 2:25:00 pm  
Blogger ദേവന്‍ said...

അറിവുകള്‍ക്ക്‌ രാഷ്ട്രീയമുണ്ട്‌. അത്‌ നമ്മളുദ്ദേശിച്ച രീതിയില്‍ തന്നെ എല്ലാക്കാലവും ഉപയോഗിക്കപ്പെടും എന്നതിന്‌ ഉറപ്പുമില്ല. എന്നാല്‍ ആദ്യ വിനിമയത്തില്‍ തന്നെ എഴുത്തുകള്‍ തെറ്റിദ്ധരിക്കപ്പെട്ടാല്‍ അത്‌ എല്ലാക്കാലവും തെറ്റായി തന്നെ തുടരുമെന്നെതില്‍ ആര്‍ക്കും രണ്ടു പക്ഷമുണ്ടാവില്ലല്ലോ.

ബൂലോഗത്തെഴുത്ത്‌ (കഥ, കവിത എന്നുിവ സോദ്ദേശസാഹിത്യമാവാത്തിടത്തോളം ബാധകാവുന്നില്ല. ആബ്സ്റ്റ്രാക്റ്റ്‌ കല എന്ന ഒന്നു ചിലപ്പോഴെങ്കിലും ഉണ്ടെന്ന് വിശ്വസിക്കാനാണിഷ്ടം എനിക്ക്‌) രാഷ്ട്രീയപരമോ ആശയപരമോ വേറെന്തെങ്കിലും രീതിയിലോ എഴുത്തുകാരന്‍ ഉദ്ദേശിച്ചതില്‍ നിന്നും തെന്നിപ്പോകാതിരിക്കാന്‍ എന്തു ചെയ്യണം എന്നതിലേക്ക്‌ എന്റെ രണ്ട്‌ ചക്രം.

വ്യക്തത
drop by 10,000 feet എന്ന ഗോപുരാജ്ഞ drop to 10,000 feet എന്ന് വൈമാനികന്‍ മനസ്സിലാക്കി രണ്ടു വിമാനം കൂട്ടിയിടിച്ച്‌ പൊട്ടിത്തെറിച്ചുപോയ സംഭവമുണ്ടായിട്ടുണ്ട്‌. വ്യക്തതക്ക്‌ അത്ര മാത്രം പ്രാധാന്യമുണ്ട്‌. ഈ പറഞ്ഞ കണ്ട്രോളര്‍ വിമാനത്തിന്റെ ആള്‍ട്ടിറ്റ്യൂഡ്‌ ഇരുപതിനായിരം എന്നു പറഞ്ഞെങ്കില്‍ കട്ട പൊഹ ഉയരില്ലായിരുന്നു. ദേവന്‍ എന്നതിനു പകരം ഡെല്‍റ്റാ എക്കോ വിക്ടര്‍ ആല്‍ഫ നവംബര്‍ എന്നു phonetic alphabets ഉപയോഗിച്ച്‌
നീളം കൂട്ടി പറയുന്നത്‌ ഈ വ്യക്തതക്കാണ്‌. നീളം കൂടി ആളു ബോറടിച്ചാലും വേണ്ടില്ല, പറയാനുള്ളത്‌ വ്യക്തമാകുന്ന രീതിയില്‍ പറയുക.

ഭാഷ
പഴുതുകളില്ലാത്ത ഭാഷയില്‍ വേണം എഴുതാന്‍. അത്‌ എങ്ങനെ എന്നറിയാന്‍ എളുപ്പ വഴി നിയമത്തിന്റെ ഭാഷ നോക്കുകയാണ്‌. എന്താണൊരു കരാര്‍ എന്ന നിര്‍വചനം "all agreements are contracts, if they are made by the free consent of parties competent to contract, for a lawful consideration and a lawful object and not hereby expressly declared to be void." എന്നാണ്‌ ഇന്ത്യന്‍ കരാര്‍ നിയമത്തില്‍. "ഈ കാണുന്ന പേപ്പര്‍"
ഒരു കരാറാണോ എന്ന ചോദ്യം കോടതിയില്‍ ഉയര്‍ന്നാല്‍ രണ്ട്‌ ഉത്തരം ലഭിക്കാനുള്ള സാദ്ധ്യത ഇല്ലാതാക്കിക്കളയുകയാണ്‌ ഈ വരികളുടെ ഉദ്ദേശം. ഇത്രയും വ്യക്തമായി എഴുതാന്‍ കഴിഞ്ഞാല്‍ "അയാള്‍ ഇതാണോ ഇനി അതാണോ ഉദ്ദേശിച്ചത്‌" എന്നോ "അയാളുടെ വാക്ക്‌ എടുത്ത്‌ എനിക്ക്‌ ഇങ്ങനെയും വിശദീകരിക്കാം" എന്നോ ആരും ചിന്തിക്കില്ല.

ലാളിത്യം
എത്രമാത്രം എന്നത്‌ സന്ദര്‍ഭം അനുസരിച്ചിരിക്കും തീര്‍ച്ചയായും. പക്ഷേ പോസ്റ്റുകള്‍ ബൂലോഗരെ മൊത്തത്തിലും കമന്റുകള്‍ ഒരാളിനെ (മിക്കവാറും പോസ്റ്റ്‌ ഇട്ട ആളിനെ) ഉദ്ദേശിച്ചുമാണല്ലോ സാധാരണ രീതിയില്‍, അതിനാല്‍ പോസ്റ്റുകള്‍ ആരൊക്കെ വായിക്കണമെന്ന് ഉദ്ദേശിച്ചോ അവര്‍ക്കെല്ലാം മനസ്സിലാവുന്ന രീതിയിലായിരിക്കണം. മിക്ക കാര്യങ്ങളും ജാര്‍ഗണില്‍ മൂടുന്നത്‌ ഒന്നുകില്‍ സൌകര്യത്തിനോ അല്ലെങ്കില്‍ ഇത്രയും അറിയുമെന്ന് കാണിക്കാനോ ആകും. സൌകര്യവും സ്വയം പ്രദര്‍ശനവും നടന്നേക്കും പക്ഷേ
പോസ്റ്റ്‌ പ്രയോജനമില്ലാതെയോ അല്ലെങ്കില്‍ ദുര്‍വിനിയോഗിക്കപ്പെട്ടോ പോകുകയേയുള്ളു.

ഒരു ടെക്നിക്കല്‍ ഡിസ്കഷനു സാങ്കേതിക പദങ്ങള്‍ ഉപയോഗിക്കാം, പങ്കെടുക്കണമെന്ന് നമ്മള്‍ ഉദ്ദേശിച്ചവരെല്ലാം ആ രീതി ഇഷ്ടപ്പെടുന്നവര്‍ ആണെങ്കില്‍. പീര്‍ ലെവല്‍ (എന്താ പറയുക മലയാളത്തില്‍?) വിവരണം ആണ്‌ എറ്റവും സൌകര്യവും എളുപ്പവും. എന്റെ ജോലിയെക്കുറിച്ച്‌ കരീം മാഷിനോട്‌ സംസാരിക്കുമ്പോള്‍ എനിക്ക്‌ അങ്ങനെ ചെയ്യാം, പക്ഷേ നളനും കൂടി പങ്കെടുക്കണമെന്നോ വക്കാരി കൂടി അറിയാനാണു ഞാന്‍ പോസ്റ്റ്‌ ഇടുന്നതെങ്കിലോ ഈ രീതി പറ്റില്ല. ഞാന്‍ ചക്കെന്നു പറയും കേള്‍ക്കുന്നവര്‍ കൊക്കെന്നു കേള്‍ക്കും.

കുട്ടികള്‍ക്കു വേണ്ടി എഴുതുന്നത്‌ ഏറ്റവും ആയാസകരമാകുന്നത്‌ ഇതുകൊണ്ടാണ്‌. പക്ഷേ അറിവിന്റെ ഉപഭോക്താവെന്ന് നമ്മളുദ്ദേശിച്ച ആളിനു ചിന്താക്കുഴപ്പമുണ്ടാക്കിയാല്‍ ഒന്നും എഴുതാത്തതിലും വലിയ റിസ്ക്‌ അതുകൊണ്ട്‌ ഉണ്ടാകുന്നു.

എഴുത്തുകാരന്റെ രാഷ്ട്രീയം
---------------------------

ഇജസ്‌ഡം ജെനറിസ്‌
വാക്കുക്കള്‍ എങ്ങനെ വ്യാഖ്യാനിക്കാം എന്നതില്‍ ഒരു അവ്യക്തതയുണ്ടാകുമ്പോള്‍ നിയമം എടുക്കുന്ന ഒരു നിലപാടാണിത്‌. "of the same class" എന്നാണ്‌ ഈ ലത്തീന്‍ പ്രയോഗത്തിന്റെ അര്‍ത്ഥം. ഞാനെഴുതുന്ന എല്ലാ പോസ്റ്റിനെയും അതിനു മുന്നേയുള്ള പോസ്റ്റുകളുടെ രാഷ്ട്രീയവും ഉദ്ദേശശുദ്ധിയും കൊണ്ട്‌ അളക്കും വായനക്കാര്‍. "ആധുനിക ശാസ്ത്രം ശുദ്ധ വിവരക്കേടാണ്‌" എന്ന് ഒരിടത്തു ഞാന്‍
നിരീക്ഷണം നടത്തിയാല്‍ പിന്നെ ഏതുകാലത്ത്‌ ഇടുന്ന ശാസ്ത്ര സംബന്ധിയായ പോസ്റ്റിനെയും കമന്റിനെയും വായനക്കാര്‍ ആ വെളിച്ചത്തില്‍ മാത്രമേ കാണൂ. എന്റെ നിലപാട്‌ മാറിയെങ്കില്‍ തീര്‍ച്ചയായും അത്‌ വായനക്കാരെ അറിയിക്കുകയും എങ്ങനെ എന്തു കൊണ്ട്‌ മാറിയെന്നു പറയുകയും വേണം . ബ്ലോഗ്ഗുകളെ സീക്വന്‍ഷ്യല്‍ ചിന്തകളായാണ്‌ വായനക്കാര്‍ കാണുന്നത്‌, അതില്‍ തീരെ തെറ്റില്ലതാനും.

നിലപാട്‌ വ്യക്തമാക്കല്‍
ആരോ വാസ്തുവിനെ പറ്റി എഴുതി തുടങ്ങിയത്‌ ഏതാണ്ട്‌ ഈ രീതിയില്‍- "എനിക്ക്‌ വാസ്തുവിദ്യയില്‍ തീരെ വിശ്വാസമില്ല, പിന്നെ നിങ്ങള്‍ക്ക്‌ അറിയാന്‍ താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞതിനാല്‍ അറിയാവുന്നത്‌ എഴുതാം..." എത്ര വ്യക്തമായി ആ ബ്ലോഗറുടെ നിലപാട്‌.

എഴുത്തിന്റെ ഉദ്ദേശം എഴുത്തിനുമുന്നേയോ, എഴുത്ത്‌ തീരുമ്പോഴോ അതിലെല്ലാം നല്ല രീതി- എഴുത്തില്‍ തന്നെ വായനക്കാരനു വായിച്ചെടുക്കാന്‍ പറ്റണം.

എഴുത്തുകാരന്റെ സ്വന്തം വ്യാഖ്യാനം
best interpretation is the one given by the author himself എന്നതും ഒരു അംഗീകൃത നിയമമാണ്‌. ഒരു പോസ്റ്റ്‌ എഴുതിയ ആളിനു മനസ്സിലായില്ലെങ്കില്‍ അതിനെ വിശദീകരിച്ചു കൊടുത്ത്‌ മനസ്സിലാക്കിക്കാന്‍ പോസ്റ്റ്‌ ഇട്ടയാളിനു ഉത്തരവാദിത്തമുണ്ട്‌, മനസ്സിലാകുന്ന രീതിയില്‍ എങ്ങനെ എഴുതണം എന്ന് എഴുതുന്നയാളിനു പഠിക്കുകയും ചെയ്യാമല്ലോ

(അതുല്യേ ശ്ശെഡ്ഡാ ഏതു കാശിന്റെ
കാര്യമാ പറയുന്നത്‌, ഈയിടെയായി ടെന്‍ഷന്‍ കൊണ്ടാണോ അതോ ഉറക്കക്കുറവ്‌ മൂലമാണോ, എന്റെ മറവി വല്ലാതെ കൂടി)

Monday, January 08, 2007 2:35:00 pm  
Blogger ചന്ത്രക്കാറന്‍ said...

ദേവന്‍, നന്ദി. ശ്രദ്ധിക്കാം.

പിന്നെ വളരെ കര്‍ശനമായ ഭാഷയില്‍ സംസാരിക്കാനോ എഴുതാനോ തുടങ്ങിയാല്‍ എന്തൊരു ബോറായിരിക്കും? രണ്ടുപേര്‍ സംസാരിക്കുമ്പോള്‍ അവര്‍ക്ക്‌ പൊതുവായുള്ളവ മാത്രമേ മിക്കപ്പോഴും വിനിമയം ചെയ്യപ്പെടൂ എന്നാണ്‌ എന്റെ അനുഭവം. കാര്യമായ ഒരു വിശദീകരണവുമില്ലാതെത്തന്നെ ഈ പോസ്റ്റില്‍ ആദ്യം വന്ന മിക്കവര്‍ക്കും എങ്ങനെ കാര്യം മനസ്സിലായി?

ആ മനസ്സിലാവായ്മ അത്ര നിഷ്കളങ്കമായ ഒന്നാണെന്ന്‌ ദേവന്‍ കരുതുന്നുണ്ടോ?

Monday, January 08, 2007 2:51:00 pm  
Blogger ദേവന്‍ said...

ഈ ത്രെഡിന്റെ കാര്യം മാത്രമല്ല ചന്ത്രക്കാറാ, മൊത്തത്തില്‍ ബൂലോഗത്ത്‌ എഴുതുന്ന കാര്യം പറഞ്ഞെന്നേയുള്ളൂ.

വായിക്കുന്നയാള്‍ മനസ്സിലായില്ലെന്ന് നടിച്ചാലും ഇല്ലെങ്കിലും എഴുതുന്നയാള്‍ അടച്ച പഴുതുകള്‍ തപ്പിയാല്‍ കിട്ടാന്‍ ബുദ്ധിമുട്ടല്ലെ? ഒന്നുമില്ലെങ്കിലും പഴി ഒടുക്കം എഴുതിയവന്റെ തലയിലാകില്ലല്ലോ!

