Sunday, June 01, 2008

"ക്ഷിപ്ര"വിരോധം

പെട്ടെന്നുതോന്നുന്ന എന്തെങ്കിലും കുറിച്ചിടാനാണ്‌ ഞാന്‍ ക്ഷിപ്രം എന്ന ബ്ലോഗ്‌ തുടങ്ങിയത്‌. കഷ്ടിച്ച്‌ മൂന്നുനാലു ദിവസം മുന്‍പ്‌. ഇപ്പോള്‍ നോക്കുമ്പോള്‍ അത്‌ ഗൂഗിള്‍ ബ്ലോക്കുചെയ്തിരിക്കുന്നു(This blog is under review due to possible Blogger Terms of Service violations and is open to authors only http://kshipram.blogspot.com/) കാരണമന്വേഷിച്ചപ്പോള്‍ ഒന്നുകില്‍ സ്പാം ബ്ലോഗായതുകൊണ്ടോ അല്ലെങ്കില്‍ വായനക്കാര്‍ excessive ആയി ഫ്ലാഗ്‌ ചെയ്തതുകൊണ്ടോ ആണ്‌ ഗൂഗിള്‍ ഈ ബ്ലോഗ്‌ ബ്ലോക്കുചെയ്തതെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു.സ്പാം ബ്ലോഗ്ഗായി കണക്കാക്കപ്പെടാന്‍ സാദ്ധ്യതയുള്ള യാതൊന്നും ഈ ബ്ലോഗിലോ അതിലുള്ള ഒരേയൊരു പോസ്റ്റിലോ ഇല്ല. പിന്നെ ഒരേയൊരു സാദ്ധ്യത പലരും ഒരുമിച്ച്‌ ഫ്ലാഗ്‌ ചെയ്യുക എന്നതുമാത്രമാണ്‌. അതിനുമാത്രം എതിര്‍ക്കപ്പെടാവുന്നതോ വിവാദപരമോ ആയ ഒന്നുംതന്നെ ഞാന്‍ നോക്കിയിട്ട്‌ കാണുന്നില്ല. ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ എന്ന തരത്തില്‍ വേണമെങ്കില്‍ ഊഹിക്കാം, പക്ഷേ എന്റെ പക്കല്‍ തെളിവുകളൊന്നുമില്ല. ഈ രണ്ടു സാദ്ധ്യതകളോടുമുള്ള എന്റെ പ്രതികരണം...

1. ഗൂഗിളിന്റെ റോബോട്ടുകള്‍ സാങ്കേതികമായ പ്ര്ശ്നങ്ങള്‍ മൂലം ഈ ബ്ലോഗ്ഗിനെ സ്പാം ആയി കണക്കാക്കി ബ്ലോക്ക്‌ ചെയ്യുക എന്ന സാദ്ധത - അവര്‍ക്ക്‌ ഒരു റിവ്യൂ റിക്വസ്റ്റ്‌ കൊടുത്തിട്ടുണ്ട്‌, ഉള്ളടക്കം പരിശോധിച്ചശേഷം നിരോധനം നീക്കേണ്ടതുണ്ടോ എന്നാലോചിക്കാം എന്നവര്‍ പറയുന്നു. അതതിനെ പാട്ടിനു നടക്കട്ടെ (കുറച്ചധികം വര്‍ഷങ്ങള്‍ spam fighting അടക്കമുള്ള മേഖലയില്‍ പണിയെടുത്തിട്ടുള്ള ഒരാളെന്ന നിലക്ക്‌ ഇത്തരമൊരു സാദ്ധ്യതയില്‍ വിശ്വസിക്കാന്‍ എനിക്കു തോന്നുന്നില്ലെന്നുകൂടി പറയട്ടെ).

2. പലര്‍ ചേര്‍ന്ന് സംഘടിതമായി ഈ ബ്ലോഗ്‌ ഫ്ലാഗ്‌ ചെയ്യാനുള്ള സാദ്ധ്യത - അത്‌ അപലപനീയവും ജനാധിപത്യവിരുദ്ധവുമാണ്‌. അതും ക്വാളിറ്റേറ്റിവ്‌ ആയോ ഡിസ്പ്യൂട്ടബിള്‍ ആയോ എടുത്തുപറയാന്‍ മാത്രം ഒന്നുമില്ലാത്ത ഒരു പോസ്റ്റിന്റെ പേരില്‍. വെറും സാംസ്കാരികഫാഷിസം. അതിന്റെ അടുത്ത പടിയെന്തെന്ന് ഊഹിക്കാവുന്നതേയുള്ളൂ. തെളിവുകളില്ലെങ്കിലും, ഒരു ശക്തമായ സാദ്ധ്യത മാത്രമാണെങ്കിലും, ഇതില്‍ ഞാന്‍ പ്രതിഷേധിക്കുന്നു.ആ പോസ്റ്റും കമന്റുകളും എന്റെ മുന്‍പ്‌ നിലവിലുണ്ടായിരുന്ന ഈ ബ്ലോഗില്‍ വീണ്ടും പബ്ലിഷ്‌ ചെയ്യുകയാണ്‌. എല്ലാവര്‍ക്കും നന്ദി.





Thursday, May 29, 2008

ഉണ്ടിരിക്കുമ്പോളുണ്ടാകുന്ന ജനാധിപത്യബോധം
ഇഞ്ചിപ്പെണ്ണിന്റെ പോസ്റ്റിനോട്‌ എനിക്കുപറയാനുള്ളത്‌ എഴുതിവന്നപ്പോള്‍ നീണ്ടുപോയതിനാല്‍ ഇവിടെ. പെട്ടെന്നെഴുതിയ പ്രതികരണം മാത്രമാണിത്‌, ആദിമധ്യാന്തപ്പൊരുത്തമൊന്നും കണ്ടേക്കില്ല.അപ്പോ ഉപ്പുസത്യാഗ്രഹം മുതല്‍ മിച്ചഭൂമിസമരം വരെ പൂര്‍ണ്ണമായും നിയമവിധേയമായിരുന്നു അല്ലിയോ ഇഞ്ചിപ്പെണ്ണേ? ഫ്രഞ്ച്‌ റെവല്യൂഷന്‍ മുതല്‍ മുത്തങ്ങസമരം വരെ അതാതു നാട്ടിലെ എല്ലാ നിയമങ്ങളും അനുസരിച്ചല്ലായിരുന്നോ നടന്നത്‌. ഗുജറാത്തില്‍ നടന്നത്‌ വര്‍ഗ്ഗീയകലാപമോ വംശഹത്യയോ അല്ലെന്നും അതിന്റെ പേര്‌ സമരം എന്നായിരുന്നെന്നും ഇപ്പഴല്ലിയോ അറിഞ്ഞത്‌.

എന്താ ഈ കള്ളസന്യാസിയും ഒറിജനല്‍ സന്യാസിയും തമ്മിലുള്ള വ്യത്യാസം? ബലാല്‍തംഗം കയ്യോടെ പിടിക്കപ്പെട്ടവന്‍ കള്ളസ്വാമിയും ഭാഗ്യംകൊണ്ടോ ക്രിമിനല്‍ ബുദ്ധിയുടെ ആധിക്യം കൊണ്ടോ പിടിക്കപ്പെടാതെ പോകുന്നവന്‍ ഒറിജനല്‍ സ്വാമിയും എന്നാണോ?

ഒരെലിയുടെ രോമം ആത്മീയശക്തികൊണ്ട്‌ ഒരു ഡിഗ്രി തിരിക്കാമെന്നെങ്കിലും അവകാശപ്പെടുന്ന ഏതവനും കള്ളസ്വാമിയാണ്‌. ജനറലൈസുചെയ്തു പറഞ്ഞാല്‍ ഭൗതികമായ എന്തെങ്കിലും മാറ്റം യുക്തിക്കു നിരക്കാത്തതോ ശാസ്ത്രീയമായി തെളിയിക്കപ്പെടാന്‍ സാധ്യതയില്ലാത്തതോ ആയ മാര്‍ഗ്ഗത്തിലൂടെ നടത്തിയെടുക്കാമെന്ന് അവകാശപ്പെടുന്നവരല്ലാം കള്ളസ്വാമിമാരാണ്‌. ആ അര്‍ത്ഥത്തില്‍ നിത്യചൈതന്യയതിക്കുശേഷം ഏതങ്കിലും ഒരു സന്യാസിയെ കേരളത്തില്‍ കാണിച്ചുതരാമോ? (ശവകുടീരത്തില്‍ നിന്നും ഒരു ചെമ്പുകമ്പി തന്റെ ലൈബ്രറിയിലേക്ക്‌ വലിക്കണമെന്ന് യതി പറഞ്ഞിരുന്നത്‌ മറന്നിട്ടല്ല ഇതെഴുതുന്നത്‌ - ദൈവമൊന്നുമല്ലല്ലോ, വെറും മനുഷ്യനല്ലേ, ഞാനതങ്ങു വിട്ടു)

"എല്ലാ കാര്യത്തിലും ഡിഫി എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നു ആരും ചോദിക്കുകയില്ല, ആത്മശുദ്ധിതെളിയിച്ചിട്ടുമതി മറ്റുള്ളവർക്കെതിരെ പടവാളോങ്ങൽ എന്നുമാത്രമാണ് പറയുന്നത്. അതോ അങ്ങനെ ഒന്നില്ലേ?"അതെനിക്കിഷ്ടമായി രാജ്‌ നീീട്ടിയത്തങ്ങുന്നേ.
ഓരോ മനുഷ്യനും ഓരോ സാദ്ധ്യതയാണ്‌ - കള്ളന്റെയും ക്രൂരന്റെയും സന്യാസിയുടെയും ഫാസിസ്റ്റിന്റെയുമൊക്കെ സാദ്ധ്യത. എല്ലാത്തരം തിന്മയും നന്മയും ഓരോ മനുഷ്യന്റെയും ഉള്ളില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്‌, അതിലേതാണ്‌ മേല്‍ക്കൈ നേടുന്നതെന്നതാണ്‌ അവനിലെ മനുഷ്യനെ നിര്‍ണ്ണയിക്കുന്നത്‌. തന്റെത്തന്നെ ഉള്ളിലുള്ള തിന്മയുടെ ബാഹ്യമായ മൂര്‍ത്തരൂപത്തെ എതിര്‍ക്കാന്‍ കഴിയുകയും അതുവഴി സ്വയം ശുദ്ധീകരണത്തിന്റെ ഒരു തലത്തിലൂടെ കടന്നുപോകാനും കഴിയുകയെന്നത്‌ ജനാധിപത്യത്തിന്റെ മാത്രം അനന്യസാധ്യതയാണ്‌. തിന്മയുടെ സാദ്ധ്യതകളെല്ലാം തുടച്ചുകളഞ്ഞതിനുശേഷം തിന്‍മക്കെതിരെ സംസാരിച്ചാല്‍ മതിയെന്നാണു പറയുന്നത്‌ ഉദ്ധാരണശേഷിയുള്ളവര്‍ സ്ത്രീപീഡനത്തിനെതിരെ സംസാരിക്കരുതെന്നു പറയുന്നതുപോലെയാണ്‌.

ഡി.വൈ.എഫ്‌.ഐ. എന്നല്ല ഏതു സംഘടനക്കും സമൂഹത്തിന്റെ സമ്മര്‍ദ്ദത്തില്‍നിന്നൊഴിഞ്ഞുനില്‍ക്കാനാവില്ല. സ്വാര്‍ത്ഥത കൊടികുത്തിവാഴുന്ന ഒരു സമൂഹത്തില്‍ ഒരു സംഘടനക്കും നൂറുശതമാനം അതില്‍ നിന്നും വിമുക്തമാകാനാകില്ല. ഏറ്റക്കുറച്ചിലുകളാണ്‌ നമ്മുടെ ലോകത്തില്‍ വ്യത്യാസങ്ങള്‍ സൃഷ്ടിക്കുന്നത്‌, അബ്സല്യൂട്ട്‌ ആയ ഒരു എന്റിറ്റിയും ഒരു സാമൂഹ്യസാഹചര്യത്തിലും സാദ്ധ്യമല്ലതന്നെ. എന്തായാലും യൂത്തുകോണ്‍ഗ്രസ്സുകാരനെ കാണുമ്പോഴുള്ള ഓക്കാനം ഡി.വൈ.എഫ്‌.ഐ.ക്കാരനെക്കാണുമ്പോള്‍ തോന്നുന്നില്ലല്ലോ അല്ലേ?

പലതരം പരാജയങ്ങളില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുംകൂടിയാണ്‌ അവരിതു ചെയ്യുന്നതെന്ന് ഞാനും സമ്മതിക്കുന്നു, പക്ഷേ എന്തു ചെയ്യുന്നതെന്നതിലും പ്രധാനമാണ്‌ ചെയ്യുന്നതെന്തു ചെയ്യുന്നു എന്നത്‌. കേരളത്തിലെ സമാന്തരഅധികാരകേന്ദ്രങ്ങള്‍ക്കെതിരെ ജനമിളകുന്നതില്‍ അവര്‍ക്ക്‌ പങ്കുവഹിക്കാന്‍ കഴിഞ്ഞെങ്കില്‍ അത്രയും നല്ലത്‌. നീതിക്കുവേണ്ടി നിയമത്തെ ലംഘിക്കാനുള്ള സാധ്യത ജനാധിപത്യത്തിന്റെ ശക്തികളിലൊന്നാണ്‌.

ഇനി, എന്തുകൊണ്ടിപ്പോള്‍, ഈ സ്വാമിമാരൊക്കെ ഇത്രയും കാലം ജനത്തെ വഞ്ചിച്ചുകൊണ്ടിരിക്കുകായിരുന്നില്ലേ എന്നാണ്‌ ചോദ്യമെങ്കില്‍ - ഏത്‌ പൊളിറ്റിക്കല്‍ ആക്ഷനും ഒരു ട്രിഗറിംഗ്‌ പോയ്ന്റുണ്ട്‌, അല്ലെങ്കില്‍ ഉണ്ടാവണം. കൂപ്പിലെ തൊഴിലാളികള്‍ മരം വണ്ടിയില്‍ കേറ്റുന്നതുകണ്ടിട്ടില്ലേ, ഏലേസാ എന്ന ഒരു വിളിയില്‍ മരം വണ്ടിയിലെത്തും. ആക്ഷന്‍ മാത്രം പോരാ, അതിന്റെ സിങ്ക്രണൈസേഷനും ഒരുപോലെ പ്രധാനപ്പെട്ടതാണ്‌ രാഷ്ട്രീയത്തില്‍. പൊളിറ്റിക്കല്‍ ആക്ഷന്റെ ട്രിഗറിംഗ്‌ ജനാധിപത്യത്തില്‍ സംഘടനകള്‍ക്ക്‌ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ കഴിയുന്ന ഒന്നല്ല, ജനത - കുറച്ചുകൂടി കടത്തിപ്പറഞ്ഞാല്‍ ആള്‍ക്കൂട്ടം - അതിനു സജ്ജമാകേണ്ടതുകൂടിയുണ്ട്‌. രാഷ്ട്രീയപരിചയമുള്ള ഏതു സംഘടനയും ആ ടേണിംഗ്‌ പോയന്റിനുമുമ്പ്‌ ആക്ഷന്‍ ട്രിഗര്‍ ചെയ്യില്ല. അഥവാ ചെയ്താല്‍, അത്‌ ഒരു വാക്സിനേഷന്റെ ഫലമായിരിക്കും ഉണ്ടാക്കുക. ആക്ഷന്‍ പരാജയപ്പെടുമെന്നതു മാത്രമല്ല അതിന്റെ അനന്തരഫലം, സമാനമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ഇമ്മ്യൂണൈസ്ഡ്‌ ആവുക എന്ന ദുരന്തം അത്‌ സോഷ്യല്‍ സൈക്കില്‍ സൃഷ്ടിക്കും.