Monday, January 08, 2007 2:59:00 pm  
Blogger അതുല്യ said...

ദേവന്റെ കുറിപ്പ്‌ നന്നായി, അവസരോചിതം.
(Hang him, not let him go free
Hang him not, let him go free!)

പക്ഷെ ചന്ദ്രക്കാരന്‍ പല കാര്യങ്ങളും പറഞ്ഞത്‌ മനസ്സില്ലാക്കേണ്ടവര്‍ മനസ്സിലാക്കി എന്ന് തന്നെയാണു തോന്നുന്നത്‌, അറ്റ്‌ലീസ്റ്റ്‌ 65 ശതമാനമെങ്കില്‍ മനസ്സില്ലാക്കാനുള്ള വകുപ്പുണ്ട്‌. പക്ഷേ മനസ്സിലുള്ളത്‌ മുഴുവനും എഴുതണമെന്ന ഒരു വാശി ചന്ത്രക്കാരനുണ്ടായോ എന്ന് തോന്നുന്നു. അത്‌ കൊണ്ട്‌ മനസ്സ്‌ പാഞ്ഞ വേഗതയില്‍ അക്ഷരങ്ങള്‍ ചലിച്ചില്ലാ, അല്ലെങ്കില്‍ പ്രതിഫലിച്ചില്ലാ എന്ന് മാത്രം. ഒരു പ്രൂഫ്‌ റീഡിങ്ങിഗ്‌ ആവശ്യമായിരുന്ന പോസ്റ്റായിരുന്നു ഇത്‌.

(തന്മാത്രയ്ക്‌ മറുമരുന്നുണ്ട്‌. ഇന്‍ഷ്വറന്‍സ്‌ തുക അനുവദിച്ച്‌ വന്നിട്ടുണ്ട്‌. പോളിസി ഡിറ്റേയ്‌ല്സ്‌ വേഗം എത്തിയ്കുമല്ലോ)

Monday, January 08, 2007 3:09:00 pm  
Blogger ചന്ത്രക്കാറന്‍ said...

ദേവാ, താങ്കളെന്തിന്‌ ഇതിവിടെ എഴുതി എന്ന്‌ എനിക്കു സംശയമുണ്ടായിരുന്നു. ഈ
പോസ്റ്റിനേപ്പറ്റി specific ആയല്ല എഴുതിയതെന്ന്‌ വിശദമാക്കിയതു നന്നായി

Monday, January 08, 2007 3:49:00 pm  
Blogger ദേവന്‍ said...

ബൂലോഗത്തെഴുതുന്നവര്‍ അവരവര്‍ കൊടുക്കാത്ത രീതിയിലെ വ്യാഖ്യാനവും രാഷ്ട്രീയ വശവും ആ പോസ്റ്റുകള്‍ക്ക്‌ വായനക്കാര്‍ കൊടുക്കാതിരിക്കാന്‍ എന്തു ചെയ്യണം എന്നൊന്നു ഉറക്കെ ചിന്തിച്ചതാ ചന്ത്രക്കാറാ. പലരും എഴുതിയിട്ട്‌ "ഞാന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല", എന്നും "ഞാന്‍ അത്തരമൊരു ആവശ്യത്തിനോ സന്ദര്‍ഭത്തിലോ അല്ല അങ്ങനെ പറഞ്ഞതെന്നും" ഒക്കെ എഴുതി കണ്ടിട്ടുള്ളതുകൊണ്ട്‌ എഴുത്തിന്റെ രാഷ്ട്രീയം എങ്ങനെ എഴുത്തുകാരനു തന്നെ വ്യക്തമാക്കാം എന്നു പറയുന്നത്‌ മെയിന്‍ ടോപ്പിക്കിന്റെ ഭാഗമായിക്കോളും എന്നു കരുതി.

Monday, January 08, 2007 4:03:00 pm  
Blogger ചന്ത്രക്കാറന്‍ said...

ഇപ്പോള്‍ നോക്കുമ്പോള്‍ - ശരിയാണ്‌ ദേവന്‍, അത്‌ പോസ്റ്റിന്റെ പ്രധാനവിഷയത്തോട്‌ തീര്‍ച്ചയായും ചേര്‍ന്നുപോകുന്നതുതന്നെ. എന്റെ പിഴ.

Monday, January 08, 2007 4:10:00 pm  
Blogger ചന്ത്രക്കാറന്‍ said...

ദേവന്റെ ഉപദേശം പ്രമാണിച്ച്‌ എന്റെ മുന്‍പിട്ട കമന്റൊക്കെ ഒന്നു നോക്കിയപ്പോഴാണിതു കണ്ടത്‌.

when you are arguing with idiots you are also doing the same

എന്നത്‌


when you are arguing with idiots they are also doing the same


എന്നു തിരുത്തിവായിക്കാനപേക്ഷ

Monday, January 08, 2007 4:21:00 pm  
Blogger ഡാലി said...

97 കമന്ന്റ്! ഒരുമാതിരി നല്ല രീതിയില്‍ തന്നെ പോകുന്ന ചര്‍ച്ച. തഥഗതന്റെ ആദ്യ കമന്റ് കണ്ടതു മുതല്‍ എഴുതാന്‍ തുടങ്ങിയ ഒരു കമന്റാണ് താഴെ. പലരും പറഞ്ഞ് കഴിഞ്ഞ കാര്യങ്ങള്‍. 97 ഉം 98 ഉം തമ്മില്‍ വലിയ വ്യതാസം ഇല്ലാത്ത സ്ഥിതിയ്ക്ക് എന്റെ 2 നയാ പൈസ കൂടി ഇവിടെ ഇടുന്നു.

മൂന്ന് കാര്യങ്ങള്‍ (ജ്ഞാനത്തിന്റെ രാഷ്ട്രീയം, ബ്ലോഗിന്റെ രാഷ്ടീയം, സംസ്കൃതം) ആണ് ഈ പോസ്റ്റില്‍ ഏറ്റവും പ്രസക്തമായി തോന്നുന്നത്. അത് മാത്രം പറയട്ടെ.

1. ജ്ഞാനത്തിന്റെ രാഷ്ടീയം.

പോസ്റ്റിലും ദേവേട്ടന്റേയും മറ്റുള്ളവരുടേയും കമന്റിലും വളരെ വ്യക്തമാണത്.

രണ്ട് തരത്തിലുള്ള അറിവുകളാണ് ഉള്ളത്. ഉല്പാദിപ്പിക്കപ്പെടുന്ന അറിവും സംഭരിക്കപ്പെടുന്ന അറിവും. സാഹിത്യം എന്ന വിഭാഗം അബ്സ്ട്രാക്റ്റ് ആയി മാറ്റി നിര്‍ത്തിയാലും അല്ലെങ്കിലും അതും, അടിസ്ഥാനപരമായ കണ്ടുപിടുത്തങ്ങളും എല്ലാം ഉല്പാദിപ്പിക്കപ്പെടുന്ന അറിവുകളില്‍ വരും. ഇതിന്റെ രാഷ്ടീയം നിയന്ത്രിക്കാന്‍ ഉല്പാദകന്‍ എത്ര ശ്രമിച്ചാലും അത് വളരെ പരിമിതമായിരിക്കും. ഉദ: ഐന്‍സ്റ്റീന്റെ സമവാക്യം, ഡാവിഞ്ചി കോഡ്.

ഇക്കാലത്തെ വിവര പൊട്ടിത്തെറിയ്ക്ക് കാരണമാകുന്നത് ഈ പറഞ്ഞ ഉല്പാദിപ്പിക്കപ്പെടുന്ന അറിവല്ല. സംഭരിക്കപ്പെടുന്ന അറിവാണ്. ഇന്റര്‍ നെറ്റിലെ വിവിധ സൈറ്റുകളില്‍ സൂക്ഷിച്ച് വച്ചിരിക്കുന്ന അറിവുകള്‍ വളരെ എളുപ്പത്തില്‍ കൈയെത്തിയെടുക്കാം എന്നതാണല്ലൊ നോളേജ് എക്സ്പൊഷനു കാരണമായത്. ബൂലോകത്തിലെ ചര്‍ച്ചകളിലും നാം ഈ കാര്യം മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് സംഭരിക്കപ്പെടുന്ന അറിവുകളുടെ രാഷ്ടീയം അറിഞ്ഞ് കൈകാര്യ് ചെയ്യേണ്ട ഒന്നാണ്.

ഇങ്ങനെ സംഭരിക്കപ്പെട്ട അറിവിന് നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ ഉദാഹരണമാണ് സംസ്കൃതത്തില്‍ ഡോക്യുമെന്റേഷന്‍ ചെയ്യപ്പെട്ട ഭാരതീയ അറിവുകള്‍. അതുണ്ടായ കാലത്ത് അതിന്റെ രാഷ്ട്രീയം ബ്രാഹ്മണ്യം സംരക്ഷിക്കല്‍ തന്നെയായിരുന്നു. അതുകൊണ്ടാണല്ലൊ അത് കീഴ്ജാതിക്കാര്‍ക്ക് അപ്രാപ്യമായത്. അങ്ങനെ വന്നപ്പോള്‍ സംസ്കൃതത്തിന്റെ രാഷ്ട്രീയം അറിവിനെ മൊത്തമായി കീഴ്ജാതിക്കാരില്‍ നിന്നും മാറ്റി നിര്‍ത്തി. ഇത് എതിര്‍ക്കപ്പെടേണ്ടതാണെന്ന് ഇന്ന് നമ്മുക്കൊരു സംശയവും ഇല്ല. അറിവ് എല്ലാവര്‍ക്കുമായി കിട്ടേണ്ടത് തന്നെ.

ഈ രണ്ട് തരം അറിവുകളുടെ അടിസ്ഥാനത്തില്‍ ഉമേഷ്ജിയുടെ ബ്ലോഗുകള്‍ പരിശോധിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മിക്ക ബ്ലോഗുകളും രണ്ടാമത്തേതില്‍ പെടുന്നതാണെന്ന് കാണാം. ഭാരതീയ ഗണിതത്തിന്റെ പോസ്റ്റുകളില്‍ അദ്ദേഹം ഇത് വ്യക്തമായി ചെയ്യുന്നു. ഇതിന്റെ രാഷ്ടിയം അദ്ദേഹത്തിനു വ്യകതമാക്കാം. അദ്ദേഹമത് വ്യക്തമാക്കിയിട്ടുണ്ട് (അല്ലെങ്കില്‍ അതിന് ശ്രമിക്കുന്നുണ്ട്) എന്നാണ് മുകളില്‍ കണ്ട ഉമേഷ്ജിയുടെ കമന്റില്‍ നിന്നും മനസ്സിലാകുന്നത് (ഈ പോസ്റ്റില്‍ പറഞ്ഞ ഉമേഷ്ജിയുടെ കൃതി ഉല്പാദിപ്പിക്കപ്പെടുന്ന അറിവിലാണ് ഞാന്‍ പെടുത്തിയിരിക്കുന്നത്). അങ്ങനെയാകുമ്പോള്‍ ഭൂരിഭാഗം വരുന്ന സാമാന്യ ജനങ്ങള്‍ക്ക് വേണ്ടി അദ്ദേഹം അറിവ് സംഭരിക്കുന്നു. അതില്‍ എതിര്‍ക്കപ്പെടേണ്ടത് ഒന്നുമില്ല എന്ന് തോന്നാം.

പക്ഷേ ഉമേഷ്ജിയുടെ പോസ്റ്റിലെ (തന്റെ രാഷ്റ്റ്രീയം എല്ലാ പോസ്റ്റിലും പറഞ്ഞാല്‍ പോലും) ആശയങ്ങള്‍, പ്രതേയ്കിച്ചും സംസ്കൃതം ഡൊക്യുമെന്റേഷനിലുള്ളവ, പണ്ട് ചെയ്യപ്പെട്ടിരുന്നത് പോലെ ഇനിയും സവര്‍ണ്ണതയേയും ജാതിയേയും സംരക്ഷിക്കാന്‍ വ്യഗ്രതപ്പെടുന്നവര്‍ ഉപയോഗിക്കിലേ എന്ന ചോദ്യം ഈ പോസ്റ്റിലെ പോലെ ഉയരാവുന്നതേ ഉള്ളൂ. അതിനെന്താണൊരു പരിഹാരം. എഴുത്തുകാരന്റെ രാഷ്റ്റ്രീയം വ്യക്തമാക്കുന്നത് കൊണ്ട് പരിഹരിക്കരിക്കപ്പെടുന്ന ഒന്നാണ് അത് എന്നെനിക്കു തോന്നുന്നില്ല. സവര്‍ണ്ണ ലേബലുള്ള എന്തും, സംസ്കൃതമുള്‍പ്പെടെ, ഒഴിവാക്കുക എന്നതിനോട് ഒട്ടുമേ യോജിക്കാന്‍ വയ്യ. (ഒരുത്തരം ആരുടെയെങ്കിലും കൈയിലുണ്ടോ? സവര്‍ണ്ണത എന്ന് പറയുമ്പോള്‍ ബ്രാഹ്മണന്‍ എന്ന് മാത്രം മനസ്സിലാക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു എന്നും കൂടി മനസ്സിലാക്കുക)

ഇത് റ്റൈപ്പ് ചെയ്യാന്‍ തുടങ്ങിയിട്ട് നേരം കുറേയായി ഭാഷയുടെ വ്യക്തതയെ പറ്റി ദേവേട്ടന്റെ കമന്റിലും എഴുത്തുകാരന്റെ സ്വന്തം വ്യാഖ്യാനം എന്നൊരു സാദ്ധ്യതയുണ്ട്. എഴുത്തുകാരന്‍ കണ്ടിലെങ്കിലോ വ്യാഖ്യാനിക്കാപ്പെടുന്നത് അദ്ദേഹത്തിന്റെ കാലശേഷം ആണേങ്കിലോ? അത്തരം ഒരു ദീര്‍ഘവിക്ഷണത്തോടെയാണ് ഈ പോസ്റ്റ് എന്ന് കരുതുന്നു.

2. ബ്ലോഗ്ഗിലെ രാഷ്ട്രീയം.

ഈ വിഷയത്തില്‍ കമന്റ് കൊണ്ട് ചാത്തനേറ് നടത്തിയ ഒരു പോസ്റ്റും ഇടത്പക്ഷത്തിന്റെ ബ്ലോഗില്‍ ബൂലോകര്‍ കണ്ടതാണ്. അതില്‍ കൂടുതലൊന്നും പറയുന്നില്ല. എന്നാലും ഒരു കാര്യം. കാപ്പറ്റലിസ്റ്റ്കളായ ഗൂഗിളും യാഹുമൊക്കെയാണ് ബ്ലോഗുകള്‍ തരുന്നതെന്നും അവരുടെ തന്ത്രം വെറും സാമ്പത്തീകത്തിനുമപ്പുറം കുത്തകകള്‍ സൃഷ്ടിക്കുകയെന്നതാണെന്നും വാദിച്ചാലും ശൈശവ ദശയിലുള്ള ബ്ലോഗുകളില്‍ ഇന്ന് കാണാനാവുക അരാജകത്വമാണ്. പ്രത്യേകിച്ചും ഇംഗ്ലീഷ് ബ്ലോഗുകളില്‍. ഏതു രാജ്യക്കാരനണെന്നോ, വംശക്കാരനാണെന്നോ പറയാത്ത വെറും തൂലികാനാമം മാത്രമുള്ള നിഷ്പക്ഷ ബ്ലോഗികളീലെ രാഷ്ടീയ നിലപാടുകള്‍ കൂടുതലും അരാജകത്തിന്റേതാണെന്ന് പറയേണ്ടിയിരിക്കുന്നു. ബ്ലോഗിന്റെ ഒരു പ്രധാന ആശയം തന്നെ എഡിറ്റര്‍, പബ്ലീഷര്‍ എന്ന അതിര്‍ത്തികള്‍ ഇല്ലാതാകുന്ന അരാജകത്വമാണ്. വളരെയധികം സ്വാതന്ത്ര്യം ഈ അരാജകത്വം തരുന്നു. മലയാളം ബ്ലോഗുകളിലേയ്ക്ക് നോക്കുമ്പോഴും വിദേശ മലയാളികള്‍ നിറഞ്ഞ് നില്‍ക്കുന്ന മലയാളം ബ്ലോഗുകളില്‍ ഇന്ന് ഏറ്റവും അധികം പ്രതിഫലിക്കുന്നത് അരാജകത്വം ആണെന്ന് എനിക്ക് തോന്നുന്നു. (വലതുപക്ഷ അരാഷ്ട്രീയ വാദം എന്നൊക്കെ ഇതിനെ ഇനിയും വിളിക്കാറായിട്ടില്ല എന്നാണെന്റെ പക്ഷം). ഈ അരാജകത്വത്തിന്റെ സ്വാതന്ത്ര്യം ഉപയോഗിച്ച് തന്റെ രാഷ്റ്റ്രീയ നിലപാട് വെളിപ്പെടുത്താതിരിക്കാനുള്ള സ്വാതന്ത്ര്യവും ഉമേഷ്ജിയ്ക്കുണ്ട്.

3. സംസ്കൃതം.

മൃതഭാഷയാണ്. വലിച്ചെറിയണ്ട. മ്യൂസിയത്തില്‍ സൂക്ഷിക്കാം എന്നായിരുന്നു എന്റെ നിലപാട്. എന്നാല്‍ ഈ അടുത്തകാലത്ത് ഒരു ഫോറത്തിലെ ഒരു സംവാദത്തിന് ഒരാള്‍ പറഞ്ഞതാണ് സംസ്കൃതം ഒരു പ്രത്യേക ഗണിതമുള്ള ഭാഷയാണ്. ഒരു ഐ. ക്യൂ ലെവലിനു മുകളിലുള്ളവ്ര്ക്കേ അതു പഠിക്കാന്‍ പറ്റൂ. അതാണ് ഇന്നും ദളിതര്‍ക്കത് വഴങ്ങാത്തത് (വാക്കുകള്‍ ഓര്‍മ്മയില്‍ നിന്നാണ്) നാരയണ ഗുരുവും കുമാരനാശാനും എങ്ങനെ സംസ്കൃതം പഠിച്ചു എന്ന് പറഞ്ഞ് ആ ചോദ്യം ഒഴിവാക്കിയെങ്കിലും ദളിതരില്‍ സംസ്കൃതം അറിയുന്നവരും വേണ്ടിയിരിക്കുന്നു എന്നാണ് ഇന്നത്തെ അഭിപ്രായം. (ഐ.ക്യൂ കുറഞ്ഞതോണ്ടാവാം എനിക്ക് ഈ ഭാഷ മനസ്സിലാവത്തത്.)

Monday, January 08, 2007 7:34:00 pm  
Blogger സു | Su said...

ഞാന്‍ സംസ്കൃതം പഠിക്കണം എന്ന് വിചാരിച്ചിരുന്നു. വേണ്ടാന്നു വെച്ചു ഇപ്പോ. ഐ ക്യൂ എന്നൊന്ന് ഉണ്ടല്ലേ. ;)

Monday, January 08, 2007 7:55:00 pm  
Anonymous Anonymous said...

ഡാലി പറഞ്ഞ അവസാന സ്റ്റേറ്റ്മെന്റാണ്‌ നല്ല അസ്സലു രാഷ്ട്രീയം. സാമൂഹ്യപദവിയും ജാതിമേന്മയും ഇല്ലാത്തവര്‍ക്കൊന്നും ഐ ക്യൂ ഉണ്ടാകുമായിരുന്നില്ല പണ്ട്. ഇപ്പോ പണം എന്ന ഫാക്റ്ററിലാണ്‌ ഐ ക്യൂ തൂങ്ങിക്കിടക്കുന്നത്. അല്ലേലും ഈ നാരായണ ഗുരുവും കുമാരനാശാനുമൊക്കെ നല്ല കുടുംബത്തില്‍ പിറന്നതാവാനേ വഴിയുള്ളൂ.. :)

Monday, January 08, 2007 8:20:00 pm  
Anonymous Anonymous said...

ഈ പോസ്റ്റ് നന്നായി.ബൂലോകത്തെ ബ്ലോഗു കളുടെ രാഷ്ട്രീയവും പഠിക്കപ്പെടേണ്ടതു തന്നെ. ഗൂഗിളിന്റെ ചുവട്ടിലാണെന്ന അസംബന്ധം നിലനില്‍ക്കുന്നുവെന്നതും സത്യം.എങ്കിലും ഉമേഷേട്ടനേക്കാള്‍ ഇവിടെ പ്രതിനിധീകരിക്കപ്പെടാന്‍ യോഗ്യന്‍ വക്കാരിയാണെന്നാണ് എന്റെ തോന്നല്‍.

Monday, January 08, 2007 8:58:00 pm  
Blogger Ambi said...

ഈ അനോണീ എന്നെ കണ്ടിട്ടുണ്ട്..എത്ര കൃത്യമായ വിവരണം.ഏറ്റവും നല്ല പടം ഫോട്ടോഷോപ്പില്‍ ഹ്യൂ ഒക്കെ മാറ്റി വെളുപ്പിച്ചാണ് ഞാന്‍ പ്രൊഫൈലില്‍ കൊടുത്തിരുന്നത്..എന്നിട്ടും എന്റനോണി ഭൂതമേ...:)ഒരു ബാച്ചിയെപ്പറ്റി ഇങ്ങനെയൊന്നുമെഴുതരുത്..ആദിയുടേയും വക്കാരിഉടേയുമ്മേലാരോപിച്ചത് ഒരിയ്കലും ബാച്ചികളെപ്പറ്റിയെഴുതിക്കൂടത്തത്..പെണ്ണുകിട്ടില്ല അനോണിയേ..പോട്ട്..അവരുറക്കമാരിക്കും..ആരുമറിയണ്ടാ പോട്ട്..

ഇനിയിങ്ങനെയൊന്നുമെഴുതരുത് കേട്ടാ..

അതു വിട്..

ചന്ത്രക്കാരാ, വ്യക്തിഹത്യ എന്ന പദം അങ്ങയുടെ തന്നെ ഒരു കമന്റില്‍ നിന്ന് ഞാനെടുത്തതാണ്

“ഉദാഹരണങ്ങള്‍ വ്യ്ക്തിഹത്യയിലേക്കായിരിക്കും ചിലപ്പോളെത്തുക“

പക്ഷേ താങ്കളുടെ പോസ്റ്റില്‍ എഴുതിയിരിയ്ക്കുന്നതും അതു തന്നെയാണെന്ന് ഓര്‍മ്മിപ്പിച്ചെന്നേ ഉള്ളൂ..പ്രത്യേകിച്ചും ശംബൂകവധവും രാമായണവും പോലെയൊക്കെയുള്ള പോസ്റ്റെഴുതിയ പണിയ്ക്കര്‍ സാറിനെപ്പറ്റി..

ഇത്തരം ഒരു ജ്ഞാന രാഷ്ട്രീയത്തിനെപ്പറ്റിയുള്ള പോസ്റ്റിന്റെ സകല സാധ്യതകളും കളഞ്ഞുകുളിച്ചു താങ്കളുടെ ആ പരാമര്‍ശം എന്നു കൂടി പറയട്ടേ..അതുകൊണ്ടാണ് വിശദീകരണം ആവശ്യപ്പെട്ടത്.സത്യം പറഞ്ഞാല്‍ എന്റെ അറിവിനായല്ല..എനിയ്ക്കറിവുണ്ടെന്നല്ല..ഉള്ളത് വ്യക്തമാവണമെന്നും തിരുത്തപ്പെടേണ്ടത് തിരുത്തപ്പെടണാമെന്നും എനിയ്ക്കഭിപ്രായമുള്ളതുകൊണ്ട്..

ഒരു ഉത്തരം തരുന്നത് കൂടുതല്‍ അനാവശ്യ സംഘര്‍ഷം ഉണ്ടാക്കുമെങ്കില്‍ വേണ്ടാ..ഇനിയെങ്കിലും മറ്റുള്ളവരെപ്പറ്റിയെഴുതുമ്പോള്‍ ശ്രദ്ധിയ്ക്കുക.അത്രേള്ളൂ..(ഇവിടേ പേരുകള്‍ പറയുന്നതിനു പകരം സര്‍വനാമങ്ങളാണുപയോഗിച്ചതെങ്കില്‍ നമുക്ക് ഞാനല്ല എന്നു കരുതി സമാധാനിയ്ക്കാമായിരുന്നു:)

ഇനി ഒരു ആഫ്(ക്ഷമിയ്ക്കുക)

സംസ്കൃതം എന്റെ അറിവില്‍പ്പെട്ടിടത്തോളം സം-സ്കൃ-തമാണ്.വ്യക്തമായ ചിട്ടവട്ടങ്ങളുള്ള സംസ്കരിച്ച ഭാഷ..അത് എന്നെങ്കിലും വ്യാപകമായി ഒരു ജനവിഭാഗത്തിന്റെ സംസാര ഭാഷയായിരുന്നുവെന്ന് തോന്നുന്നുണ്ടോ..(ഇല്ല എന്നെനിയ്ക്ക് തോന്നുന്നു..അറിവുള്ളവര്‍ തിരുത്തുക..)ഭാരതീയ തത്വശാസ്ത്രം ആ ഭാഷയിലെഴുതപ്പെട്ടു (അതിനും പല കാരണങ്ങള്‍ കേട്ടിട്ടുണ്ട്..ബെന്നിപറഞ്ഞ ശാസ്ത്രീയമായ ഭാഷ-തീസിസെഴുതുമ്പോഴുപയോഗിയ്ക്കുന്ന ഗൌരവ ഭാഷ..നാനാര്‍ഥങ്ങളുള്ള വാക്കുകള്‍ എന്നൊക്കെ) എന്നെതു കൊണ്ട് അതില്‍ താല്‍പ്പര്യമുള്ളവര്‍ ആ ഭാഷ പഠിയ്ക്കുന്നത് നന്നായേക്കും.പിന്നെ ഉണ്ടാക്കിയെടുത്ത ഒരു നിയതമായ ചട്ടക്കൂടുള്ള ഭാഷ എന്ന നിലയില്‍ ലിംഗ്വിസ്റ്റിക്സ് പഠനക്കാര്‍ക്കും വളരെ ഉപയോഗം ചെയ്യും.അതൊന്നുമല്ലെങ്കില്‍ ആ ഭാഷ മറയാക്കി പ്രചരിപ്പിച്ച പ്രതിലോമകര:)മായ ആശയങ്ങളേ പുരോഗമനോന്മുഖമായി എതിര്‍ക്കപ്പെടേണ്ടവന് അതാവശ്യമായേക്കും(ഉണ്ണിത്തിരി മാഷിനെ ഓര്‍ക്കുക) അല്ലാതെ സാധാരണക്കാരനെല്ലാം സംസ്കൃതം പഠിയ്കണമെന്ന് പറയുന്നതില്‍ അര്‍ത്ഥമുണ്ടോ എന്നു പരിശോധിയ്ക്കണം.

പഠിയ്ക്കേണ്ടവര്‍ക്ക് പഠിയ്ക്കാം സ്കൂളില്‍ കുട്ടികള്‍ താല്‍പ്പര്യമുണ്ടങ്കില്‍ പഠിയ്ക്കട്ടേ എന്നു കരുതി ഓപ്ഷനായി ഇടാം..കുറേ സംസ്കൃത ബിരുദധാരികളെങ്കിലും ജോലികിട്ടും.എന്റെ സ്കൂളിലുണ്ടായിരുന്നെങ്കില്‍ ഞാന്‍ പഠിച്ചേനേ.

പക്ഷേ അതാരും പഠിച്ചുപോകരുതെന്നും മ്യൂസിയത്തില്‍ വയ്ക്കണമെന്നും പുസ്തകങ്ങള്‍ കത്തിയ്ക്കണമെന്നും പോലെയുള്ള വാദങ്ങളാണ് അപകടകരം.വാദങ്ങളല്ല അപകടകരം.. അതിനു പിറകിലുള്ള രാഷ്ട്രീയം തന്നെ

ജാതിപരമായി ആ ഭാഷയെ വേര്‍തിരിച്ചതും മതിലുകെട്ടിയതും മറ്റും ആ ഭാഷയല്ല, മനുഷ്യരാണ്.അതുകാരണം ആ ഭാഷയെ വെറുക്കണമെന്നു പറയുന്നത് മണ്ടത്തരം.