നവോദ്ധാനത്തില്‍നിന്നുള്ള തിരിച്ചുപോക്കിന്റെ അനിവാര്യമായ ഫലങ്ങളാണ്‌ കേരളം ഇന്നനുഭവിക്കുന്നത്‌, അതില്‍ ഇഞ്ചിപ്പെണ്ണിന്റെ പോസ്റ്റില്‍ പ്രതിനിധാനം ചെയ്യപ്പെടുന്ന(നിയോ ലിബറല്‍) രാഷ്ട്രീയചിന്താഗതിക്ക്‌ അവഗണിക്കാനാവാത്ത പങ്കുണ്ട്‌. "നരകത്തിലെ വെന്തുരുകുന്ന പ്രദേശങ്ങള്‍ ധാര്‍മ്മികപ്രതിസന്ധികളില്‍ നിഷ്പക്ഷതപാലിക്കുന്നവര്‍ക്കായി സംവരണംചെയ്യപ്പെട്ടിരിക്കുന്നു"വെന്ന് ഡാന്റെ
Posted by ചന്ത്രക്കാറന്‍ at 2:31 PM

12 comments:
രാജ് നീട്ടിയത്ത് said...
പറഞ്ഞ കാര്യങ്ങൾ ഏറെക്കുറെ രാഷ്ട്രീയമായി ശരിയാണ്. Hit while the iron is hot എന്നതിനെ ഇത്ര കഷ്ടപ്പെട്ട് സിദ്ധാന്തീകരിക്കുകയൊന്നും വേണ്ട, ഡിഫിയല്ല എല്ലാ രാഷ്ട്രീയകക്ഷികളും ഇത്രകാലവും ചെയ്തുകൊണ്ടിരുന്നത് ഇതൊക്കെ തന്നെയാണ്. ഡിഫി ചെയ്തതിൽ ഒരു തെറ്റുമില്ല, പൊതുജനസമക്ഷം എന്തെങ്കിലും ചെയ്യൂമ്പോൾ മിനിമം അതേ തിന്മയിൽ തങ്ങളിലാരും പങ്കുപറ്റുന്നില്ലെന്ന് ഉറപ്പുവരുത്തണം. അതിനു കഴിയാതെ വായിട്ടലയ്ക്കുന്നത് രാഷ്ട്രീയാപചയമാണ്. ഒരു ചെറിയ ഭൂരിപക്ഷത്തിനെയെങ്കിലും സുധാകരൻ, പന്യൻ സ്വാമിബന്ധങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെങ്കിൽ അതിനെതിരെ ഡിഫിക്കൊന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഡിഫി ചെയ്തതു വെറും ഗിമ്മിക്ക് ആയി തരംതാഴ്ത്തപ്പെടും, അതിന്റെ സോ കാൾഡ് ജനാ‍ധിപത്യബോധം തൃണവൽക്കരിക്കപ്പെടും (ആളുകൾ പുല്ലുവില കൊടുക്കുമെന്ന്)പിന്നെ ചന്ത്രക്കാരന്റെ തോന്നൽ, ഉദ്ധാരണശേഷി എന്നുള്ളത് തിന്മയാണെന്നും സ്ത്രീപീഡനത്തിന്റെ മൂലകാരണമെന്നും കൊടികുത്തിയ ഫെമിനിസ്റ്റുകൾ പോലും പറയുകയില്ല. നായനാരും ഇപ്പോൾ ചന്ത്രക്കാരനും പറയും. പെണ്ണുള്ളയിടത്തെല്ലാം പീഡനമുണ്ടാവുമെന്നും, കമ്യൂണിസം ഫിഫ്ത് റിലീജിയൻ എന്ന് ആരോപിച്ച അരുന്ധതിയെ ‘ബുക്ക് ഹേർ’ എന്നും വളിപ്പടിക്കാൻ മാത്രം അറിഞ്ഞിരുന്ന സഖാവല്ലയോ. പിൻ‌തുടർച്ചക്കാരായ കുട്ടിസഖാക്കളും എങ്ങനെ മാറാൻ?
May 29, 2008 3:45 PM
തഥാഗതന്‍ said...
സ്ത്രീപീഡനത്തെ കുറിച്ചാണോ ഈ പോസ്റ്റ്?എനിക്ക് വായിച്ചിട്ട് അങ്ങനെ തോന്നിയില്ല..ചന്ദ്രക്കാറന്‍ കുട്ടി സഖാവാണെന്നത് പുതിയ അറിവാണ്. സി പി എം കാര്‍ കേള്‍ക്കേണ്ട..
May 29, 2008 3:54 PM
രാജ് നീട്ടിയത്ത് said...
സ്ത്രീപീഡനത്തെ കുറിച്ചാണോ കമന്റ്? എഴുതുമ്പോൾ എനിക്കും അങ്ങനെ തോന്നിയില്ല :-)
May 29, 2008 4:05 PM
തഥാഗതന്‍ said...
ഓ അതു ശരിഅപ്പോള്‍ എഴുതി വന്നപ്പോള്‍ അവസാനം അങ്ങനെ ആയി പോയതാകും
May 29, 2008 4:07 PM
ചന്ത്രക്കാറന്‍ said...
സ്ത്രീപീഡനത്തിന്റെ മൂലകാരണം എന്തെങ്കിലും ശേഷിയാണെന്ന് ഞാന്‍ പറഞ്ഞോ രാജ്‌ നീട്ടിയത്തേ? ഞാന്‍ താങ്കളെപ്പോലെ ഒരു കൊടികുത്തിയ ഫെമിനിസ്റ്റല്ലെങ്കിലും നായനാര്‍ എന്ന മാടമ്പിയുടെ പേരുകൂട്ടി സഭയില്‍പ്പറയരുത്‌, എന്റെ ആത്മാവുപോലും പൊറുക്കില്ല.ആരാ ഈ കുട്ടിസഖാവ്‌? ഞാനോ? കൊള്ളാം, ഇപ്പഴും രാമന്‍ സീതക്ക്‌ എപ്പടിതന്നാണല്ലേ? തലക്കടികിട്ടുമ്പോള്‍ ബോധം വരുന്നത്‌ മുകേഷിന്റെ സിനിമയില്‍ മാത്രമാണെന്ന് ഞാനങ്ങു മറന്നുപോയി"പറഞ്ഞ കാര്യങ്ങൾ ഏറെക്കുറെ രാഷ്ട്രീയമായി ശരിയാണ്."ഹാവൂ, സമാധാനമായി. എനിക്കങ്ങനെ രാജ്‌ നീട്ടിയത്തിന്റെ പാസ്‌ മാര്‍ക്ക്‌ കിട്ടി. ഇനിയും പ്രോത്സാഹിപ്പിക്കണേ, പ്ലീസ്‌. എനിക്കെസ്സമ്മസ്സയക്കേണ്ട ഫോര്‍മാറ്റ്‌...
May 29, 2008 4:10 PM
രാജ് നീട്ടിയത്ത് said...
[തിന്മയുടെ സാദ്ധ്യതകളെല്ലാം തുടച്ചുകളഞ്ഞതിനുശേഷം തിന്‍മക്കെതിരെ സംസാരിച്ചാല്‍ മതിയെന്നാണെങ്കില്‍ ഉദ്ധാരണശേഷിയുള്ള ആരും ഇനി സ്ത്രീപീഡനത്തിനെതിരെ സംസാരിച്ചുപോകരുത്‌]ഉദ്ധാരണശേഷി തിന്മയുടെ സാധ്യതയാണെന്ന ചന്ത്രക്കാരന്റെ കണ്ടെത്തലിനെ കുറിച്ചായിരുന്നു കമന്റിന്റെ രണ്ടാമത്തെ ഭാഗം. പെണ്ണുള്ളയിടത്തെല്ലാം പീഡനമുണ്ടാകുമെന്ന് പറഞ്ഞ സഖാവ് ഏറെക്കുറെ ഇതു തന്നെയാണ് പറഞ്ഞത്. ഉദ്ധാരണശേഷിയുടെ (തിന്മയുടെ) സാധ്യതകൾ ഒക്കെ തുടച്ചുനീക്കണം സ്ത്രീപീഡനം മാറണമെങ്കിൽ സ്ത്രീപീഡനത്തിന്റെ മൂലകാരണമാണ്‌ ഉദ്ധാരണശേഷിയെന്നു പറയുന്നതു പോലെയാണ് .ആക്ച്വലി സഖാവിനു നരകം, ആത്മാവ് എന്നീ പദങ്ങളിലൊക്കെ എപ്പൊ വിശ്വാസം വന്നു?
May 29, 2008 4:33 PM
::സിയ↔Ziya said...
ഈ പെരിങ്ങൊടന്‍ ചേട്ടന്റെ കാര്യം വല്യ കൌതുകം തന്നെ. എഴുതുമ്പോള്‍ ഒരര്‍ത്ഥം. വായിക്കുമ്പൊള്‍ വേറെ അര്‍ത്ഥം. കമന്റുമ്പോള്‍ ഇനിയും വേറൊരു അര്‍ത്ഥതലം. ചിലപ്പോ അര്‍ത്ഥമൊന്നും കിട്ടീല്ലെന്നും വരും. എന്നാലെന്താ എക്ചേഞ്ച് സൌകര്യമുണ്ടല്ലോ അര്‍ത്ഥമില്ലാത്തവ മാറിയെടുക്കാന്‍ :)അപ്പോ ഈ സ്ത്രീപീഡനം എക്സ്ചേഞ്ച് ചെയ്യുന്നോ ചന്ത്രക്കാരന്‍ ചേട്ടാ...:)
May 29, 2008 4:42 PM
Anonymous said...
സുദര്‍ശനന്‍ ചേട്ടന്റെ പാദരേണുക്കള്‍ തലയില്‍ ചൂടി ധന്യനായ ചേട്ടായിക്ക് ബാക്കി ഉള്ളവരെല്ലാം സഖാക്കളായില്ലെങ്കിലല്ലെ അദ്ഭുദപ്പെടേണ്ടതൊള്ളു
May 29, 2008 5:28 PM
കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...
വളരെ വസ്തുനിഷ്ടമായ നിരീക്ഷണമാണ് ചന്ത്രക്കാറന്‍ കാച്ചിക്കുറുക്കി ഈ പോസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് . ഭൌതികേതരമായ എന്തെങ്കിലും കഴിവുകള്‍ അതെത്ര നിസ്സാരമായാലും തനിക്കുണ്ടെന്ന് അവകാശപ്പെടുന്ന ഏത് സ്വാമിയും സന്ന്യാസിയും കള്ളനോ ജനവഞ്ചകനോ ആണ് . ഇത് ഹിന്ദു സമുദായത്തിന് മാത്രമല്ല ഏത് മതത്തിനും സമുദായത്തിനും ബാധകമാണ് . ഇത്തരം അത്ഭുത സിദ്ധികളില്‍ ബഹുഭൂരിപക്ഷം വിശ്വാസികളും വിശ്വസിക്കുന്നു എന്നത് മനുഷ്യന്റെ ബുദ്ധിപരമായ പരിണാമത്തില്‍ സംഭവിച്ച പിശകുകളാണ് . ഡി.വൈ.എഫ്.ഐ നടത്താറുള്ള പ്രവര്‍ത്തനങ്ങളില്‍ അവരോട് എനിക്ക് പലപ്പോഴും യോജിപ്പ് തോന്നാറില്ല . എന്നാല്‍ ഇപ്പോള്‍ ഈ ആത്മീയത്തട്ടിപ്പിനെതിരെ അവര്‍ നടത്തുന്ന സമരങ്ങളെ ഭാവിയില്‍ കേരളത്തില്‍ നടന്നേക്കാവുന്ന നവോത്ഥാന പ്രസ്ഥാനത്തിനൊരു മുന്നോടിയായിരിക്കുമെന്ന് ഞാന്‍ ന്യായമായും പ്രതീക്ഷിക്കുന്നു . ഏതൊരു സാമൂഹ്യമാറ്റത്തിനും ആത്മനിഷ്ടവും വസ്തുനിഷ്ടവുമായ സാഹചര്യങ്ങള്‍ പക്വമാവേണ്ടതുണ്ട് എന്ന നിയമവും ചന്ത്രക്കാരന്‍ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു . ആത്മീയതയില്‍ വ്യാജനെന്നും ഒറിജിനലെന്നും ഭേദമില്ല എന്നും വൃത്തിയായി പറഞ്ഞുവെച്ചതിന് അഭിനന്ദനങ്ങള്‍ !!
May 29, 2008 6:50 PM
ചന്ത്രക്കാറന്‍ said...
രാജ്‌ നീട്ടിയത്തേ, തിന്മയുടെ സാദ്ധ്യതകളോ അംശങ്ങളോ ഉള്ള ഒരാളോ സംഘടനയോ അതിനെതിരെ സംസാരിക്കരുതെന്നു പറയുന്നത്‌ ഉദ്ധാരണശേഷിയുള്ള ഒരാള്‍ ബലാത്സംഗം ചെയ്യും, അതുകൊണ്ട്‌ അവന്‌ സ്ത്രീപീഡനത്തെപ്പറ്റി പറയാനുള്ള അര്‍ഹതയില്ല എന്നു പറയുന്നപോലെയേ ഉള്ളൂ എന്ന്‌. അങ്ങനെ പറയുന്നതിന്‌ അനാലജി എന്നു പറയും. ഇനിയും വിശദീകരിക്കണമെങ്കില്‍ ഒരു റിലേഷണല്‍ ഡയഗ്രം വരച്ച്‌ പറഞ്ഞുതരാം. അതും പോരെങ്കില്‍ വഴിക്കണക്ക്‌ ചെയ്യുന്നപോലെയും പറയാന്‍ വിരോധമില്ല. സത്യത്തില്‍ ഉറങ്ങുകയായിരുന്നെങ്കില്‍ ഉണരാന്‍ അത്രയും മതി. (ഛെ, "കഷ്ടപ്പെട്ടു സിദ്ധാന്തീകരിക്കുകയൊന്നും വേണ്ടെ"ന്ന നിര്‍ദ്ദേശം കണ്ടപ്പോള്‍ എല്ലാം മനസ്സിലായിക്കണുമെന്നല്ലേ ഞാന്‍ കരുതിയത്‌!)എന്തായാലും ഇനി വരുന്നവരര്‍ക്കുവേണ്ടി അതു മാറ്റിയെഴുതിയിട്ടുണ്ട്‌."ആക്ച്വലി സഖാവിനു നരകം, ആത്മാവ് എന്നീ പദങ്ങളിലൊക്കെ എപ്പൊ വിശ്വാസം വന്നു?"ഇത്രേം അരസികനാണോ?പിന്നെ സ്ത്രീയും പീഡനവുമൊന്നുമായിരുന്നില്ല വിഷയം, സ്ത്രീ മാത്രം വിഷയമായിക്കൊള്ളണമെന്ന് എനിക്കൊട്ടു നിര്‍ബന്ധവുമില്ല.May 29, 2008 7:04 PM
May 29, 2008 7:11 PM
ശരിക്കു പറഞ്ഞാല്‍ അനോണിയല്ല said...
ചന്ത്രക്കാരന്റെ അവസാന കമന്റാണ് പോസ്റ്റിനെക്കളും മെച്ചം. ചിലര്‍ ഫെമിനിസവിഷയ സൌഹൃദത്തിന്റെ ഉറക്കത്തില്‍ അറിയാതെ നടത്തുന്ന ചില ‘തട്ടലുകള്‍‘ അഥവാ ‘ചൂണ്ടയിടലുകള്‍’ തിരിച്ചറിയുന്ന സ്ത്രീ ബ്ലോഗഏര്‍സ് പരസ്പരം പറഞ്ഞു തുടങ്ങിയിട്ടുണ്ട്. രസകരമാണ് ആ തിരിച്ചറിയല്‍ വര്‍ത്തമാനം. അത് വേറൊരു അവസരത്തില്‍ പറയാം. അന്നു പലരും വന്നു കൂടുതലായി പറയും. അനുഭവമുള്ള പലരും വന്നു പറഞ്ഞ് ഇവിടെ ചില ആണ്‍ വിഗ്രഹങ്ങളെ തകര്‍ത്തിട്ടുണ്ട്. പിന്നെയല്ലെ ആണത്വത്തിന്റെ പേരിലെ ചില ആണും പെണ്ണും കെട്ട ചില നിഴലുകള്‍.ചന്ദ്രക്കാറാ വിഷയം വിട്ടു സംസാരിച്ചതില്‍ മാപ്പ്.ഇങ്ങനെ ഒരു വിഷയം മാറല്‍ അത്യാവശ്യമാണ്. ചില വര്‍ത്തമാനങ്ങള്‍ പുറം ലോകം കാണുമ്പോള്‍ ഇതും എടുത്തുവച്ചു ചേര്‍ത്തുവായിക്കാം.
May 29, 2008 11:38 PM
മൂര്‍ത്തി said...
ഏറ്റക്കുറച്ചിലുകളാണ്‌ നമ്മുടെ ലോകത്തില്‍ വ്യത്യാസങ്ങള്‍ സൃഷ്ടിക്കുന്നത്‌.ഈ വ്യത്യാസത്തെയല്ലേ നാം അതാതിന്റെ രാഷ്ട്രീയം എന്ന് വിളിക്കുന്നത്? അത് തിരിച്ചറിയുക എന്നതല്ലേ ശരിയായ രാഷ്ട്രീയബോധം..നല്ല നിരീക്ഷണങ്ങള്‍..
May 30, 2008 8:49 AM

61 Comments:

Blogger കണ്ണൂസ്‌ said...

ആരെങ്കിലും ഫ്ലാഗ് ചെയ്താണ്‌ ക്ഷിപ്രം നീക്കപ്പെട്ടതെങ്കില്‍, അതിനെ ശക്തിയായി അപലപിക്കുന്നു. കോപ്പിറൈറ്റ് പോലെത്തന്നെയോ അതിലധികമോ പ്രാധാന്യമുള്ള വിഷയമാണ്‌ അഭിപ്രായസ്വാതന്ത്ര്യവും. അവനവന്റെ ബ്ലോഗില്‍ സഭ്യവും, നിയമാനുസൃതവും, മൗലികവുമായ ചിന്തകള്‍ പറയാന്‍ പറ്റില്ലെന്ന് വന്നാല്‍ ബ്ലോഗ് എന്ന സംഭവം തന്നെ എന്തിനാണ്‌ പിന്നെ?

ഓരോ തവണ "ഫ്ലാഗ്" ബട്ടന്‍ ഞെക്കിയവരും അതിനെയോര്‍ത്ത് ലജ്ജിക്കട്ടെ.

Sunday, June 01, 2008 1:59:00 pm  
Blogger Kalesh Kumar said...

മതിലുകളില്‍ നായ്ക്കള്‍ "ശൂ ശൂ" ചെയ്യുന്നത് വിലക്കാന്‍ ആരെക്കൊണ്ടെങ്കിലും പറ്റുമോ? അതുകൊണ്ട് ഫ്ലാഗ് ചെയ്യുന്നതിനെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല.

നടന്നതിനെക്കുറിച്ച് അപലപിച്ചിട്ട് കാര്യമൊന്നുമില്ല. ഇതിനപ്പുറവും നടക്കും .... സത്യങ്ങള്‍ വിളിച്ചുപറയുന്നത് എല്ലാര്ക്കും ഇഷ്ടപ്പെടില്ല.

ബ്ലോഗ് ബ്ലോഗ്സ്പോട്ടിന്റെ (ഗൂഗിളമ്മച്ചിയുടെ) കുത്തകയല്ലന്നുള്ളത് ഓര്ത്ത് ആശ്വസിക്കാം .

ബ്ലോഗ്സ്പോട്ടില്‍ അല്ലാതെ വേറെ എവിടെയെങ്കിലും അത് തുടങ്ങൂ ദീപക്ക് ഭായ്... വേര്ഡ്പ്രസ്സോ, യാഹൂന്റെ 360ഓ ഒക്കെ ഇല്ലേ?

ഗൂഗിളിലുള്ള വിശ്വാസം പണ്ടേ നഷ്ടപ്പെട്ടതാ - പല പല സാഹചര്യങ്ങളും ഉണ്ടായത് എല്ലാരും മറന്നുകാണും . അതൊക്കെ ശരിയാണെന്ന് ഈ സം ഭവം ഒന്നൂടെ തെളിയിക്കുന്നു...

ദീപക്ക് ഭായ് എഴുതണം - എഴുതുന്നത് എല്ലാവര്ക്കും ഇഷ്ടപ്പെട്ടാലും ഇല്ലേലും

ഭീമനെ പോകാന്‍ പറ!

Sunday, June 01, 2008 2:17:00 pm  
Anonymous Anonymous said...

ഫ്ലാഗ്‌ ചെയ്യപ്പെട്ടതാണെങ്കില്‍ ശക്തമായി പ്രതിഷേധിക്കുന്നു.

‘കാമറ‘ എന്ന ഇസ്രായേല്‍ അനുകൂല ഗ്രൂപ്പ് വിക്കിപീടിയ തിരുത്തി തങ്ങള്‍ക്കനുകൂലമായ വിവരങ്ങള്‍ ചേര്‍ക്കാന്‍ നടത്തിയ ഗൂഡാലോചനയെകുറിച്ച് കുറച്ചു മുന്‍പ്‌ വായിച്ചതേയുള്ളു.

Sunday, June 01, 2008 2:31:00 pm  
Blogger ദേവന്‍ said...

ഫ്ലാഗ് ചെയ്തതാണോ? ആണെങ്കില്‍ പോക്രിത്തരം എന്ന് പറയേണ്ടിയിരിക്കുന്നു. ഫ്ലാഗ് ചെയ്താല്‍ തന്നെ എന്തോന്ന് വരാന്‍. ഏതു ശബ്ദത്തെ ഇല്ലാതാക്കാന്‍ കഴിയും?

Sunday, June 01, 2008 2:42:00 pm  
Blogger തറവാടി said...

ഫ്ലാഗ് ചെയ്തതാണെങ്കില്‍ ശക്തമായി പ്രതിഷേധിക്കുന്നു.
പുതിയൊരു ബ്ലോഗ് തുടങ്ങി അതില്‍ പണ്ടത്തെ പോസ്റ്റുകള്‍ പബ്ലീഷ് ആക്കിയാലും വല്ലാത്തൊരു അതൃപ്തിവരും , ശരിയാവുമെന്ന് കരുതാം.

Sunday, June 01, 2008 2:58:00 pm  
Blogger Rajeeve Chelanat said...

ഫ്ലാഗ്ഗിംഗിനെക്കുറിച്ചൊന്നും ഒരു എത്തും പിടിയുമില്ല. ബ്ല്ലോഗ്ഗിലെ (ബ്ലോഗ്ഗിനു പുറത്തുമുള്ള) എഴുത്തിനെ തടസ്സപ്പെടുത്താനോ, മായ്ക്കാനോ ഉള്ള സാങ്കേതിക വിദ്യയാണതെങ്കില്‍, അത് ചെയ്യുന്നവര്‍ക്കെതിരെ എന്റെയും കരിങ്കൊടി

Sunday, June 01, 2008 4:03:00 pm  
Blogger മൂര്‍ത്തി said...

ഫ്ലാഗ്‌ ചെയ്യപ്പെട്ടതാണെങ്കില്‍ ശക്തമായി പ്രതിഷേധിക്കുന്നു.

Sunday, June 01, 2008 4:47:00 pm  
Blogger un said...

കഷ്ടം! അസഹിഷ്ണുതയുള്ളവര്‍ ബ്ലോഗിലിറങ്ങരുത്. ഫ്ലാഗ് ചെയ്ത പ്രവൃത്തിയെ അപലപിക്കുന്നു

Sunday, June 01, 2008 4:58:00 pm  
Blogger ശ്രീവല്ലഭന്‍. said...

ഇപ്പോളാണ് ഈ പോസ്റ്റും, മറ്റ് അനുബന്ധ പോസ്റ്റുകളും കണ്ടത്. നല്ല നിരീക്ഷണങ്ങള്‍ ചന്ത്രക്കാരന്‍. യൂത്ത് കോണ്‍ഗ്രസ് സന്തോഷ് മാധവന്റെ 'ആശ്രമത്തില്‍' കയറി എല്ലാം അടിച്ചു തകര്‍ക്കുന്നത്‌ ആദ്യ ദിവസം കണ്ടു. യൂത്ത് കോണ്‍ഗ്രസ്സും യുവമോര്‍ച്ചയും എല്ലാം raid നടത്തുകയാണെന്ന് ഇന്നു കണ്ടു.

"The CPM's youth outfit, DYFI, vied with the Youth Congress to raid ashrams, ransack and stone godmen's premises. Hindutva outfits began counter protests over Swamis being singled out and took out their own protest marches to spiritual operators of other religions." ( http://in.news.yahoo.com/indianexpress/20080531/r_t_ie_nl_general/tnl-kerala-tries-to-delink-god-from-man-aaaedd4.html )


സ്വന്തം അഭിപ്രായം പറഞ്ഞാല്‍ബ്ലോഗ് ഫ്ലാഗ്‌ ചെയ്തെങ്കില്‍ തീര്‍ച്ചയായും അപലപനീയം!

Sunday, June 01, 2008 5:57:00 pm  
Blogger Unknown said...

ക്ഷിപ്രത്തില്‍ കമന്റിടാന്‍ നോക്കിയപ്പോഴാണു ആ ബ്ലോഗ് ബ്ലോക്ക് ചെയ്തെന്ന് മനസ്സിലായത്. ഫ്ലാഗ് ചെയ്തതാണെങ്കില്‍ ശക്തമായി പ്രതിഷേധിക്കുന്നു.
കള്ളസ്വാമിമാര്‍ക്കെതിരെ എഴുതിയതിനു ചന്ത്രക്കാരന്റെ ബ്ലോഗില്‍ ആര്‍ഷഭാരത സംസ്കൃതിയുടെ "യൂസേഴ്സ് മാന്വല്‍ ഓഫ് രോഷപ്രകടനം" പ്രയോഗിക്കപ്പെട്ടതായി തോന്നുന്നു. ഇതേ വിഷയത്തില്‍ മറ്റ് പല ബ്ലോഗുകളിലും ഈ രോഷപ്രകടനം കാണാത്ത സ്ഥിതിക്ക് "മുന്‍‌കാല വൈരാഗ്യം" മനസ്സില്‍ കൊണ്ടു നടക്കുന്നവരുടെ കൈക്രിയയാവാനാണു സാധ്യത.
നാണം കെട്ട വര്‍ഗം!

Sunday, June 01, 2008 7:28:00 pm  
Blogger Inji Pennu said...

ഗൂഗിളിനു ഇതുപോലെ പല മണ്ടത്തരവും പറ്റുന്നതായി ഈയടുത്ത് കുറേ കേട്ടു. ഫുഡ് ബ്ലോഗുകള്‍ വരെ അവരുടെ സ്പാം റോബോട്ടുകള്‍
ഇതുപോലെ മെസേജ് കാണിച്ച് പിന്നെ പത്ത് ദിവസം കഴിയുമ്പോ അയ്യോ ഞങ്ങള്‍ക്ക് തെറ്റു പറ്റി എന്ന് പറഞ്ഞ് തുറന്നു കൊടുക്കുന്നു. അതുല്യയുടെ
ബ്ലോഗും ഇതുപോലെ എപ്പോഴോ പോയിരുന്നു മലയാളത്തില്‍ അധികം വേറെ കണ്ടിട്ടില്ല.

ഈ പോസ്റ്റില്‍ എന്തിരിക്കുന്നു ആര്‍ക്കെങ്കിലും ഫ്ലാഗ് ചെയ്യാന്‍? വേറേ ബ്ലോഗ് തുടങ്ങാന്‍ സാദ്ധ്യതയുള്ളപ്പോള്‍ അതും ഒരു പോസ്റ്റ് മാത്രം ഉള്ള ബ്ലോഗ് ഫ്ലാഗ് ചെയ്തിട്ട് എന്തു ഗുണം?

കഴിഞ്ഞ വര്‍ഷം മാര്‍ച്ച അഞ്ചിനു മുന്‍പ് ഇതുപോലെ യാഹൂവിനെതിരെ ആക്റ്റീവ് ആയിരുന്ന ഒരു മനീഷ എന്ന സ്ത്രീയുടെ ബ്ലോഗും ഫ്ലാഗ് ചെയ്യപ്പട്ടപ്പോള്‍ ഇതുപോലെ ആരെങ്കിലും ചെയ്തതായിരിക്കുമോ മാര്‍ച്ച് അഞ്ച് പൊളിക്കാന്‍ എന്നൊക്കെ ഞങ്ങളും കുറേ പേര്‍ കരുതുകയും വേഗം വേഡ് പ്രസ്സിലേക്ക് മാറ്റുകയും ചെയ്തു കണ്ടന്റസ് എല്ലാം. പക്ഷെ അത് ഗൂഗിളിനു അവരുടെ റാന്റം സെലക്ഷനില്‍ തെറ്റ് പറ്റിയതാണെന്ന് പിന്നീട് പറയുകയും ഓപണ്‍ ചെയ്യുകയും ചെയ്തു. മറ്റൊരു ബ്ലോഗിലാന് അത് ഡിസ്കറ്റ് ചെയ്തിരുന്നത്, അതിപ്പൊ പ്രൈവറ്റ് യൂസേര്‍സ് മാത്രമാക്കിയതുകൊണ്ട് ലിങ്കണ്‍ സാധ്യമല്ല. അന്ന് ഞങ്ങള്‍ ടെസ്റ്റ് ചെയ്തതിന്റെ കമന്റ്സ് ഇവിടെ.

മാത്രമല്ല, കുറച്ച് പേര്‍ ഫ്ലാഗ് ചെയ്ത് ഒരു ബ്ലോഗ് അടപ്പിക്കണമെങ്കില്‍ ഇവിടെ എത്ര ബ്ലോഗുകള്‍ (എന്റെ ബ്ലോഗ് ആദ്യം) അടപ്പിച്ചേനെ . ഏത്രയോ തൌസന്റ് യൂസേര്‍സ് വേണം എന്നാണ് ഫ്ലാഗ് ചെയ്യുമ്പോള്‍ അവരുടെ ലോഗനസുരിച്ച് എന്നാണ് ഞാന്‍ കേട്ടത്. അതുകൊണ്ട് ഇത് ഫ്ലാഗ് ചെയ്തതാവാന്‍ ഒരു ചാന്‍സും ഞാന്‍ നോക്കിയിട്ട് കാണുന്നില്ല. മാത്രമല്ല, ഇപ്പോള്‍ ഫ്ലാഗ് ചെയ്യപ്പെടുന്ന ബ്ലോഗുകള്‍ ഗൂഗിള്‍ ജസ്റ്റ് ഒരു മെസേജ് ആണ് കൊടുക്കുന്നത്, പതിനെട്ട് വയസ്സിനു മുകളില്‍ ആയിരിക്കണം എന്നൂം മറ്റും.
പ്രത്യേകിച്ച് ഗൂഗിളിനു മോശം കണ്ടന്റ് ബ്ലോഗുകളെ കുറിച്ച് എഴുതുമ്പോള്‍ വീ പ്രൊടക്റ്റ് ഫീഡം ഓഫ് സ്പീച്ച് എന്ന് നാഴിക്ക് നാപ്പതു വട്ടം പറയുന്ന ഗൂഗിളാണ്. സൊ, അതാവാന്‍ ചാന്‍സില്ല. എന്തോ എറര്‍ ആവാനേ ചാന്‍സുള്ളൂ. എന്നാലും എന്തൊരു കോയിന്‍സിഡന്‍സ്. :)

Sunday, June 01, 2008 8:20:00 pm  
Blogger ബിന്ദു said...

കഴിഞ്ഞ ആഴ്ചയൊ മറ്റൊ അമ്മൂസ്‌ എന്ന ബ്ലോഗ്ഗറുടെ പോസ്റ്റ്‌ തനിയില്‍ കണ്ടു ക്ലിക്കു ചെയ്തപ്പോഴും ഇതേ മെസ്സേജ്‌ കണ്ടിരുന്നു. ആ കുട്ടി ഇതുവരെ അങ്ങനെ മോശമായി ഒന്നും എഴുതിയിട്ടില്ലല്ലൊ എന്നൊക്കെ ഞാന്‍ വിചാരിക്കുകയും ചെയ്തു. ഇന്നലെ നോക്കിയപ്പോള്‍ അതു കാണാന്‍ പറ്റുന്നുണ്ട്‌ താനും.

ഈ സെയിം മെസ്സേജ്‌ കണ്ടതുകൊണ്ടു പറഞ്ഞു എന്നേയുള്ളൂ.

Sunday, June 01, 2008 8:36:00 pm  
Blogger ബിന്ദു said...

അമ്മൂസിന്റെ ബ്ലോഗ് ഓപ്പണ്‍ ആയി ഇവിടെ

Sunday, June 01, 2008 8:45:00 pm  
Blogger അതുല്യ said...