“പറച്ചിയില്‍ നിന്നീതല്ലോ പരാശര മുനി പിറന്നൂ
പിറന്നൂ മറ സൂത്രിച്ച മുനി കൈവര്‍ത്തക കന്യയില്‍ “

എന്ന് ശ്രീ നാരായണ ഗുരു പറഞ്ഞിരിയ്ക്കുന്നു.അതായത് വ്യാസന്‍, പിതാവ് പരാശരന്‍, എന്നിവരൊക്കെ ദളിതരാണ്.

ആ സംസ്കൃതം മേലാളരുടേ കൈയ്യിലെത്തിപ്പെട്ടിടത്താണ് അങ്ങയുടേ ജ്ഞാന രാഷ്രീയം കടന്നു വരുന്നത്.സംസ്കൃതത്തിന്റെ ബ്രാഹ്മണവല്‍ക്കരണത്തെപ്പറ്റിയുള്ള പഠനം തന്നെ മതി (ആ വല്‍ക്കരണം തെറ്റാണോ ഭാഷാപരമായി:)ജ്ഞാന രാഷ്ട്രീയത്തിന്റെ ചരിത്രപരമായ നിലപാടുകള്‍ മനസ്സിലാവാന്‍.

ആ രാജാവ് പുരോഹിതന്‍ ദൂഷിതവലയത്തിലേയ്ക്ക് സംസ്ക്രതത്തിനെ വലിച്ചിഴച്ചപ്പോഴും സമാന്തരമായി അവധൂത സന്യാസ മണ്ഡലങ്ങളില്‍ സംസ്കൃതവും തത്വചിന്തയും പഠനം നടക്കുന്നുണ്ടായിരുന്നു.

ഇന്ന് ജാതി ഭരണപരമായി നിലവിലില്ല. ഏതൊരാള്‍ക്കും സര്‍വകലാശാലയില്‍ നിന്ന് സംസ്കൃതം പഠിയ്ക്കാം. പിന്നെയെന്തിന് ആ ഭാഷയെന്ന് കേള്‍ക്കുമ്പോള്‍ നാം വെകളി പിടിയ്ക്കണം.

Monday, January 08, 2007 9:21:00 pm  
Blogger ഉമേഷ്::Umesh said...

ഇതിന്റെ പ്രധാന പ്രതികരണം ഇതുവരെ എഴുതിത്തീര്‍ന്നില്ല. സാന്ദര്‍ഭികമായി ഒന്നുരണ്ടു കാര്യങ്ങള്‍:

1) സംസ്കൃതം പഠിക്കാന്‍ കൂടിയ ഐ. ക്യു. വേണം എന്നതു് ഒരു ഭാഷ മാത്രമായ സംസ്കൃതത്തിനെ ദേവഭാഷയായി മഹത്ത്വവത്‌കരിക്കുന്നതിന്റെ ഭാഗമായ വാദമാണു്. തനി അസംബന്ധം. പന്ത്രണ്ടു കൊല്ലമെങ്കിലും നീണ്ടുനില്‍ക്കുന്ന കഠിനസാധനയിലൂ‍ടെ ഗുരുമുഖത്തു നിന്നു പഠിച്ചാലേ സംസ്കൃതം പഠിയൂ എന്ന പഴയ സിദ്ധാന്തവും ജാതിക്കോമരങ്ങളായ ഗുരുക്കന്മാര്‍ (അതുല്യയുടെ കമന്റിലുണ്ടല്ലോ ഇരുപതാം നൂറ്റാണ്ടിലെ ഉദാഹരണങ്ങള്‍) പഠിപ്പിക്കാത്ത ആളുകള്‍ ഇതു പഠിക്കേണ്ട എന്ന ചിന്താഗതിയില്‍ നിന്നായിരുന്നു.

ഇക്കാരണം കൊണ്ടു തന്നെ സംസ്കൃതം പഠിക്കാന്‍ നല്ല പുസ്തകങ്ങളൊന്നുമില്ലായിരുന്നു. ഉള്ളവയൊക്കെ അദ്ധ്യാപകന്റെ കൂടെയിരുന്നു് ഉരുവിട്ടു പഠിക്കാന്‍ ഉതകുന്ന സിദ്ധരൂപവും ശ്രീരാമോദന്തവും ഒക്കെ ആയിരുന്നു. ഇതിനു വ്യത്യാസം ഉണ്ടാക്കിയതു രണ്ടു ക്രിസ്ത്യാനികളാണു്. ഐ. സി. ചാക്കോ എഴുതിയ “പാണിനീയപ്രദ്യോത”വും, ഫാദര്‍ ജോണ്‍ കുന്നപ്പള്ളിയുടെ “പ്രക്രിയാഭാഷ്യ”വും. ഇവ ഉപയോഗിച്ചു് തത്തമ്മേ പൂച്ച പൂച്ച എന്നതു് ഉരുവിട്ടു പന്ത്രണ്ടു കൊല്ലം കൊണ്ടു കുറേ കാവ്യങ്ങളും മറ്റും പഠിച്ചിട്ടു ഭാഷ പഠിക്കുന്ന രീതിയ്ക്കു പകരം നേരേ ചൊവ്വേ പഠിക്കാം.

അല്ലെങ്കിലും സംസ്കൃതം ദുര്‍ഗ്രഹമാണെന്നു് എനിക്കു തോന്നിയിട്ടില്ല. സംസ്കൃതം ഞാന്‍ ഇതുവരെ വീട്ടിലോ സ്കൂളിലോ ഗുരുമുഖത്തു നിന്നോ കറസ്‌പോണ്ടന്‍സ് കോഴ്സ് വഴി പോലുമോ പഠിച്ചിട്ടില്ല. പുസ്തകങ്ങള്‍ വായിച്ചുള്ള അറിവു മാത്രം. എങ്കിലും സ്കൂളില്‍ പഠിക്കുന്ന കാലത്തു് മലയാളവാര്‍ത്ത കഴിഞ്ഞാല്‍ മനസ്സിലാകുന്ന വാര്‍ത്ത ബലദേവാനന്ദാസാഗര നിര്‍ത്തി നിര്‍ത്തി വായിക്കുന്ന സംസ്കൃതവാര്‍ത്തയായിരുന്നു. ബി ബി സി സ്റ്റൈലിലുള്ള ഇംഗ്ലീഷ് വാര്‍ത്തയും ഒരു വാക്കു പോലും മനസ്സിലാവാത്ത ഹിന്ദി വാര്‍ത്തയും എനിക്കു കീറാമുട്ടികളായിരുന്നു-ഇവ രണ്ടും സ്കൂളില്‍ പഠിച്ചിട്ടു പോലും.

ഈ ഐ. ക്യു. മിഥ്യാധാരണ മറ്റു പലതിനുമുണ്ടു്-ഉദാഹരണം ചെസ്സ്. അതുമൊരു ഫ്യൂഡല്‍ കളിയായതിനാലാവണം. കേരളത്തിലെ ഭൂരിപക്ഷം നല്ല ചെസ്സ് കളിക്കാരെ നോക്കുക. അവരൊന്നും മറ്റെവിടെയെങ്കിലും വലിയ ഐ. ക്യു. കാട്ടിയവരല്ല. അതേ സമയം വലിയ ഐക്യു ഉണ്ടെന്നു് എനിക്കഭിപ്രായമുള്ള ആളുകളെ ചെസ്സില്‍ എന്നെപ്പോലെയുള്ള മൂന്നാം കിട കളിക്കാര്‍ തോല്പിക്കുന്നതും കണ്ടിട്ടുണ്ടു്.

2) സംസ്കൃതം നല്ല ഒരു ഭാഷയാണു്. പക്ഷേ അതുപോലെ നല്ല ഭാഷകള്‍ പലതുമുണ്ടു്. ഇംഗ്ലീഷ് പരിഭാഷ വായിച്ചു ഉമര്‍ ഖയ്യാമിന്റെ ആരാധകനായ ഞാന്‍ ഒരിക്കല്‍ ഒരു ഇറാനിയന്‍ സുഹൃത്തിന്റെ സഹായത്തോടെ അതിന്റെ പേര്‍ഷ്യന്‍ മൂലകൃതി വായിക്കാന്‍ ശ്രമിച്ചു. ആ ഭാഷയുടെ ഭംഗി കണ്ടു് അന്തം വിട്ടു പോയി. സംസ്കൃതത്തിനു മാത്രമുണ്ടെന്നു പ്രചരിക്കപ്പെടുന്ന ചില സവിശേഷതകള്‍ റഷ്യനില്‍ കണ്ടിട്ടുണ്ടു്. അറബി, ലാറ്റിന്‍, ഗ്രീക്ക്, സ്പാനിഷ്, തമിഴ്, തെലുങ്ക്, ഉറുദു തുടങ്ങി ഇംഗ്ലീഷ് വരെ പല ഭാഷകള്‍ക്കും അതിന്റേതായ പ്രത്യേകതകളുണ്ടു്‌-മലയാളത്തിനു വരെ.

3) ഇവയിലെ കൃതികള്‍ മനസ്സിലാക്കാന്‍ ഈ ഭാഷകള്‍ പഠിക്കേണ്ടതില്ല എന്ന കാര്യത്തില്‍ ബെന്നിയോടു യോജിക്കുന്നു. എങ്കിലും അവയിലെ കൃതികളെ ആരെങ്കിലും നമുക്കു പരിഭാഷപ്പെടുത്തിത്തന്നാലല്ലേ നമുക്കു കിട്ടൂ? ഈ പരിഭാഷയില്‍ മൂലകൃതിയിലില്ലാ‍ത്ത രാഷ്ട്രീയം കലരരുതു് എന്നതും പ്രധാനമല്ലേ? അതിനാല്‍ ഇവയെ മനസ്സിലാക്കി പരിഭാഷപ്പെടുത്തിയോ വ്യാഖ്യാനിച്ചോ നമുക്കു് ആരെങ്കിലും പറഞ്ഞു തരുന്നുണ്ടെങ്കില്‍ അതു പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലേ? ഞാന്‍ ഇതാണു ചെയ്യാന്‍ ശ്രമിക്കുന്നതു്.

ഞാന്‍ ദുര്‍വ്യാഖ്യാനങ്ങളെ അപലപിക്കുന്നതില്‍ നിന്നു് ഞാനൊരു വ്യാഖ്യാനവിരോധിയാണെന്നു വക്കാരി തെറ്റിദ്ധരിച്ചതിനു മറുപടിയായി വ്യാഖ്യാനങ്ങളെപ്പറ്റി എന്റെ അഭിപ്രായങ്ങള്‍ ഒരു പോസ്റ്റാക്കാന്‍ ഉദ്ദേശ്യമുള്ളതു കൊണ്ടു കൂടുതല്‍ ഇവിടെ പറയുന്നില്ല.

4) സംസ്കൃതം ജനകീയമാക്കേണ്ട കാര്യമില്ല. ജനകീയമാകാന്‍ തക്കവണ്ണം സംസ്കൃതംവളര്‍ന്നിട്ടില്ല. ലാറ്റിന്‍ പോലെ അതൊരു സൈദ്ധാന്തികഭാഷയായി തുടരുന്നതാണു നല്ല്ലതെന്നു് എനിക്കു തോന്നുന്നു. കൂടുതല്‍ ആളുകള്‍ പഠിക്കുക എന്നതാണു ജനകീയം എന്നതു കൊണ്ടുദ്ദേശിക്കുന്നതെങ്കില്‍, യോജിപ്പുണ്ടു താനും. പക്ഷേ, ആ അഭിപ്രായം മറ്റു ഭാഷകളെപ്പറ്റിയും ഉണ്ടെന്നു മാത്രം.

5) സംസ്കൃതം അമരഭാഷയാണെന്നുള്ള വാദം പോലെ തന്നെ അസംബന്ധമാണു്‌ അതു ചീത്തയും അനാവശ്യവും അപകടകരവുമാണെന്നുള്ള വാദം. ഇതു് എന്നെക്കാള്‍ നന്നായി ദേവരാഗം പറഞ്ഞുകഴിഞ്ഞു.

6) ഇന്‍ഡ്യാ ഹെറിറ്റേജിന്റെ പല പോസ്റ്റുകളും പ്രതിലോമസ്വഭാവമുള്ളതാണെന്നു് എനിക്കും തോന്നിയിട്ടുണ്ടു്. പക്ഷേ, അതു് എന്റെ അഭിപ്രായങ്ങളോടുള്ള വിരുദ്ധത കൊണ്ടാണെന്നാണു് എന്റെ അഭിപ്രായം. പണിക്കര്‍ക്കും ജ്യോതിയ്ക്കും വക്കാരിക്കുമൊക്കെ എന്റെ പല പോസ്റ്റുകളും പ്രതിലോമസ്വഭാവമുള്ളതാണെന്നു തോന്നുന്നുണ്ടാവും. “പ്രതിലോമം”, “പുരോഗമനവാദം” എന്നൊക്കെ പറയുന്നതിനേക്കാള്‍ “ഇടതുപക്ഷം”, “വലതുപക്ഷം”, “സവര്‍ണ്ണപ്രീണനം”, “ആര്‍ഷസംസ്കാരദുരഭിമാനം”, “മാര്‍ക്സിസകടും‌പിടുത്തം”, “ജാതിചിന്ത”, “നിഷ്ക്രിയത്വം”, “സ്വാര്‍ത്ഥത” എന്നൊക്കെ പറയുന്നതല്ലേ ഭേദം?

പ്രതിലോമസ്വഭാവമുണ്ടെന്നു തോന്നുന്ന പോസ്റ്റുകളോടു പ്രതികരിക്കുക-ഈ പോസ്റ്റില്‍ ചെയ്തതു പോലെ. ഇതുപോലെയുള്ള പോസ്റ്റുകളെ ഇനിയും സ്വാഗതം ചെയ്യുന്നു.

7) ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന എന്റെ പോസ്റ്റ് ഞാന്‍ വീണ്ടും വായിച്ചു. എന്റെ മറ്റു പലപോസ്റ്റുകളില്‍ നിന്നും വ്യത്യസ്തമായി അതില്‍ വ്യക്തമായ രാഷ്ട്രീയചിന്താഗതി ഉണ്ടെന്നു തന്നെയാണു് എന്റെ തോന്നല്‍. എന്താണു് ഇതു തന്നെ ചന്ത്രക്കാറന്‍ തെരഞ്ഞെടുക്കാന്‍ കാരണം? അതില്‍ ആരോപിച്ചിരിക്കുന്ന അരാഷ്ട്രീയതയാണോ അതോ അതിലുള്ള മാര്‍ക്സിസ-ഉപാലംഭമാണോ ചന്ത്രക്കാറനെ ചൊടിപ്പിച്ചതു്? ജ്യോതിയെയും വക്കാരിയെയും അതു ചൊടിപ്പിച്ചതു് എനിക്കു മനസ്സിലാക്കാം. കാരണം അവരുടെ അഭിപ്രായങ്ങള്‍ക്കു് ആ പോസ്റ്റ് ഒരു പ്രതിലോമവാദമാണു്. ചന്ത്രക്കാറന്റെ ചിന്താഗതിയ്ക്കു് അതു വിരുദ്ധമാണോ? ആണെങ്കില്‍ ചന്ത്രക്കാറന്‍ അതു ശ്രദ്ധിച്ചു വായിച്ചില്ലെന്നേ ഞാന്‍ പറയൂ.

8) പുള്ളീ, “പരസ്പരവിരുദ്ധം” അറിയാഞ്ഞല്ല. “കോണ്ട്രഡിക്റ്റ്” എന്ന ക്രിയയുടെ മലയാളമായിരുന്നു എനിക്കു വേണ്ടതു്. “ചന്ത്രക്കാരന്‍ സ്വയം -- ചെയ്യുന്നു” എന്നു പറയണം. മറ്റു വിധത്തില്‍ പറയാം. പക്ഷേ, ആ ഡാഷിന്റെ സ്ഥാനത്തു വെയ്ക്കാന്‍ പറ്റിയ ഒരു വാക്കു പറഞ്ഞുതരുമോ?

[ഇതെഴുതുന്നതിനിടയില്‍ മുപ്പതോളം തടസ്സങ്ങള്‍ നേരിട്ടു. രുക്കാവട് കേ ലിയേ ഖേദ് ഹൈ. തിരിച്ചു വരുമ്പോള്‍ എന്താണു് എഴുതിക്കൊണ്ടിരുന്നതു് എന്നു മറന്നു പോകും. ഇതിവിടെ നിര്‍ത്തുന്നു. കൂടുതല്‍ പറയാനുള്ളതു് പിന്നീടു സമയം കിട്ടിയാല്‍ എഴുതാം.]

Monday, January 08, 2007 10:52:00 pm  
Blogger à´¬àµ†à´¨àµà´¨à´¿::benny said...

എങ്ങനെയാണ് ഇന്ത്യാഹെറിറ്റേജ് എന്ന ബ്ലോഗ് പ്രതിലോമകരമാവുന്നത് എന്ന് ചിലരെങ്കിലും ചോദിച്ചു. “സംസ്കൃതത്തിന്റെ അനന്തമായ സാധ്യതകള്‍ കണ്ടു അമ്പരന്നു നില്‍ക്കുന്ന ഒരു വിദ്യാര്‍ത്ഥിയായ” പണിക്കരുടെ ഇന്ത്യാ‌ഹെറിറ്റേജ് ബ്ലോഗില്‍ നിന്ന് ഇതാ ചില പീസുകള്‍ -

1
ഉള്ളടക്കം - സംസ്കൃതത്തില്‍ എഴുതിയിട്ടുള്ള ശ്ലോകങ്ങളില്‍ നിന്ന് ഗുരുവാരാണെന്ന് കണ്ടത്താനുള്ള ശ്രമമാണ് പണിക്കരുടെ “ആചാര്യഃ സര്‍വചേഷ്ടാസു” എന്ന പോസ്റ്റ്. അതിലെ ഒരു മോണോലോഗിതാ -

ബ്ലോഗില്‍ നിന്ന് - “മേല്‍പറഞ്ഞ തരത്തില്‍ ആചാര്യപരീക്ഷ ചെയ്ത്‌ തനിക്കനുയോജ്യനായ ഗുരുവിനെ കണ്ടു പിടിക്കണം. അല്ലാതെ സ്വയം പ്രഖ്യാപിത ഗുരുക്കന്മാരുടെ അടുത്തു നിന്നു പഠിക്കണം എന്ന്‌ നമ്മുടെ ശാസ്ത്രം പറയുന്നില്ല”

കമന്റ് - സംസ്കൃതത്തില്‍ എഴുതിവെച്ചതാണ് നമ്മുടെ ശാസ്ത്രമെന്ന് ഈ മോണോലോഗ് ധ്വനിപ്പിക്കുന്നുണ്ടെങ്കില്‍ പിന്നെയീ പോസ്റ്റിനെ പ്രതിലോമകരമെന്നല്ലാതെ എന്താണ് വിളിക്കേണ്ടത്.

2
ഉള്ളടക്കം - “ഇനി അഥവാ അതാണ്‌ ഹിന്ദു എങ്കില്‍ ഞാന്‍ ഹിന്ദു അല്ല” എന്ന പോസ്റ്റ് നിങ്ങളില്‍ ചിലരെങ്കിലും കണ്ടുകാണും. അതില്‍ നിന്ന് -

ബ്ലോഗില്‍ നിന്ന് - “ശംബൂകന്‍ എന്നൊരു ശൂദ്രന്‍ തപസ്സു ചെയ്തതു കൊണ്ടാണ്‌ അയോദ്ധ്യയിലുള്ള ഒരു ബ്രാഹ്മണന്റെ പുത്രന്‍ മരിച്ചത്‌ എന്ന്‌ നാരദന്‍ ശ്രീരാമനോടു പറഞ്ഞു എന്നും രാമന്‍ നേരെ ചെന്ന് മൂപ്പരെ വാളു കൊണ്ടു വെട്ടി കാലനൂര്‍ക്കയച്ചു എന്നും” ഒരു കഥ വാല്‍‌മീകിരാമായണ കഥയായി പ്രചരിക്കുന്നുണ്ടെത്രെ.

“ഛാന്ദോഗ്യോപനിഷത്തില്‍ ജാബാലയുടെ മകന്‍ സത്യം പറഞ്ഞു എന്ന ഒറ്റ കാരണം കൊണ്ടാണ്‌ ഗുരു അവനെ ബ്രാഹ്മണന്‍ എന്നു സംബോധന ചെയ്ത്‌ ശിഷ്യനാക്കുന്നത്‌. അങ്ങനെയുള്ള സത്യത്തെ വെളിപ്പെടുത്തുന്ന തത്വശാസ്ത്രം ശംബൂകന്റെ പോലൊരു കഥ പറയുമെന്നു കരുതുന്നത്‌ അബദ്ധമാണ്. ഇനി അഥവാ അതാണ്‌ ഹിന്ദു എങ്കില്‍ ഞാന്‍ ഹിന്ദു അല്ല.‌”

കമന്റ് - രാമായണത്തില്‍ നിന്ന് ഛാന്ദോഗ്യോപനിഷത്തിലേക്കും അവിടെ നിന്ന് ഹിന്ദുവിന്റെ നെഞ്ചത്തേക്കും ആണ് ചാട്ടം. ഹനുമാന്‍ പോലും തോറ്റുപോവും. സത്യത്തെ വെളിപ്പെടുത്തുന്ന തത്വശാസ്ത്രമായ ഛാന്ദോഗ്യവും രാമായണവും കളവ് പറയില്ലെന്നും അങ്ങനെ പറഞ്ഞാല്‍ ഞാന്‍ ഹിന്ദുവല്ലെന്നുമാണ് പണിക്കരുടെ വാദം.

3
ഉള്ളടക്കം - വിഗ്രഹങ്ങള്‍ എന്തിനെന്ന് വിശദീകരിച്ച് തരുന്നൊരു പോസ്റ്റുണ്ട്, പണിക്കരുടേതായി. “ന ദേവോ വിദ്യതേ കാഷ്ഠേ” എന്ന ആ പോസ്റ്റില്‍ നിന്ന് -

ബ്ലോഗില്‍ നിന്ന് - ഗഹനമായ വിഷയങ്ങള്‍ മനസ്സിലാക്കുവാന്‍ മാത്രമുള്ള മാനസിക വികാസമില്ലാത്ത ജനസമൂഹത്തിനു ഭക്തിമാര്‍ഗ്ഗത്തില്‍ വിശ്വാസമുറപ്പിക്കുവാനുണ്ടാക്കിയ സങ്കേതമാണ്‌ അമ്പലവും വിഗ്രഹങ്ങളും മറ്റും. ഉദാഹരണം, പട്ടാളത്തില്‍ ചേരുന്നവരില്‍ എല്ലാവരും കമാന്‍ഡറാകില്ല - കാരണം ചിലര്‍ക്ക്‌ അതിനുള്ള ആജ്ഞാശക്തിയില്ലാ- ജന്മനാ തന്നെ, അവര്‍ക്ക്‌ മറ്റുള്ളവരെ അനുസരിക്കാനേ അറിയൂ, കഴിയൂ, ആ നിലവാരത്തിലുള്ളവര്‍ക്ക്‌ ഭക്തിയോഗം.

കമന്റ് - അതെ... അനുസരിക്കാന്‍ മാത്രം അറിയുന്നവര്‍ എല്ലാവരും അങ്ങോട്ട് മാറിനിന്നാട്ടെ.. തിരക്ക് കൂട്ടരുത്.. എല്ലാവര്‍ക്കും കിട്ടും.

ഇനിയും എടുത്തെഴുതാന്‍ നിന്നാല്‍ ഉറങ്ങാനായി നാളെ ലീവെടുക്കേണ്ടി വരും :)

Tuesday, January 09, 2007 12:01:00 am  
Blogger വക്കാരിമഷ്‌ടാ said...

ബെന്നിയുടെ അവസാനത്തെ രണ്ട് കമന്റുകളില്‍ നിന്ന് ബെന്നിയുടെ നിലപാട് വളരെ വ്യക്തമായി.

കണ്ണൂസേ, ഞാന്‍ പറഞ്ഞത്

ഒന്നും വേണ്ട, ലക്ഷങ്ങള്‍ മുടക്കി പാര്‍ട്ടി സമ്മേളനങ്ങളും പ്രകടനങ്ങളും നടത്തുന്ന പാര്‍ട്ടിക്കാരോട് ആ സമ്മേളന വേദിയില്‍ തന്നെ ചെന്ന് ചോദിച്ച് നോക്കിക്കേ, ഇതിന് മുടക്കിയ പൈസ ഉണ്ടായിരുന്നെങ്കില്‍ പത്ത് കര്‍ഷകരെയെങ്കിലും രക്ഷിക്കാന്‍ വയ്യായിരുന്നോ എന്ന്? പ്രകടനത്തിന് ആളെ കൂട്ടാന്‍ വരെ കൊടുക്കുന്നു പണം. ആ പണം അതേ രീതിയില്‍ നാട്ടിലെ പാവങ്ങള്‍ക്ക് കൊടുക്കാമായിരുന്നല്ലോ എന്ന് ചോദിച്ച് നോക്കിക്കേ.

തിരുവമ്പാടിയിലെ തന്നെ ഇപ്രാവശ്യത്തെ ഉപതിരഞ്ഞെടുപ്പിന് ചിലവിട്ട തുകയുടെ പകുതിയുണ്ടായിരുന്നെങ്കില്‍ അവിടുത്തെ രണ്ട് കര്‍ഷകരെയെങ്കിലും ആത്മഹത്യയില്‍ നിന്ന് രക്ഷിക്കാന്‍ വയ്യായിരുന്നോ എന്ന് ചോദിച്ച് നോക്കിക്കേ അവിടുത്തെ പാര്‍ട്ടിക്കാരോട്.

പാര്‍ട്ടി പ്രചരണത്തിനും പാര്‍ട്ടി വളര്‍ത്താനും ആളും അര്‍ത്ഥവും ചിലവാക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് അവരുടേതായ ന്യായീകരണങ്ങളുണ്ട്. അവിടെയും ആ പാര്‍ട്ടിയില്‍ വിശ്വസിക്കുന്ന പാവങ്ങള്‍ അവര്‍ അതിനായി ചിലവിടുന്ന പൈസയെപ്പറ്റി ചോദിച്ചാല്‍ എന്തായിരിക്കും പ്രതികരണം എന്നറിയില്ല.

പൈസ വേണ്ട രീതിയില്‍ ചിലവഴിക്കുക എന്നത് ഏറ്റവും പ്രധാനമാണ്. പക്ഷേ ആ “വേണ്ടരീതി”യ്ക്ക് ഓരോരുത്തര്‍ക്കും ഓരോ നിര്‍വ്വചനമായിരിക്കും.

ഇതിന്റെ വേറൊരു പ്രശ്‌നം പാര്‍ട്ടി ചിലവാക്കുന്നത് ശരിയും പള്ളി ചിലവാക്കുന്നത് തെറ്റും എന്ന് പറയുന്നതും അല്ലെങ്കില്‍ ഏതെങ്കിലും ഒരു വശത്ത് മൌനം പാലിക്കുന്നതും ഒക്കെയാണ്. അങ്ങിനെയുള്ള സമീപനം ആത്മാര്‍ത്ഥമായി ഈ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവരെയും മറ്റുള്ളവര്‍ മുഖവിലയ്ക്കെടുക്കാതിരിക്കാന്‍ കാരണമാവുന്നു എന്ന് തോന്നുന്നു.

അതുല്ല്യേച്ചിയും ഫൈസലും പറയുന്നതിനോട് യോജിക്കാനാണ് തോന്നുന്നത്. ചില വിശ്വാസങ്ങള്‍ അങ്ങിനെയാണ്. രാഷ്ട്രീയ പാര്‍ട്ടികളിലുള്ള ചിലരുടെ വിശ്വാസങ്ങള്‍ പോലും അത്ര പെട്ടെന്ന് മാറ്റാന്‍ പറ്റുന്നില്ല, അപ്പോള്‍ പിന്നെ മതങ്ങളുടെ കാര്യം പറയണോ"
(അത് പറഞ്ഞത് അതുല്ല്യേച്ചിയും ഫൈസലും ഇതൊക്കെ ചോദ്യം ചെയ്യുന്നതിന്റെ പ്രായോഗിക വശങ്ങളെ അടിസ്ഥാനമാക്കി പറഞ്ഞതിനെ അടിസ്ഥാനമാക്കി)

അത്:

യാഗങ്ങള്‍ ഒരു വിശ്വാസത്തിന്റേയും സാമുദായിക രീതിയുടേയും പ്രശ്‌നമാണ്‌. ഇതുപോലുള്ള ദുരാചാരങ്ങളെ എതിര്‍ക്കുന്നതില്‍ അര്‍ത്ഥമില്ല"

ഇങ്ങിനെയും വ്യാഖ്യാനിക്കാമല്ലേ :)

(ഉദ്ദേശിച്ചത് പള്ളിയെ എതിര്‍ക്കാം പാര്‍ട്ടിയെ എതിര്‍ക്കില്ല എന്ന നിലപാടിനെയായിരുന്നു; രണ്ടിടത്തും സംഗതി വിശ്വാസമാണെന്ന വിശ്വാ‍സത്തില്‍).