(http://arogyam.blogspot.com/2006/09/blog-post.html?showComment=1160239920000#c116023996942342694)പണ്ട് ദേവന്റേം എന്റേം അങ്ങനെ കുറെ പുതിയ ബ്ലോഗ് തുടങ്ങിയവരുടെം ഒക്കെ ബ്ലോഗ്ഗുകള്‍ ഒരു പത്ത് ദിവസത്തേയ്ക് തുറക്കാതെവന്നപോഴ്, ഗുഗിള്‍ ചിലപ്പോഴ് കാട്ടുന്ന അനുസരണക്കേടാണു ഇത് ഇന്ന് ഏന്നത്തേയോ പിന്മൊഴിയിലൂടെ സംവാദം നടക്കുകയുണ്ടായി. ചന്ദ്രക്കാറന്റെ ബ്ലോഗില്‍ ഫ്ലാഗ് ചെയ്യാന്‍ ഉതകുന്ന ഒരു സംഭവും ഉള്ളതായിട്ട് തോന്നിയില്ല. അങ്ങനെ ഫ്ലാഗ് ചെയ്യാന്‍ ആണെങ്കില്‍ ഹരിംകുമാറിന്റേതടക്കം ക്ലിക്കി കൈ വേദനിച്ചതല്ലേ നമ്മടേ :) അത് കൊണ്ട് ഫ്ലാഗ് ചെയ്ത് ബ്ലോക്കാക്കിയതാവില്ലാ എന്ന് വിശ്വസിയ്ക്കാനാണെനിക്കിഷ്ടം. ഇതിലും വല്യ വാദ പ്രതിവാദങ്ങളും ചെളിയെറിയലും ഒക്കെ നടന്ന ബ്ലോഗുകള്‍ക്ക് ഒന്നും പറ്റിയില്ലല്ലോ. ഒന്നോ രണ്ടോ പത്തോ ആളുകള്‍ അല്ലെങ്കില്‍ അതിന്റെ മള്‍ട്ടിപിള്‍സ് സൊക്കെ ഫ്ലാഗ് ചെയ്താല്‍ ഒരു സൈറ്റ് ബാനാക്കാന്‍ ഗൂഗിള്‍ തുനിയില്ല. അങ്ങനെ ആണെങ്കില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍/തലയുരുളല്‍ ഒക്കെ (പല രാജ്യത്തിന്റേയും) കുലംകൂഷമായിട്ട് നടക്കുന്ന ബ്ലോഗുകള്‍ ഒക്കെ ഒരു നിമിഷത്ത്റ്റില്‍ പത്ത് പേര് ഇരുന്ന ഫ്ലാഗ് ആക്കി ബാനടിയ്ക്കാവുന്ന്നതല്ലേ ഉള്ളു. അങ്നന്നെ ആണെങ്കില്‍ തന്നെ, എന്നാല്‍ ക്ഷിപ്രം ഫ്ലാഗ് ചെയ്തവരു ഇന്ന് ഈ ഫുള്‍ ദിനം ക്ലിക്കിയിരുന്നാല്‍ ഈ ബ്ലോഗുമിപ്പോഴ് ബാന്നാവാണ്ടതല്ലേ? അപ്പൊഴ് അതാവാന്‍ തരമില്ല ചന്ദ്രക്കാറാ. അവരുടെ എന്തെങ്കില്‍ റ്റെക്കനിക്കല്‍ കുരുക്കില്‍ അറിയാതെ പെട്ടതാവും ഇതും.

Sunday, June 01, 2008 10:48:00 pm  
Blogger myexperimentsandme said...

സ്വല്പം വെയിറ്റു ചെയ്യണമായിരുന്നോ?

ഊഹത്തിനും പോഹത്തിനും അതിരുകളില്ലല്ലേ :)

Sunday, June 01, 2008 11:49:00 pm  
Blogger രാജ് said...

മിസ്റ്റർ ബ്ലോഗൻ വക്കാരീ,
സന്ദേശം സിനിമ കണ്ടിട്ടില്ലേ? ഹാർറ്റ് അറ്റാക്ക് വന്ന് പണ്ടാറമടങ്ങിയാലും ദാറ്റ് ഈസ് മിസ്റ്റർ. രക്തസാക്ഷി.

ഇതൊന്നും അറിഞ്ഞൂടേ? സില്ലി ബോയ്.

Monday, June 02, 2008 12:22:00 am  
Anonymous Anonymous said...

ഹരിപഞ്ചാനന്‍ എഴുതുന്നുന്നു:

എന്തരു പിള്ളേ ഇന്ത സപമിംഗ്‌ എല്ലാം? ഇന്ത സിദ്ധനുക്ക്‌ ഇതൊന്നുമേ പുരിയാത്‌. I was trying to post a message there in this spot but I got a message that this is only open for the authors. ഇതെല്ലാമെന്നാ?

എന്ന ചന്ത്രക്കാറ പ്രഭു? അവികേകമൂര്‍ഛയാലെ ജന്മജന്മാന്തരസിദ്ധമാന മനുഷ്യാത്മാവെ ഹതം ചെയ്തൂടറതാ? സംന്യാസാനുഗ്രഹത്തെ നിഷേധിക്കലാമെന്റു നിനയ്ക്കറതാ?

ഇന്ത കപട നാടകത്തുക്കു നായകന്‍ യാര്‌? വില്ലന്‍ യാര്‌? കാണികള്‍ യാര്‌? ഇതുക്കെല്ലാം ജവാബ്‌ ശൊല്ലവേണ്ടിയത്‌ യാര്‌? .

എന്ന ചന്ത്രക്കാറന്‍, ഇന്ത രാജ്‌ സാര്‍ ആത്മശുദ്ധിയെപ്പറ്റിയെല്ലാം ചൊല്ലറത്‌? അത്‌ എന്തോന്ന്‌ ചരക്ക്‌? ഇത്‌ ഡിഫി മട്ടും തെളിയിച്ചാല്‍ പോതുമാ? ഇന്ത സന്ന്യാസിമാരും തെളിയിക്ക വേണ്ടാമാ? ഈ ബ്ലോഗിലെഴുതുന്നവരെല്ലാം ഇതു തെളിയിച്ചവരു തന്നെ? യാത്‌ ക്വാടതി മുമ്പാകെ? ഇത്‌ പഴയ ലിബറല്‍ രാഷ്ട്രീയ നിഷ്കളങ്കത തന്നെ പിള്ളേ? അതു തന്നെ ഇപ്പഴും അതിന്റെ പ്യാര്‌?

ആരാണു പിള്ളേ ഈ നിഷ്കളങ്കര്‌? ഇപ്പറയണ അതിക്രമങ്ങളൊന്നും ചെയ്യാത്തവരോ? അതു വളരെ എളുപ്പത്തില്‍ ഒണ്ടാക്കിയെടുക്കുന്ന ഒരു നിഷ്കളങ്കതയല്യോ? രാജാവ്‌ നഗ്നനാണെന്ന്‌ പറേന്നതിനു മുന്‍പ്‌ താന്‍ വല്ലതും ഉടുത്തിട്ടുണ്ടോ എന്നു നോക്കേണ്ട ലിബറല്‍ രാഷ്ട്രീയ മര്യാദ മറക്കുന്നതും നല്ലതിനു തന്നെ?

ഇന്ത നാടകങ്ങളില്‍ നമ്മളെല്ലാം കാണികള്‍ മാത്രമാ? "പ്രതികരിക്കുന്ന കാണി"യുമാഹലാം. രണ്ടും ഒന്നു തന്നെയല്യോ? പ്രതികരിച്ചാലും ഇല്ലെങ്കിലും വ്യത്യാസമെന്തര്‌? നമ്മുടെ പ്രതികരണം പൊതുവില്‍ വാചകങ്ങള്‍ തന്നെ?

(ഇനി ഫ്ലാഗിംഗിനെപ്പറ്റി അല്‍പം - അതുല്യ എഴുതിയതുപോലെ ഈ ബ്ലോഗ്‌ ഫ്ലാഗ്‌ ചെയ്ത്‌ ബ്ലോക്കാക്കാന്‍ എളുപ്പത്തില്‍ കഴിയില്ല. ബ്ലോഗ്‌ എത്ര കാലമായി നിലവിലുണ്ടെന്നതും അതിന്റെ റീഡര്‍ഷിപ്പിന്റെയും കമന്റുകളുടെ എണ്ണത്തേയും ഒക്കെ അടിസ്ഥാനത്തില്‍ ഓരോ ബ്ലോഗിനും ഓരോ സ്പാം വെയ്റ്റേജുണ്ടാകും. പഴയ ഒരു ബ്ലോഗ്ഗിന്‌ ആ വെയ്റ്റേജ്‌ ഉയര്‍ന്നതായിരിക്കും, അതിനെ ഫ്ലാഗ്‌ ചെയ്യണമെങ്കില്‍ അത്രയും കൂടുതല്‍ വായനക്കാര്‍ വിചാരിക്കണം. പുതിയ ഒരു ബ്ലോഗിന്‌ സാധാരണഗതിയില്‍ അത്‌ പൂജ്യമായിരിക്കും, ഫ്ലാഗ്‌ ചെയ്ത്‌ ബ്ലോക്കുചെയ്യിക്കാന്‍ അത്രയും എളുപ്പവും. എന്തുകൊണ്ട്‌ ഈ ബ്ലോഗ്‌ ഫ്ലാഗ്‌ ചെയ്തില്ല എന്ന ചോദ്യത്തിനുത്തരമായോ?)

was shocked into a deprivation of democaracy in this & my voice was twisted for the time being.

ഇത്‌ എന്ന നാടകം അമ്മാ? ഉങ്കളും നാനും ഇതില്‍ എന്നെന്ന വേഷങ്ങള്‍ ആടുകിറത്‌? ഒരേയൊരു വിഷയം മട്ടും താന്‍ വിഷയം. {what are we doing in this society? if there are godmen & godwomen fucking us around we ARE partially responsible for these phenomena. if you disagree with me, i mean if yoou think that u have no responsibility in what is happenning in this society, i dont know where i stand & i dont know where u stand

Monday, June 02, 2008 12:38:00 am  
Blogger കണ്ണൂസ്‌ said...

ഓ! എല്ലാ കാര്യത്തിലും ഒന്നു രണ്ടു ദിവസം ക്ഷമിച്ചും മറ്റുള്ളവരുടെ വീക്ഷണം മനസ്സിലാക്കിയും ഒക്കെ കമന്റ് ചെയ്യാനുള്ള ബോധം ഈ ബ്ലോഗര്‍മാര്‍ക്കുണ്ടായാല്‍ ഹരിയോ ഹരി! വേല്‍ മുരുകാ.. ഒരു പാല്‍ക്കാവടി എന്റെ വക!

Monday, June 02, 2008 12:57:00 am  
Blogger Promod P P said...

ഇത് ഫ്ലാഗ് ചെയ്തതായിരിക്കാനുള്ള സാദ്ധ്യത 95% ത്തില്‍ അധികമാണെന്നാണ് ഇതില്‍ വിദഗ്ദരായവര്‍ പറയുന്നത്. ഫ്ലാഗ് ചെയ്തതാണെങ്കില്‍ അതിനെ ഫാസിസം എന്നല്ല വിളിക്കേണ്ടത്..ഫാദര്‍ലെസ്സിസം എന്നാണ്..

ഇതിനെ നിസ്സാരവല്‍ക്കരിച്ചു കൊണ്ട് ചില കമന്റുകള്‍ കണ്ടു. എന്നെ കണ്ടാല്‍ കിണ്ണം കട്ട പോലെ ഉണ്ടൊ എന്ന മട്ടിലുള്ള കമന്റുകളും.. ഒന്നേ പറയാനുള്ളു.. അഭിപ്രായം പറയും മുന്‍പ് രണ്ട് തവണ ആലോചിക്കുക..

പിന്നെ രാജ് നീട്ടിയത്തിനോട് പ്രത്യേകിച്ച് : ഇങ്ങനെ ഒരു വിവാദം ഉണ്ടാക്കി രക്ത്സാക്ഷിത്വം വരിക്കാനുള്ള കഷ്ടപ്പാടൊന്നും ചന്ദ്രക്കാറനില്ല.ഒരു കാര്യം മനസ്സിലാക്കിയാല്‍ നല്ലത്.ഒരാളെ തെറി പറയുകയോ പുച്ഛിക്കുകയോ ഒക്കെ ചെയ്യുമ്പോള്‍ ഓര്‍ക്കുക..ബ്ലോഗിനു പുറത്ത് ഒരു ലോകം ഉണ്ട്.അവിടെ നാമോരോരുത്തര്യും ഒറ്റയ്ക്കായിരിക്കും.

Monday, June 02, 2008 9:58:00 am  
Anonymous Anonymous said...

പഴക്കമുള്ള, ഒരുപാട് വിസിറ്റുകള്‍ നടന്നിട്ടുള്ള ബ്ലോഗുകള്‍ക്കാണ് ആയിരക്കണക്കിനു ഫ്ലാഗിംഗ് വേണ്ടിവരുന്നത്. പുതിയൊരു ബ്ലോഗിനെ അതിന്റെ ആദ്യപോസ്റ്റില്‍ തന്നെ ഫ്ലാഗ് ചെയ്ത് പുറത്താക്കല്‍ വളരെ എളുപ്പമാണ്. ഒരു പൂവുപറിച്ചെറിയും പോലെ.

ഇവിടെ കണ്ട രണ്ടുമൂന്നു കമന്റുകള്‍ മതി ഇതൊരു ഫ്ലാഗിംഗ് അറ്റാക്കായിരുന്നു എന്ന് മനസിലാക്കാന്‍.
ഫ്ലാഗ് ചെയ്യാനുള്ള ഒരു പ്രധാനകാരണം എന്തെന്നു ചോദിച്ച് മെനക്കെടുവാന്‍ തോന്നുന്നവര്‍ക്ക് ചന്ത്രക്കാറന്‍ കോപ്പീ&പേസ്റ്റ് ചെയ്ത പഴയ ബ്ലോഗിലെ കമന്റുകള്‍ മുഴുവനും വായിച്ച് നോക്കാം.

ഇഞ്ചിപ്പെണ്ണിന്റെ ആ വളച്ചുകെട്ടിയ കമന്റും രാജിന്റെ സര്‍ക്കാസവും പിന്നെ ബ്ലോഗിലൊരിടത്തും കുറേ നാളായി കമന്റായി കാണാന്‍ പോലും ഇല്ലായിരുന്ന ബിന്ദു എന്ന ബ്ലോഗറിന്റെ വക ഒരു ഉദാഹരണവും.
ബിന്ദുവിന്റെ ആ കമന്റാണ് ഒരുപാടുപേര്‍ക്ക് ഇതൊരു ഫ്ലാഗിംഗ് തന്നെ ആയിരുന്നു എന്ന് ഉറപ്പുവരുത്താന്‍ സഹായിച്ചത്. ബിന്ദുവിനു നന്ദി. ഇനി ചിലര്‍ കൂടി വരാനുണ്ട്.

ഇത് ബൂലോകത്തിന്റെ കറുത്ത ഒരു അധ്യായമായി രേഖപ്പെടുത്തേണ്ട ഒന്നാണ്. അല്ലാതെ പെരിങ്ങോടന്റെ നിലവാരം കുറഞ്ഞ വളിപ്പായിട്ടല്ല!

സ്വന്തം പേരുവച്ചെഴുതിയാല്‍ ഇനി അറ്റാക്ക് എന്റെ നേരേയാകും. അതുകൊണ്ട് നടുവുകുനിച്ച് പേടിയോടെ ഒരു അനോണി.

Monday, June 02, 2008 3:12:00 pm  
Blogger രാജ് said...

ഹരിപഞ്ചാനൻ സ്പാമിന്റെ അർഥം തന്നെ മനസ്സിലാക്കിയിട്ടില്ലേ എന്നു സംശയം? സ്പാം വെയിറ്റേജും മറ്റും തിരിച്ചറിയുന്നത് ആൾ‌മോസ്റ്റ് മെഷീനുകൾ ആണെന്ന് സ്പാം സ്പെഷ്യലിസ്റ്റായ ചന്ത്രക്കാരനു അറിയാമെന്നത് ഹരിപഞ്ചാനൻ മനസ്സിലാക്കേണ്ടതാണ്. സ്പാം വെയിറ്റേജ് എന്നൊന്ന് ഉണ്ടെങ്കിൽ തന്നെ ആ ബ്ലോഗ് നൽകുന്ന ഹൈപ്പർ‌ലിങ്കുകളുടെ എണ്ണത്തിൽ നിന്ന് കണ്ടെടുക്കുന്ന ഒരു വിലയാവുകയാണ് പതിവ്. ബ്ലോഗ് പുതിയതോ പഴയതോ എന്നാവില്ല സ്പാമിൽ കൺസിഡറേഷൻ. ആകെ ഒരു ലിങ്ക് മാത്രമുള്ള ഒരു പുതിയ ബ്ലോഗിനെ സ്പാം ബ്ലോഗായി കണക്കുകൂട്ടാൻ മണ്ടത്തരമൊന്നും ഗൂഗിളിനുണ്ടെന്ന് തോന്നുന്നില്ല.

ബ്ലോഗ് ഫ്ലാഗ് ചെയ്താൽ തന്നെ അൺ‌ലിസ്റ്റ് ചെയ്യുകയാണ് ആദ്യം ചെയ്യുക, ഹേറ്റ് സ്പീച്ച് ഉണ്ടെങ്കിൽ കണ്ടന്റ് വാർണിങ് വച്ചേയ്ക്കും.

സീരിയസ് ക്രൈംസ് ആയ സ്പാം ബ്ലോഗിങ്, ഇല്ലീഗൽ ആക്റ്റിവിറ്റി എന്നിവ ബ്ലോഗർ ToS വയലേഷൻ ആകയാൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടുകയാണ് പതിവ്. അതിനും മുമ്പാവണം ഇപ്പോൾ ക്ഷിപ്രത്തിൽ കാണുന്ന തരം ToS വയലേഷൻ നോടീസ് വയ്ക്കുക. ഈ കാര്യങ്ങൾ ഒക്കെയും ബ്ലോഗറിന്റെ ഹെല്പിൽ പറഞ്ഞിട്ടുള്ളതാണ്.

ഇതൊന്നുമല്ലാതെ ബ്ലോഗ് സർവീസ് പ്രൊവൈഡർ പൂട്ടിയിട്ടെങ്കിൽ സർവീസ് പ്രൊവൈഡറോട് കാര്യകാരണങ്ങൾ അന്വേഷിക്കണം, മിക്കപ്പോഴും ഇതിനു ലഭിക്കുന്ന ആദ്യത്തെ മറുപടി വളരെ generic ആയിരിക്കും, ഏറിയ പങ്കും automated reply ആവാനാണ് സാധ്യത. ഏറ്റവും കോമണായ രണ്ടു കാരണങ്ങൾ Blogger support ആദ്യത്തെ മെയിലിൽ ലിസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ അത് ചന്ത്രക്കാരൻ എഴുതിയ കാര്യങ്ങൾ ആവണം, സ്പാമിങ് & ഫ്ലാഗിങ്. അത്തരം വെറും സാധ്യതകളിൽ അഭിരമിച്ചു ഹേറ്റ് സ്പീച്ച് നടക്കുവാൻ സാധ്യതയുള്ളവിധം പോസ്റ്റുകൾ പ്ലേസ് ചെയ്യുന്നത് ചിലർക്ക് പതിവാണ്, ചന്ത്രക്കാരനിൽ നിന്ന് പ്രതീക്ഷിച്ചില്ല. വ്യക്തമായ കാരണം അറിഞ്ഞിട്ടു മതിയായിരുന്നു 'വിരോധം' എന്നൊക്കെ തീർപ്പുകല്പിക്കൽ.

കണ്ണൂസിനൊരു പാൽക്കാവടി തുള്ളാനുള്ള ചാൻസ് പോയി :-)

തഥാഗതൻ,
മനസ്സിലായില്ല. ബ്ലോഗിൽ നിന്ന് മാറി ഒറ്റയ്ക്ക് നേരിട്ട് കിട്ടിയാൽ തല്ലുമെന്നാണോ?

നടുകുനിച്ച പേടിത്തൂറി അനോണി,
ചന്ത്രക്കാരന്റെ ക്ഷിപ്രത്തിൽ രണ്ടു കമന്റിട്ടതിനേക്കാൾ നല്ലൊരു alibi എനിക്ക് വേറെ ഈ അടുത്ത കാലത്ത് ലഭിച്ചിട്ടില്ല. പബ്ലിക്കായി കമന്റിൽ വിമർശിച്ചിട്ട് അത് പിന്നെ ഫ്ലാ‍ഗ് ചെയ്ത് പൂ‍ട്ടിക്കാൻ എന്റെ തലയിൽ ഓളമാണല്ലോ!

പിന്നെ കലേഷ് അടക്കം ബൂലോഗത്ത് കമന്റിൽ എവിടെയും കാണാതിരുന്ന സനോണികളെ (ഹഹഹ ഇതിൽ ഡിലീറ്റ് ചെയ്യപ്പെട്ട ബ്ലോഗിലെ സിയയുടെ കമന്റാണ് തകർപ്പൻ അങ്ങേർക്ക് രാഷ്ട്രീയമെന്നാൽ ചങ്കിൽക്കുത്തായിരുന്നല്ലോ ഒരു കാലത്ത്) നട്ടെല്ലില്ലാത്ത അനോണിസാർ കണ്ടുകാണില്ല.

പിന്നെ, ഇത്രയെളുപ്പം ഫ്ലാഗ് ചെയ്ത് പൂട്ടിക്കാവുന്നതാണ് ബ്ലോഗെങ്കിൽ, അത് ഈ ബ്ലോഗിൽ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് ആ പോസ്റ്റ് എഴുതിയ ആളുതന്നെ ആവാനെ തരമുള്ളൂ. ബ്ലോഗ് ഫ്ല്ലാഗ് ചെയ്ത് പൂട്ടിപ്പോയാൽ അത് ആർക്കിട്ടാണ് കൊള്ളുകയെന്ന് മനസ്സിലാവാൻ നാലാംക്ലാസും ഗുസ്തിയും മതി. ഫാസിസത്തെ എതിർക്കുവാൻ കമന്റ് ബോക്സ് കാണാത്തവർ പോലും പറന്നുവരുമെന്ന് ഊഹിക്കുവാൻ വെയിലത്തിറങ്ങി നിൽക്കുകയൊന്നും വേണ്ടാ.

Monday, June 02, 2008 3:55:00 pm  
Blogger Promod P P said...

ഓ അപ്പോള്‍ ഇത് ഫ്ലാഗ് ചെയ്ത് പൂട്ടിച്ചത് ചന്ദ്രക്കാറന്‍ തന്നെയാണെന്നാണൊ പുതിയ കണ്ടെത്തല്‍? ഭയങ്കര ബുദ്ധിയാണല്ലൊ..

പിന്നെ ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലായില്ലെങ്കില്‍ അതെന്റെ കുഴപ്പമല്ല.എതര്‍ത്ഥത്തില്‍ എടുത്താലും എനിക്ക് ഒരുപോലെ തന്നെ..

Monday, June 02, 2008 4:07:00 pm  
Blogger Kalesh Kumar said...

രാജേ,
“സനോണി“ എന്ന വാക്ക് മലയാളഭാഷയ്ക്ക് സംഭാവന ചെയ്തതിന് അഭിനന്ദനങ്ങള്‍....

എന്താ അതിന്റെ അര്‍ത്ഥമെന്നുകൂടി (മനുഷ്യനു മനസ്സിലാകുന്ന ഭാഷയില്‍) പറഞ്ഞാല്‍ കൊള്ളാമായിരുന്നു.

ബൂലോഗത്ത് എവിടെയും എന്നെ കാണാതിരുന്നുവെന്ന് രാജിനെങ്ങനെ പറയാന്‍ കഴിയും? ബൂലോഗത്ത് ഞാന്‍ വരുന്നില്ലെന്ന് പറയാന്‍ രാജെന്താ ബൂലോഗത്തെ ഗെയിറ്റിലെ സെക്യൂരിറ്റിയാണോ? അതോ ഞാന്‍ ബ്ലോഗ് നോക്കാന്‍ കയറുന്നതിനു മുന്‍പ് രാജിന്റെ അപ്രൂവല്‍ മേടിക്കണോ?

ഞാനെന്നാ ബ്ലോഗിംഗ് തുടങ്ങിയതെന്ന് രാജിന് അറിയാമല്ലോ....
അക്കാലത്ത് ഞാന്‍ എത്രത്തോളം സജീവമായിരുന്നു എന്നും രാജിനറിയാം.
പിന്നെ ഇടയ്ക്ക് സജീവമല്ലാതായത് ജീവിതപ്രശ്നങ്ങള്‍ കൊണ്ടായിരുന്നുവെന്ന് രാജിനറിയില്ലെങ്കിലും, യു.ഏ.ഈയിലും നാട്ടിലും, ലോകത്തിന്റെ പലഭാഗങ്ങളിലുമുള്ള എന്റെ പ്രിയ സുഹൃത്തുക്കള്‍ക്കറിയാം.

എത്ര തിരക്കായിരുന്നാലും, എനിക്ക് ഇഷ്ടമുള്ള ചില ബ്ലോഗുകള്‍ ഞാന്‍ വായിക്കുമാ‍യിരുന്നു. ഇടയ്ക്ക് ചില കമന്റുകളും ഇടുമായിരുന്നു. സജീവ്ഭായിയുടെ ബ്ലോഗ് പോലെ, ദേവേട്ടന്റെ ബ്ലോഗ് പോലെ, ഉമേഷേട്ടന്റെ ബ്ലോഗ് പോലെ, അരവിന്ദന്റെ ബ്ലോഗ് പോലെ, ദീപക്ക് ഭായിയുടെ ബ്ലോഗ് എനിക്ക് ഇഷ്ടമുള്ളൊരിടം ആണ്. (രാജിനെ ഇതൊന്നും എനിക്ക് ബോധിപ്പിക്കണ്ട കാര്യമില്ല.) വളരെ കോമ്പ്ലക്സ് ആയ കാര്യങ്ങള്‍ മനുഷ്യനു മനസ്സിലാകുന്ന ഭാഷയില്‍ പുള്ളി വിവരിക്കുന്നത് വായിക്കാനെനിക്ക് ഇഷ്ടമാണ്. പുള്ളിക്കാരന്റെ ബ്ലോഗിനെ എല്ലാരും കൂടെ കളിച്ച് ഒതുക്കാന്‍ ശ്രമിക്കുന്നുവെന്ന് എനിക്ക് തോന്നിയപ്പോള്‍ ഞാന്‍ പ്രതികരിച്ചു. നാളെ രാജിന്റെ ബ്ലോഗിനെതിരെ ഇത് സംഭവിച്ചാല്‍ ആരും പ്രതികരിക്കരുതെന്നാണോ രാ‍ജ് പറഞ്ഞു വരുന്നത്?

ബൂലോഗം ഒരുപാട് മാറിപ്പോയി. ബ്ലോഗുകളുടെ എണ്ണം കൂടി. ചിലര്‍ക്കൊക്കെ തലയുടെ കനം വര്‍ദ്ധിച്ചു....ചിലര്‍ മറ്റെല്ലാവരില്‍ നിന്നും ഉയര്‍ന്നവരാണെന്ന് സ്വയം കരുതിത്തുടങ്ങി. ഗ്രൂപ്പുകളും മറ്റും പണ്ടും ഉണ്ടായിരുന്നെങ്കിലും, വൃത്തികെട്ട കളികള്‍ ഇത്രയേറെ ഇല്ലായിരുന്നു.

രാജിന്റെ മറുപടികള്‍ കാണുമ്പോള്‍ രാജിനോടുണ്ടായിരുന്ന ഒരു സ്നേഹബഹുമാനം കുറയുന്നു....

Monday, June 02, 2008 4:34:00 pm  
Blogger രാജ് said...

കലേഷേ, എനിക്ക് കലേഷിന്റെ ആദ്യ കമന്റ് കണ്ടപ്പൊ ആദ്യം തോന്നിയത്, കലേഷിനും റീമയ്ക്കും സുഖാണോന്ന് ചോദിക്കാനാണ്. ബ്ലോഗ് എനിക്കത്ര പേഴ്സണൽ സ്പേസ് അല്ലാത്തത് കൊണ്ട് ചോദിച്ചില്ലെന്ന് മാത്രം. കലേഷ് ഇത്രയൊക്കെ ചിന്തിച്ചുകൂട്ടുന്നതു കൊണ്ടാവാം എടുത്തു ചോദിച്ചില്ലെങ്കിൽ ഒന്നും മനസ്സിലാവാതായിത്തുടങ്ങി. നെവർ മൈൻഡ്. ഒരു അനോണി ബിന്ദുവിനെ ഉദാഹരിച്ചപ്പോൾ ഞാൻ കലേഷിനെ ഉദാഹരിച്ചു എന്നു മാത്രം. സനോണി എന്ന് എന്റെ പ്രയോഗമല്ല, അനോണിയല്ലാത്തവർ എന്ന അർഥത്തിൽ മുമ്പും മറ്റാരൊക്കെയോ പ്രയോഗിച്ചുകണ്ടിട്ടുണ്ട്.

Monday, June 02, 2008 4:51:00 pm  
Blogger Ziya said...

ശ്രീമാന്‍ രാജ് നീട്ടിയത്ത് അവര്‍കള്‍,

അങ്ങ് ബൂലോഗ സെക്യൂരിറ്റി ഭടന്‍ മാത്രമല്ല. അങ്ങ് മറ്റുള്ളവരുടെ രാഷ്ട്രീയതാപനില അളക്കുന്ന പൊളിത്തെര്‍മോ മീറ്റര്‍ കൂടിയാണ്. (പുതിയ വാക്കുകള്‍ എനിക്കും സംഭാവന ചെയ്യാമല്ലോ) :)

എന്തായാലും എന്റെ കമന്റ് അങ്ങയെ പൊട്ടിച്ചിരിപ്പിച്ചതില്‍ എനിക്കുള്ള ചാരിതാര്‍ത്ഥ്യം പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര വലുതാണ്...

Monday, June 02, 2008 4:52:00 pm  
Blogger Kalesh Kumar said...

പ്രിയ രാജേ,

രാജിന് എന്നെ കാണുമ്പോള്‍ “കലേഷിനും റീമയ്ക്കും സുഖമാണോ“ ന്ന് ചോദിക്കാന്‍ തോന്നുന്നെങ്കില്‍ തീര്‍ച്ഛയായും എന്റെ മുഖത്ത് നോക്കി അത് ചോദിക്കണം. രാജിനെ കാണുമ്പോള്‍ ഞാനും ചോദിക്കുന്നത് “രാജേ, സുഖമാണോ, പുതിയ ജോലി എങ്ങനെയുണ്ടെന്നോ, എങ്ങനെയുണ്ട് ദുബൈ എന്നോ“ ഒക്കെ തന്നെ ആയിരിക്കും. അങ്ങനെയൊക്കെയല്ലേ നമ്മുടെ സൌഹൃദം നിലനിന്നിരുന്നത്? ഇപ്പോള്‍ പിന്നെ എന്ത് പറ്റി? രാജ് മാറിപ്പോയോ? ഞാന്‍ മാറിയിട്ടില്ല - ഒട്ടും തന്നെ. പക്ഷേ, ബൂലോ‍ഗത്ത് പലരും മാറി എന്ന് എനിക്ക് തോന്നുന്നു.

ഞാന്‍ മനസ്സിലുള്ളത് തുറന്ന് പറയുന്ന പ്രകൃതക്കാരനാണ് - ശരിയായാലും തെറ്റായാലും അത് ചങ്കൂറ്റത്തോടെ തുറന്ന് പറയും. മനസ്സിലൊന്ന് വച്ച് വേറെയൊന്ന് ഒരിക്കലും ഞാന്‍ പറയില്ല.

ഞാന്‍ ഒന്നും തന്നെ ചിന്തിച്ചുകൂട്ടി മുന്‍ ധാരണയോടെ പറഞ്ഞതല്ല, ഇവിടെ നടക്കുന്നത് കുറേ നാളുകളായി കാണുന്നതുകൊണ്ട് അങ്ങനെ പറഞ്ഞതാണ്. ദീപക്ക് ഭായിയുടെ ബ്ലോഗില്‍ നടന്നത് ശരിയാണെന്ന് രാജിന് തോന്നുന്നുണ്ടോ? നാളെ രാജിന്റെ ബ്ലോഗിന് ഇത് സംഭവിച്ചാലും എന്റെ പ്രതികരണം ഇതേ രീതിയിലായിരിക്കും.

ബൂലോഗത്ത് നിന്ന് എനിക്ക് ഒരുപാട് നല്ല സൌഹൃദങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതില്‍ 99 % വും ഞാന്‍ എന്റെ ഹൃദയത്തില്‍ കാത്തുസൂക്ഷിക്കുന്നു. എന്തിന് ഏറെ പറയണം? ഞാനിപ്പോള്‍ ചെയ്യുന്ന ജോലി എനിക്ക് കിട്ടാന്‍ ഉള്ള സാഹചര്യം ഉണ്ടായത് പോലും ബ്ലോഗ് മൂലം പരിചയപ്പെട്ട, 2-3 പേരുടെ നല്ല മനസ്സ് കൊണ്ട് സംഭവിച്ചതാണ്.