.............................

ചന്ത്രക്കാറന്റെ കമന്റ്:

വക്കാരീ, സാധരണക്കാര്‍ എന്നുപറഞ്ഞാല്‍ ബുദ്ധിപരമായി സാധാരണക്കാരായവര്‍ എന്നല്ല അര്‍ത്ഥം, caste hierarchy യില്‍ സാധാരണക്കാര്‍ എന്നാണ്‌

എല്ലാ രീതിയിലും സാധാരണക്കാര്‍ എന്നേ ഉദ്ദേശിച്ചുള്ളൂ.

ഇപ്പോള്‍ പൂജ്യം കണ്ടുപിടിച്ചതു "നമ്മാ"ണെന്നു വീരവാദം മുഴക്കാന്‍ ഉപകരിക്കുമെന്നല്ലാതെ ആധുനികസമൂഹത്തിലെ ഏതെങ്കിലും പ്രക്രിയയില്‍ സംസ്കൃതത്തിന്‌ സ്ഥാനമുണ്ടെന്നുതോന്നുന്നില്ല

കണ്ടുപിടുത്തങ്ങളുടെ ഒറിജിനല്‍ ആശയം വ്യക്തമാവുകയാണെങ്കില്‍ ആധുനിക ശാസ്ത്രത്തിലും അതുകൊണ്ട് പ്രയോജനമുണ്ട് എന്ന അഭിപ്രായക്കാരനാണ് ഞാന്‍.

(പിന്നേ, നമ്മള്‍ കണ്ടുപിടിച്ചില്ലെങ്കില്‍ പൂജ്യമില്ലാതെ ലോകം തെണ്ടിപ്പോയേനെ!)

കഷ്ടം തോന്നുന്നു.

അപ്പോള്‍ സംസ്കൃതവും അതിലെ ജ്ഞാനവും മറ്റുള്ളവര്‍ പഠിച്ചോട്ടെ ഞങ്ങള്‍ വേറെ വല്ലതുമൊക്കെ പഠിച്ചോളാം എന്ന വിദ്യ. ബെന്നിയുടെ ചോദ്യം " വക്കാരിയുടെ ബന്ധുക്കളുടെ കുട്ട്യോളേതെങ്കിലും സംസ്കൃത വിദ്യാലയത്തില്‍ പഠിക്കുന്നുണ്ടോ? " പ്രസക്തം

അതല്ലല്ലോ ഉദ്ദേശിച്ചത്.
........................
പണിക്കര്‍ മാഷിന്റെ ബ്ലോഗ് എങ്ങിനെ പ്രതിലോമകരമാവുമെന്ന് ബെന്നി ബെന്നിയുടെ അഭിപ്രായം പറഞ്ഞു. ചന്ത്രക്കാറന്‍ ഇന്ന് പറയും. അവരുടെ വാദങ്ങളായിരുന്നു അറിയേണ്ടിയിരുന്നതും. ബെന്നിയുടെയും ചന്ത്രക്കാറന്റെയും സംസ്കൃതഭാഷയോടും ഭാരതീയപൈതൃകത്തോടും ശാസ്ത്രപൈതൃകത്തോടുമൊക്കെയുള്ള നിലപാടുകള്‍ ബോണസ്സായും അറിഞ്ഞു.
............................

ഉമേഷ്‌ജിയുടെ കമന്റ്:

സംസ്കൃതം ജനകീയമാക്കേണ്ട കാര്യമില്ല. ജനകീയമാകാന്‍ തക്കവണ്ണം സംസ്കൃതംവളര്‍ന്നിട്ടില്ല. ലാറ്റിന്‍ പോലെ അതൊരു സൈദ്ധാന്തികഭാഷയായി തുടരുന്നതാണു നല്ല്ലതെന്നു് എനിക്കു തോന്നുന്നു. കൂടുതല്‍ ആളുകള്‍ പഠിക്കുക എന്നതാണു ജനകീയം എന്നതു കൊണ്ടുദ്ദേശിക്കുന്നതെങ്കില്‍, യോജിപ്പുണ്ടു താനും. പക്ഷേ, ആ അഭിപ്രായം മറ്റു ഭാഷകളെപ്പറ്റിയും ഉണ്ടെന്നു മാത്രം

കൂടുതല്‍ ആള്‍ക്കാര്‍ പഠിക്കുക എന്നു തന്നെയാണ് ഉദ്ദേശിച്ചത് ഉമേഷ്‌ജീ. സംസ്കൃതത്തെ ബെന്നിയുടെയും ചന്ത്രക്കാറന്റെയും രീതിയില്‍ നിഷേധിക്കരുതെന്നേ ഉദ്ദേശിച്ചുള്ളൂ. സംസ്കൃതം അടിച്ചേല്‍‌പ്പിക്കണമെന്നും പറഞ്ഞില്ല. അംബി പറഞ്ഞതു തന്നെ.

5) സംസ്കൃതം അമരഭാഷയാണെന്നുള്ള വാദം പോലെ തന്നെ അസംബന്ധമാണു്‌ അതു ചീത്തയും അനാവശ്യവും അപകടകരവുമാണെന്നുള്ള വാദം.

പൂര്‍ണ്ണമായും യോജിക്കുന്നു.

(ബെന്നി ബെന്നിയുടെ അഭിപ്രായങ്ങള്‍ വ്യക്തമായി എഴുതിയതുപോലെ എഴുതുകയാണെങ്കില്‍ പോയിന്റ് ബൈ പോയിന്റ് ഖണ്ഡിക്കണമെന്നുള്ളവര്‍ക്ക് ഖണ്ഡിക്കാം, അനുകൂലിക്കണമെന്നുള്ളവര്‍ക്ക് അനുകൂലിക്കാം. അത് തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചതും).

Tuesday, January 09, 2007 6:40:00 am  
Blogger വക്കാരിമഷ്‌ടാ said...

അനംഗാരിയുടെ കമന്റ് ഇപ്പോഴാണ് കണ്ടത്. അനംഗാരി പറയുന്നതുപോലെ ചുരുങ്ങിയ വാക്കുകളില്‍ വസ്തുനിഷ്ഠമായി പറയാന്‍ എനിക്ക് പറ്റിയില്ല.

ഞാന്‍ അറിവുകള്‍ രൂപപ്പെടുത്തുന്നത് എങ്ങിനെയൊക്കെയാണെന്ന് യാത്രാമൊഴിയോട് പറഞ്ഞത് വാസ്തവം തന്നെയാണ്.

Tuesday, January 09, 2007 8:14:00 am  
Blogger à´¬àµ†à´¨àµà´¨à´¿::benny said...

"സംസ്കൃതം അമരഭാഷയാണെന്നുള്ള വാദം പോലെ തന്നെ അസംബന്ധമാണു്‌ അതു ചീത്തയും അനാവശ്യവും അപകടകരവുമാണെന്നുള്ള വാദം.."

എത്ര നിഷ്കളങ്കവും സ്‌ട്രെയിറ്റും ആയിട്ടുള്ള വാചകം അല്ലേ?

സംസ്കൃതഭാഷയും ബന്ധപ്പെട്ട കൃതികളും ഉപയോഗപ്പെടുത്തി‍, കാലാകാലങ്ങളായി ഇന്ത്യന്‍ സാമൂഹിക/രാഷ്ട്രീയ അവസ്ഥയില്‍ നടന്നുവന്ന/നടന്നുവരുന്ന വൃത്തികേടുകളെപ്പറ്റി ഇനിയും എഴുതണോ? ഈ വൃത്തികേടുകളെ ഒറ്റയടിക്കാണ് വക്കാരിയുടെ “നിഷ്കളങ്ക വാദം” വെള്ളപൂശുന്നത്. (വക്കാരി ഇത് അറിഞ്ഞിട്ട് ചെയ്തതാവുമെന്ന് ഞാന്‍ കരുതുന്നില്ല.)

അതായത്, സംസ്കൃതത്തെ എതിര്‍ക്കുന്നതും അനുകൂലിക്കുന്നതും ഒരുപോലെ അസംബന്ധമാണ് ഇപ്പോഴെന്ന്. ഇതുവരെ അനുകൂലിച്ച്, വേണ്ടത്ര ലാഭമുണ്ടാക്കിയവരെ നമുക്ക് കണ്ടില്ലെന്ന് നടിക്കാം, പക്ഷേ, ഇനിയാരും എതിര്‍ക്കാന്‍ പാടില്ല.

ജ്ഞാനത്തിന്റെ രാഷ്ട്രീയം മനസിലായില്ലെന്ന് പലരും എഴുതിക്കണ്ടു. ദേ, വക്കാരിയുടെ ഈ പ്രസ്താവന ജ്ഞാനരാഷ്ട്രീയത്തിന് അസ്സല്‍ ഉദാഹരണമാണ്.

“സംസ്കൃതം അമരഭാഷയാണെന്ന് വാദിക്കുന്നതും എതിര്‍ക്കുന്നതും ഒരുപോലെ അസംബന്ധം” എന്ന പ്രസ്താവന സൃഷ്ടിക്കുന്ന രാഷ്ട്രീയമുണ്ടല്ലോ വക്കാരീ (അതായത് സംസ്കൃതം നല്ലതും ചീത്തയുമല്ല എന്ന ന്യൂട്രല്‍ അവസ്ഥ ആരെയാണ് സഹായിക്കുക എന്നതാണതിന്റെ രാഷ്ട്രീയം), അതിനെയാണ് ഈ പോസ്റ്റുകൊണ്ട് എതിര്‍ക്കാന്‍ ചന്ത്രക്കാരന്‍ ശ്രമിച്ചത്.

(ഒരു സംശയം, വക്കാരി, ബ്രാഹ്മണകുലജാതനാണോ?)

ചന്ത്രക്കാരോ, നിര്‍ത്താം കേട്ടോ.. കമന്റ് നൂറുകടന്നു, പോസ്റ്റ് തൂങ്ങുന്നു.. ഇനിയും ഇത് നീട്ടണോ?

Tuesday, January 09, 2007 8:49:00 am  
Blogger വക്കാരിമഷ്‌ടാ said...

ബെന്നീ:

വക്കാരിയുടെ നിഷ്‌കളങ്കത എങ്ങിനെയാണ് വന്നതെന്ന് തൊട്ടുമുകളിലുള്ള ചില കമന്റുകള്‍ വായിച്ചാല്‍ മനസ്സിലാവും.

“സംസ്കൃതഭാഷയും ബന്ധപ്പെട്ട കൃതികളും ഉപയോഗപ്പെടുത്തി‍, കാലാകാലങ്ങളായി ഇന്ത്യന്‍ സാമൂഹിക/രാഷ്ട്രീയ അവസ്ഥയില്‍ നടന്നുവന്ന/നടന്നുവരുന്ന വൃത്തികേടുകളെപ്പറ്റി ഇനിയും എഴുതണോ? ഈ വൃത്തികേടുകളെ ഒറ്റയടിക്കാണ് വക്കാരിയുടെ “നിഷ്കളങ്ക വാദം” വെള്ളപൂശുന്നത്“

എലി, ഇല്ലം മുതലായ പദങ്ങള്‍ ഓര്‍മ്മ വരുന്നു.

വക്കാരി ഇത് അറിഞ്ഞിട്ട് ചെയ്തതാവുമെന്ന് ഞാന്‍ കരുതുന്നില്ല

ബെന്നിയെപ്പോലുള്ളവര്‍ പറഞ്ഞാണ് പലതും അറിഞ്ഞത്. ആ അറിഞ്ഞതിനെപ്പറ്റി കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് പലതും അറിഞ്ഞതുപോലെയല്ലെന്നും ഇല്ലാത്ത കാര്യങ്ങള്‍ വരെ ഉണ്ടെന്ന് അറിയിച്ചിരുന്നെന്നും മനസ്സിലായി (വിക്കിപ്പീഡിയയൊക്കെ തന്നെ-അവിടെ കാര്യങ്ങളുടെ ഉള്ള വശങ്ങളെല്ലാം എഴുതുന്നത് കാരണം ബെന്നിയെപ്പോലുള്ളവര്‍ക്ക് വലിയ താത്‌പര്യം കാണില്ലല്ലോ അല്ലേ-വേണ്ടത് മാത്രം കോപ്പി-പേസ്റ്റ് ചെയ്യാമെന്നുള്ള സൌകര്യവുമുണ്ട് :) )

Tuesday, January 09, 2007 9:11:00 am  
Blogger വക്കാരിമഷ്‌ടാ said...

This comment has been removed by a blog administrator.

Tuesday, January 09, 2007 9:15:00 am  
Blogger വക്കാരിമഷ്‌ടാ said...

ബെന്നി ഏത് കുലജാതനാണെങ്കിലും ആളൊരു നിഷ്‌കളങ്കനാണെന്ന് മനസ്സിലായി :)

qw_er_ty

Tuesday, January 09, 2007 9:17:00 am  
Blogger യാത്രാമൊഴി said...

ദേ വക്കാരി വീണ്ടും...

പണ്ട് ശൂദ്രന്റെ ചെവിയില്‍ ഈയമൊഴിച്ച ബ്രാഹ്‌മണനെ ഓര്‍മ്മ വരുന്നു :)


ശൂദ്രന്റെ ചെവിയില്‍ ഈയമൊഴിച്ച ബ്രാഹ്മണനെ ഓര്‍ക്കുമ്പോള്‍ വക്കാരിക്ക്‌ നല്ല സ്മൈലി വരുന്നുണ്ട്‌!

എങ്ങനെ വരാതിരിക്കും, ഇതുപോലെ ഹാസ്യരസപ്രധാനമായ ഒരു വിനോദമാര്‍ഗം വേറെ എന്തുണ്ട്‌?

ഉരുകിയ ഈയം വീണു പൊള്ളിയത്‌ ചെവിയില്‍ മാത്രമല്ല ഒരു ജനതയുടെ ഹൃദയത്തിലുമാണല്ലോ. അതിന്റെ വടുക്കള്‍ ഇന്നും തിണര്‍ത്ത്‌ വിങ്ങിക്കിടക്കുന്നുമുണ്ട്‌.