സൌഹൃദങ്ങള്‍ ഞാന്‍ അങ്ങേയറ്റം വിലകല്‍പ്പിക്കുന്ന ഒന്നാണ്. സുഹൃത്തുക്കള്‍ പരസ്പരം ചെളിവാരിയെറിയുന്നത് കണ്ട് മടുത്തത് ബ്ലോഗില്‍ നിന്നു മാറി നില്‍ക്കാന്‍ ഒരു കാരണമായി.

എനിക്ക് മനസ്സിലാകാത്തത് അതല്ല. രാജിനെന്തിന് ഇതൊക്കെ കൊള്ളണം? പോട്ടെ.... ഒന്നുകില്‍ എനിക്ക് രാജിനെ, അല്ലെങ്കില്‍ രാജിന് എന്നെ മനസ്സിലാകാത്തതിന്റെ പ്രശ്നമായി ഞാനിതിനെ കാണാം...

പി.എസ്: രാജിന്റെ കമന്റില്‍ ചില്ലുകള്‍ ശരിക്ക് വരുന്നില്ല. അതോ അതെന്റെ കമ്പ്യൂട്ടറിന്റെ കുഴപ്പമാണോ?

Monday, June 02, 2008 5:23:00 pm  
Blogger Cibu C J (സിബു) said...

കലേഷേ, യുണീക്കോഡ്‌ സ്റ്റാന്റേഡിൽ പുതിയ ചില്ലുകൾ വന്നുകഴിഞ്ഞു. അവകൂടി ഉൾപ്പെടുത്തിയ ഫോണ്ടുകൾ ഉപയോഗിച്ചാൽ ഈ പ്രശ്നം മാറും. അതിനായി അഞ്ജലിയോ പുതുക്കിയ രചന, മീര തുടങ്ങിയവയോ ഉപയോഗിക്കുക. വരമൊഴിയിൽ യുണിക്കോഡ്‌ ഫോണ്ടുകൾ ലിസ്റ്റ്‌ ചെയ്തിരിക്കുന്നിടത്ത്‌ ലിങ്കുകളുണ്ട്‌.

Monday, June 02, 2008 9:00:00 pm  
Blogger nalan::നളന്‍ said...

ഇതു ചുമ്മാ ഗൂഗിളിനു പറ്റിയ അബദ്ധമാവാന്‍ സാദ്ധ്യതയുണ്ടെങ്കിലും അല്ലാതിരിക്കാനാണു സാദ്ധ്യത കൂടുതല്‍.
അങ്ങിനെയാണെങ്കില്‍ ഇതില്‍ എന്റെ പ്രതിഷേധം കൂടി വരവു വച്ചേക്കൂ ചന്ദ്രക്കാറാ.

ഒരു ഓഫ്: ക്ഷിപ്രം ബ്ലോഗില്‍ ചന്ത്രക്കാ‍റന്‍ കാണിച്ച ക്ഷമയ്ക്കൊരു നല്ലവാക്കു പറയാതെ പോകാന്‍ തോന്നുന്നില്ല. ഡയാഗ്രാം വരെ വരച്ച് ക്ഷമയോടു മനസ്സിലാക്കിക്കാന്‍ കാണിച്ച സന്നദ്ധത സത്യത്തില്‍ രാജ് നീട്ടിയത്തിനെപ്പോലുള്ളവര്‍ക്ക് മറുപടി കൊടുക്കുന്നതിലൊരു പുനര്‍വിചിന്തനത്തിനു പ്രേരിപ്പിച്ചുവെന്നു പറയാതെ വയ്യ.
മനസ്സിലാകാത്ത കാര്യങ്ങളെപറ്റി മനസ്സിലായെന്നു നടിച്ചുള്ള രാജിന്റെ പ്രതികരണങ്ങള്‍ പലപ്പോഴും തെറ്റിദ്ധാരണയ്ക്കിടവരുത്തിയിട്ടുണ്ട്. കല്യാണം കഴിക്കാന്‍ പ്രായമായോയെന്നു ആത്മനിഷ്ഠയോടു ചോദിച്ച ചോദ്യം, ബ്ലോഗ് ചെയ്യാന്‍ പ്രായമായോയെന്നു രാജ് അതേ ആത്മനിഷ്ഠയോടു ചോദിക്കുന്നത് നല്ലതായിരിക്കും.

Tuesday, June 03, 2008 6:34:00 am  
Blogger ചന്ത്രക്കാറന്‍ said...

ക്ഷിപ്രം എന്ന ബ്ലോഗ്‌ സംഘടിതമായി ഫ്ലാഗ്‌ ചെയ്ത്‌ ബ്ലോക്ക്‌ ചെയ്യപ്പെട്ടതാകാണെങ്കില്‍ അതില്‍ പ്രതിഷേധിക്കുകയും അതാവണമെന്നില്ല ബ്ലോഗ്ഗറിന്റെ അബദ്ധവും ആവാം എന്നു അഭിപ്രായപ്പെടുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി. ഈ രണ്ടു കൂട്ടരും ഒരു വിധി പറച്ചിലില്‍ എത്തിച്ചേര്‍ന്നില്ല എന്നത്‌ അവരുടെ പക്വതയെ സാക്ഷ്യപ്പെടുത്തുന്നു, JUDGE NOT LEST YE BE JUDGED എന്ന് മത്തായി.

(ഒരു ദുര്‍ബലമായ ഇന്റര്‍നെറ്റു കണക്ഷനായിരുന്നു കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി ലഭ്യമായിരുന്നത്‌, അതു വച്ച്‌ ബ്ലോഗൊന്നു തുറന്നുകിട്ടണമെങ്കില്‍ത്തന്നെ അര മണിക്കൂര്‍ വേണം. കമന്റിടാന്‍ നോക്കിയാല്‍ പറയുകയും വേണ്ട. വൈകിയതിനു ക്ഷമാപണം.)

എന്റെ ബ്ലോഗ്‌ ഫ്ലാഗ്‌ ചെയ്ത്‌ പൂട്ടിച്ചതാണെങ്കില്‍ തന്നെയാണ്‌ അത്‌ ഞാന്‍ തന്നെയാണ്‌ ചെയ്തതെന്ന് എന്ന രാജ്‌ നീട്ടിയത്തിന്റെ കണ്ടെത്തലില്‍ സന്തോഷമുണ്ട്‌, "നിന്റെ അച്ഛനില്ലേ കുട്ടീ, അതും ഞാനാ" എന്ന വീകേയെന്‍ വാചകമാണ്‌ പെട്ടെന്ന് തലയില്‍ തോന്നിയത്‌ - തുടര്‍ന്ന് അതേ രീതിയിലുള്ള ഒരു പ്രതികരണവും. പക്ഷേ വേണ്ട. എതിരാളികളാല്‍ ഡിഫൈന്‍ ചെയ്യപ്പെടുക എന്നതൊരു ഗതികേടാണ്‌, അവരുടെ രീതിയില്‍ പ്രതികരിക്കുക എന്നത്‌ ആ ഗതികേടിന്റെ ആത്യന്തികപരിണാമവും. എന്റെ പേര്‍ രാജ്‌ നീട്ടിയത്ത്‌ എന്നല്ലല്ലോ!?

ഊമക്ക്‌ സംസാരിക്കുന്നതായി അഭിനയിക്കാന്‍ കഴിയുമെന്ന് പഞ്ചാബി ഹൗസില്‍ കൊച്ചിന്‍ ഹനീഫ പറഞ്ഞറിഞ്ഞിരുന്നു("അവന്‍ സത്യത്തില്‍ ഊമയാണ്‌, സംസാരിക്കുന്നതായി അഭിനയിക്കുന്നതാണ്‌"). ബുദ്ധിയില്ലാത്തവന്‌ അതുണ്ടെന്ന് അഭിനയിച്ചുകാണിക്കാനും ഒരു വികേന്ദ്രീകൃതമാധ്യമത്തിന്റെ "എഴുത്തച്ഛ"നാകാനും കഴിയുമെന്ന് താങ്കളും കാണിച്ചുതന്നു, നന്ദി. പക്ഷേ അളമുട്ടുമ്പോള്‍ ചേര നീട്ടുന്ന കടിയുടെ പേരല്ല സര്‍ക്കാസം; കാര്യം പറയുമ്പോള്‍ നിന്ദിക്കുകയും പരിഹസിക്കപ്പെടുമ്പോള്‍ അതിന്റെ അക്ഷരാര്‍ത്ഥം ചികയുന്നതും വിഷലിപ്തമെങ്കിലും ദുര്‍ബലമായ ബുദ്ധിയുടെ ഗ്ലോബല്‍ ലക്ഷണങ്ങളിലൊന്നാണ്‌.

താങ്കളുടെ തലക്ക്‌ ഓളമാണോ എന്ന താങ്കളുടെത്തന്നെ സംശയം ഒരു സൈക്ക്യാട്രിസ്റ്റിനു തീര്‍ത്തുതരാന്‍ കഴിഞ്ഞേക്കും, ഞങ്ങളാരും അതിനു പ്രാപ്തരല്ല - വേണമെങ്കില്‍ ലക്ഷണം കണ്ടിട്ട്‌ ഊഹിക്കാമെന്നല്ലാതെ.

സന്ദേശം എന്ന സിനിമയുടെ കുറ്റിയില്‍ കിടന്നുകറങ്ങുന്ന ഒന്നല്ല മാര്‍ക്സിസ്റ്റ്‌ വമര്‍ശനം; രണ്ടുമൂന്നു കൊല്ലത്തോളമായി താങ്കളീ കുറ്റിയില്‍ കിടന്നു കറങ്ങുന്നതു കാണുന്നതുകൊണ്ടു പറയുകയാണ്‌. മാര്‍ക്സിസ്റ്റ്‌ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനശിലയായ വര്‍ഗ്ഗം എന്ന കോണ്‍സെപ്റ്റിനെത്തന്നെ ദളിത്‌-അക്കാദമിക്‌ ചിന്തകര്‍മുതല്‍ ഫെമിനിസ്റ്റുകള്‍ വരെയുള്ള വിവിധ മേഖലയിലുള്ളവര്‍ പല സന്ദര്‍ഭങ്ങളില്‍ എതിര്‍ക്കുകയും ഫലപ്രദമായി എതിരിടുകയും പുനര്‍വിര്‍വ്വചിക്കുകയും ചെയ്തിട്ടുണ്ട്‌. (കാറ്റാടികളോടു യുദ്ധം ചെയ്തു ക്ഷീണിച്ചിരിക്കുന്ന മലയാളം ബ്ലോഗ്‌ പെണ്‍പടയല്ല സര്‍, അടിയന്‍ ലച്ചിപ്പോം എന്ന് ചാടിവീഴുന്ന സാഞ്ചോ പാന്‍സയുമല്ല, പറയുന്നതും ചെയ്യുന്നതും എന്താണെന്ന് നല്ല ബോധ്യമുള്ള ഫെമിനിസ്റ്റുകള്‍!)

ഒരിക്കല്‍ കൂടി നന്ദി, വീണ്ടും വരാം.

Tuesday, June 03, 2008 9:58:00 am  
Blogger രാജ് said...

ചിത്രം വരച്ചു കാണിച്ചാൽ എസ്സേയ്ക്ക് മിനിമം ഒരു മാർക്കെങ്കിലും കിട്ടുന്നത് പത്താംക്ലാസിലാണ്‌ നളാ ബ്ലോഗിലല്ല.

ചന്ത്രക്കാരൻ,
സന്ദേശം മാർക്സിസ്റ്റ് വിമർശനമല്ല, ചില കള്ളരാഷ്ട്രീയക്കാരെപ്പറ്റിയുള്ള വിമർശനമാണ്. ആദ്യം പറഞ്ഞ കപട-രക്തസാക്ഷികൾ മുതൽ ഇരട്ടത്താപ്പുകാരൻ രാഷ്ട്രീയക്കാരൻ വരെ. പിന്മൊഴി പൂട്ടിയപ്പോൾ ഇമെയിലിൽ അഭിനന്ദനക്കുറിപ്പയക്കുകയും മീറ്റുനടത്തി‘വികേന്ദ്രീകൃതമായിപ്പോയ’ ബ്ലോഗേഴ്സിന്റെ സ്വന്തം അധികാരപരിധിയിൽ എത്തിക്കുവാൻ പിന്മൊഴിയുടെ അതേസ്വഭാവമുള്ളൊന്ന് കെട്ടിപ്പടുക്കുകയും ചെയ്യുന്ന ആദർശമേ നിങ്ങളൂടെ ഈ വാക്കുകൾക്കുള്ളൂ എന്ന് നന്നായറിയാം. ഇത്തരം അധികാരക്കൊതിയന്മാരെ തിരിച്ചറിയാൻ എന്തിനാണ് ദളിത്-അക്കാദമിക്കുകളെ വായിക്കുന്നത്? ഫെമിനിസ്റ്റുകളെ വായിക്കുന്നത്? കോമൺസെൻസുണ്ടായാൽ മതിയണ്ണാ. ബ്ലോഗ് പൂട്ടിച്ചതിൽ ഏറ്റവും ഗുണം ആർക്കാണോ അയാളാണ് അയാളാവാം അതു ചെയ്തതെന്ന് പറയുവാൻ ബുദ്ധിയുടെ തെളിവെടുപ്പൊന്നും വേണ്ട, ആദ്യം പറഞ്ഞ പോലെ നാലാംക്ലാസും ഗുസ്തിയും മതി. എന്നാൽ അതിനെ ഫലപ്രദമായി ഹേറ്റ് സ്പീച്ചിലെത്തിക്കുവാൻ ഒരു ചന്ത്രക്കാരനെ കഴിയൂ, അത് കുറേ നാളായി കാണുന്നതാണ്. വീണ്ടും വരുമ്പോൾ പുതിയ വല്ല തറപരിപാടികളുമായി വരൂ.

Tuesday, June 03, 2008 10:21:00 am  
Blogger anoopmr said...

ഞാന് അനൂപ്,


എഴുത്തുകളും അതിന്റെ പ്രതികരണങ്ങളും വായിച്ചു. ചര്ച്ച ഒന്നില് തുടങ്ങുകയും മറ്റൊരിടത്ത് അവസാനിക്കുകയും എവിടെയാണ് തുടങ്ങിയതെന്നും എതിലൂടെയാണ് വന്നതെന്നും എവിടെയാണ് അവസാനിച്ചതെന്നും ആര്ക്കും അറിയാത്ത അവസ്ഥ. പക്ഷേ ഇത്തരത്തിലുള്ള ചര്ച്ചകള് കൊണ്ടു ഗുണങ്ങളെ ഉള്ളൂ. എല്ലാവരും ആവേശത്തോടെ പങ്കെടുക്കുന്ന ചര്ച്ചാ വേളകള് എത്ര അവേശകരം ...... ചെറു വിരലനക്കുന്നവര് എത്ര ശുഷ്കം.

Tuesday, June 03, 2008 10:23:00 am  
Blogger ചന്ത്രക്കാറന്‍ said...

മറുമൊഴി നടത്തുന്നത്‌ ആരാണെന്നെനിക്കറിയില്ല, ഒരിക്കല്‍ ബാംഗ്ലൂരില്‍ നടന്ന ബ്ലോഗ്‌ മീറ്റില്‍ എല്ലാവരോടുമായി ചോദിച്ചെങ്കിലും മറുപടി കിട്ടിയില്ല. മറുമൊഴിയുടെ നടത്തിപ്പുകാരാരെങ്കിലും ഇത്‌ വായിക്കുന്നുണ്ടെങ്കില്‍ രാജ്‌ നീട്ടിയത്തിന്‌ മറുപടി കൊടുത്താല്‍ കൊള്ളാം.

(പെണ്ണുങ്ങളുടെ സഹവാസം കൊണ്ടായിരിക്കണം എന്റെ ഭര്‍ത്താവിനെ നിന്റെ കൂടെ കിടക്കയില്‍ വച്ച്‌ പിടിച്ചിട്ടുണ്ടെങ്കില്‍ നിന്റെ ഭര്‍ത്താവിനെ മറ്റവളുടെ കൂടെ ലോഡ്ജില്‍ വച്ച്‌ പിടിച്ചതായി എനിക്കുമറിയാമെന്ന ലൈന്‍. ചാന്തുപൊട്ട്‌ രണ്ടാം ഭാഗത്തില്‍ പഴയ ദിലീപിനെ കഥാപാത്രം ഒരു മലയാളം ബ്ലോഗ്ഗറാണത്രേ, അഭിനയിക്കുന്നോ സര്‍?)

Tuesday, June 03, 2008 10:34:00 am  
Blogger രാജ് said...

തറ പരിപാടിയുമായി വീണ്ടും വരാൻ പറഞ്ഞത് ഞാൻ തമാശിച്ചതാ, ചന്ത്രക്കാരൻ സീരിയസ് ആയി എടുത്തല്ലോ ;-)

Tuesday, June 03, 2008 10:41:00 am  
Anonymous Anonymous said...

ഒരു രാഷ്ട്രീയ പ്രശ്നത്തില്‍ തുടങ്ങിയ ചര്‍ച്ച ഇത്ര താണനിലയില്‍ വെക്തി വൈരാഗ്യം തീര്‍ക്കല്‍ ലെവലിലേക്ക് എത്തിനില്‍ക്കുന്നത് കാണുമ്പോള്‍
നിരാശ തോന്നുന്നു.

ബ്ലോഗ്‌ ഫ്ലാഗ് ചെയ്തതാണോ എന്നറിയാന്‍ ഒരു വഴിയുമില്ല ?

Tuesday, June 03, 2008 10:47:00 am  
Blogger Promod P P said...

മറുമൊഴി നടത്തുന്നതു ചന്ദ്രക്കാറനാണൊ..ഹഹ എനിക്ക് വയ്യ.മറുമൊഴി നടത്തുന്നതാരാണെന്ന് എനിക്ക് ഏകദേശ രൂപം ഉണ്ട്.എല്ലാവരേയും അറിയില്ലെങ്കില്‍ പോലും.എന്തായാലും ഒരുകാര്യം ഉറപ്പായി..പിന്‍‌മൊഴി പൂട്ടി പോയതില്‍ ഉള്ള ദു:ഖമാണ് കാര്യം. അധികാരം ഇല്ലാതെ ഒരു വെറും സാധാരണ ബ്ലോഗ്ഗര്‍ മാത്രമായില്ലെ?..

ചന്ദ്രക്കാറാ... താന്‍ പിടിച്ച മുയലിനു നാലു കൊമ്പുണ്ട് എന്ന് വിശ്വസിക്കുന്ന ആളുകളോട് സംസാരിച്ചിട്ട് ഒരു കാര്യവുമില്ല.

Tuesday, June 03, 2008 10:50:00 am  
Blogger Ziya said...

മറുമൊഴിയെ കുറിച്ച്...

ഈ ചന്ത്രക്കാരന് മറുമൊഴിയുമായി വല്ല ബന്ധവും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. തോന്നുന്നതല്ല. ഒരു ബന്ധവും ഇല്ല. കാരണം ഞാന്‍ അതിന്റെ അഡ്‌മിനുകളില്‍ ഒരാളാണ്.

പലമാതിരി തെരക്കുകള്‍ കാരണം മറുമൊഴിയെ കാര്യമായി ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നില്ല. അപ്ഡേറ്റ് ചെയ്ത് കൂടുതല്‍ കാര്യക്ഷമമായി മറുമൊഴി പ്രവര്‍ത്തിപ്പിക്കുന്നതാണെന്ന സന്തോഷ വാര്‍ത്ത സാന്ദര്‍ഭികമായി ഉണര്‍ത്തിച്ചു കൊള്ളുന്നു...അറിയിച്ചു കൊള്ളുന്നു.
ഭാരത് മാതാ കീ ജെയ്!

Tuesday, June 03, 2008 11:07:00 am  
Blogger Promod P P said...

ഇത് ഒരു മറുമൊഴി - പിന്‍‌മൊഴി യുദ്ധമാക്കാന്‍ ആഗ്രഹമില്ല. എങ്കിലും പറയാതെ വയ്യ.

ആരാണ് എതിരാളി എന്നു പോലും അറിയാതെ വഴുക്കുന്ന പാറയില്‍ വടി കുത്തുകയാണ് ഇവിടെ ഒരാള്‍.ബ്ലോഗ്ഗില്‍ എന്തൊക്കെ നടന്നുവോ അതൊക്ക്യും ചന്ദ്രക്കാറന്‍ ചെയ്തതാണെന്ന് വരുത്തി തീര്‍ക്കാന്‍ ആഞ്ഞു ശ്രമിക്കുന്ന കക്ഷിയുടെ ഒരോ വാദങ്ങളും പൊളിഞ്ഞു വീഴുകയാണ്.

സ്വന്തം തലയില്‍ കോഴിപ്പൂട തപ്പി നോക്കുന്ന കൊഴിക്കള്ളന്റെ നിലയാണ് ഇപ്പോല്‍ ഇങ്ങേര്‍ക്ക്

Tuesday, June 03, 2008 11:13:00 am  
Blogger nalan::നളന്‍ said...

രാജേ,
എന്തു പറയാന്‍, ദേവനയോ കണ്ണൂസിനെയൊ വിളിച്ചു പറയുകയാ ഭേദം.
മനസ്സിലായ്യില്ലെങ്കില്‍ ചോദിച്ചു മനസ്സിലാക്കുക. എല്ലാവരും എല്ലാം അറിയുകയും മനസ്സിലാക്കുകയും ചെയ്യണമെന്നു ആരും പറഞ്ഞിട്ടില്ലെന്നു മാത്രമല്ല അത് ശരിയായ കാര്യവുമാണെന്നു തോന്നുന്നില്ല.
ഡയഗ്രാം ഒക്കെ വച്ചു പഠിപ്പിക്കുന്നതീന്റെ ലക്ഷ്യം മാര്‍ക്കല്ല. കേള്‍ക്കുന്നാള്‍ക്ക് മനസ്സിലാകാന്‍ കൂടിയാണു.

പിന്നെ പഠിപ്പിക്കുന്നയാള്‍ക്ക് മാര്‍ക്കിടാനുള്ള അവസരം ബ്ലോഗില്‍ മാത്രമാണുള്ളത്, പത്താം ക്ലാസിലല്ല.

ഇങ്ങിനെ എന്തെങ്കിലും പറയാന്‍ വേണ്ടി മാത്രം വായില്‍ വരുന്നത് വിളിച്ചു പറയരുതെന്ന് രാജിനോടു പറഞ്ഞിട്ടു കാര്യമില്ല, അതുകൊണ്ടാ ദേവനോടോ മറ്റോ പറയുന്നതായിരിക്കും നല്ലതെന്നു തോന്നൂന്നു.

Tuesday, June 03, 2008 11:17:00 am  
Anonymous Anonymous said...

അത് റൈറ്റ്! തഥാഗതനു അധികാരം വേണമായിരുന്നു. അതിനാണല്ലേ ഒരു ബാംഗ്ലൂര്‍ ഗ്രൂപ്പും അതില്‍ നിയമാവലികളും. അതിനാണ് മറുമൊഴി ചന്ദ്രക്കാരനോടൊപ്പം തട്ടികൂട്ടിയത് ? പിന്നേ തഥാഗതനു അറിയാത്ത കാര്യങ്ങളൊന്നുമില്ല. 95% കണക്ക് ഫ്ലാഗിങ്ങിന്റെ മുതല്‍ എല്ലാം വളരെ കൃത്യം. അല്ല ഗുണ്ടാപിരിവ് ഉണ്ടോ ബാംഗ്ലൂര്‍ ഗ്രൂപ്പില്‍? തഥാഗതോ ചുമ്മാ കുറച്ച് ബാംഗ്ലൂരിലെ വിഡ്ഡിപ്പിള്ളേരുടെ അടുത്ത് ആളു കളിക്കാന്‍ കൊള്ളാം. അത് എല്ലായിടത്തും ഇറക്കല്ലേ.

ഇനി ബൂലോക ക്ലബ് തട്ടിയെടുത്ത ചന്ദ്രക്കാരന്റെ സുഹൃത്ത് കൂടി ഒന്ന് വെളിയില്‍ വന്നാട്ടേ. അപ്പൊ കോറം തികയും.

അയ്യോ പാവം ചന്ദ്രക്കാറനല്ല മറുമൊഴിയുടെ ആള്. കമ്പ്യൂട്ടര്‍ എന്താണെന്ന് അറിയാത്ത പച്ചാളവും കൂട്ടരും. കുറച്ച് കുട്ടിക്കുരങ്ങന്മാരെ വളര്‍ത്തുന്നുണ്ടല്ലേ.

Tuesday, June 03, 2008 11:20:00 am  
Blogger Promod P P said...

അനോണി

ആളെ മനസ്സികില്ലെന്ന് കരുതി അനോണി ചമയല്ലെ.. സ്വന്തം പേരില്‍ വാ.. ആരും തല്ലില്ല..

ബാംഗളൂരിലെ 40ഇല്‍ അധികം വരുന്ന ബ്ലോഗ്ഗെര്‍സ് വിഡ്ഡിക്കൂട്ടമാണെന്ന് തിരിച്ചറിഞ്ഞ മഹാ ബുദ്ധിശാലി. നേരിട്ടു വരു..സ്വന്തം പേരില്‍ ആരും ഉപദ്രവിക്കില്ല..


അതെ ബൂലോഗ ക്ലബ്ബ് തട്ടിയെടുത്തതും ഞങ്ങള്‍ തന്നെ( ബൂലോഗക്ലബ്ബിലെ ഇപ്പോള്‍ ഉള്ള ഒരു അഡ്മിന്‍ ആണ് ഈ അനോണി എന്ന് മനസ്സിലായി.ബാംഗളൂരില്‍ എവിടെ ആണാവൊ താങ്കളുടെ താമസം.അറിഞ്ഞിരുന്നേല്‍ ശാന്തി സാഗറില്‍ നിന്ന് ഒരു മസാല ദോശ വാങ്ങി തരാമായിരുന്നു)

ദേവദാസിന്റെ ജോലി കളയാന്‍ മെയില്‍ അയച്ചതും ഞങ്ങള്‍ തന്നെ..

(അനോണി ആണാണെങ്കില്‍ സ്വന്തം പേരില്‍ വാ.അല്ലെങ്കില്‍ പെണ്ണാണെന്ന് സമ്മതിക്ക്)

Tuesday, June 03, 2008 11:31:00 am  
Anonymous Anonymous said...

തഥോ

പിന്നേ, തന്റെ അടുത്ത് വേണ്ടേ ഓരോന്ന് തെളിയിക്കാന്‍. ഇത് ബാംഗ്ലൂര്‍ ഗ്രൂപ്പ് മെയിലല്ല. ബാംഗ്ലൂര്‍ ഗ്രൂപ്പുകാരില്‍ ഒരുത്തനാ. സഹിക്കുന്നില്ല തന്റെ മാടമ്പി ചമയല്‍. ഇനി എങ്ങാനും മൊഴി ചൊല്ലിയാലോ സാറിനെ അനുസരിച്ചില്ലെങ്കില്‍ എന്ന് കരുതി അനോണിയാവുന്നതാണേ. പിന്നെ ചിരിക്കാനുള്ള വകയായതുകൊണ്ട് ഞങ്ങളങ്ങ് സഹിക്കുന്നു. ആ ഗ്രൂപ്പ് ഈമെയിലുകള്‍ മിസ്സ് ആവരുതല്ലോ. മസാല ദോശയില്‍ ഒക്കെ വീഴുന്നുവര്‍ക്ക് വാങ്ങി കൊട്ക്കടോ. ഇപ്പൊ കള്ള് മാറ്റി ദോശ ആക്കിയാ നിലയ്ക്ക് നിര്‍ത്തുന്നത്?

Tuesday, June 03, 2008 11:49:00 am  
Anonymous Anonymous said...

അനോണി സൂര്യകുമാര.

നന്നായി വാ

ഇന്‍ഫി ക്യാമ്പസ്സ് വഴി ഒക്കെ വരുമ്പോള്‍ കാണണേ

Tuesday, June 03, 2008 11:55:00 am  
Anonymous Anonymous said...

....പോടേയ് പോടേയ്...തരത്തില്‍ പൊയ് കളി...

Tuesday, June 03, 2008 12:02:00 pm  
Blogger Kalesh Kumar said...

ദീപക്ക് ഭായ്,

ഈ ചര്‍ച്ച ലക്ഷ്യം കാണാതെ പോകുകയാണ്.
അനോണിക്കളി തുടങ്ങി. ആരൊക്കെയാണിതിനുപിന്നില്‍ കളിച്ചതെന്ന് കമന്റുകള്‍ വായിക്കുന്നവര്‍ക്ക് വ്യക്തമാകും.
ദയവായ് ഇതിലെ കമന്റുകള്‍ ഡിസേബിള്‍ ചെയ്യൂ...

Tuesday, June 03, 2008 12:10:00 pm  
Blogger Promod P P said...

ചന്ദ്രക്കാറാ
മുകളിലെ അനോണി എന്തായലും ബാംഗളൂര്‍ ബ്ലോഗ്ഗര്‍ അല്ല എന്ന് മനസ്സിലായി.ഇതു പോലെ ഉള്ള അനാവശ്യ വര്‍ത്തമാനം പറഞ്ഞ് ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്ന കാര്യത്തില്‍ നിന്നും വ്യതിചലിപ്പിക്കാനുള്ള സംഘടിതമായ ശ്രമമാണ് ഈ കാണുന്നതെല്ലാം.പല പൊയ്‌മുഖങ്ങളും അഴിഞ്ഞു വീഴുന്നത് നമ്മള്‍ കണ്ട് കഴിഞ്ഞു.ഗൂഗിളിന്റെ മിസ്റ്റേക്ക് ആണോ ഫ്ലാഗിങ്ങ് ആണോ എന്ന് കാര്യത്തില്‍ ഫ്ക്ലാഗിങിനു കൂടുതല്‍ ചാന്‍സ് കാണുന്ന കമന്റുകളാണ് ഇവിടെ കണ്ടത്. ഗൂഗിളിന്റെ പരിശോധനയില്‍ കണ്ടന്റ് വയലേഷന്‍ നടന്നിട്ടില്ല എന്ന് കണ്ടെത്തിയതിനാല്‍ ക്ഷിപ്രം ബ്ലോഗ് വീണ്ടും ആക്റ്റീവ് ആയത് കൊണ്ട് മാത്രം ഈ പോസ്റ്റില്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ തീരുന്നില്ല.എങ്കിലും കാര്യങ്ങളെ കുറിച്ച് നല്ല ഒരു ധാരണ ലഭിച്ചതു കൊണ്ട് ഇവിടെ ഇങ്ങനെ ഒരു സംവാദം നീട്ടി കൊണ്ട് പോകുന്നതില്‍ അര്‍ത്ഥമില്ല എന്നാണ് എനിക്ക് തോന്നുന്നത്.

Tuesday, June 03, 2008 12:19:00 pm  
Blogger N.J Joju said...

കുറച്ചു നേരത്തെ നേരമ്പോക്ക് സമ്മാനിച്ച ചന്ദ്രക്കാറന്‍, രാജ് നീട്ടിയത്ത് തുടങ്ങി രസകരങ്ങളായ കമന്റുകളിട്ട എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്താതെ പോകാന്‍ മനസ്സുവരാത്തതുകൊണ്ട് മാത്രം

നന്ദി

Tuesday, June 03, 2008 12:21:00 pm  
Blogger Unknown said...

കമന്റ് ഡിസേബിള്‍ ചെയ്യരുത്. കേരാന്‍ ആളുന്റ്. കേരാന്‍ ആളുന്റ്.

Tuesday, June 03, 2008 12:48:00 pm  
Blogger Unknown said...

ക്ഷിപ്രം ബ്ലോഗ് അപ്പായോ

Tuesday, June 03, 2008 12:53:00 pm  
Blogger Unknown said...

ശരി നമുക്ക് അവസാനിപ്പിക്കാം. ചന്ദിരക്കാരാ, രാജ് നീട്ടിയത്തെ, തഥാഗതാ, കലെഷെ, നലാ, ഇഞ്ചി, കണൂസ്, ദേവന്‍, സിയ, മുര്‍തി, ബിന്ദു, വകാരിമഷ്റ്റ, യത്രമൊഴി, തുത്സി, രജീവ്, ഷിബു, അനൂപ്, ജൊജു, കുറുകു എല്ലാവര്‍ക്കും നന്ദി.

Tuesday, June 03, 2008 12:57:00 pm  
Blogger Unknown said...

എല്ലാവ്രും പൊവുന്നതിനു മുമ്പ് ഞാന്‍ ഒരു അതിഥിയെ ഇവിടെക്ക് ക്ഷണിക്കുന്നു. കൊവലക്രിഷ്നനെ. സര്‍. മടിക്കതെ, നണിക്കാതെ കയറി വരണം സര്‍. ഇവിടെ പട്ടിയില്ല. കൊവലക്രിഷ്നന്‍ സര്‍ അങ്ങ് വന്നില്ലെങ്കില്‍ എനിക്ക് വിഷമമവും.