അതുകൊണ്ട്‌ തന്നെ വക്കാരിക്ക്‌ ചിരിക്കാതെ നിവൃത്തിയില്ല!

ഇന്റര്‍നെറ്റ്‌ കളരിയില്‍ നിന്ന് "പുരോഗമന" ചിന്താഗതിയും, മഹത്തായ ഭാരതീയ പൈതൃകവും ഒക്കെ പഠിച്ചു വരുന്ന വക്കാരി ഇങ്ങനെ ചിരിച്ചില്ലെങ്കിലാണു അല്‍ഭുതം (ഇതേ ചിരികൊണ്ടാണല്ലോ പലരും ആയുസ്സു കൂട്ടിപ്പോന്നത്‌).

ഇന്റര്‍നെറ്റ്‌ മാധ്യമം ഇന്‍ഡ്യയില്‍ പ്രചരിച്ചുതുടങ്ങുന്ന ആദ്യകാലഘട്ടങ്ങളില്‍ തന്നെ, പ്രവാസികളായ (കൂടുതലും അമേരിക്കന്‍) ഒരു പറ്റം "കാര്യവാഹക ചിന്തകര്‍" അതിന്റെ ദൂരവ്യാപകമായ വിനിമയ സാധ്യത മുതലെടുത്ത്‌ ഇന്റര്‍നെറ്റില്‍ അഴിച്ചുവിട്ട മതമൗലീകവാദ പ്രൊപഗാന്‍ഡകള്‍ക്ക്‌ ഫലം കണ്ട്‌ തുടങ്ങിയതിന്റെ വ്യക്തവും "നിഷ്കളങ്കവുമായ" തെളിവാണു വക്കാരി കാണിച്ചുതരുന്നത്‌.

വക്കാരിയുടെ രാഷ്ട്രീയവും പകല്‍ പോലെ വ്യക്തം.

ഇനി എഴുത്തിന്റെ (സാഹിത്യത്തിന്റെ) രാഷ്ട്രീയം

സാഹിത്യം പോലെ കരുത്തുറ്റതും, മനുഷ്യമനസ്സുകളില്‍ ആഴത്തില്‍ സ്വാധീനിക്കാന്‍ കഴിവുള്ളതുമായി മറ്റൊന്നുമില്ല എന്നാണു എനിക്ക്‌ തോന്നുന്നത്‌. ആ നിലയ്ക്ക്‌ അത്‌ സൃഷ്ടിക്കുന്ന, നിലനിര്‍ത്തുന്ന രാഷ്ട്രീയവും അങ്ങനെ തന്നെ.

ഭാരതത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനതയുടെ ജീവിതം ഇന്നും വ്യാസന്റെയും വാത്മീകിയുടേയും മഹത്തായ സാഹിത്യഭാവനയില്‍ തളച്ചിടപ്പെട്ടിരിക്കുകയാണു.

ഇനിയുമൊരു വിഭാഗം അതിനും മുന്‍പുണ്ടായിരുന്ന ഋഷികളുടെ ഉന്മത്തഭാവനയില്‍ ഹര്‍ഷപുളകിതരായി അതില്‍ നിന്നും സൃഷ്ടിച്ചെടുത്ത രാഷ്ട്രീയമുപയോഗിച്ച്‌ ഒരു വിഭാഗം മനുഷ്യരെ നിരന്തരം മാര്‍ജിനലൈസ്‌ ചെയ്തു പോരുന്നു.

ബൈബിള്‍ സാഹിത്യവും, ഖുറാന്‍ സാഹിത്യവുമെല്ലാം ഇതേപോലെ രാഷ്ട്രീയം സൃഷ്ടിച്ചെടുക്കുന്നതില്‍ വിജയിച്ചു. അതെല്ലാം ജനിച്ചു വീണ മണ്ണും കടന്ന് അധിനിവേശത്തിന്റെയും, സാമ്രാജ്യത്വത്തിന്റെയും രാഷ്ട്രീയം രുചിച്ചറിയാനുള്ള ആയുധമാക്കപ്പെടുകയും ചെയ്തു.

മേല്‍പ്പറഞ്ഞതില്‍ ചിലതെങ്കിലും മനുഷ്യര്‍ എഴുതിയുണ്ടാക്കിയതല്ലെന്നും, അതാത്‌ ദൈവങ്ങള്‍ക്ക്‌ നട്ടുച്ചയ്ക്ക്‌ തോന്നിയ സര്‍ഗ്ഗവേദന എഴുതിത്തീര്‍ത്തതാണെന്നും, അല്ലെങ്കില്‍ ഏതെങ്കിലും തിരഞ്ഞെടുക്കപ്പെട്ട വിശിഷ്ടവ്യക്തിയെ വിളിച്ചുവരുത്തി അശരീരിയായി എറിഞ്ഞുകൊടുത്തതാണെന്നുമൊക്കെ ഉറച്ച്‌ വിശ്വസിക്കുന്നവരാണു ഭൂരിപക്ഷവും എന്നതില്‍ നിന്നും ഈ സാഹിത്യസൃഷ്ടികള്‍ രൂപപ്പെടുത്തിയെടുത്ത വിശ്വാസപ്രമാണങ്ങളുടെ ശക്തിവിശേഷം മനസ്സിലാക്കാവുന്നതേയുള്ളൂ.


പ്രത്യക്ഷത്തില്‍ മതങ്ങളുടെ വളര്‍ച്ചയ്ക്ക്‌ ഹേതുവായ ഈ സാഹിത്യരചനകള്‍ സൃഷ്ടിച്ചെടുത്ത പ്രതിലോമപരമായ രാഷ്ട്രീയത്തെ ചെറുത്തു തോല്‍പ്പിക്കുവാന്‍ ഒരു പരിധിവരെ (ചില ദേശങ്ങളിലെങ്കിലും) ഇടതുപക്ഷ പ്രത്യയശാസ്ത്രങ്ങള്‍ക്ക്‌ കഴിഞ്ഞിരുന്നു. പക്ഷെ പ്രത്യയശാസ്ത്രങ്ങളുടെയും വീര്യം തന്ത്രപൂര്‍വ്വം കുറച്ചു കൊണ്ടുവരുന്നതില്‍ വിജയിക്കുകയാണു മതങ്ങള്‍, അഥവാ മതങ്ങള്‍ക്ക്‌ ഹേതുവായ സാഹിത്യം സൃഷ്ടിച്ചെടുത്ത മലിനരാഷ്ട്രീയം.

Tuesday, January 09, 2007 11:02:00 am  
Blogger ഉമേഷ്::Umesh said...

ബെന്നീ,

സംസ്കൃതം അമരഭാഷയാണെന്നുള്ള വാദം പോലെ തന്നെ അസംബന്ധമാണു്‌ അതു ചീത്തയും അനാവശ്യവും അപകടകരവുമാണെന്നുള്ള വാദം.

ഇതു പറഞ്ഞതു ഞാനാണു്. വക്കാരിയല്ല.

സവര്‍ണ്ണമേധാവിത്വവും ജാതിവ്യവസ്ഥയും ജ്ഞാനം വരേണ്യവര്‍ഗ്ഗത്തില്‍ മാത്രം ഒതുക്കിനിര്‍ത്തിയതും തീണ്ടലും തൊടീലുമൊക്കെ നമ്മുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളാണു്. അവയെ മറക്കാന്‍ അത്ര എളുപ്പം സാദ്ധ്യവുമല്ല. അതിനു സംസ്കൃതത്തോടാണോ വിരോധം? തമിഴ്‌നാടു സര്‍ക്കാര്‍ മുല്ലപ്പെരിയാറ്റിലെ വെള്ളം ചോര്‍ത്തുന്നതിനു തമിഴ് ഭാഷയോടും അമേരിക്കക്കാരന്റെ സാമ്രാജ്യത്വത്തിനു് ഇംഗ്ലീഷ് ഭാഷയോടും മുസ്ലീം തീവ്രവാദത്തിനു അറബിഭാഷയോടുമൊക്കെയാണോ വിരോധിക്കേണ്ടതു്?

പൂജ്യത്തിന്റെ കണ്ടുപിടിത്തത്തെപ്പറ്റി രണ്ടുമൂന്നു കമന്റുകള്‍ കണ്ടു. ഗണിതശാസ്ത്രചരിത്രത്തിലെ നാഴികക്കല്ലു തന്നെ അതു്. പൂജ്യം ബാബിലോണിയക്കാര്‍ കണ്ടുപിടിച്ചു എന്നു പറയുന്നതു് ഭാരതീയര്‍ കാല്‍ക്കുലസ് കണ്ടുപിടിച്ചു എന്നു പറയുന്നതുപോലെയാണു്. അതിന്റെ പൂര്‍ണ്ണമല്ലാത്ത ഒരു കണ്‍സെപ്റ്റ് ഉണ്ടായിരുന്നു എന്നര്‍ത്ഥം.

പൂജ്യത്തിന്റെ കണ്ടുപിടിത്തത്തിന്റെ അര്‍ത്ഥം ശരിക്കറിയാവുന്നവര്‍ കുറവാണു്. ഒരു വശത്തു് വേദങ്ങളില്‍ പൂജ്യം ഉണ്ടായിരുന്നു എന്നു പറയുന്ന മൌലികവാദികള്‍. മറ്റൊരു വശത്തു് പൂജ്യത്തിന്റെ കണ്ടുപിടിത്തം ഒരു കണ്ടുപിടിത്തമേ അല്ല എന്നു പറയുന്ന വാമവാദികള്‍. ഇവയ്ക്കിടയ്ക്കു് ആരുമില്ലേ?

പൂജ്യം ഭാരതത്തിലാണു കണ്ടുപിടിച്ചതു് എന്നു് അഭിമാനപുളകിതരായി പറയുന്നവരും ഒന്നോര്‍ക്കണം. ബാബിലോണിയക്കാരുടെ കണ്‍സെപ്റ്റില്‍ നിന്നു് അവര്‍ക്കു കഴിയാതെ പോയ place value system ഉണ്ടാക്കാന്‍ ഭാരതീയര്‍ക്കു കഴിഞ്ഞതിനെയാണു പൂജ്യത്തിന്റെ കണ്ടുപിടിത്തം എന്നു പറയുന്നതു്. അതു വേദകാലത്തു സംഭവിച്ചതല്ല. ആര്യഭടനും ശേഷം ക്രി. പി. ആറാം നൂറ്റാണ്ടിനും ശേഷമാണു് അതു സംഭവിച്ചതു്.

Tuesday, January 09, 2007 12:35:00 pm  
Blogger പുള്ളി said...

>> “പരസ്പരവിരുദ്ധം” അറിയാഞ്ഞല്ല. “കോണ്ട്രഡിക്റ്റ്” എന്ന ക്രിയയുടെ മലയാളമായിരുന്നു എനിക്കു വേണ്ടതു്. “ചന്ത്രക്കാരന്‍ സ്വയം -- ചെയ്യുന്നു” എന്നു പറയണം. മറ്റു വിധത്തില്‍ പറയാം. പക്ഷേ, ആ ഡാഷിന്റെ സ്ഥാനത്തു വെയ്ക്കാന്‍ പറ്റിയ ഒരു വാക്കു പറഞ്ഞുതരുമോ?

ഉമേഷ്ജീ, ഖണ്ഡിയ്ക്കുന്നു / തിരുത്തിപ്പറയുന്നു എന്നൊക്കെപ്പോരേ... ഇനിതൊന്നുമല്ലാത്ത ഒന്ന് വേണമെങ്കില്‍ നമുക്കൊന്ന് പുതിയതായി നിര്‍മ്മിക്കാം . (plutoed പോലെ)
ബാക്കിയുള്ള വായനക്കാരോട്: ഓ.ടോ ക്ഷമിയ്ക്കുക.
qw_er_ty

Tuesday, January 09, 2007 12:43:00 pm  
Blogger ചന്ത്രക്കാറന്‍ said...

ഏതു ചര്‍ച്ചക്കും ഒരു prerequisite level of information ആവശ്യമാണ്‌. ദേവനും കണ്ണൂസുമാണ്‌ ഞാനുദ്ദേശിച്ച രാഷ്ട്രീയം വ്യക്തമാക്കിയതെന്ന്‌ ആരോ പറഞ്ഞുകണ്ടു. എങ്കില്‍ അതവര്‍ക്കെങ്ങനെ മനസ്സിലായി? പിന്നെ വക്കാരിക്കു മനസ്സിലാവുന്ന തരത്തില്‍ എഴുതാന്‍ ഈയുള്ളവന്‍ തീരെ പ്രാപ്തനല്ല. എദ്ദേഹത്തിനാണെങ്കില്‍ ഒന്നിനും ഒരുറപ്പുമില്ല, മൊത്തം കണ്‍ഫൂഷനാണ്‌. (നവരസങ്ങളില്‍ കണ്‍ഫ്‌യൂഷന്‍ എന്ന ഒരു ഭാവം കൂടി ഉള്‍പ്പെടുത്തി അതിന്റെ ഉപജ്ഞാതാവായി വക്കാരിയെ അംഗീകരിക്കാവുന്നതാണ്‌, ഇത്ര ഭംഗിയായി ആ ഭാവമഭിനയിക്കാന്‍ വേറെയാരും പ്രാപ്തരല്ല.) വക്കാരിക്കു പറയാനുള്ള കാര്യത്ത്ലും അതിന്റെ രാഷ്ട്രീയത്തിലും അദ്ദേഹത്തിനു യാതൊരു കണ്‍ഫ്‌യൂഷനുമില്ല, പക്ഷേ അദ്ദേഹത്തിനു മറ്റുള്ളവര്‍ പറയുന്നതൊന്നും മനസ്സിലാവാതിരിക്കുന്ന വിദ്യ അപാരംതന്നെ!

ഇനി ഇന്ത്യാഹെറിറ്റേജ്‌ പ്രതിലോമകരമാകുന്നതെങ്ങനെ എന്ന ചോദ്യം, ഉത്തരം ബെന്നി പറഞ്ഞുകഴിഞ്ഞു (ഇനി ഞാന്‍ തന്നെ പറയണോ? ബെന്നിയുടെ കമന്റ്‌ വേണമെങ്കില്‍ കോപ്പി ചെയ്ത്‌ ഇവിടെ ഒട്ടിക്കാം. രാഷ്ട്രീയമാണ്‌, ആരു പറയുന്നുവെന്നതൊന്നും ഒരു വിഷയമല്ല).