Tuesday, June 03, 2008 12:59:00 pm  
Blogger Unknown said...

google chandirakkaranu letter ayacho? undenkil enthaanu athile vivaram?

Tuesday, June 03, 2008 1:03:00 pm  
Blogger Unknown said...

കൊവലക്രിഷ്നന്‍ സര്‍ ഇതാ വരുന്നു. സിങ്കാരിമെളം തുറ്റങ്ങട്ടെ. ബുലൊഗ നാരികല്‍ തലമെറ്റുക്കട്ടെ. ചന്ദിരക്കരാ, ഈ പുമാല കൊവലക്രിഷ്നനെ അനിയികൂ. കൊവലക്രിഷ്നന്‍ സര്‍. രണ്ട് വക്ക് പരയണം സര്‍.

Tuesday, June 03, 2008 1:06:00 pm  
Blogger Unknown said...

kshipram up! I just checked. ക്ഷിപ്രം ബ്ലൊഗ് അപ്പയെ, ഞാന്‍ ഇപ്പൊ ചെക്കി. ഹൂയ്. ഹോയ്. പക്ഷെ ഗുഗില്‍ എന്തിനന്‍ അത് ഫ്ലാഗ് ചെയ്തത്? ഗുഗിലിനൊറ്റു ചൊദിക്കൊ. ഏരിക് ശ്ച്മിദ്റ്റ് ന്റെ ഐഡിയിലൊട്ട് ഔ മെയിലയക്കൊ. അയല്‍ മരുപറ്റി പരയട്ടെ.

Tuesday, June 03, 2008 1:31:00 pm  
Blogger അനില്‍ശ്രീ... said...

എന്റെയും ഒരു മണിക്കൂര്‍ ഇതിനു വേണ്ടി കളഞ്ഞു പോയ കാര്യം വ്യസന സമേതം അറിയിക്കുന്നു. ക്ഷിപ്രം ഓണ്‍ ആകുകയും ചെയ്തു.

Tuesday, June 03, 2008 1:41:00 pm  
Blogger Mr. K# said...

:-) ജോജു പറഞ്ഞ പോലെ രസകരങ്ങളായ കമെന്റുകള് ആയിരുന്നു.എന്റെ വകയും ഒരു നന്ദി.

ക്ഷിപ്രം വീണ്ടും ആക്ടീവ് ആയെന്കിലും ചന്ദ്രക്കാറന്‍ ഒന്നു ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ബ്ലോഗ് ഫ്ലാഗ് ചെയ്തിട്ടാണ്‍ ബ്ലോക്കായതെന്കില്‍ ഇനി വീണ്ടും ബ്ലോക്കാക്കാന്‍ അധികം ഫ്ലാഗ്ഗിങ് വേണ്ടിവരില്ലല്ലോ. ഈ സ്ക്രിപ്റ്റ് ഉപയോഗിച്ചോളൂ. .

ഞാന്‍ ഒരു ടിപ് പറഞ്ഞു തന്ന സ്ഥിതിക്ക് ചന്ദ്രക്കാറനോട് ഒരു സമ്ശയം ചോദിച്ചാല്‍ പറഞ്ഞു തരുമല്ലോ? ശരിയായിട്ടുള്ള ഉത്തരം വേണ്ട, ഒരു ഊഹം ആയിട്ടു പറഞ്ഞു തന്നാലും മതി.
താന്കളുടെ ക്ഷിപ്രം ബ്ലോഗ് ബ്ലോക്കാക്കാന്‍ എത്ര ഫ്ലാഗിങ്ങ് റിക്വസ്റ്റ് വേണ്ടി വന്നിട്ടുണ്ടാവും? ഒരു ഐപിയില്‍ നിന്നും ഒന്നിലധികം ഫ്ലാഗിങ്ങ് സാധ്യമാണോ?

Tuesday, June 03, 2008 10:26:00 pm  
Blogger Kiranz..!! said...

ഇഞ്ചിയുടെ മനസിലാവായ്മക്കുറവു പോസ്റ്റില്‍ രാജീവിന്റെ കമന്റ് കണ്ട് വന്ന് നോക്കിയപ്പോഴേക്കും ചന്ദ്രക്കാറന്റെ ബ്ലോഗ് തുറക്കണേല്‍ പ്രത്യേകം താക്കോല്‍ വേണമെന്നു കണ്ടപ്പോഴേ സംഭവം പന്തികേടല്ലെന്നു മനസിലായി.എന്നാലും ബ്ലോഗൊക്കെ ഫ്ലാഗ് ചെയ്യാന്‍ മാത്രം ധൈര്യമുള്ളവന്മാരൊക്കെ ഇന്നാട്ടിലുണ്ടോ? സോറി,മുഖമുള്ളവരുടെ കാര്യമാ ചോദിച്ചത്.

Wednesday, June 04, 2008 3:27:00 am  
Blogger ചന്ത്രക്കാറന്‍ said...

ക്ഷിപ്രം എന്ന ബ്ലോഗിന്റെ ബ്ലോക്ക്‌ ഗൂഗിള്‍ എടുത്തുകളഞ്ഞിരിക്കുന്നു, ഇന്നലെ മുതല്‍ അത്‌ പബ്ലിക്‌ ആയി ലഭ്യമാണ്‌. ബ്ലോക്ക്‌ നീക്കിയ ശേഷം ഓട്ടോമാറ്റഡോ അല്ലാത്തതോ ആയ വിശദീകരണമൊന്നും ലഭിച്ചില്ല. എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ ഇവിടെ കമന്റിടാം. എല്ലാവര്‍ക്കും നന്ദി.

ഈ ബ്ലോഗില്‍ കമന്റെഴുതിയ ചില അനോണിമസുകളും രാജ്‌ നീട്ടിയത്തും പരത്താന്‍ ശ്രമിച്ച തെറ്റിദ്ധാരണകള്‍ക്ക്‌ മറുപടി പറയേണ്ടതുണ്ടെന്നു തോന്നുന്നു.

1. പിന്‍മൊഴി നിര്‍ത്തിയതിന്‌ ഞാന്‍ രാജിന്‌ അഭിനന്ദനക്കത്തയച്ചിരുന്നു.

പിന്‍മൊഴി എന്ന സാങ്കേതികസംവിധാനത്തിനാടായിരുന്നില്ല എന്റെ എതിര്‍പ്പ്‌, അത്‌ സൃഷ്ടിച്ചിരുന്ന അധികാരഘടനയോടായിരുന്നു. (അഗ്രഗേറ്ററുകളുടെ കാര്യത്തില്‍ അതേ അധികാരഘടനയോട്‌ ഒരു തരത്തിലുള്ള സെന്‍സറിംഗ്‌ പോളിസിയും ഇല്ലാതിരുന്ന ഒരു അഗ്രഗേറ്റര്‍ പ്രവര്‍ത്തനക്ഷമമാക്കിക്കൊണ്ടായിരുന്നു ഞാനടക്കമുള്ള നാലുപേര്‍ പ്രതികരിച്ചതെന്നുകൂടി ഓര്‍ക്കുക, അഗ്രഗേറ്ററുകള്‍ പലതായപ്പോള്‍ അത്തരമൊരു കേന്ദ്രീകൃത അധികാരഘടന സ്വാഭാവികമായും തകരുകയും ഞങ്ങള്‍ അഗ്രഗേറ്റര്‍ പിന്‍വലിക്കുകയും ചെയ്തു). പെരിങ്ങോടനില്‍നിന്നും (ഇന്നത്തെ രാജ്‌ നീട്ടിയത്ത്‌) പ്രതീക്ഷിക്കാത്ത പക്വതയും ക്ലാരിറ്റിയും പിന്‍മൊഴി പിന്‍വലിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ബ്ലോഗ്‌ പോസ്റ്റിനുണ്ടായിരുന്നു. അതിനായിരുന്നു, അന്ത ഹന്തക്കായിരുന്നു (അഹന്തക്കല്ല), എന്റെ പട്ട്‌. (ആ മെയില്‍ തപ്പിയിട്ടു കാണുന്നില്ല, രാജ്‌ നീട്ടിയത്തിന്റെ കൈവശമുണ്ടെങ്കില്‍ പ്രസിദ്ധീകരിക്കുന്നതില്‍ വിരോധമില്ല).

2. ഞാന്‍ മറുമൊഴി എന്ന സമാന്തരസംവിധാനം നിലവില്‍വരുത്തി, അതിന്റെ സാങ്കേതികായ ഭാഗം കൈകാര്യം ചെയ്തു.

മറുമൊഴി നടത്തുന്നവരില്‍ ഒരാള്‍ സിയ ആണെന്ന് ഈ ബ്ലോഗിലാണ്‌ ഞാനറിയുന്നത്‌. ആ സംവിധാനത്തിനോട്‌ എന്തെങ്കിലും എതിര്‍പ്പുണ്ടായിട്ടല്ല, അതില്‍ പങ്കെടുക്കാനുള്ള ക്ഷണമോ സമയമോ എനിക്കുണ്ടായിരുന്നില്ല, അവരാരെയും എനിക്കറിയുകയുമില്ല. ഇതുവരെ അവരാരെയും ബ്ലോക്‌ ചെയ്യുകയോ ബ്ലോക്‌ ചെയ്യുമെന്നു ഭീഷണിപ്പെടുത്തുകയോ ചെയ്തതായി എനിക്കറിവില്ല. സാങ്കേതികമായി ഇതു രണ്ടും ഏതാണ്‌ ഒരേ ധര്‍മ്മം നിറവേറ്റുമ്പോള്‍ത്തന്നെ രാഷ്ട്രീയമായി അതൊരു ജനാധിപത്യസംവിധാനത്തിന്റെ ഫലമാണു ചെയ്യുന്നത്‌.

തഥാഗതനെ വ്യക്തിപരമായി ആക്രമിക്കുന്ന കമന്റുകള്‍ പ്രതിഷേധാര്‍ഹമാണ്‌. അനോണിമസ്‌ കമന്റുകളാണെങ്കിലും എന്തിനും ഒരു പരിധിയില്ലേ?


കുതിരവട്ടന്‍, ഫ്ലാഗിംഗും അതുവഴിയുള്ള ബ്ലോക്കിംഗും ഓരോ സൈറ്റും ഓരോ രീതിയിലാണ്‌. ഓരോ യൂസര്‍ക്കും അവരുടെ ബ്ലോഗിലെ ആക്റ്റിവിറ്റിക്കനുസരിച്ച്‌ വ്യത്യസ്ത രീതിയിലുള്ള മാനദണ്ഡങ്ങളുമുണ്ടായിരിക്കും. എത്ര ഫ്ലാഗിംഗ്‌ വേണമെന്ന് ഊഹം പോലും പറയാന്‍ കഴിയില്ല. പെരിങ്ങോടന്‍ തന്നെ എഴുതിയപോലെ ഈ ബ്ലോഗ്‌ സ്പാം ആയി കണക്കാക്കാനുള്ള ഒരു സാധ്യതയുമില്ല എന്നു മാത്രം പറയാം.

ഈ ബ്ലോഗിലെ ചര്‍ച്ച ഇവിടെ അവസാനിപ്പിക്കുകയാണ്‌. കമന്റ്‌ ഓപ്ഷന്‍ ഡിസേബിള്‍ ചെയ്യുന്നില്ല, കാര്യമായെന്തെങ്കിലും പറയാനുള്ളവര്‍ക്ക്‌ ഇനിയും വരാന്‍. സാധാരണഗതിയില്‍ ഇതിവിടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു

Wednesday, June 04, 2008 10:28:00 am  
Blogger Roby said...

സമയത്ത് കമന്റ് ചെയ്യാന്‍ പറ്റിയില്ല. അതിനാല്‍ എന്റെ ബ്ലോഗ് വെളുപ്പിച്ച് പ്രതിഷേധിച്ചിരിക്കുന്നു

Wednesday, June 11, 2008 4:16:00 am  
Blogger ഗുപ്തന്‍ said...

സമയത്ത് കാണാന്‍ പറ്റാതെപോയ സങ്കടം എനിക്കും.

ഫ്ലാഗിംഗ് ആയിരിക്കണമെന്നില്ല കാരണം എന്നു വെറുതെ ഒന്നുകൂടി പറയുന്നു. അതുല്യേച്ചി പറഞ്ഞതുപോലെ അത് ഒരിക്കല്‍ ഗംഭീരമായി പരീക്ഷിച്ച് പരാജയപ്പെട്ടതാണ്. ഹരികുമാര്‍ വിഷയത്തില്‍ അല്ല ... റിച്ചാഡ് നാസില്‍ ഇഷ്യൂവില്‍. പ്രതികരിക്കാന്‍ കമന്റ് ബോക്സ് അടച്ചിട്ടിരിക്കുകയായിരുന്നതുകൊണ്ട് ഫ്ലാഗ് ചെയ്യുക എന്നല്ലാ‍ാതെ മാര്‍ഗം ഇല്ലായിരുന്നൂ.

എങ്കിലും വിഷയം ചിലര്‍ കൈകാര്യം ചെയ്യുന്നത് കണ്ടിട്ട് നിലവിളിക്കാന്‍ തോന്നി.

ചൊറി മാന്തി മാന്തി ചിരങ്ങാക്കുന്നതിനുള്ള ബൂലോഗ അവാര്‍ഡ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ആര്‍ക്കും വിട്ടുതരില്ല എന്ന് വാശി ചിലര്‍ക്ക് ഉള്ളതുപോലെ :( എ ബിറ്റ് ഓഫ് മച്യുരിറ്റി ഇസ് നോട്ട് എ ലക്ഷ്വറി.

Wednesday, June 11, 2008 3:43:00 pm  
Blogger കുറുമാന്‍ said...

ശ്ശെ പൂരം കാണാന്‍ വന്നോന് കാണാന്‍ കഴിഞ്ഞത് പൂരക്കായ!

പൂരം റിപ്പോര്‍ട്ട് ചെയ്യുന്നത് കരാമയില്‍ നിന്നുള്ള ഒരേ ഒരു ബ്ലോഗര്‍ കരിമാന്‍ - യ്യേ, കുറുമാന്‍ (മൊത്തം കരിവാരമല്ലെ, അതിനാല്‍ വന്നുപോയ തെറ്റാ)

Friday, June 13, 2008 2:38:00 am  
Blogger Afsal M.T. said...

പ്രിയ ചന്ത്രക്കാരന്‍, എനിക്ക് അറിയില്ലായിരുന്നു താങ്കളുടെ സുഹൃത്ത് ആണ് ആദ്യം കുട്ടപ്പായി എന്ന ബ്ളോഗ് ഉണ്ടാക്കിയിരുന്നത് എന്നു...
ഇന്റെര്‍നെറ്റില്‍ മോഷണം പതിവാണല്ലോ...? അതിനാല്‍ ഇതും അതായിരിക്കും എന്നാണ് ഞാന്‍ കരുതിയത്. തെറ്റിദ്ധരിക്കാന്‍ ഇടയായതില്‍ ഖേദിക്കുന്നു. ദയവായി എന്നോട് അനിഷ്ടമൊന്നും തോന്നരുത്. ഞാന്‍ കഷ്ടപ്പെട്ടാണ് ഒരു ബ്ളോഗ് ഉണ്ടാക്കിയത്.... എനിക്ക് ഇന്റര്‍നെററ് കൂടുതലായി ഉപയോഗിക്കാനുള്ള സൗകര്യം ഇല്ല. അതിനാല്‍ കിട്ടിയ സമയം വച്ച് ബ്ളോഗ് അപഡേറ്റ് ചെയ്യുകയാണ് പതിവ്. അതിനാല്‍ തന്നെ സത്യാവസ്ത അന്വേഷിക്കാനുള്ള സമയം കിട്ടിയില്ല. താങ്കള്‍ക്ക് വിഷമം നേരിട്ടതില്‍ ഖേദിക്കുന്നു.... ദയവായി താങ്കളുടെ സുഹ‍ൃത്തുക്കളോട് ഇക്കാര്യം പറയുമല്ലോ....
വിശ്വസ്തതയോടെ കുട്ടപ്പായി.....
തുടര്‍ന്നും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമല്ലോ... മറുപടി വൈകിയതില്‍ ഖേദിക്കുന്നു...

Saturday, September 06, 2008 2:06:00 pm  

Post a Comment

<< Home