ഈ ചര്‍ച്ച ഇവിടെ അവസാനിപ്പിക്കുകയാണ്‌. ഇതിന്‌ (ഈ പോസ്റ്റിനല്ല്, അതിന്റെ രാഷ്ട്രീയത്തിന്‌) ഇനിയും തുടര്‍ച്ചളുണ്ടാവും.

ആരെയെങ്കിലും വേദനിപ്പിക്കുക എന്നത്‌ ഈ പോസ്റ്റിന്റെ ഉദ്ദേശമായിരുന്നില്ല. (ഇന്ത്യാഹെറിറ്റേജ്‌ വെറുമൊരു പ്രതീകം മാത്രമായിരുന്നു). പങ്കെടുക്കുകയും വായിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി. രാഷ്ട്രീയപ്രക്രിയയുടെ തുടര്‍ച്ചകള്‍ എല്ലാ ഭാഗങ്ങളില്‍നിന്നും പ്രതീക്ഷിക്കുന്നു.

ബ്ലോഗെഴുതുന്നവേക്കാള്‍ എത്രയോ കൂടുതലാണ്‌ അതിന്റെ വായനക്കാര്‍ എന്ന്‌ പല ഭാഗങ്ങളില്‍നിന്നും കമന്റായും മെയിലായും വന്ന പ്രതികരണങ്ങളില്‍നിന്നും മനസ്സിലാക്കുന്നു. അത്‌ നമ്മള്‍ മലയാളം ബ്ലോഗര്‍മ്മാരുടെ വര്‍ദ്ധിച്ചുവരുന്ന ഉത്തരവാദിത്വക്കെറിച്ച്‌ കൂടുതല്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.

എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്ദി.

Tuesday, January 09, 2007 2:04:00 pm  
Blogger വക്കാരിമഷ്‌ടാ said...

യാത്രാമൊഴിയ്ക്ക് ഒരു മറുപടി. പിന്നെ മൊത്തത്തില്‍ ഒരു ഉപസംഹാരം പിന്നീട്.

മൊഴിയണ്ണാ, ഇട്ട സ്മൈലിയുടെ സ്ഥാനവും ആരോപണം എന്ന വാക്കിന്റെ പൊസിഷനും ഒക്കെ നോക്കി കാര്യങ്ങള്‍ പറയാന്‍ നോക്കിയാല്‍ ബുദ്ധിമുട്ട് തന്നെ. എന്നാലും എന്റെ ഭാഗം ഒന്ന് “ന്യായീകരിച്ചേക്കാം” (ന്യായീകരണത്തിന്റെ അപ്പുറവും ഇപ്പുറവും “ “ എന്നൊക്കെ ഇട്ടു എന്ന് പറയില്ല എന്ന് കരുതുന്നു).

ആ സ്മൈലി ഞാനിട്ടത് ബെന്നിക്കുള്ള മറുപടിയിലെ സ്മൈലിയായിരുന്നു. ബെന്നിയൊക്കെ നാഴികയ്ക്ക് നാല്‍‌പതു വട്ടം വികാരം കൊള്ളുന്ന പണ്ടത്തെ ബ്രാഹ്‌മണര്‍ ശ്രൂദ്രരോട് ചെയ്തു എന്ന് പറയുന്ന (പറയുന്ന എന്ന് പറയാനുള്ള കാരണം ഈയം എന്ന വസ്തു ശ്രൂദ്രന്റെ ചെവിയില്‍ സ്പൂണ്‍ കൊണ്ട് കോരി ശരിക്കും ഒഴിച്ചോ എന്നുള്ള “കണ്‍ഫ്യൂഷന്‍” കാരണം. പറഞ്ഞത് അപ്പാടെ വിശ്വസിച്ച് “കണ്‍ഫ്യൂഷന്‍” ആയതുകാരണം പറയുന്നതും കേള്‍ക്കുന്നതും അപ്പാടെ വിശ്വസിക്കേണ്ട എന്ന നിലപാടാണ് ഇപ്പോള്‍-അതുകൊണ്ട് “പറയുന്ന” എന്ന വാക്കിനെ പിടിച്ച് ഇനിയൊന്നും പറയല്ലേ :)) ബ്രാഹ്‌മണര്‍ക്കൊക്കെ ഉണ്ടായ ഒരു രീതിതന്നെയല്ലേ മനസ്സിലാകേണ്ടവര്‍ക്കൊക്കെ മനസ്സിലായി, പിന്നെ ബാക്കിയുള്ളവര്‍ക്ക് മനസ്സിലായാലെന്താ, ആ മനസ്സിലാകലില്ലായ്‌മ അത്ര നിഷ്കളങ്കമാണോ, ഉറക്കമല്ലേ (ആ പദപ്രയോഗങ്ങള്‍ പിന്നെ വന്നത്) എന്നൊക്കെയുള്ള ആധുനിക വാദങ്ങള്‍. അന്ന് അന്നത്തെ ഓരോ ന്യായീകരണങ്ങളില്‍ ശൂദ്രരെ വേദങ്ങളിലേക്കൊന്നും അടുപ്പിച്ചില്ല-ഇന്ന് രാഷ്ട്രീയമെന്ന പദത്തിന്റെ അര്‍ത്ഥം പറഞ്ഞയാള്‍ ഉദ്ദേശിച്ച രീതിയിലല്ലാതെ ഒരാള്‍ പറഞ്ഞാല്‍ “കാഷ്ഠിച്ചിട്ട് പോടേ” എന്ന് പറഞ്ഞ് അടുപ്പിക്കുന്നില്ല. അങ്ങിനെയുള്ള ചില നിഷ്‌കളങ്കമായ സാമ്യങ്ങള്‍ കണ്ടതുകൊണ്ടുള്ള സ്മൈലിയായിരുന്നു അത്.

അന്ന് അതൊക്കെ പറഞ്ഞ് ശൂദ്രരെ സൃഷ്ടിച്ചു. ഇന്ന് ഇതൊക്കെ പറഞ്ഞ് ആധുനിക ശൂദ്രരെ സൃഷ്ടിക്കുന്നു. ഒരു ഡിബേറ്റ് ശൂദ്രന്റെ വിലാപമായി കണ്ടാല്‍ മതി.

ആ കാലഘട്ടത്തിലുള്ള ബ്രാഹ്‌മണരില്‍ ചിലരെ എടുത്ത് മാറ്റിയിട്ട് ഈ കാലഘട്ടത്തിലുള്ള (അന്നത്തെ ബ്രാഹ്‌മണര്‍ക്കെതിരെ സംസാരിക്കുന്ന) ചിലരെയൊക്കെ അതാത് സ്ഥനങ്ങളില്‍ പ്രതിഷ്ഠിച്ചാല്‍ അന്നത്തെ ബ്രാഹ്‌മണര്‍ക്കും ന്യായീകരണങ്ങളുണ്ടാവും എന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോകുന്നു (ഇനി ഇതിന് ബെന്നിയെന്നാണ് ഈയം കോരിയൊഴിച്ചത്, അന്നത്തെ ബ്രാഹ്‌മണരുമായി താരതമ്യപ്പെടുത്തുന്ന രീതി കൊള്ളാം. നിഷ്കളങ്കത എന്നൊന്നും പറയരുതേ).

ബെന്നി ഇവിടെ ഒരു പ്രതീകം മാത്രം.

അതുകൊണ്ട് മൊഴിയണ്ണാ, ഇട്ട സ്മൈലിയുടെ സ്ഥാനമൊക്കെ നോക്കി വാദിക്കാന്‍ നിന്നാല്‍ പിന്നെ അതിനല്ലേ നേരം കാണൂ? ഒരു ഖണ്ഡിക എഴുതി ന്യായീകരിക്കാനുള്ള സ്ഥാനത്തൊക്കെ ഇടേണ്ട സ്മൈലിയെ ന്യായീകരിക്കാന്‍ മൂന്ന് ഖണ്ഡിക എഴുതേണ്ടി വരുന്നതൊക്കെ കഷ്ടമല്ലേ.

ഒരു വാക്കിനോടും ചേര്‍ക്കാതെയുള്ള ഒരു സ്വന്തന്ത്ര സ്മൈലി താഴെ കൊടുക്കുന്നു.

:)

ഒന്നുകൂടി കൊടുക്കുന്നു.

:)

Tuesday, January 09, 2007 3:48:00 pm  
Blogger അരവിന്ദ് :: aravind said...

അത് ശരി!!!
എന്തൊക്കെ തെറ്റിദ്ധാരണകളായിരുന്നു ആദ്യം, എനിക്കീ ചര്‍ച്ചയെപ്പറ്റി!

ഹഹ.

Tuesday, January 09, 2007 4:05:00 pm  
Anonymous Anonymous said...

അരവിന്ദേ.. അപ്പോ മനസ്സിലായില്ലായിരുന്നോ..?
ഞാന്‍ നിന്നേയും നീയെന്നേയും വികാരി എന്നു വിളിച്ചതായിരുന്നു കാര്യം !
എനിക്കു വികാരമില്ലെന്നു നീയും നിനക്കതുണ്ടെന്നു ഞാനും !
പാവം, ഇതു കണ്ട വക്കാരി വികാരഭരിതനായി.
അത്രേയുള്ളൂ..! എന്തായാലും രാഷ്ട്രത്തിന്റെ ഈയം ചെവിയില്‍ വീണാല്‍ പൊള്ളുമെന്നു മനസ്സിലായി.!
:)

Tuesday, January 09, 2007 4:15:00 pm  
Blogger ചന്ത്രക്കാറന്‍ said...

ഈ പോസ്റ്റിന്റെ കമന്റ്‌ ഓപ്ഷന്‍ ഒരു ദിവസത്തേക്കടക്കുന്നു. സീരിയസ്സായി എന്തെങ്കിലും പറയാനുള്ളവര്‍ ദയവായി ഒരു ദിവസം കാക്കുക. പൂരം കഴിഞ്ഞപ്പോള്‍ വെടിക്കെട്ടില്‍ പൊട്ടാത്ത പടക്കം പെറുക്കാന്‍ വരുന്നവരെ ഒഴിവാക്കാനാണ്‌. എല്ലാം ഒന്നു മഞ്ഞുകൊണ്ടു നനയട്ടെ. ഒരേ ഒരു ദിവസത്തേക്കാണ്‌, ആര്‍ക്കെങ്കിലും അസൌകര്യമുണ്ടാക്കുന്നുവെങ്കില്‍ ക്ഷമിക്കണം.

Tuesday, January 09, 2007 4:46:00 pm  
Anonymous Anonymous said...

മലയാളം ബ്ലോഗുകളിലെ അരാഷ്ട്രീയതയെപ്പറ്റി ചന്ദ്രക്കാരന്‍ പറഞതിന്റെ അടിസ്ഥാനത്തില്‍ ചില സംശയം.....ഇടതുപക്ഷ ചിന്താഗതിക്കാരായ എഴുത്തുകാരോ, പ്രവര്‍ത്തകരോ ആരും തന്നെ ഈ മാദ്ധ്യമത്തില്‍ ഗൌരവമായി ഇടപെടുന്നതായി കണ്ടില്ല. എത്രപേര്‍ക്ക് ഇതിനെപ്പറ്റി അറിവുണ്ട് എന്നും ആലോചിക്കേണ്ടതുണ്ട്‌. പ്രത്യേകിച്ച് ചിന്തിക്കാതെ പറയുന്നതും ചെയ്യുന്നതുമൊക്കെ മിക്കവാറും വലതുപക്ഷ രാഷ്ടീയമായിരീക്കും മുന്നോട്ടുവെക്കുന്നത്. ബോധപൂര്‍വമായ ഇടപെടലുകള്‍ ഇല്ലാതെ ഇടതുപക്ഷ രാഷ്ട്രീയത്തിന് നിലനില്‍ക്കാനോ മുന്നോട്ടുപോകാനോ കഴിയില്ല. മുതലാളിത്ത വ്യവസ്ഥിതിയില്‍ വലതുപക്ഷ ആശയങ്ങള്‍ക്ക്‌ അത്ര ഭീകരമായ ആധിപത്യമാണുള്ളത്. അങ്ങിനെയിരിക്കെ ഈയൊരു മാദ്ധ്യമത്തെ അരാഷ്ട്രീയവാദികളുടെയും വലതു ആശയങ്ങളുടേയും നിയന്ത്രണത്തിലേക്ക് മൊത്തമായും വിട്ടുകൊടുക്കുന്നത് തീര്‍ത്തും അപകടകരമാണ്. ഇടതുപക്ഷരാഷ്ട്രീയത്തിന്റെ പ്രസക്തിയും പ്രാധാന്യവും അറിയുന്ന, മറ്റു മാധ്യമങ്ങളിലൂടെ തങ്ങളുടെ ആശയത്തിന് പ്രചാരണം കൊടുക്കുന്ന കുറേയേറെപ്പെരുടെ സാന്നിദ്ധ്യം മലയാളം ബ്ലോഗ് രംഗത്തും തീര്‍ച്ചയായും ആവശ്യമുണ്ട്‌. ആരാധനാലയങ്ങള്‍ മൊത്തമായി വിശ്വാസികള്‍ക്കു വിട്ടു കൊടുക്കുന്നതിലെ അപകടം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നപോലെ, പാര്‍ലിമെന്ററി വ്യവസ്ഥയില്‍ നിന്നും മാറി നിന്നുകൊണ്ട്‌ അത് വലതുപക്ഷ രാഷ്ട്രീയകക്ഷികള്‍ക്കു മാത്രമായി വിട്ടു കൊടുക്കാത്തതുപോലെ, ഈ സൈബര്‍ സ്പൈസിലും ശക്തമായ ഒരു ഇടത് സാന്നിദ്ധ്യം ഒരു ബാലന്‍സിങ്ങ് ആക്ട് എന്ന നിലയ്ക്ക് തീര്‍ച്ചയായും അടിയന്തിരമായി ആവശ്യമുണ്ട്.

Tuesday, March 06, 2007 1:57:00 am  
Anonymous Anonymous said...

please read and give me a suggestion i am a newbie http://linuxbaby.wordpress.com/

Wednesday, October 29, 2008 9:00:00 am  

Post a Comment

Links to this post:

Create a Link

<< Home